അറിയിപ്പുകൾ
◼ ഒക്ടോബർ മാസത്തേക്കുള്ള സാഹിത്യ സമർപ്പണങ്ങൾ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ. വരിസംഖ്യകൾ സ്വീകരിക്കാത്ത ഇടങ്ങളിൽ അവയുടെ ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഡിസംബർ: പുതിയലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം. ജനുവരി: അർധ നിരക്ക്, പ്രത്യേക നിരക്ക് പുസ്തകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള ഏതെങ്കിലും പഴയ പുസ്തകങ്ങൾ.
◼ താഴെപ്പറയുന്ന അർധ നിരക്ക് (പയനിയർമാർക്ക് 5.00 രൂപ, സഭയ്‌ക്ക്/പൊതുജനങ്ങൾക്ക് 10.00 രൂപ) പ്രത്യേക നിരക്ക് (പയനിയർമാർക്കും സഭയ്‌ക്കും പൊതുജനങ്ങൾക്കും 2.50 രൂപ) പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. 1999 ജനുവരിയിലെ സാഹിത്യ പ്രസ്ഥാനം മനസ്സിൽ വെച്ചുകൊണ്ട് ഈ പുസ്തകങ്ങളുടെ ഒരു ശേഖരത്തിന് സഭകൾക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്.
അർധ നിരക്ക്: നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക (മലയാളം)
പ്രത്യേക നിരക്ക്: ഈ ജീവിതം മാത്രമാണോ ഉള്ളത്? (ഇംഗ്ലീഷ്); “നിന്റെ രാജ്യം വരേണമേ” (ഇംഗ്ലീഷ്/ഗുജറാത്തി/മറാഠി/ഹിന്ദി); “സമാധാന പ്രഭു”വിന്റെ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം (ഇംഗ്ലീഷ്); നിത്യജീവനിലേക്കു നയിക്കുന്ന സത്യം (ഗുജറാത്തി); സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ (ഗുജറാത്തി); നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ (ഗുജറാത്തി); “ദൈവത്തിനു ഭോഷ്‌ക്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ” (കന്നട); ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ (നേപ്പാളി/മറാഠി); മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ (മറാഠി).
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയോടൊപ്പമുള്ള അനുബന്ധം “1999-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 1999-ലേക്ക് അതു സൂക്ഷിച്ചുവെക്കേണ്ടതുണ്ട്.
◼ നാട്ടുഭാഷകളിൽ പരിപാടി നടത്തുന്ന സഭകൾ അതേ ഭാഷയിലുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക പിൻപറ്റാൻ അഭ്യർഥിക്കുകയാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള പട്ടിക അല്ല പിൻപറ്റേണ്ടത്. തന്മൂലം, എല്ലാവർക്കും തയ്യാറാകുന്നതിനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടുന്നതിനും സാധിക്കും.
◼ നിങ്ങളുടെ സഭാ യോഗങ്ങളുടെ സമയത്തിൽ ജനുവരി 1 മുതൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ, പുതിയ സമയം കാണിച്ചുകൊണ്ടുള്ള നോട്ടീസിന് ഓർഡർ അയയ്ക്കാവുന്നതാണ്.
◼ രാത്രി 10:00 മുതൽ രാവിലെ 6:30 വരെ, ബെഥേൽ കുടുംബാംഗങ്ങൾക്കുള്ള ടെലഫോൺ കോളുകൾ അവർക്കു കണക്‌റ്റ് ചെയ്യുന്നതല്ല. അപ്പോൾ ലഭിക്കുന്ന ടെലഫോൺ സന്ദേശങ്ങൾ രാത്രിയിൽ സേവിക്കുന്ന സഹോദരൻ കുറിച്ചെടുത്ത് രാവിലെ 8 മണിക്കു ശേഷം ബന്ധപ്പെട്ട വ്യക്തികൾക്കോ ഡിപ്പാർട്ട്മെന്റുകൾക്കോ കൈമാറുന്നതാണ്. എന്നിരുന്നാലും, ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്‌കിൽ സേവിക്കുന്ന സഹോദരന്റെ കാര്യത്തിലെന്നപോലെ അടിയന്തിര സാഹചര്യങ്ങളിൽ ഇതു ബാധകമല്ല.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
ലഘുലേഖ നമ്പർ 13, ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം—അസാമീസ്
◼ ലഭ്യമായ പുതിയ ഓഡിയോ കോംപാക്റ്റ് ഡിസ്ക്കുകൾ:
സംഗീതം—വോക്കൽ: രാജ്യഗീതങ്ങൾ ആലപിക്കൽ (ഒറ്റ ഡിസ്‌ക്ക്)—ഇംഗ്ലീഷ്
സംഗീതം—ഓർക്കെസ്‌ട്ര: രാജ്യസംഗീതങ്ങൾ, 1 മുതൽ 8 വരെ (എട്ടു ഡിസ്ക്കുകളുടെ ഒരു സെറ്റ്) [ഓരോരോ ഡിസ്ക്കുകളായും ലഭ്യമാണ്. അങ്ങനെ വാങ്ങാൻ താത്പര്യപ്പെടുന്നവർ ഡിസ്‌ക്ക് നമ്പർ പ്രത്യേകം വ്യക്തമാക്കേണ്ടതുണ്ട്]
കുറിപ്പ്: ഒരു ഡിസ്‌ക്കിന് പയനിയർമാർക്ക് 100 രൂപയും പ്രസാധകർക്ക് 120 രൂപയും ആണ്.