ഡിസംബറിലേക്കുള്ള സേവനയോഗങ്ങൾ
ഡിസംബർ 1-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “എല്ലാ ദിവസവും യഹോവയെക്കുറിച്ചു സംസാരിക്കുക.” ചോദ്യോത്തരങ്ങൾ. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ സ്കൂൾ ഗൈഡ്ബുക്കന്റെ 16-ാം അധ്യായം 14-16 ഖണ്ഡികകളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “ബൈബിൾ—സകലർക്കും വേണ്ടി ദൈവത്തിൽനിന്നുള്ള വഴികാട്ടി.” ബൈബിൾ പരിശോധിക്കാൻ ഓരോരുത്തരും പ്രചോദിതരായിത്തീരേണ്ടതിന്റെ കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മൂപ്പൻ ലേഖനം ചർച്ചചെയ്യുന്നു. 3 മുതൽ 8 വരെയുള്ള ഖണ്ഡികകളിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഉപയോഗിക്കാൻ തങ്ങൾ തയ്യാറായതെങ്ങനെയാണെന്നതിനെക്കുറിച്ച് രണ്ടു പ്രസാധകരുമായി അഭിമുഖം നടത്തുക. പ്രസ്തുത അവതരണങ്ങളിൽ ഒരു പ്രഥമസന്ദർശനവും അതിന്റെ മടക്കസന്ദർശനവും പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 165, സമാപന പ്രാർഥന.
ഡിസംബർ 8-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്? 1997 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളെ അടിസ്ഥാനപ്പെടുത്തി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: “നിങ്ങളുടെ അഭാവം അനുഭവപ്പെടും!” ഒരു മൂപ്പൻ നടത്തുന്ന സദസ്യ ചർച്ച. സഭയുടെ ശരാശരി യോഗഹാജർ പരാമർശിക്കുക. യോഗങ്ങൾക്ക് ഒരുമിച്ചു കൂടിവരുന്നതിൽനിന്ന് തങ്ങൾക്കു നവോന്മേഷം ലഭിക്കുന്നതെന്തുകൊണ്ടാണെന്നു വിവരിക്കാൻ ഏതാനും പേരെ ക്ഷണിക്കുക.
ഗീതം 172, സമാപന പ്രാർഥന.
ഡിസംബർ 15-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ലൗകിക വിശേഷദിനാശംസകളോട് നയപൂർവം എങ്ങനെ പ്രതികരിക്കാമെന്നതിനു ചില നിർദേശങ്ങൾ നൽകുക. ഡിസംബർ 25, ജനുവരി 1 എന്നീ ദിവസങ്ങളിലേക്കുള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങളെക്കുറിച്ചു പ്രതിപാദിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “നാം കേവലം പ്രസംഗിക്കുന്നവരായിരിക്കാതെ, പഠിപ്പിക്കുന്നവരായിരിക്കേണ്ടതുണ്ട്.” ചോദ്യോത്തരങ്ങൾ. 11-ാം ഖണ്ഡിക പരിചിന്തിക്കവേ, സ്കൂൾ ഗൈഡ്ബുക്കന്റെ 15-ാം അധ്യായം 11-ാം ഖണ്ഡിക വായിക്കുക.
ഗീതം 174, സമാപന പ്രാർഥന.
ഡിസംബർ 22-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ.
17 മിനി: “1998-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. വരുംവർഷത്തെ സ്കൂളിൽനിന്ന് എല്ലാവർക്കും പൂർണ പ്രയോജനം നേടാനാകുന്ന വിധങ്ങൾ പുനഃപരിശോധിക്കുക. അതത് ആഴ്ചത്തേക്കുള്ള പുതിയ “അനുബന്ധ ബൈബിൾവായനാ പട്ടിക” വീഴ്ചവരുത്താതെ പിൻപറ്റുന്നതിനു പ്രോത്സാഹിപ്പിക്കുക.
20 മിനി: എല്ലായിടത്തും സുവാർത്ത പ്രസംഗിക്കുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 92-7 പേജുകളെ ആസ്പദമാക്കി പിൻവരുന്ന ചോദ്യങ്ങളുപയോഗിച്ചുകൊണ്ടു നടത്തപ്പെടുന്ന സദസ്യ ചർച്ച: (1) സുവാർത്ത പ്രചരിപ്പിക്കാൻ നമ്മുടെ സാഹിത്യങ്ങൾ ഉപയോഗിക്കുന്നതു ഫലപ്രദമായിരിക്കുന്നതെന്തുകൊണ്ട്? അവസരം ലഭിക്കുമ്പോഴൊക്കെ നാം സാഹിത്യങ്ങൾ സമർപ്പിക്കേണ്ടതെന്തുകൊണ്ട്? (2) അനൗപചാരിക സാക്ഷീകരണം നടത്തുന്നതു സംബന്ധിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതെന്തുകൊണ്ട്? അനൗപചാരിക സാക്ഷീകരണം നടത്താവുന്ന ചില വിധങ്ങളേവ? (അനൗപചാരിക സാക്ഷീകരണം നടത്തിയതിനെക്കുറിച്ചുള്ള ചില അനുഭവങ്ങൾ വിവരിക്കാൻ ഏതാനും പേരെ ക്ഷണിക്കുക.) (3) സഭ തങ്ങളുടെ നിയമിത പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കാൻ കഠിനശ്രമം ചെയ്യേണ്ടതെന്തുകൊണ്ട്? ഒരുപാടു പ്രദേശമുള്ള സ്ഥലങ്ങളിൽ വ്യക്തികൾക്കു പ്രദേശം നിയമിച്ചുകൊടുക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? (4) കൂട്ടസാക്ഷീകരണ ക്രമീകരണങ്ങളിൽനിന്ന് നാം പ്രയോജനമനുഭവിക്കുന്നതെങ്ങനെ? സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ നമ്മുടെ പ്രസംഗപ്രവർത്തനം ആസൂത്രണം ചെയ്യാനെങ്ങനെ സാധിക്കും?
ഗീതം 222, സമാപന പ്രാർഥന.
ഡിസംബർ 29-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ടുകൾ നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. പുതിയ വർഷത്തിൽ നിങ്ങളുടെ സഭ യോഗസമയം മാറ്റുന്നെങ്കിൽ പുതിയ സമയത്തും ക്രമമായ യോഗഹാജർ നിലനിർത്താൻ എല്ലാവരെയും ദയാപൂർവം പ്രോത്സാഹിപ്പിക്കുക.
10 മിനി: “പുതിയ സർക്കിട്ട് സമ്മേളന പരിപാടി.” ലേഖനം സദസ്യരോടൊത്തു പുനരവലോകനം ചെയ്യുകയും ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ സമ്മേളനം നടക്കാൻ പോകുന്ന തീയതിയും സ്ഥലവും അറിവായെങ്കിൽ അതേക്കുറിച്ചു പ്രസ്താവിക്കുക. കുടുംബത്തിലെ ഓരോ അംഗത്തിനും സമ്മേളനത്തിനു ഹാജരാകാൻ സാധിക്കത്തക്കവിധത്തിൽ കുടുംബങ്ങൾക്കു തങ്ങളുടെ ഗാർഹിക കാര്യങ്ങൾ എങ്ങനെ ക്രമപ്പെടുത്താൻ സാധിക്കും എന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുക. ഹാജരാകുന്നത് ബൈബിൾ വിദ്യാർഥികൾക്ക് ആത്മീയമായി വളരെ പ്രതിഫലദായകമായിരിക്കുമെന്നതിനാൽ അവരെ അതിന് എങ്ങനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാൻപോലും കഴിയും എന്നതിനെക്കുറിച്ചു ചർച്ച ചെയ്യുക.
25 മിനി: ജനുവരിയിലേക്കുള്ള സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. സഭയ്ക്ക് ആവശ്യത്തിനു സ്റ്റോക്കുള്ള പഴയ പുസ്തകങ്ങൾ കാണിക്കുക. എന്നിട്ട് അവതരണങ്ങൾ തയ്യാറാകാൻ സഹായകമായ താത്പര്യമുണർത്തുന്ന സംസാരവിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുക. പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങൾ സമർപ്പിക്കാനെങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചുള്ള പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ ഉപയോഗിച്ച് അധ്യയനങ്ങൾ ആരംഭിക്കാൻ നാം ശ്രമം തുടരണം.
ഗീതം 215, സമാപന പ്രാർഥന.