മേയിലേക്കുളള സേവനയോഗങ്ങൾ
മേയ് 1-നാരംഭിക്കുന്ന വാരം
ഗീതം 43 (11)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
15 മിനി:“സൗമ്യർക്കുളള സുവാർത്ത.” സദസ്സുമായി ലേഖനം ചർച്ചചെയ്യുകയും ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുകയും ചെയ്യുക.
20 മിനി:“സകലർക്കുമുളള പ്രത്യേക രാജ്യവാർത്ത.” സേവനമേൽവിചാരകനാലുളള പ്രസംഗവും സദസ്സുമായുളള ചർച്ചയും. രാജ്യവാർത്തയുടെ വിതരണത്തിൽ ഇതുവരെയുളള നേട്ടം പുനരവലോകനം ചെയ്യുക, പ്രത്യേകിച്ചും സേവനക്രമീകരണങ്ങൾക്കു ലഭിച്ച നല്ല പിന്തുണയ്ക്കും വയൽസേവനത്തിൽ പുതിയവർ ആദ്യമായി നടത്തിയ പങ്കുപറ്റലിനും വിശേഷ ശ്രദ്ധകൊടുത്തുകൊണ്ട്. പ്രവർത്തിച്ചുതീർത്ത പ്രദേശത്തെക്കുറിച്ചു റിപ്പോർട്ട് നൽകുക; മറ്റൊരു സഭ സഹായം ആവശ്യപ്പെട്ടിരിക്കുന്നപക്ഷം എന്തു ചെയ്യേണ്ടയാവശ്യമുണ്ടെന്നു വിശദമാക്കുക. തങ്ങൾക്കു ലഭിച്ചിരിക്കുന്ന രാജ്യവാർത്ത വിതരണം ചെയ്യുന്നതിൽ കൂടുതലായ ശ്രമം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുളള ശ്രമത്തിന്റെ ഭാഗമായി താത്പര്യക്കാരുടെയും മടക്കസന്ദർശനങ്ങളുടെയും ഒരു രേഖ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. നിർദേശിച്ചിരിക്കുന്ന അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 55 (18), സമാപന പ്രാർഥന.
മേയ് 8-നാരംഭിക്കുന്ന വാരം
ഗീതം 61 (59)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. “നിങ്ങൾക്കും നല്ല അനുഭവങ്ങൾ ആസ്വദിക്കാനാവും!” സമയമുളളതനുസരിച്ച്, രാജ്യവാർത്ത സമർപ്പിക്കുന്ന അവസരത്തിൽ ആസ്വദിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ “ക്രിസ്ത്യാനികൾ പരസ്യനിന്ദയെ നേരിടുന്ന വിധം” എന്ന ശീർഷകത്തിൽ 1995 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ 26-9 പേജുകളിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുളള ഒരു പ്രസംഗം.
15 മിനി:“ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?” ചോദ്യോത്തരങ്ങൾ.
ഗീതം 60 (86), സമാപന പ്രാർഥന.
മേയ് 15-നാരംഭിക്കുന്ന വാരം
ഗീതം 54 (13)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:“പ്രകാശവാഹകർ എന്നനിലയിൽ നമ്മുടെ മാതൃകാപുരുഷനെ അനുഗമിക്കൽ.” ചോദ്യോത്തരങ്ങൾ.
20 മിനി:“അംഗീകാരത്തിലൂടെ മനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യത്തെ നിറവേറ്റൽ.” 1994 ഡിസംബർ 1 വീക്ഷാഗോപുരം 28-30 പേജുകളിലെ ലേഖനത്തെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 45 (107), സമാപന പ്രാർഥന.
മേയ് 22-നാരംഭിക്കുന്ന വാരം
ഗീതം 66 (37)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. വേനൽക്കാലമാസങ്ങളിൽ സഹായ പയനിയറിങ് നടത്തുന്നതിനു പ്രോത്സാഹിപ്പിക്കുക. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 118-19 പേജുകളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകൾ പുനരവലോകനം ചെയ്യുക.
15 മിനി:“വിമോചനത്തിനിടയാക്കുന്ന അടയാളമിടൽ.” സദസ്സുമായുളള ചർച്ച. മടക്കസന്ദർശനങ്ങൾ എങ്ങനെ നടത്താനാവുമെന്നു പ്രകടമാക്കുന്ന ഒന്നോ രണ്ടോ പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
20 മിനി:1995 മേയ് 1 വീക്ഷാഗോപുരം 28-31 പേജുകളിലെ “നിങ്ങളുടെ ബിസിനസ്സിനു നിങ്ങൾ എന്തു വിലയൊടുക്കേണ്ടിവരും?” എന്ന ലേഖനത്തെ ആസ്പദമാക്കിയുളള പ്രസംഗം. ഒരുവന്റെ ഉപജീവന സമ്പാദനത്തിനുളള നിയമാനുസൃത മാർഗങ്ങളെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാക്കുന്നപക്ഷം അതിന് എങ്ങനെ ഒരു കെണിയാവാൻ കഴിയുമെന്നു പ്രകടമാക്കിക്കൊണ്ട് പ്രാദേശിക ബാധകമാക്കൽ നടത്തുക.
ഗീതം 74 (41), സമാപന പ്രാർഥന.
മേയ് 29-നാരംഭിക്കുന്ന വാരം
ഗീതം 79 (50)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. ഭവനങ്ങളിലെ തങ്ങളുടെ അവതരണങ്ങളുടെ ഭാഗമെന്ന നിലയിൽ ഒരു തിരുവെഴുത്തു വായിക്കുന്നതിനു ശ്രമിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ കൊടുക്കുക. അനേകം ആളുകൾക്കു ബൈബിളിനോട് ആദരവും അതു വായിക്കുമ്പോൾ ശ്രദ്ധിക്കാനുളള മനസ്സൊരുക്കവുമുണ്ട്. അതിന്റെ ബുദ്ധ്യുപദേശം ഈടുറ്റതാണ്, അത് ആത്മാർഥതയുളളവരെ പ്രചോദിപ്പിക്കുകയും ചെയ്യും. വീട്ടുവാതിൽക്കൽ എത്തുന്നതോടെ ബൈബിൾ കയ്യിലെടുക്കുന്നത് ഉചിതമായിരുന്നേക്കാം. വികാരവായ്പോടും ഒഴുക്കോടുംകൂടെ വാക്യങ്ങൾ വായിക്കണം..—സ്കൂൾ ഗൈഡ്ബുക്ക്, 32-3 പേജുകളിലെ 12-15 ഖണ്ഡികകൾ കാണുക.
12 മിനി:ചോദ്യപ്പെട്ടി. ചോദ്യോത്തരങ്ങൾ. നാം മുന്നമേ തയ്യാറായി നിയമിത പഠനസാമഗ്രികൾ നമ്മോടൊപ്പം കൊണ്ടുവരുമ്പോൾ യോഗങ്ങളിൽനിന്നു നമുക്കു കൂടുതൽ പ്രയോജനമുണ്ടാകുന്നത് എന്തുകൊണ്ടെന്നു വിശദമാക്കുക.
18 മിനി:ജൂണിൽ സൃഷ്ടി പുസ്തകം സമർപ്പിക്കുക. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകത്തിൽ മതിപ്പുതോന്നിയ താത്പര്യക്കാർ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ വിവരിക്കുക. (കാണുക: വീക്ഷാഗോപുരം [ഇംഗ്ലീഷ്] 1987 മാർച്ച് 15, 32-ാം പേജ്; 1986 മേയ് 1, 31-ാം പേജ്.) 6, 236-7, 243, 245 എന്നീ പേജുകളിലെ ചിത്രീകരണങ്ങൾ സൂചിപ്പിച്ചിട്ട് സംഭാഷണം ആരംഭിക്കാൻ ഇവ എങ്ങനെ ഉപയോഗിക്കാമെന്നു പ്രകടമാക്കുക. 250-1 പേജുകളിലെ ആശയങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ചുകൊണ്ട്, നിത്യജീവൻ നേടാൻ ഓരോരുത്തരും തിരഞ്ഞെടുപ്പു നടത്തണമെന്നു വിശദമാക്കുന്ന ഒരു അവതരണം പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ. സാധാരണ സംഭാവനയ്ക്കുളള പുതിയ 192-പേജ് പുസ്തകങ്ങൾ പകരമായി സമർപ്പിക്കാമെന്നതിനെക്കുറിച്ചു സൂചിപ്പിക്കുകയും അത്തരത്തിലുളള ഏതെല്ലാം പ്രസിദ്ധീകരണങ്ങൾ സഭയിൽ ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്യുക. ഈ വാരാന്തത്തിൽ സേവനത്തിൽ ഉപയോഗിക്കുന്നതിനുളള പ്രതികൾ വാങ്ങാൻ എല്ലാവരെയും ഓർപ്പിക്കുക.
ഗീതം 63 (32), സമാപന പ്രാർഥന.