അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യയും അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസത്തേക്കുളള വരിസംഖ്യയില്ല. വരിസംഖ്യകൾ സമ്പാദിക്കുമ്പോൾ, താഴെ പറയുന്നവ ഓർമയിൽ വെക്കുക. വീക്ഷാഗോപുരം ഇപ്പോൾ നേപ്പാളിയിലും എല്ലാ ഭാരതീയ ഭാഷകളിലും അർധമാസപതിപ്പാണ്, എന്നാൽ ഉർദുവിൽ പ്രതിമാസപതിപ്പാണ്. ഉണരുക! തമിഴിലും മലയാളത്തിലും അർധമാസപതിപ്പാണ്, എന്നാൽ കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പാണ്. നേപ്പാളി, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ ഉണരുക!യ്ക്കു വരിസംഖ്യകൾ ലഭ്യമല്ല. എന്നാൽ ഈ നാലു ഭാഷകളിലും സഭകൾക്കുളള ത്രൈമാസ വിതരണ കോപ്പികൾ ലഭ്യമാണ്. ജൂൺ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? 45.00 രൂപ സംഭാവനക്ക്. നാട്ടുഭാഷയിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം. ജൂലൈ, ആഗസ്ററ്: താഴെ പറയുന്ന, 32-പേജുളള ലഘുപത്രികകളിലേതെങ്കിലും 5 രൂപ സംഭാവനക്ക്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! കുറിപ്പ്: മേൽ പരാമർശിച്ച പ്രസ്ഥാന ഇനങ്ങൾ ഇതു വരെയും ആവശ്യപ്പെട്ടിട്ടില്ലാത്ത സഭകൾ അവരുടെ അടുത്ത പ്രതിമാസ സാഹിത്യ അപേക്ഷയിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ നേരത്തെ അറിയിച്ചിരുന്നതുപോലെ, പ്രത്യേക രാജ്യവാർത്ത ഏപ്രിൽ 23 ഞായറാഴ്ച, ആ ദിവസത്തേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന സഭായോഗങ്ങളിലും അതുപോലെതന്നെ സർക്കിട്ട് സമ്മേളനങ്ങളിലും പ്രത്യേക സമ്മേളന ദിനങ്ങളിലും വെച്ച് പ്രകാശനം ചെയ്യപ്പെടും. രാജ്യവാർത്തയുടെ വിതരണം അതിന്റെ പ്രകാശനത്തെ തുടർന്ന് ഉടനെ തുടങ്ങാവുന്നതാണ്. സമ്മേളനങ്ങൾ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനങ്ങൾ, മററു പ്രവർത്തനങ്ങൾ എന്നിവ നിമിത്തം യോഗ പട്ടികയിൽ ക്രമീകരണം വരുത്തേണ്ടിവരുന്നവ ഉൾപ്പെടെ, എല്ലാ സഭകൾക്കും ഇതു ബാധകമാണ്. പ്രത്യേക പ്രസംഗം ഏപ്രിൽ 23 കഴിഞ്ഞു നടത്തുന്ന സഭകൾക്കു രാജ്യവാർത്തയുടെ പ്രകാശനവും വിതരണവും ഏപ്രിൽ 24-നു തുടങ്ങാവുന്നതാണ്.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്ന ഏതൊരാളും, തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകളുൾപ്പെടെ, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയതും പുതുക്കിയതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കണം.
◼ ഇനിമുതൽ സഭകൾ തങ്ങളുടെ ആവശ്യത്തിനുളള സ്മാരക ക്ഷണക്കത്തുകൾ ഓരോ വർഷവും ആവശ്യപ്പെടണം. ദയവായി ഓരോ ഭാഷയിലും ആവശ്യമുളള എണ്ണം 50-ന്റെ ഗുണിതങ്ങളായി ആവശ്യപ്പെടുക. 1995-ലെ കൺവെൻഷൻ ബാഡ്ജ് കാർഡുകൾ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ 1996, 1996-ലെ കലണ്ടർ, 1996 വാർഷികപ്പുസ്തകം, 1996-ലെ സ്മാരക ക്ഷണക്കത്തുകൾ എന്നിവയ്ക്കുളള ഓർഡറുകൾ ഞങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നതാണ്. ദയവായി ഈ അഞ്ച് ഇനങ്ങളും സാഹിത്യ അപേക്ഷയുടെ (S-AB-14) ഒരു ഫാറത്തിൽ അപേക്ഷിക്കുക, ഇതേ ഫാറത്തിൽ മറെറാന്നിനും വേണ്ടിയുളള അപേക്ഷ ഉൾപ്പെടുത്തരുത്. ബാഡ്ജ് കാർഡുകൾ ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്, എന്നാൽ പരിശോധിക്കൽ 1996-ഉം 1996-ലെ സ്മാരക ക്ഷണക്കത്തുകളും ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, മലയാളം, നേപ്പാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ലഭ്യമാണ്. ദയവായി നിങ്ങളുടെ അപേക്ഷകൾ 1995 മേയ് 6-നു മുമ്പ് അയയ്ക്കുക.
◼ ‘1994-1995 സാഹിത്യ അപേക്ഷാ ഫാറ’ത്തിലെ (S-AB-14 3/93) ഭാഷ എന്ന തലക്കെട്ടിൻ കീഴിലുളള നിർദേശം ദയവായി ശ്രദ്ധിക്കുക. ഭാവിയിൽ, ഫാറത്തിന്റെ ആദ്യപേജിൽ (മുൻപിൽ) ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ ഇനങ്ങളും നിങ്ങളുടെ സഭയുടെ മുഖ്യഭാഷയിൽ അയച്ചുതരുന്നതാണ്. നിങ്ങളുടെ സഭയുടെ മുഖ്യഭാഷ നിങ്ങളുടെ പ്രതിമാസ സ്റേറററുമെൻറിൽ സഭാനമ്പരിനു തൊട്ടു പിന്നാലെ കാണിക്കുന്നതാണ്. മററ് ഏതെങ്കിലും ഭാഷയിൽ സാഹിത്യം വേണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഫാറത്തിന്റെ മറുപുറത്ത് (പിറകിൽ) ആവശ്യപ്പെടണം, ഏതു ഭാഷയിലാണ് വേണ്ടതെന്നു വ്യക്തമാക്കുകയും വേണം.
◼ നിങ്ങൾ ആവശ്യപ്പെടുന്ന സാഹിത്യത്തിന്റെ അധികവും, നിങ്ങളുടെ മുഖ്യഭാഷയെന്ന നിലയിൽ ഞങ്ങൾ ഇപ്പോൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷയിലല്ലെന്നു കണ്ടെത്തുന്നുവെങ്കിൽ, നിങ്ങളുടെ സഭയുടെ മുഖ്യഭാഷയെന്ന നിലയിൽ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നതു മാററണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്ക് എഴുതാൻ കഴിയും. അങ്ങനെയാകുമ്പോൾ, നിങ്ങളുടെ അപേക്ഷകളുടെ അധികവും അദ്യപേജിൽ എഴുതാനും മററു ഭാഷകളിലുളള ചുരുക്കം ചില ഇനങ്ങൾ മാത്രം സാഹിത്യ അപേക്ഷാ ഫാറങ്ങളുടെ മറുപുറത്ത് എഴുതാനും കഴിയും എന്ന് ഇത് ഉറപ്പുവരുത്തും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ; ഇംഗ്ലീഷ്: മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ. ഉർദു: പറുദീസയിലേക്കുളള വഴി കണ്ടെത്തുന്ന വിധം (മുസ്ലീങ്ങൾക്കുളള ലഘുലേഖ); പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, കന്നട, മലയാളം: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ, ഹിന്ദി, മലയാളം, തമിഴ്: യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു.