ഏപ്രിലിലേക്കുളള സേവനയോഗങ്ങൾ
ഏപ്രിൽ 3-നാരംഭിക്കുന്ന വാരം
ഗീതം 203 (43)
10 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. “സ്മാരകത്തിനു വേണ്ടി തയ്യാറാകുക” എന്ന ഭാഗം അവലോകനം ചെയ്യുക.
15 മിനി: “നമുക്കുളളതു സംബന്ധിച്ചു നന്ദിയുളളവരായിരിക്കുക.” ചോദ്യോത്തരങ്ങൾ. സമയമനുവദിക്കുന്നതനുസരിച്ച്, 1991 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 14, 15 പേജുകളിലുളള 15-20 ഖണ്ഡികകളിലെ കൂടുതലായ ആശയങ്ങൾ ഉപയോഗിക്കുക.
20 മിനി: “വീക്ഷാഗോപുരവും ഉണരുക!യും നമ്മുടെ അടിയന്തിര സമയത്തേക്കുളള മാസികകൾ!” സദസ്സുമായി ചർച്ചചെയ്യുക. മാസികകൾക്കു വിലമതിപ്പു കാണിക്കുന്ന അനുഭവങ്ങൾ പറയുക. (g91 7/22 പേ. 9) കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ഒരു അവതരണം എങ്ങനെ തയ്യാറാകാമെന്നു രണ്ടു പ്രസാധകർ കാണിക്കട്ടെ, തുടർന്ന് അവർ പരസ്പരം ആ അവതരണങ്ങൾ പ്രകടിപ്പിക്കട്ടെ.
ഗീതം 219 (50), സമാപന പ്രാർഥന.
ഏപ്രിൽ 10-നാരംഭിക്കുന്ന വാരം
ഗീതം 212 (110)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും. “യഹോവ കേ സാക്ഷി” എന്ന ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. സ്മാരകത്തിനു ഹാജരാകാൻ താത്പര്യക്കാരെ സഹായിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിക്കുക. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കെടുക്കുന്നതിന് ഒരു പ്രത്യേക ശ്രമം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “നമ്മുടെ രാജ്യ ഐക്യം കാത്തുസൂക്ഷിക്കൽ.” സദസ്സുമായി ചർച്ചചെയ്യുക.
20 മിനി: “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്.” സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. പ്രത്യേക രാജ്യവാർത്തയുടെ വീടുതോറുമുളള വിതരണത്തിനുളള വിപുലമായ ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക. പ്രാദേശിക സഭയുടെ നിയമിത പ്രദേശത്തിന്റെ സാധ്യമായത്ര അല്ലെങ്കിൽ മുഴുവൻ പ്രവർത്തിച്ചു തീർക്കുന്നതിനുളള പദ്ധതിയെക്കുറിച്ചു ചർച്ചചെയ്യുക. സേവനത്തിൽ ആദ്യമായി പങ്കെടുക്കുന്നതിനു പുതിയവരെ സഹായിക്കാൻ എന്തു ചെയ്യണമെന്ന് വിശദീകരിക്കുക. (കാണുക: 1995 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 1.)
ഗീതം 150 (83), സമാപന പ്രാർഥന.
ഏപ്രിൽ 17-നാരംഭിക്കുന്ന വാരം
ഗീതം 214 (82)
13 മിനി: പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. സ്മാരകാചരണത്തിന്റെ പ്രോത്സാഹജനകമായ സവിശേഷതകൾ പറയുക, ഹാജരായ പുതിയവർക്കു കൂടുതലായ സഹായം കൊടുക്കാൻ കഴിയുന്ന മാർഗങ്ങൾ പുനരവലോകനം ചെയ്യുക. ഏപ്രിൽ 23-ലെ പ്രത്യേക പ്രസംഗം കേൾക്കാൻ ഹാജരാകുന്നതിനും പുതിയ താത്പര്യക്കാരെ വീണ്ടും കൊണ്ടുവരുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. രാജ്യവാർത്ത വിതരണത്തിനുളള വയൽസേവന ക്രമീകരണങ്ങൾ അവലോകനം ചെയ്യുക.
15 മിനി: “നിങ്ങൾ ഒരു ആവശ്യം കാണുന്നുവോ?” ചോദ്യോത്തരങ്ങൾ. മൂപ്പൻമാർ തങ്ങളുടെ ഇടയ വേലയിലൂടെ നേടാൻ ഇപ്പോൾ ലാക്കുവെച്ചിരിക്കുന്ന കാര്യങ്ങൾ ഹ്രസ്വമായി പറയുക. സഹായിക്കുന്നതിന് വ്യക്തികൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നു വിശദമാക്കുക.
17 മിനി: “പഠിക്കാൻ മനസ്സുളളവരെ തിരയുക.” മടക്കസന്ദർശനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ചർച്ചചെയ്യുക. ബൈബിൾ ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ ഹ്രസ്വമായി പ്രകടിപ്പിക്കുക.
ഗീതം 197 (57), സമാപന പ്രാർഥന.
ഏപ്രിൽ 24-നാരംഭിക്കുന്ന വാരം
ഗീതം 167 (42)
15 മിനി: പ്രാദേശിക അറിയിപ്പുകൾ. പ്രദേശത്തെ രാജ്യവാർത്ത വിതരണത്തിന്റെ അഭിവൃദ്ധിയെ സംബന്ധിച്ച് പുനരവലോകനം ചെയ്യുക. രാജ്യവാർത്ത സമർപ്പിക്കുന്നതിൽ ആസ്വദിച്ച അനുഭവങ്ങൾ പറയാൻ പ്രസാധകരെ ക്ഷണിക്കുക. പ്രാദേശികമായി ഉചിതമായിരിക്കുന്ന മാസികാ അവതരണങ്ങൾ സൂചിപ്പിക്കുക. പകലിന്റെ ദൈർഘ്യം കൂടിവരുന്നതിനാൽ സായാഹ്ന സാക്ഷീകരണത്തിൽ പങ്കെടുക്കാനുളള സഭയുടെ ഏതു ക്രമീകരണങ്ങളെക്കുറിച്ചും അറിയിപ്പു നടത്തുക.
12 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നവരായിരിക്കുക എന്ന 1995 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളെ അടിസ്ഥാനമാക്കി ഒരു പ്രസംഗം നടത്തുക.
18 മിനി: നിങ്ങളുടെ കുടുംബാധ്യയനം ക്രമമായി നടത്തുക. തങ്ങളുടെ കുട്ടികളുടെ ആത്മീയ അഭിവൃദ്ധിയിലുളള കുറവു സംബന്ധിച്ച് ഒരു ഭാര്യയും ഭർത്താവും ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. കുടുംബാധ്യയനം നടത്തുന്ന കാര്യത്തിൽ താൻ അശ്രദ്ധനായിരുന്നുവെന്ന് ഭർത്താവ് സമ്മതിക്കുന്നു; ചിലപ്പോഴെല്ലാം ഏതാനും ആഴ്ചകൾ കുടുംബത്തിൽ ഒരു പ്രബോധനവും ഇല്ലാതെ കടന്നുപോകുന്നു. സ്കൂൾ ഗൈഡ്ബുക്കിന്റെ 37-8 പേജുകളിലെ 12-14 ഖണ്ഡികകളിൽ നൽകിയിരിക്കുന്ന ബുദ്ധ്യുപദേശവും നിർദേശവും അവർ അവലോകനം ചെയ്യുന്നു. മററു പ്രവർത്തനങ്ങൾ ഇടയ്ക്കു കയറിവരാൻ അനുവദിക്കാതെ, ഓരോ ആഴ്ചയും കുടുംബാധ്യയനത്തിനു മുൻഗണന കൊടുക്കാമെന്ന് ഇരുവരും സമ്മതിക്കുന്നു.
ഗീതം 142 (93), സമാപന പ്രാർഥന.