നമ്മുടെ രാജ്യ ഐക്യം കാത്തുസൂക്ഷിക്കൽ
1 ദൈവരാജ്യം ശക്തിയും അധികാരവുമുളള ഒരു യഥാർഥ ഗവൺമെൻറാണ്. യേശുവിന്റെ പ്രസംഗ വിഷയം അതായിരുന്നു. (മത്താ. 4:17) യേശുവിന്റെ ശുശ്രൂഷയുടെ മുഖ്യഭാഗം മററുളളവരെ പഠിപ്പിക്കുകയും രാജ്യസത്യത്തിനു സാക്ഷ്യം വഹിക്കുകയുമായിരുന്നു. രാജ്യത്തിനുവേണ്ടി പ്രാർഥിക്കുന്നതിനും അത് ഒന്നാമത് അന്വേഷിക്കുന്നതിനും അവൻ നമ്മെ പഠിപ്പിച്ചു. (മത്താ. 6:9, 10, 33) യഹോവയോടും അവന്റെ സ്ഥാപനത്തോടും അടുത്തുനിൽക്കൽ, നമ്മുടെ പ്രസംഗ നിയോഗം നിവർത്തിക്കൽ, ലോകത്തിൽനിന്നു വേറിട്ടുനിൽക്കൽ ഇവ രാജ്യ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ വാക്കുകളാലും പ്രവൃത്തികളാലും നാം ആ രാജ്യത്തിന്റെ ഭാഗത്താണെന്നു പ്രകടമാക്കുന്നു.—യോഹ. 18:37.
2 1914 മുതൽ, രാജ്യം ദശലക്ഷക്കണക്കിനു പ്രജകൾക്ക് ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. രാജ്യത്തിന്റെ ഈ പ്രജകൾ പ്രകടമാക്കുന്ന ഐക്യം ഒരു ഭിന്നിച്ച ലോകത്തിൽ തികച്ചും വ്യത്യസ്തമായ ഒന്നായി നിലകൊളളുന്നു. രാജ്യം ഒരു ഏകീകരണ പ്രേരകശക്തിയായിരിക്കണമെങ്കിൽ അതിനെ നമ്മുടെ ജീവിതത്തിൽ ഒരു യാഥാർഥ്യമാക്കിത്തീർക്കണം. അതു നമുക്കു യാഥാർഥ്യമാക്കിത്തീർക്കുന്നതെന്താണ്?
3 മററു ഗവൺമെൻറുകളെപ്പോലെതന്നെ, ആ രാജ്യത്തിന് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന നിയമങ്ങളുണ്ട്. എന്നാൽ, അതിന്റെ നിയമങ്ങൾ ബൈബിളിൽ കാണപ്പെടുന്നതിനാൽ അതു വ്യത്യസ്തമായിരിക്കുന്നു. ദൈവവചനത്തിന്റെ ക്രമമായ വായന, രാജ്യത്തിന്റെ പ്രജകളെന്ന നിലയിൽ അതു നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നുവെന്നുളള ഓർമിപ്പിക്കലുകൾ നമുക്കു തരുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ വ്യക്തിപരമായ പഠനവും “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽ നിന്നുളള നിർദേശങ്ങളും ദൈവനിയമങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ബാധകമാക്കാൻ നമ്മെ സഹായിക്കുന്നു. (മത്താ. 24:45, NW) നാം അത്തരം വ്യക്തിപരമായ ബാധകമാക്കൽ നടത്തുമ്പോൾ രാജ്യം നമുക്ക് അധികമധികം യാഥാർഥ്യമായിത്തീരുന്നു, ലോകവ്യാപക സഹോദരവർഗത്തോടു നമ്മെ കൂടുതൽ അടുപ്പിച്ചുകൊണ്ട് യേശുവിന്റെ ഭരണത്തിൻകീഴിലെ ആരാധകരുടെ ഒരു ഏകീകൃത കുടുംബം ആക്കിക്കൊണ്ടുതന്നെ.
4 ഐക്യം രാജ്യപ്രസംഗം മുഖേന: രാജ്യത്തിന്റെ സുവാർത്ത “ഭൂമിയുടെ അററത്തോ”ളം പ്രസംഗിക്കുക എന്നതാണു നമ്മുടെ നിയോഗം. (പ്രവൃ. 1:8) നാം യഹോവയെ ‘മഹത്ത്വ’പ്പെടുത്താൻ പരിശ്രമിക്കുമ്പോൾ ‘ഏകസ്വര’ത്തിലുളള പ്രസംഗപ്രവർത്തനം നമ്മെ ഏകീകരിക്കുന്നു. (റോമ. 15:5, 6, NW) ലോകവ്യാപകമായ നമ്മുടെ സഹപ്രവർത്തകരോടൊത്തു തീക്ഷ്ണമായി പങ്കുപററുന്നതു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും യഹോവയുടെ ഇഷ്ടം പൂർത്തീകരിക്കുന്നതിന് അവന്റെ ആത്മാവ് നമ്മിലൂടെ പ്രവർത്തിക്കുന്നതിന് അനുവദിക്കുകയും ചെയ്യുന്നു. “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുളളവ”രായിരിക്കുന്നത് നമ്മെ “ഉറപ്പുളളവരും കുലുങ്ങാത്തവരും” ആക്കുന്നു.—1 കൊരി. 15:58, NW.
5 അനേകം ദേശങ്ങളിൽ സാത്താൻ നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ കൈകടത്തിക്കൊണ്ടു നമ്മുടെ ഐക്യത്തെ ഭഞ്ജിക്കാൻ ശ്രമിക്കുന്നു. പിണക്കവും വഴക്കും ഉണ്ടാക്കുന്നതിനു വേണ്ടി ഭിന്നിപ്പു വിതയ്ക്കുന്നതിനും തെററിദ്ധാരണകൾ ഉളവാക്കുന്നതിനും തനിക്കു സാധ്യമായ ഏതൊരു മാർഗവും അവൻ ഉപയോഗിക്കുന്നു. (സദൃ. 6:19; ഗലാ. 5:19-21, 26) ലോകത്തിന്റെ വാദകോലാഹലങ്ങളിൽ നാം ഉൾപ്പെടുന്നതിനും രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളിൽ നാം ഒരു പക്ഷം ചേരുന്നതിനുപോലും അവൻ ആഗ്രഹിക്കുന്നു. (യാക്കോ. 3:14-16) അവന്റെ സ്വാധീനത്തെ എതിർക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രബോധിപ്പിക്കുന്നു; അല്ലെങ്കിൽ അവന്റെ ഇര എന്നനിലയിൽ അവൻ നമ്മെ വിഴുങ്ങിക്കളയും. (1 പത്രൊ. 5:8, 9) രാജ്യപ്രത്യാശയുടെ യാഥാർഥ്യം നമ്മുടെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും മങ്ങിപ്പോകാൻ നാം അനുവദിക്കരുത്.
6 ഐക്യം കാത്തുസൂക്ഷിക്കുന്നതിന് സുബോധവും ഉയരത്തിൽനിന്നുളള ജ്ഞാനവും ആവശ്യമാണ്. പ്രയാസമുളള സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ, പ്രത്യേകിച്ചും അവ നമ്മുടെ സഹോദരങ്ങൾ ഉൾപ്പെടുന്നതാണെങ്കിൽ, സമാധാനം നിലനിർത്തുന്നതിനു നാം ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കണം. ലൗകിക സ്വഭാവവിശേഷങ്ങളായ അഹങ്കാരം, പക, അഹംഭാവം ഇവ ഭിന്നാത്മകമാണ്, അവയെ നാം തരണം ചെയ്യേണ്ടതാണ്. (എഫെ. 4:1-3; കൊലൊ. 3:5-10, 12-14) നമ്മുടെ മനസ്സുകളെ ക്രിയാത്മകവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ചിന്തകളാൽ നാം നിറയ്ക്കേണ്ടതുണ്ട്. രാജ്യം നമ്മുടെ ജീവിതത്തിൽ ഒരു യാഥാർഥ്യമാണ്! എന്നാൽ അത് അങ്ങനെതന്നെ നിലനിർത്തുന്നതിനു നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്!—എഫെ. 6:11, 13.
7 നമ്മുടെ അത്ഭുതകരമായ രാജ്യപ്രത്യാശയുടെ യാഥാർഥ്യം ഒരിക്കലും അവസാനിക്കുകയില്ലാത്ത ഏകത്വത്തിന്റെ ആത്മാവിൽ നമ്മെ ഏകീകരിക്കുന്നു.—സങ്കീ. 133:1.