അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ജൂൺ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം 40.00 രൂപ സംഭാവനക്ക്. ഇതു സ്വീകരിക്കാത്തിടത്ത് 192 പേജുളള ഏതെങ്കിലും പുസ്തകം സാധാരണ വിലയായ 12.00 രൂപക്ക് സമർപ്പിക്കാവുന്നതാണ്. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന ഇംഗ്ലീഷ് പുസ്തകം 40.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. (ചെറുത് 20.00 രൂപ.) ജൂലൈ: 32-പേജുളള ചെറുപുസ്തകങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം 3.00 രൂപ സംഭാവനക്ക്. പിൻവരുന്ന ചെറുപുസ്തകങ്ങളുടെ ഒരു നല്ല ശേഖരം ഞങ്ങളുടെ പക്കലുണ്ട്. ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അതു കണ്ടെത്താൻ കഴിയുന്ന വിധം, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിൽ; കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും, ഇംഗ്ലീഷ്, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിൽ; ഒരു പിതാവിനെ അന്വേഷിച്ച് (ബുദ്ധമതക്കാർക്കുവേണ്ടിയുളളത്) ഇംഗ്ലീഷ്; കരുതലുളള ഒരു ദൈവമുണ്ടോ? ഇംഗ്ലീഷ്, കൊങ്കണി (കന്നടയും ഗോവനും), ഗുജറാത്തി, തമിഴ്, പഞ്ചാബി, മണിപ്പൂരി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ; വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത, ഇംഗ്ലീഷ്, തമിഴ്, മലയാളം, ലൂഷായി എന്നിവയിൽ; ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു! ഇംഗ്ലീഷ്, പഞ്ചാബി, തമിഴ്, മറാത്തി, ലൂഷായി, ഹിന്ദി എന്നിവയിൽ; “രാജ്യത്തിന്റെ ഈ സുവാർത്ത”, കൊങ്കണി, (കന്നടയും ഗോവനും), ഖാസി, ഗുജറാത്തി, തമിഴ്, മണിപ്പൂരി, മലയാളം, മറാത്തി, ലൂഷായി എന്നീ ഭാഷകളിൽ; മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാധ്യമോ? ഇംഗ്ലീഷ്, പഞ്ചാബി, നേപ്പാളി, ഹിന്ദി എന്നിവയിൽ; നിങ്ങളുടെ ഭാഷയിൽ ചെറുപുസ്തകമൊന്നും ഇല്ലെങ്കിൽ സ്കൂൾ പത്രിക ഒഴികെയുളള ഏതെങ്കിലും ലഘുപത്രികകൾ ഓരോന്നിനും 4.00 രൂപയ്ക്കു സമർപ്പിക്കുക. ആഗസ്ററ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനക്ക്. ഇതു ലഭ്യമല്ലാത്തിടത്ത്, അല്ലെങ്കിൽ മറെറാരു വിഷയം കൂടുതൽ അനുയോജ്യമായിരിക്കുന്നിടത്ത് 32-പേജുളള പിൻവരുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ച് കരുതുന്നുവോ?; ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!; “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”; നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?; എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം [ഇംഗ്ലീഷ്]; പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്; ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം? സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 20.00 രൂപ സംഭാവനക്ക്. (വലുത് 40.00 രൂപയ്ക്ക്) കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) ഓർഡർ ചെയ്യേണ്ടതാണ്.
▪ പകൽവെളിച്ചം ദീർഘമായിരിക്കുന്നതുകൊണ്ട്, പ്രായോഗികമായിരിക്കുന്നിടത്ത്, സഭയ്ക്കു സായാഹ്ന സാക്ഷീകരണത്തിൽ പങ്കെടുക്കാനുളള ക്രമീകരണം മൂപ്പൻമാർ ചെയ്യണം.
▪ സ്ഥലം വാങ്ങുന്നതിനോ രാജ്യഹാൾ നിർമാണ പദ്ധതി ഏറെറടുക്കുന്നതിനോ മുമ്പ് അതിൽ ഉൾപ്പെട്ടിരിക്കുന്ന സഭാമൂപ്പൻമാർ, പദ്ധതിയുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് സൊസൈററിയുമായി ബന്ധപ്പെടണം. പദ്ധതി അംഗീകരിക്കുന്നതിനു മുമ്പു സൊസൈററിക്കു ചിലപ്പോൾ ചില നിർദേശങ്ങൾ നൽകാനുണ്ടായേക്കാം.
▪ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ ജൂൺ 1-നോ അതു കഴിഞ്ഞ് എത്രയും നേരത്തെയോ ഓഡിററു ചെയ്യണം. ഇതു ചെയ്തുകഴിയുമ്പോൾ സഭയിൽ അറിയിപ്പുകൊടുക്കുക.
▪ ‘REPORT DESK’ എന്ന് അച്ചടിച്ചിരിക്കുന്ന ചെറിയ തവിട്ടുനിറമുളള കവറിൽ നിങ്ങളുടെ സഭാറിപ്പോർട്ട് (S-1) അല്ലാതെ മറെറാന്നും ഉൾപ്പെടുത്തരുത്. അതു മാസംതോറും ആറാം തീയതിയോടെ അയയ്ക്കേണ്ടതാണ്.
▪ 1994 സെപ്ററംബറിലെ നാല് ആഴ്ചകളിലേക്കുളള സഭാപുസ്തകാധ്യയനമായി ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രിക പരിചിന്തിക്കുന്നതായിരിക്കും. ഈ ലഘുപത്രിക ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്. ഈ ലഘുപത്രികയ്ക്കു നിങ്ങളുടെ ആവശ്യമനുസരിച്ചുളള ഓർഡർ ദയവായി ഇപ്പോൾ അയയ്ക്കുക.
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
മലയാളം: യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (വലുത്).
▪ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്; ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!