ജൂണിലേക്കുളള സേവനയോഗങ്ങൾ
ജൂൺ 6-നാരംഭിക്കുന്ന വാരം
ഗീതം 9 (19)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. ഈ വാരാന്തത്തിൽ ഏററവും പുതിയ മാസികകൾ വീടുതോറും എങ്ങനെ സമർപ്പിക്കാമെന്നു ഹ്രസ്വമായി പ്രകടിപ്പിക്കുക. ഈ വാരാന്തസേവനത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി ഏററവും മഹാനായ മനുഷ്യൻപുസ്തകം, സൃഷ്ടിപുസ്തകം എന്നിവയുടെ പ്രതികൾകൂടി എടുക്കാൻ സദസ്യരെ ഓർമിപ്പിക്കുക.
20 മിനി:“നിങ്ങൾ ധാരാളമായി വിതയ്ക്കുന്നുണ്ടോ?” ചോദ്യോത്തരങ്ങൾ. സമയമുളളതനുസരിച്ച്, സേവനത്തിന്റെ ചില വശങ്ങളിൽ തങ്ങൾ എങ്ങനെ കൂടുതലായ ശ്രമം ചെയ്തു എന്നും അതിന് എങ്ങനെ അനുഗ്രഹങ്ങൾ ലഭിച്ചു എന്നും പ്രകടമാക്കുന്ന വ്യക്തിപരമായ അനുഭവങ്ങൾ വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി:“നമ്മുടെ നിർമാതാവിനെ ബഹുമാനിക്കാൻ മററുളളവരെ സഹായിക്കൽ.” സദസ്സുമായി ചർച്ചചെയ്യുക. നിർദേശിച്ചിരിക്കുന്ന പ്രകടനങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ നടത്തുക.
ഗീതം 30 (58), സമാപന പ്രാർഥന.
ജൂൺ 13-നാരംഭിക്കുന്ന വാരം
ഗീതം 28 (5)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായി സൊസൈററിയിൽനിന്നു ലഭിച്ച അറിയിപ്പുകളും വായിക്കുക. ഔദാര്യ മനസ്സുളള ഒരു വ്യക്തി എങ്ങനെ അനുഗ്രഹിക്കപ്പെടുന്നു എന്നു പ്രകടമാക്കുന്ന ഹ്രസ്വമായ അഭിപ്രായപ്രകടനങ്ങൾ ഉൾപ്പെടുത്തുക.—സദൃശവാക്യങ്ങൾ 11:24എ.
15 മിനി:“മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിൽ വിശ്വാസം പടുത്തുയർത്തൽ.” സദസ്സുമായി ചർച്ചചെയ്യുക. സമയമുളളതനുസരിച്ച്, നിർദേശിച്ചിരിക്കുന്ന മടക്കസന്ദർശനങ്ങളിൽ ഒരെണ്ണം പ്രകടിപ്പിക്കുക.
20 മിനി:“സഭാപുസ്തകാധ്യയനം വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുന്നു.” അധ്യയന നിർവാഹകൻ സദസ്സുമായി ചർച്ചചെയ്യുക. പിൻവരുന്ന സംഗതികളെ ലേഖനം എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഊന്നിപ്പറയുക: (1) വർധിച്ച പുസ്തകാധ്യയന ഹാജർ, (2) അധ്യയനത്തിൽ കൂടുതൽ ഉത്തരംപറയലുകൾ, (3) വയൽസേവന യോഗങ്ങൾക്കു കൂടുതൽ പിന്തുണ.
ഗീതം 65 (36), സമാപന പ്രാർഥന.
ജൂൺ 20-നാരംഭിക്കുന്ന വാരം
ഗീതം 31 (51)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. സ്കൂൾ അവധി ഇപ്പോഴും തീർന്നിട്ടില്ലാത്ത യുവജനങ്ങൾ ശുശ്രൂഷയിൽ തങ്ങളുടെ പങ്കു വർധിപ്പിക്കാൻ അവർക്കുളള അവസരങ്ങൾ പുനരവലോകനം ചെയ്യേണ്ടതാണ്. ചിലർക്കു സഹായ പയനിയറിങ് ചെയ്യാനാകും. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ രാജ്യതാത്പര്യങ്ങൾ മുന്നിൽ വെക്കുന്ന ലാക്കോടെ തങ്ങളുടെ ഭാവിപരിപാടികൾ ഗൗരവപൂർവം പരിചിന്തിക്കേണ്ടതുണ്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1994 ജൂൺ 1 വീക്ഷാഗോപുരത്തിന്റെ എല്ലാ പതിപ്പിന്റെയും 3-7 പേജുകളിൽ വന്നിട്ടുളള ‘ശരിയായ മതം’ എന്ന വിഷയം കൈകാര്യം ചെയ്യുന്ന ആദ്യത്തെ രണ്ടു ലേഖനങ്ങളെ ആസ്പദമാക്കിയുളള ഒരു പ്രസംഗം.
20 മിനി:1994 മാർച്ച് 1 വീക്ഷാഗോപുരത്തിന്റെ (അർധമാസപ്പതിപ്പിന്റെ) 28-30 പേജുകളിലെ “നിങ്ങൾ ദൈവേഷ്ടം ചെയ്യുന്നുവോ?” എന്ന ലേഖനത്തെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 223 (22), സമാപന പ്രാർഥന.
ജൂൺ 27-നാരംഭിക്കുന്ന വാരം
ഗീതം 174 (90)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. വാരാന്ത വയൽസേവനപ്പട്ടിക പുനരവലോകനം ചെയ്യുക. “ദൈവഭയ” കൺവെൻഷനുവേണ്ടിയുളള മുറി അപേക്ഷാ ഫാറങ്ങൾ സമയത്തുതന്നെ ഏൽപ്പിക്കാൻ പ്രസാധകരെ ഓർപ്പിക്കുക. സെക്രട്ടറി അവ ശേഖരിച്ച് ഈ പേജിൽ പട്ടികപ്പെടുത്തിയിട്ടുളള ഉചിതമായ മേൽവിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
15 മിനി:“വയൽസേവനത്തിനുവേണ്ടിയുളള അർഥവത്തായ യോഗങ്ങൾ.” സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര ചർച്ച. 3-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ ഈ വാരാന്തത്തിൽ ഉപയോഗിക്കാൻ ന്യായവാദം പുസ്തകത്തിൽനിന്ന് ഒന്നോ രണ്ടോ മുഖവുരകൾ ചൂണ്ടിക്കാട്ടുക. വയൽസേവനത്തിലെ നടത്ത സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ പ്രാദേശികമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അവ 5-ാമത്തെ ഖണ്ഡികയിൽ സൂചിപ്പിക്കുക. പുരോഗതിക്കുവേണ്ടി ദയാപുരസ്സരമായ നിർദേശങ്ങൾ കൊടുക്കുക.
20 മിനി:ജൂലൈയിലേക്കുളള സമർപ്പണം പുനരവലോകനം ചെയ്യുക. സഭയിൽ സ്റേറാക്കുളള ചെറുപുസ്തകങ്ങളുടെ പ്രതികൾ പ്രദർശിപ്പിക്കുക. സംഭാഷണം ആരംഭിക്കാൻ ഉപയോഗിക്കാവുന്ന ചില രസാവഹമായ വിശേഷാശയങ്ങളും ദൃഷ്ടാന്തങ്ങളും പരിചിന്തിക്കുക. ഓരോ വീട്ടുകാരനും വ്യത്യസ്തനായതുകൊണ്ട് അത്തരം വ്യക്തികളുമായി ബൈബിൾ അധ്യയനം ആരംഭിക്കാൻ ഏററവും അനുയോജ്യമായ ചെറുപുസ്തകം ഏതെന്നു സൂചിപ്പിക്കുക. ഒരു ബൈബിൾവിഷയത്തെ കുറിച്ചുളള ചർച്ച എങ്ങനെ തുടങ്ങാമെന്നു പ്രകടമാക്കുന്ന രണ്ടു പ്രകടനങ്ങൾ നടത്തുക. (ന്യായവാദം പുസ്തകത്തിൽ 11-12 പേജുകളിലെ “ഭാവി⁄സുരക്ഷിതത്വം,” 12-13 പേജുകളിലെ “രാജ്യം” എന്നിവിടങ്ങളിൽ കാണുന്ന നിർദേശങ്ങൾ ഉപയോഗിക്കുക.) ബൈബിൾ അധ്യയനം ആരംഭിക്കാനുളള ക്രമീകരണങ്ങളോടെയായിരിക്കണം പ്രകടനങ്ങൾ അവസാനിക്കേണ്ടത്.
ഗീതം 118 (99), സമാപന പ്രാർഥന.