വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/90 പേ. 3
  • ഫലപ്രദമായ മുഖവുരകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫലപ്രദമായ മുഖവുരകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവരുടെ വീക്ഷണ​ഗതി പരിഗ​ണി​ക്കു​ക
  • ന്യായ​വാ​ദം പുസ്‌ത​ക​ത്തിൽനിന്ന്‌ മുഖവു​രകൾ ഉപയോ​ഗി​ക്കൽ
  • നിങ്ങൾ ന്യായവാദം പുസ്‌തകം ഉപയോഗിക്കുന്നുണ്ടോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്ന പ്രദേശംപ്രവർത്തിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • താൽപര്യം ഉണർത്തുന്നതിനുളള മുഖവുരകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • ഫലപ്രദമായ മുഖവുരകൾ എങ്ങനെ തയ്യാറാകാം?
    2013 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 2/90 പേ. 3

ഫലപ്ര​ദ​മായ മുഖവു​ര​കൾ

1 നാം വീടു​തോ​റു​മു​ളള വേലയിൽ ഏർപ്പെ​ടു​മ്പോൾ “ഞാൻ ആദ്യം എന്തു പറയും?” എന്ന ചോദ്യം നമ്മെ നിരന്തരം അഭിമു​ഖീ​ക​രി​ക്കു​ന്നു. വയൽസേ​വ​ന​ത്തിൽ നല്ല ഫലം ലഭിക്കുന്ന അനുഭ​വ​സ​മ്പ​ന്ന​രായ പ്രസാ​ധകർ സഹായ​ക​മായ നിരവധി നിർദ്ദേ​ശങ്ങൾ നൽകുന്നു. ഇവയിൽ ചിലത്‌ ഏവയാണ്‌?

2 ഒന്നാമ​താ​യി, നാം സംസാ​രി​ക്കുന്ന ആളുക​ളിൽ നമുക്ക്‌ ആത്‌മാർത്ഥ​മായ താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. അങ്ങനെ​യു​ളള വ്യക്തി​പ​ര​മായ താത്‌പ​ര്യം വാക്കു​ക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. വീട്ടു​കാ​രന്റെ വീക്ഷണ​ഗതി പരിഗ​ണി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. ഉചിത​മായ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും അനന്തരം അയാളു​ടെ ഉത്തരം ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചെയ്യുക. തീർച്ച​യാ​യും നാം ചർച്ച​ചെ​യ്യുന്ന വിഷയം പരിചി​ന്തി​ക്കു​ന്ന​തി​നാൽ അയാൾക്കെ​ങ്ങനെ പ്രയോ​ജനം നേടാൻ കഴിയു​മെന്ന്‌ കാണാൻ നാം വീട്ടു​കാ​രനെ സഹായി​ക്കാൻ ശ്രമി​ക്കണം.

അവരുടെ വീക്ഷണ​ഗതി പരിഗ​ണി​ക്കു​ക

3 സുഖാ​റി​നു സമീപ​മു​ളള ഒരു കിണറ​റി​ങ്കൽ നിന്ന ശമര്യ സ്‌ത്രീ​യോട്‌ യേശു സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ അവന്റെ പ്രസ്‌താ​വ​ന​ക​ളിൽ ചിലത്‌ അവൾക്ക്‌ വിചി​ത്ര​മാ​യി​ത്തോ​ന്നി. അവ അവളുടെ ചിന്ത​യോ​ടൊ അവളുടെ ആരാധ​നാ​രീ​തി​യോ​ടൊ യോജി​പ്പി​ല​ല്ലാ​യി​രു​ന്നു. യേശു ശ്രദ്ധി​ച്ചു​കേ​ട്ടി​രു​ന്നു. ഒരു മറുപടി പറഞ്ഞ​പ്പോൾ അവൾ പറഞ്ഞതി​നെ അവൻ പരിഗ​ണ​ന​യിൽ എടുത്തു. അവളെ സഹായി​ക്കാൻ അവൻ ആഗ്രഹി​ച്ചു. (യോഹ. 4:13, 14, 19-26.) നാം സാക്ഷ്യ​വേ​ല​യിൽ പങ്കെടു​ക്കു​മ്പോൾ നാം യേശു​വി​ന്റെ ദൃഷ്‌ടാ​ന്തം പിൻതു​ട​രാൻ ശ്രമി​ക്കു​ന്നു​ണ്ടോ?

4 “എനി​ക്കെന്റെ സ്വന്തം മതമുണ്ട്‌” എന്നു പറഞ്ഞു​കൊണ്ട്‌ നിങ്ങളു​ടെ പ്രാരം​ഭ​വാ​ക്കു​ക​ളോട്‌ നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾ പ്രതി​ക​രി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്കെ​ന്തു​ചെ​യ്യാം? “നീതി​മാ​ന്റെ ഹൃദയം ഉത്തരം പറയാൻവേണ്ടി ധ്യാനി​ക്കു​ന്നു” എന്ന്‌ ബൈബി​ളെ​ഴു​ത്തു​കാ​രൻ പറഞ്ഞു. (സദൃശ. 15:28) നിങ്ങളി​തു ചെയ്യു​ന്നു​വോ? ഈ തിരു​വെ​ഴു​ത്തി​ലെ തത്വം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 18-19 പേജു​ക​ളി​ലെ വിവരങ്ങൾ നിങ്ങൾ പരിചി​ന്തി​ച്ചി​ട്ടു​ണ്ടോ? നിങ്ങളു​ടെ മുഖവു​രകൾ കൂടുതൽ ഫലപ്ര​ദ​മാ​ക്കാൻ പഠിക്കു​ന്ന​തിന്‌ വയൽസേ​വ​ന​ത്തിൽ ഫലപ്ര​ദ​രായ പ്രസാ​ധ​ക​രു​മൊത്ത്‌ നിങ്ങൾക്കു പ്രവർത്തി​ക്കാ​വു​ന്ന​തു​മാണ്‌.

5 തങ്ങൾക്കു സ്വന്തം മതമു​ണ്ടെ​ന്നു​ളള തടസ്സവാ​ദം അനേകർ ഉപയോ​ഗി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ അവരുടെ പ്രസ്‌താ​വന പ്രതീ​ക്ഷി​ക്കു​ന്ന​തും ആദ്യം തന്നെ ആ വിഷയം ഉന്നയി​ക്കു​ന്ന​തും പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നേ​ക്കാം. ദൃഷ്‌ടാ​ന്ത​ത്തിന്‌ പ്രാരംഭ അഭിവാ​ദ്യ​ത്തി​നു​ശേഷം “നിങ്ങൾക്കു സ്വന്തം മതമു​ണ്ടോ? [അവരുടെ മറുപടി ശ്രദ്ധി​ക്കുക.] നിങ്ങൾക്കു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഞാൻ പ്രതീ​ക്ഷി​ച്ചു. കാരണം ഈ പ്രദേ​ശ​ത്തു​ളള മിക്കവർക്കു​മുണ്ട്‌. എന്നിരു​ന്നാ​ലും, ഇന്നു രാവിലെ ഞാൻ സന്ദർശി​ക്കു​ന്ന​തി​ന്റെ കാരണം. . . ” എന്നു നിങ്ങൾക്കു പറയാ​വു​ന്ന​താണ്‌. പിന്നീട്‌ നിങ്ങൾ ചർച്ച​ചെ​യ്യാൻ ആഗ്രഹി​ക്കുന്ന വിഷയം തുടരുക.

6 “ഞാൻ തിരക്കി​ലാണ്‌” എന്ന്‌ അനേകം വീട്ടു​കാർ പറയു​ന്നു​വെ​ങ്കിൽ ന്യായം​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 19-20 പേജു​ക​ളിൽ പ്രകാ​ശി​പ്പി​ച്ചി​രി​ക്കുന്ന ഒന്നോ അധിക​മോ ആശയങ്ങൾ നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാ​വു​ന്ന​തും അവയെ നിങ്ങളു​ടെ പ്രദേ​ശ​ത്തി​ന്റെ ആവശ്യ​ങ്ങൾക്ക​നു​സ​ര​ണ​മാ​യി പൊരു​ത്ത​പ്പെ​ടു​ത്താ​വു​ന്ന​തു​മാണ്‌. കൂടെ​കൂ​ടെ കേൾക്കുന്ന തടസ്സവാ​ദങ്ങൾ പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ ഈ ആശയങ്ങളെ വ്യത്യാ​സ​പ്പെ​ടു​ത്തി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

ന്യായ​വാ​ദം പുസ്‌ത​ക​ത്തിൽനിന്ന്‌ മുഖവു​രകൾ ഉപയോ​ഗി​ക്കൽ

7 ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 9-15 പേജു​ക​ളി​ലെ മുഖവു​രകൾ ഉപയോ​ഗി​ക്കു​ന്ന​തിൽ അനേകർക്കും നല്ല വിജയം ലഭിക്കു​ന്നുണ്ട്‌. ഇവ ആനുകാ​ലി​ക​സം​ഭ​വങ്ങൾ, വ്യക്തി​പ​ര​മായ സുരക്ഷി​ത​ത്വം, തൊഴിൽ, ഭവനം, കുടും​ബ​ജീ​വി​തം, ഭാവി എന്നിങ്ങനെ ആളുകൾക്ക്‌ സാധാ​ര​ണ​യാ​യി താത്‌പ​ര്യ​മു​ളള വിഷയ​ങ്ങളെ സംബന്ധി​ക്കു​ന്ന​താ​ണെന്ന്‌ നിങ്ങൾ കണ്ടെത്തും. എന്നിരു​ന്നാ​ലും, ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ലെ നിർദ്ദിഷ്‌ട മുഖവു​ര​ക​ളു​ടെ വാചക​രീ​തി സ്വയം ആശയ​പ്ര​ക​ടനം നടത്താൻ വീട്ടു​കാ​രനെ ക്ഷണിക്കു​ന്നു​വെ​ന്നും കുറി​ക്കൊ​ള​ളുക. അവതരി​പ്പി​ക്ക​പ്പെ​ടുന്ന വിഷയ​ത്തി​ന്റെ പ്രാധാ​ന്യ​വും അത്‌ അയാളെ വ്യക്തി​പ​ര​മാ​യി ബാധി​ക്കു​ന്നു​വെ​ന്നും മനസ്സി​ലാ​ക്കാൻ അത്‌ അയാളെ സഹായി​ക്കു​ന്നു. ഈ മുഖവു​ര​ക​ളു​ടെ ഫലപ്ര​ദ​മായ ഉപയോ​ഗം കൂടുതൽ സാധാ​ര​ണ​മായ തടസ്സവാ​ദ​ങ്ങ​ളിൽ ചിലത്‌ ഉപയോ​ഗി​ക്കു​ന്ന​തിൽനിന്ന്‌ വീട്ടു​കാ​രെ തടഞ്ഞേ​ക്കാം.

8 നിങ്ങളു​ടെ പ്രദേ​ശത്ത്‌ ഏററവും ഫലപ്ര​ദ​മാ​യി​രി​ക്കു​മെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കുന്ന മുഖവു​ര​ക​ളെ​ക്കു​റി​ച്ചു ശ്രദ്ധാ​പൂർവം ചിന്തി​ക്കുക. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ലെ മുഖവു​രകൾ ഉപയോ​ഗി​ക്കാൻ പഠിക്കുക. മററു പ്രസാ​ധ​ക​രു​ടെ അനുഭ​വ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടുക. നിങ്ങളു​ടെ ശ്രമങ്ങ​ളിൽമേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നാ​യി പ്രാർത്ഥി​ക്കുക. നല്ല ശ്രമവും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വു​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ പ്രദേ​ശത്തെ കൂടുതൽ ആളുകൾ രക്ഷയുടെ സുവാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​വർത്തി​ച്ചേ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക