വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/89 പേ. 2
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ലക്ഷ്യം സഫലമാക്കുന്ന വയൽസേവനയോഗങ്ങൾ
    2015 നമ്മുടെ രാജ്യശുശ്രൂഷ
  • വയൽസേവനയോഗം
    നമ്മുടെ രാജ്യ ശുശ്രൂഷ—2009
  • വയൽസേവനയോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 3/89 പേ. 2

ചോദ്യ​പ്പെ​ട്ടി

● വയൽസേ​വ​ന​ത്തി​നു വേണ്ടി​യു​ളള യോഗങ്ങൾ നടത്തേ​ണ്ട​തെ​ങ്ങ​നെ​യാണ്‌?

വയൽസേ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള യോഗം ഒരു വ്യവസ്ഥാ​പിത സഭാ​ക്ര​മീ​ക​ര​ണ​മാണ്‌. അത്‌ ക്രമീ​കൃ​ത​മാ​യും മാന്യ​മാ​യും നടത്ത​പ്പെ​ടണം. ഹാജരാ​കു​ന്ന​വ​രു​ടെ മനോ​ഭാ​വ​വും പെരു​മാ​റ​റ​വും മററു സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോ​ഴെ​ന്ന​പോ​ലെ തന്നെയാ​യി​രി​ക്കണം. മററു​ള​ളവർ താമസി​ച്ചു​വ​രു​മെന്ന്‌ അറിവു​ള​ള​പ്പോ​ഴും യോഗം സമയത്തു​തന്നെ തുടങ്ങണം. യോഗം നടത്താൻ നിയമി​ത​നായ ആൾ ആ ദിവസം സേവന​ത്തിൽ ഉപയോ​ഗി​ക്കാ​വുന്ന പ്രാ​യോ​ഗി​ക​മായ ചിലത്‌ അവതരി​പ്പി​ക്കാൻ തയ്യാറാ​യി​രി​ക്കണം. നമ്മുടെ രാജ്യ​ശു​ശ്രൂഷ ഈ യോഗ​ത്തി​നു വേണ്ട പ്രയോ​ജ​ന​പ്ര​ദ​മായ വിവര​ങ്ങ​ളും നിർദ്ദേ​ശ​ങ്ങ​ളും പ്രദാനം ചെയ്യുന്നു.

ഓരോ യോഗ​ത്തി​ലും ദിനവാ​ക്യം പരിചി​ന്തി​ക്കേണ്ട ആവശ്യ​മില്ല. ആ ദിവസത്തെ വാക്യം പ്രത്യ​ക്ഷ​ത്തിൽ വയൽസേ​വ​ന​ത്തിന്‌ പ്രോ​ത്‌സാ​ഹനം നൽകു​ന്ന​തി​നു​ളള ഒരു അടിസ്ഥാ​നം നൽകു​ന്ന​താ​ണെ​ങ്കിൽ, അത്‌ ചുരു​ക്ക​മാ​യി പരിചി​ന്തി​ക്കാ​വു​ന്ന​താണ്‌. പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൂർണ്ണ​സ​മയം വയലിൽ ചെലവ​ഴി​ക്കാൻ അനുവ​ദി​ക്ക​ത്ത​ക്ക​വണ്ണം ആവശ്യ​ത്തിന്‌ നേരത്തെ നടത്തണം. അതിന്‌ 10 മുതൽ 15 വരെ മിനി​ററ്‌ മാത്രമെ സമയ​മെ​ടു​ക്കാ​വൂ. എന്നിരു​ന്നാ​ലും അതി​നെ​ത്തു​ടർന്ന്‌ ക്രമമായ ഒരു സഭാ​യോ​ഗ​മു​ണ്ടെ​ങ്കിൽ അത്‌ അതിലും ചുരു​ങ്ങി​യ​താ​യി​രി​ക്കാം. പയനി​യർമാ​രു​ടെ പട്ടിക പരിഗ​ണ​ന​യി​ലെ​ടു​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ ദീർഘ​വും വൈകി​യ​തു​മായ വയൽസേ​വ​ന​യോ​ഗങ്ങൾ ഒരു സമയപ്പ​ട്ടി​ക​യോട്‌ പററി​നിൽക്കേ​ണ്ട​വർക്ക്‌ ഒരു ഭാരം വരുത്തി​വെ​ച്ചേ​ക്കാം.

ഹാജരാ​യി​രി​ക്കുന്ന ഓരോ​രു​ത്ത​നും പ്രവർത്തി​ക്കു​ന്ന​തിന്‌ ഒരു നിയമിത സ്ഥലം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ ക്രമീ​ക​രണം ചെയ്‌തി​രി​ക്കണം. തീർച്ച​യാ​യും ചിലർ മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലൊ ബൈബിൾ അദ്ധ്യയ​ന​ത്തി​ലൊ ഏർപ്പെ​ടു​ന്ന​തിന്‌ വ്യക്തി​പ​ര​മാ​യി ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​രി​ക്കും, പ്രവർത്തി​ക്കു​ന്ന​തിന്‌ ഒരു പ്രദേ​ശ​നി​യ​മനം കൊടു​ക്കേ​ണ്ട​തു​മി​ല്ലാ​യി​രി​ക്കും.

ഹാജരാ​യി​രി​ക്കുന്ന എല്ലാവ​രും വയൽ കൂട്ടങ്ങളെ തിരി​ക്കു​ക​യും പ്രാർത്ഥന നിർവ​ഹി​ക്കു​ക​യും ചെയ്യു​ന്ന​തു​വരെ യോഗ​ത്തിൽ മുഴു​വ​നും ശ്രദ്ധി​ക്കു​ക​യും സഹകരി​ക്കു​ക​യും ചെയ്യണം. നേര​ത്തെ​തന്നെ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​ട്ടു​ള​ള​വർക്ക്‌ അത്‌ അറിയി​ക്കാൻ കഴിയും. വയൽസേ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള യോഗം ഉപസം​ഹ​രി​ക്കു​ന്ന​തി​നു മുമ്പ്‌—പാർക്കു​ചെ​യ്യു​ന്ന​ട​ത്തൊ മറേറ​തെ​ങ്കി​ലും പൊതു​സ്ഥ​ല​ത്തൊ അല്ല—കൂട്ടങ്ങൾക്കും പ്രദേ​ശ​ങ്ങൾക്കു​മു​ളള കൃത്യ​മായ നിയമ​നങ്ങൾ പൂർത്തി​യാ​ക്കി​യി​രി​ക്കണം. വയൽസേ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള യോഗം പ്രാർത്ഥ​ന​യോ​ടെ സമാപി​പ്പി​ക്കണം. ബന്ധപ്പെട്ട എല്ലാവ​രും ഈ നിർദ്ദേ​ശ​ങ്ങ​ളോട്‌ പററി​നിൽക്ക​യാ​ണെ​ങ്കിൽ ആ ദിവസത്തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൻമേൽ യഹോ​വ​യു​ടെ കൂടു​ത​ലായ അനു​ഗ്രഹം ഉറപ്പായി പ്രതീ​ക്ഷി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക