ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മാർച്ച് 13-നാരംഭിക്കുന്ന വാരം
ഗീതം 72 (58)
7 മിനി:സ്ഥലപരമായ അറിയിപ്പുകൾ. നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും ഉൾപ്പെടുത്തുക. വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹം പ്രകടമാക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. പഴയ പുസ്തകങ്ങളിൽ ഒന്നിൽ നിന്നുളള ഉചിതമായ വിഷയം വിശേഷവൽക്കരിച്ചുകൊണ്ട് ചുരുങ്ങിയ പ്രകടനം ഉൾപ്പെടുത്തുക. അല്ലെങ്കിൽ പതിവുളള 192 പേജ് പുസ്തകങ്ങളിൽ ഒന്ന് 10ക. സംഭാവനക്ക് സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക.
18 മിനി:“വർദ്ധിച്ച ഭാവി പ്രവർത്തനത്തിനുവേണ്ടി ഇപ്പോൾ ഒരുങ്ങുക.” കുറെ സദസ്യ പങ്കുപററലോടുകൂടെ ലേഖനത്തിന്റെ ചർച്ച. മാർച്ചിലും ഏപ്രിലിലും വയൽശുശ്രൂഷയിൽ വർദ്ധിച്ച പ്രവർത്തനം ആസ്വദിക്കുന്നതിന് ലാക്കുകളും കുടുംബങ്ങളുടെ ഒത്തൊരുമിച്ചുളള പ്രവർത്തനവും ക്രമീകരിക്കാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 37 (18), സമാപന പ്രാർത്ഥന.
മാർച്ച് 20-നാരംഭിക്കുന്ന വാരം
ഗീതം 49 (44)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ശനിയാഴ്ചത്തെ മാസികാ സാക്ഷീകരണ പ്രവർത്തനത്തെ പിൻതാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുക. വീക്ഷാഗോപുരത്തിൽ നിന്നൊ ഉണരുക!യിൽ നിന്നൊ ഒരു ലേഖനം വിശേഷവൽക്കരിച്ചുകൊണ്ട് ചുരുക്കമായ മാസികാവതരണം ഉൾപ്പെടുത്തുക.
20 മിനി:“നിങ്ങൾ നിങ്ങളുടെ മടക്ക സന്ദർശനങ്ങൾ നടത്തുന്നുണ്ടോ?” ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിച്ചുകൊണ്ട് ഒരു അദ്ധ്യയനം ആരംഭിക്കുന്ന വിധം പ്രകടിപ്പിക്കുന്നത് ഉൾപ്പെടുത്തുക.
15 മിനി:“മുഴു ഭൂമിയിലേക്കും അവരുടെ ശബ്ദം വ്യാപിച്ചു.” 1989 ജനുവരി 1, വാച്ച്ടവർ പേജ് 3-7 അടിസ്ഥാനപ്പെടുത്തിയുളള ഉത്സാഹത്തോടുകൂടിയ പ്രസംഗം. മററ് സ്ഥലങ്ങളിൽ നിന്നുളള റിപ്പോർട്ടുകളിൽ നിന്ന് നാം എങ്ങനെ പ്രയോജനം അനുഭവിക്കുന്നു എന്ന് കാണിക്കുക. (നാട്ടുഭാഷ: വീ88 ജനുവരി, “ഒരു സന്തുഷ്ട ജനം—എന്തുകൊണ്ട്?”
ഗീതം 192 (103), സമാപന പ്രാർത്ഥന.
മാർച്ച് 27-നാരംഭിക്കുന്ന വാരം
ഗീതം 39 (16)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. കണക്ക് റിപ്പോർട്ട്. ഏപ്രിലിലെ ഒന്നാം ഞായറാഴ്ച വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:യുവാക്കളെ അവരുടെ വിശ്വാസം സംരക്ഷിക്കാൻ സഹായിക്കുക. ന്യായവാദം പുസ്തകത്തിന്റെ പ്രായോഗിക മൂല്യവും ഉപയോഗവും കാണിക്കുന്ന നന്നായി തയ്യാർ ചെയ്ത രണ്ട് പ്രകടനങ്ങൾ. എതിർപ്പുകളെ അഭിമുഖീകരിക്കുന്നതിനും സത്യസന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനും ഒരുങ്ങുന്നതിന്റെ ആവശ്യം ചുരുക്കമായി പറയുക. (1) മാതൃകായോഗ്യനായ യുവാവ് ഒരു അദ്ധ്യാപകനോട് സംസാരിക്കുമ്പോൾ, “വാലന്റൈനിന്റെ ദിവസത്തിന്റെ ഉത്ഭവം എന്താണ്?” എന്നതിൻ കീഴിലെ വിഷയം ഉപയോഗിക്കുന്ന വിധം പ്രകടിപ്പിക്കുക. (പേ. 181-2; g82 1/22 12) (2) “പതാകകളും ദേശീയ ഗാനങ്ങളും ഉൾപ്പെടുന്ന ചടങ്ങുകളോട് സത്യക്രിസ്ത്യാനികളുടെ മനോഭാവം സംബന്ധിച്ച് എപ്പോഴും ഏതു തിരുവെഴുത്തുകൾക്ക് ഒരു ബന്ധമുണ്ടായിരുന്നിട്ടുണ്ട്?” എന്നതു സംബന്ധിച്ച് പിതാവ് കുട്ടിയുമായി ന്യായവാദം ചെയ്യുന്നു. (പേ. 274-5) ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയെ പ്രസാദിപ്പിക്കുന്നതിന്റെയും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിന്റെയും ആവശ്യം ഊന്നിപ്പറയുക.
15 മിനി:ചോദ്യപ്പെട്ടി. വിവരം സ്ഥലപരമായ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ബാധകമാക്കുക.
ഗീതം 44 (41), സമാപന പ്രാർത്ഥന.
ഏപ്രിൽ 3-നാരംഭിക്കുന്ന വാരം
ഗീതം 84 (30)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ഏപ്രിലിൽ രണ്ടാം ശനിയാഴ്ച മാസികാ വേലയിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പുതിയ മാസികകളിൽ നിന്നുളള സംസാരാശയങ്ങൾ നിർദ്ദേശിക്കുക.
23 മിനി:“സുവാർത്ത സമർപ്പിക്കൽ—ഭവന ബൈബിളദ്ധ്യയനങ്ങളിലൂടെ ശിഷ്യരെ ഉളവാക്കുക.” ചോദ്യോത്തര ചർച്ച. സമയമനുവദിക്കുന്നതിനനുസരിച്ച് ഖണ്ഡികകൾ വായിപ്പിക്കുക. ആദ്യ സന്ദർശനത്തിൽ ഒരു അദ്ധ്യയനം ആരംഭിക്കുന്ന വിധം കാണിക്കുന്ന ഒരു പ്രകടനം നടത്തിക്കൊണ്ട് 2ഉം 3ഉം ഖണ്ഡികകൾ വിശേഷവൽക്കരിക്കുക.
12 മിനി:“നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?” 1988 ഡിസംബർ 15 വാച്ച്ടവറിലെ ലേഖനം സദസ്യ പങ്കു പററലോടെ പരിചിന്തിക്കുക. വയലുൻമുഖ ചോദ്യങ്ങൾക്ക് മുൻഗണന കൊടുക്കുക. (നാട്ടുഭാഷ: വീ88 ഫെബ്രുവരി, “നിങ്ങൾക്ക് ജിജ്ഞാസയുളള ഒരു മനസ്സുണ്ടോ?”)
ഗീതം 6 (4), സമാപന പ്രാർത്ഥന.