ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഫെബ്രുവരി 6-നാരംഭിക്കുന്ന വാരം
ഗീതം 206 (32)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. 1980-നു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുളള ഏതെങ്കിലും 192 പേജ് പുസ്തകം 5ക.ക്ക് ഫെബ്രുവരിയിൽ സമർപ്പിക്കാൻ ഊന്നിപ്പറയുക. സഭയിൽ സ്റേറാക്കുളള പഴയ പ്രസിദ്ധീകരണങ്ങളുടെ പേരുകൾ പറയുക. പുതിയ സംഭാഷണ വിഷയത്തോടുകൂടെ ഉപയോഗിക്കാവുന്ന മുഖവുരകൾ ചുരുക്കമായി പരിചിന്തിക്കുക. (ന്യായവാദം പുസ്തകം, പേജ് 12-13, “രാജ്യം” എന്ന ഉപതലക്കെട്ട് കാണുക.) അടുത്ത വാരത്തിലെ സേവനയോഗത്തിൽ സ്നാനമേററ എല്ലാ സാക്ഷികളും ഹാജരാകുന്നതിന് പ്രത്യേക യത്നം ചെയ്യണം. രണ്ടാം ശനിയാഴ്ചത്തെ വയൽസേവനത്തെ പ്രോത്സാഹിപ്പിക്കുക.
17 മിനി: “പ്രത്യേക കൺവെൻഷൻ സവിശേഷതകൾ ഐക്യപ്പെടുത്തുന്നു” എന്ന വിഷയത്തിന്റെ ഉത്സാഹത്തോടുകൂടിയ പ്രസംഗം.
18 മിനി: കഴിഞ്ഞമാസം സമർപ്പിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് മടക്ക സന്ദർശനങ്ങൾ നടത്തുന്നതിനും അദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിനും പ്രോൽസാഹിപ്പിക്കുക. “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രിക ഉപയോഗിച്ച് അദ്ധ്യയനങ്ങൾ ആരംഭിക്കുന്ന വിധം പ്രകടിപ്പിക്കുക. അദ്ധ്യയനങ്ങൾ തുടങ്ങിയതിന്റെ അനുഭവങ്ങൾ പറയിക്കുക.
ഗീതം 144 (11), സമാപന പ്രാർത്ഥന.
ഫെബ്രുവരി 13-നാരംഭിക്കുന്ന വാരം
ഗീതം 207 (81)
7 മിനി: സ്ഥലപരമായ അറിയിപ്പുകൾ. വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക. പഴയ പുസ്തകങ്ങളിൽ നിന്ന് സഭയുടെ പ്രദേശത്തിന് അനുയോജ്യമായിരുന്നേക്കാവുന്ന ഒന്നോ രണ്ടോ ആശയങ്ങൾ നിർദ്ദേശിക്കുക.
7 മിനി: ചികിൽസാരേഖയും തിരിച്ചറിയിക്കൽ കാർഡുകളും. സെക്രട്ടറിയാലുളള പ്രസംഗം. ഹാജരായിട്ടുളള എല്ലാ സ്നാനമേററ സാക്ഷികൾക്കും കാർഡുകൾ വിതരണം ചെയ്യുക. എല്ലാ സഭകൾക്കുമുളള സൊസൈററിയുടെ 1988 ഡിസംബർ 21-ലെ കത്തിലെ വിശേഷാശയങ്ങൾ ചുരുക്കമായി പുനരവലോകനം ചെയ്യുക. കാർഡുകൾ കൃത്യമായി പൂരിപ്പിക്കുന്നതിനും അവ ഉചിതമായി ഒപ്പിടുകയും തീയതി കുറിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
16 മിനി: “നിങ്ങളിലുളള പ്രത്യാശയെ സംബന്ധിച്ച് നിങ്ങൾ ന്യായവാദം ചെയ്യുന്നുവോ?” ചർച്ചയും പ്രകടനവും. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, യോഗ്യതയുളള പ്രസാധകൻ സംഭാഷണവിഷയത്തിലെ അവസാന തിരുവെഴുത്തിൽ നിന്ന് മുന്നോട്ടുപോയി പഴയ പ്രസിദ്ധീകരണമൊ അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ടിട്ടുളള പകരമൊ സമർപ്പിക്കുന്നത് ചുരുക്കമായി പ്രകടിപ്പിക്കാൻ ക്രമീകരിക്കുക.
15 മിനി: “സുവാർത്ത സമർപ്പിക്കൽ—പഴയ പ്രസിദ്ധീകരണങ്ങൾ കൊണ്ട്.” ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ പുതിയ സമർപ്പണം വിശേഷവൽക്കരിച്ചുകൊണ്ട് ചുരുക്കമായ പ്രകടനം ക്രമീകരിക്കുക.
ഗീതം 119 (45), സമാപന പ്രാർത്ഥന.
ഫെബ്രുവരി 20-നാരംഭിക്കുന്ന വാരം
ഗീതം 93 (51)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള അറിയിപ്പുകളും. ദിവ്യാധിപത്യ വാർത്തകൾ. കണക്കുറിപ്പോർട്ട് ഉൾപ്പെടുത്തുക. സഭയിൽ നിന്ന് രാജ്യവേലക്കുവേണ്ടി സൊസൈററിക്കയച്ച ഏതെങ്കിലും സംഭാവന സൊസൈററിയിൽ നിന്നുളള ഡിസംബർ തിരട്ടിൽ കാണിച്ചിട്ടുളളത് പരാമർശിക്കുക. മാസത്തിലെ നാലാം ശനിയാഴ്ച വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
20 മിനി: “സേവനയോഗങ്ങളിൽ നിന്ന് പൂർണ്ണപ്രയോജനം അനുഭവിക്കുക.” ചോദ്യോത്തര പരിചിന്തനം. തങ്ങൾ സേവനയോഗങ്ങളിൽ നിന്ന് വ്യക്തിപരമായി എങ്ങനെ പ്രയോജനമനുഭവിച്ചിരിക്കുന്നു എന്ന് സദസ്സിൽ നിന്ന് ചുരുക്കമായ അഭിപ്രായങ്ങൾ പറയിക്കുക.
15 മിനി: “ദൈവം നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും” (w87 6/15 പേ. 28; നാട്ടുഭാഷ: വീ89 ജനുവരി) എന്നതിനെ ആസ്പദിച്ചുളള പ്രസംഗം.
ഗീതം 21 (108), സമാപനപ്രാർത്ഥന.
ഫെബ്രുവരി 27-നാരംഭിക്കുന്ന വാരം
ഗീതം 164 (71)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ചോദ്യപ്പെട്ടി. മാസത്തിലെ ഒന്നാം ഞായറാഴ്ച വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
18 മിനി: “യുവാക്കളേ—യഹോവയോട് ഒരു ദൃഢമായ ബന്ധം വളർത്തിയെടുക്കുക.” ചോദ്യോത്തര ചർച്ച. ആത്മീയമായി പുരോഗതി നേടിക്കൊണ്ടിരിക്കുന്നതിന് പ്രോൽസാഹിപ്പിച്ചുകൊണ്ട് സ്ഥലത്തെ യുവാക്കളോട് അഭ്യർത്ഥിക്കുക.
15 മിനി: മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ. പ്രസംഗവും അഭിമുഖങ്ങളും. ചെറുപ്പക്കാർക്ക് മഹദ്ഗുരു പുസ്തകത്തിന്റെ മൂല്യം വിശേഷവൽക്കരിക്കുക. 46 ബൈബിൾ കഥകൾ കുട്ടികൾക്ക് ആകർഷകവും അവരെ പ്രധാനപ്പെട്ട ബൈബിൾ തത്വങ്ങൾ പഠിപ്പിക്കാൻ സഹായകവുമാണ്. ഈ കഥകൾ കുട്ടികളെ യഹോവയിലേക്കും യേശുക്രിസ്തുവിലേക്കും ബൈബിളിലേക്കും അടുപ്പിക്കാൻ സഹായിക്കുന്നു. മഹദ്ഗുരു പുസ്തകത്തിന്റെ പ്രസാധകരിൽ നിന്നുളള 5-6 പേജുകളിലെ സന്ദേശത്തിലെ മുഖ്യ ആശയങ്ങൾ പുനരവലോകനം ചെയ്യുക. കുട്ടികൾക്ക് ലഭിച്ച പ്രയോജനങ്ങൾ വിശേഷവൽക്കരിച്ചുകൊണ്ട് യുവാക്കളെയും മാതാപിതാക്കളെയും അഭിമുഖം നടത്തുക.
ഗീതം 205 (108), സമാപന പ്രാർത്ഥന.
മാർച്ച് 6-നാരംഭിക്കുന്ന വാരം
ഗീതം 101 (41)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. മാർച്ചിൽ സമർപ്പിക്കാൻ ഏത് പഴയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാണെന്ന് അറിയിക്കുക. പഴയ സ്റേറാക്ക് തീർന്നെങ്കിൽ പ്രാദേശികമായി ലഭ്യമായ മററ് ഏതെങ്കിലും 192 പേജ് പുസ്തകം 10ക. സംഭാവനക്ക് സമർപ്പിക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച്, പ്രസാധകർക്ക് ഫെബ്രുവരിയിൽ പഴയ പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചതിലുണ്ടായ വിജയം വിശേഷവൽക്കരിക്കുന്ന അനുഭവങ്ങൾ പറയിക്കുക.
15 മിനി: “ഇൻഡ്യയിൽ മതസ്വാതന്ത്ര്യം മാനിക്കപ്പെടുന്നു” (w87 11/1 പേ. 21; നാട്ടുഭാഷ: വീ.88 ആഗസ്ററ്) എന്ന വിഷയത്തെ ആസ്പദിച്ചുളള പ്രസംഗം.
20 മിനി: 1989-ലെ വാർഷികപ്പുസ്തകത്തിന്റെ സവിശേഷതകൾ. 1989-ലെ വാർഷികപ്പുസ്തകത്തിലെ ആമുഖവാക്കുകളെ സംബന്ധിച്ച് നന്നായി തയ്യാർ ചെയ്ത പ്രസംഗം. എല്ലായിടത്തുമുളള ജനങ്ങളോട് “വരുവിൻ!” എന്ന് ഐക്യത്തിൽ പറയുന്നതിന്റെ മുന്തിയ ഫലങ്ങൾ എടുത്തു കാണിക്കുക. ഈ ക്ഷണം കൊടുക്കുന്നതിൽ പങ്കുചേരുന്ന എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുന്നു. ലോകവ്യാപക റിപ്പോർട്ടിൽ കാണിച്ചിട്ടുളള എടുത്തുപറയത്തക്ക വർദ്ധനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച് നൽകപ്പെട്ടിട്ടുളള ചില അനുഭവങ്ങളെ പരാമർശിക്കുകയും ഇവ പ്രാദേശികമായി സഹോദരൻമാർക്ക് പ്രോൽസാഹനത്തിനും പ്രയോജനത്തിനും എപ്രകാരം ഉതകുമെന്ന് കാണിക്കുകയും ചെയ്യുക. വാർഷികപ്പുസ്തകം ലഭ്യമല്ലെങ്കിൽ 1989 ജനുവരി 1-ലെ വാച്ച്ടവറിലുളള ലോകറിപ്പോർട്ട് ഉപയോഗിക്കുക.
ഗീതം 18 (63), സമാപന പ്രാർത്ഥന.