പണ്ഡിതൻ ബൈബിൾ കയ്യെഴുത്തുപ്രതിയുടെ തീയതി പുനർനിർണയിക്കുന്നു
പപ്പൈറസ് ശാസ്ത്രത്തിൽ വിദഗ്ധനായ ജർമൻകാരനായ കാസ്റ്റൻ പീറ്റർ റ്റീഡ് പറയുന്നത് അനുസരിച്ച്, മത്തായിയുടെ സുവിശേഷത്തിന്റെ മൂന്നു പപ്പൈറസ് ശകലങ്ങൾ (മാഗ്ദലൻ പപ്പൈറസ് എന്നറിയപ്പെടുന്നു) ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് എന്നതിന് ശക്തമായ തെളിവുണ്ട്.
ഈജിപ്തിൽ കണ്ടെത്തിയ ഒരു പുരാതന ബിസിനസ് കത്തുമായി പ്രസ്തുത ശകലങ്ങൾ (മത്തായി 26-ാം അധ്യായത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നത്) താരതമ്യം ചെയ്തശേഷം, ഈജിപ്തിലെ കത്തിന് “മാഗ്ദലൻ പപ്പൈറസുമായി പൊതുവായ രൂപത്തിലും ഭാവത്തിലും അക്ഷര വിന്യാസത്തിലും അസാധാരണമാംവിധം സാമ്യമുണ്ട്” എന്ന് റ്റീഡ് പറയുന്നു. രണ്ടു രേഖകൾക്കുമുള്ള സാമ്യങ്ങൾ, അവ ഏകദേശം ഒരേ സമയത്ത് എഴുതപ്പെട്ടതാണെന്നു സൂചിപ്പിക്കുന്നു എന്ന് റ്റീഡും സഹരചയിതാവ് ആയ മാത്യു ഡാങ്കോനയും യേശുവിന് ദൃക്സാക്ഷികൾ—സുവിശേഷങ്ങളുടെ ഉത്ഭവം സംബന്ധിച്ചുള്ള വിസ്മയജനകമായ പുതിയ കയ്യെഴുത്തുപ്രതി തെളിവ് (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ നിഗമനം ചെയ്യുന്നു. എപ്പോൾ? ബിസിനസ് കത്തിലെ തീയതി “‘നീറോ ചക്രവർത്തിയുടെ 12-ാമാണ്ട് എപീഫ് 30’—നമ്മുടെ കലണ്ടർ അനുസരിച്ച് [പൊ.യു.] 66 ജൂലൈ 24”—ആണ്.
“ഈ തീയതി, കൃത്യമെങ്കിൽ, അത് അത്യന്തം പ്രാധാന്യം അർഹിക്കുന്നു,” എന്ന് പ്രൊഫസർ ഫിലിപ് ഡബ്ലിയു. കംഫർട്ട് ടിൻഡെയിൽ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുന്നു. “എന്തെന്നാൽ മത്തായിയുടെ സുവിശേഷം എഴുതപ്പെട്ട അതേ നൂറ്റാണ്ടിൽത്തന്നെ ഉണ്ടാക്കപ്പെട്ട അതിന്റെ കയ്യെഴുത്തുപ്രതിയാണ് ഇത് എന്നുവരും.” മാത്രമല്ല, അത് മാഗ്ദലൻ പപ്പൈറസിനെ ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കംചെന്ന സുവിശേഷ ശകലമാക്കുകയും ചെയ്യും.
[29-ാം പേജിലെ ചിത്രം]
മാഗ്ദലൻ പപ്പൈറസ്, യഥാർഥ വലുപ്പത്തിൽ
[കടപ്പാട]
By permission of the President and Fellows of Magdalen College, Oxford