വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 12/1 പേ. 3-4
  • യുവജനങ്ങൾക്ക്‌ എന്തു പറ്റി?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യുവജനങ്ങൾക്ക്‌ എന്തു പറ്റി?
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?
  • ആരാണു കുറ്റക്കാർ?
  • സുവാർത്ത സമർപ്പിക്കൽ—യുവജനങ്ങൾക്ക്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • നിങ്ങളുടെ യൗവനം വിജയകരമാക്കൽ
    2001 വീക്ഷാഗോപുരം
  • മതം യുവജനങ്ങളിൽ എത്രത്തോളം താത്‌പര്യം ഉണർത്തുന്നു?
    ഉണരുക!—1998
  • പ്രത്യാശയും സ്‌നേഹവും അസ്‌തമിക്കുമ്പോൾ
    ഉണരുക!—1998
കൂടുതൽ കാണുക
വീക്ഷാഗോപുരം—1997
w97 12/1 പേ. 3-4

യുവജ​ന​ങ്ങൾക്ക്‌ എന്തു പറ്റി?

സദ്വാർത്ത​യോ ദുർവാർത്ത​യോ—ആദ്യം ഏതു കേൾക്കാ​നാ​ണി​ഷ്ടം? ഈ ചോദ്യ​മു​ന്ന​യി​ച്ച​പ്പോൾ ആദ്യം ദുർവർത്ത​മാ​നം കേൾക്കാ​നാണ്‌ അനേക​രും താത്‌പ​ര്യം പ്രകടി​പ്പി​ച്ചത്‌. സദ്വർത്ത​മാ​നം മനസ്സിൽ തങ്ങിനിൽക്കു​മെ​ന്നാ​യി​രു​ന്നു അവരുടെ കണക്കു​കൂ​ട്ടൽ.

യുവജ​ന​ങ്ങൾക്ക്‌ എന്തു പറ്റി​യെന്നു പരി​ശോ​ധി​ക്കവേ, ആദ്യം​തന്നെ ഇന്നത്തെ അവസ്ഥ പരിചി​ന്തി​ക്കുക. ഇന്നത്തെ യുവജ​നങ്ങൾ പോയ​കാ​ലത്തെ യുവജ​ന​ങ്ങ​ളെ​പ്പോ​ലെ​യ​ല്ലെ​ന്നാ​ണു മുതിർന്നവർ പൊതു​വേ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. നേരേ​മ​റിച്ച്‌, തങ്ങൾ പോയ​വർഷത്തെ നിലവാ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ന്നി​ല്ലെന്ന ഏതൊരു സൂചന​യി​ലും യുവജ​നങ്ങൾ നീരസ​പ്പെ​ടു​ന്നു. എന്നുവ​രി​കി​ലും, ഇന്നത്തെ യുവജ​നങ്ങൾ വ്യത്യ​സ്‌ത​രാ​ണെന്നു മനുഷ്യ​വർഗത്തെ സസൂക്ഷ്‌മം നിരീ​ക്ഷി​ക്കു​ന്നവർ സമ്മതി​ക്കു​ന്നു.

വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

യുവജ​ന​ങ്ങൾക്കു നല്ല പെരു​മാ​റ്റ​ശീ​ല​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ബോ​ധ​വും മറ്റുള്ള​വ​രോട്‌ ആദരവും ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌ ആളുകൾ പൊതു​വേ വിശ്വ​സി​ക്കു​ന്ന​തെ​ങ്കി​ലും യാഥാർഥ്യം മിക്ക​പ്പോ​ഴും ഈ ആദർശ​ങ്ങ​ളു​ടെ ഏഴയലത്ത്‌ എത്തുന്നില്ല. ലണ്ടനിലെ ദി ഇൻഡി​പ്പെൻഡൻറ്‌ പത്രം പ്രസി​ദ്ധീ​ക​രിച്ച ഒരു സർവേ പ്രകാരം, യുവജ​നങ്ങൾ, “തങ്ങളെ അങ്ങേയറ്റം തഴഞ്ഞി​രി​ക്കു​ന്ന​താ​യി അവർ കാണുന്ന ലോക​ത്തി​നെ​തി​രെ ഒരു ‘പുതിയ മത്സര മനോ​ഭാ​വം’ വളർത്തി​യെ​ടു​ക്കുക”യാണ്‌. ഈ “പുതിയ മത്സര മനോ​ഭാ​വം” പ്രസ്‌തുത സർവേ​യു​ടെ കണ്ടെത്ത​ലിൽനി​ന്നു പ്രകട​മാണ്‌. ഇന്നത്തെ യുവജ​ന​ങ്ങ​ളിൽ ചുരു​ക്കം​ചി​ലരേ തങ്ങളെ​ത്തന്നെ “സുബോ​ധ​വും ഉത്തരവാ​ദി​ത്വ​വും ഉള്ളവരാ​യി” കണക്കാ​ക്കു​ന്നു​ള്ളൂ. കൂടു​തൽപേ​രും “മൃഗീ​യ​രും പ്രവച​നാ​തീ​തരു”മായി കണക്കാ​ക്ക​പ്പെ​ടാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌.

ഉദാഹ​ര​ണ​ത്തിന്‌, ബ്രിട്ട​നിൽ റിപ്പോർട്ടു ചെയ്യപ്പെട്ട കുറ്റകൃ​ത്യ​ങ്ങ​ളു​ടെ എണ്ണം 1950-നും 1993-നുമി​ട​യ്‌ക്ക്‌ പത്തിര​ട്ടി​യാ​യി വർധി​ച്ചി​രി​ക്കു​ന്നു—അതില​ധി​ക​വും നടത്തി​യതു യുവജ​ന​ങ്ങ​ളാണ്‌. മയക്കു​മ​രു​ന്നി​ന്റെ​യും മദ്യത്തി​ന്റെ​യും ദുരു​പ​യോ​ഗ​വും കുറ്റകൃ​ത്യ​ത്തിന്‌ ഒപ്പത്തി​നൊ​പ്പം നിൽക്കു​ന്നു. അതേസ​മയം, മിക്കവാ​റും എല്ലാ വികസ്വര രാജ്യ​ങ്ങ​ളും “രണ്ടാം ലോക മഹായു​ദ്ധ​ത്തെ​ത്തു​ടർന്നു യുവജ​ന​ങ്ങൾക്കി​ട​യിൽ സാമൂ​ഹിക-മനോ​ജന്യ രോഗങ്ങൾ വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്ന​താ​യി” കണ്ടിരി​ക്കു​ന്നെന്നു ലണ്ടനിലെ ദ ടൈംസ്‌ എഴുതു​ന്നു. കുറ്റകൃ​ത്യ​ശാ​സ്‌ത്ര പ്രൊ​ഫസർ ഡേവിഡ്‌ ജെ. സ്‌മിത്ത്‌ പറയു​ന്ന​പ്ര​കാ​രം, ഈ രോഗങ്ങൾ “ഒരു വിധത്തി​ലും ഇല്ലായ്‌മ​യോ​ടോ ധാരാ​ളി​ത്ത​ത്തോ​ടോ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നില്ല.” യുവജ​ന​ങ്ങ​ളും മുതിർന്ന​വ​രും തമ്മിൽ കാര്യ​മായ വ്യത്യാ​സം ഇപ്പോൾ പ്രകട​മാ​ണെന്നു ഗവേഷണം സൂചി​പ്പി​ക്കു​ന്നു.

കുട്ടി​ക​ളും കൗമാ​ര​പ്രാ​യ​ക്കാ​രും ഇന്നു വർധി​ച്ച​യ​ള​വിൽ സമ്മർദ​മ​നു​ഭ​വി​ക്കു​ന്നു. ആത്മഹത്യ​യും ആത്മഹത്യാ​ശ്ര​മ​ങ്ങ​ളും സർവസാ​ധാ​ര​ണ​മാണ്‌. 12 വയസ്സിൽ താഴെ​യുള്ള കുട്ടി​കൾക്കി​ട​യിൽ ആത്മഹത്യാ​ശ്ര​മങ്ങൾ പത്തുവർഷ​ത്തി​നു​ള്ളിൽ ഇരട്ടി​ച്ചി​രി​ക്കു​ന്ന​താ​യി സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ഗോ​യിൽനിന്ന്‌ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുന്നു. ആത്മഹത്യ​യി​ലേക്കു നയിക്കും​വി​ധം മുതിർന്ന കുട്ടികൾ നിരാശ തങ്ങളെ ഭരിക്കാ​ന​നു​വ​ദി​ക്കു​ന്നു. “യുവജ​ന​ങ്ങ​ളിൽ വർധി​ച്ചു​വ​രുന്ന മനോ​രോ​ഗ​ങ്ങ​ളു​ടെ ആത്യന്തിക ഫലമാണ്‌ ആത്മഹത്യാ​ശ്ര​മങ്ങൾ. അവരെ സഹായി​ക്കാ​നുള്ള സേവന​ങ്ങ​ളെ​യെ​ല്ലാം അത്തരം രോഗങ്ങൾ നിഷ്‌ഫ​ല​മാ​ക്കാ​നാ​ണു സാധ്യത” എന്ന്‌ ആ പത്രം അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ആരാണു കുറ്റക്കാർ?

യുവജ​ന​ങ്ങ​ളു​ടെ “വഴിപി​ഴച്ച” വീക്ഷണ​ങ്ങ​ളു​ടെ പേരിൽ അവരെ പഴിചാ​രു​ന്നത്‌ എളുപ്പ​മാ​ണെന്നു മുതിർന്നവർ കണ്ടെത്തു​ന്നു. എങ്കിലും, വാസ്‌തവം പറഞ്ഞാൽ, ഇന്നു യുവജ​ന​ങ്ങൾക്കി​ട​യിൽ നടക്കുന്ന സംഭവ​ങ്ങൾക്കു മുഖ്യ കാരണ​ക്കാർ മുതിർന്ന​വ​രല്ലേ? സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള ദുഷ്‌പെ​രു​മാ​റ്റം, മാതാ​പി​താ​ക്ക​ളാ​ലുള്ള അവഗണന, യുവജ​ന​ങ്ങൾക്കു വിശ്വാ​സ​മർപ്പി​ക്കാൻ കഴിയുന്ന ആദർശ​വ്യ​ക്തി​ക​ളു​ടെ അഭാവം എന്നിവ​യെ​ല്ലാം മിക്ക​പ്പോ​ഴും അതിനു വിശദീ​ക​ര​ണ​മാ​യി പറയ​പ്പെ​ടു​ന്നു. “പൊതു​വേ ആളുകൾക്കി​ട​യിൽ വിഷാ​ദ​രോ​ഗം 30 വർഷത്തി​നു മുമ്പു​ണ്ടാ​യി​രു​ന്ന​തിൽ കൂടി​യി​ട്ടില്ല” എന്ന്‌ ബ്രിട്ടൻ മെഡിക്കൽ റിസേർച്ച്‌ കൗൺസിൽ ചൈൽഡ്‌ സൈക്യാ​ട്രി യൂണി​റ്റി​ന്റെ തലവനായ പ്രൊ​ഫസർ സർ മൈക്കൾ റൂട്ടർ അവകാ​ശ​പ്പെ​ടു​ന്നു. “എങ്കിലും, കൗമാ​ര​പ്രാ​യ​ക്കാ​രി​ലും യുവജ​ന​ങ്ങ​ളി​ലും വിഷാ​ദ​രോ​ഗം ഗണ്യമാ​യി വർധി​ച്ചി​രി​ക്കു​ന്നു. കുടും​ബ​ച്ഛി​ദ്രം അതി​നൊ​രു കാരണ​മാ​ണെ​ന്ന​തി​നു യാതൊ​രു സംശയ​വു​മില്ല; വിവാ​ഹ​മോ​ചനം മാത്രമല്ല, മുതിർന്ന​വർക്കി​ട​യിൽ സാധാ​ര​ണ​മായ അഭി​പ്രാ​യ​ഭി​ന്ന​ത​യും ശണ്‌ഠ​യും അതിനു കാരണ​മാണ്‌” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

യുവജ​ന​ങ്ങൾ “പഴയ സാമൂ​ഹി​കാ​ചാ​രങ്ങൾ” ഒഴിവാ​ക്കു​ന്ന​താ​യി ഒരു ഗവേഷക അവകാ​ശ​പ്പെ​ടു​ന്നു. എന്തു​കൊണ്ട്‌? “എന്തു​കൊ​ണ്ടെ​ന്നാൽ, സാമൂ​ഹി​കാ​ചാ​രങ്ങൾ തങ്ങൾക്കു​ള്ളതല്ല” എന്നാണ്‌ അവർ കരുതു​ന്നത്‌. സ്‌ത്രീ​പു​രുഷ ധർമങ്ങ​ളെ​പ്പ​റ്റി​യുള്ള മാറി​ക്കൊ​ണ്ടി​രി​ക്കുന്ന വീക്ഷണ​ഗതി ഉദാഹ​ര​ണ​മാ​യെ​ടു​ക്കാം. അനേകം യുവതി​ക​ളും അതി​ക്രമം, അക്രമം എന്നിങ്ങ​നെ​യുള്ള പുരുഷ പ്രവണ​തകൾ പ്രകടി​പ്പി​ക്കു​മ്പോൾ യുവാക്കൾ സ്‌​ത്രൈണ സ്വഭാ​വ​മാ​ണു പ്രകടി​പ്പി​ക്കു​ന്നത്‌. ഗതകാല നിലവാ​ര​ങ്ങ​ളിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌തം!

എന്നാൽ നാമി​പ്പോൾ ഇത്ര സമൂല​മായ മാറ്റങ്ങൾ കാണു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌? ഇന്നു യുവജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ എന്തു സദ്വാർത്ത​യാ​ണു​ള്ളത്‌? അവർക്കൊ​രു സുരക്ഷി​ത​ഭാ​വി എങ്ങനെ കൈവ​രി​ക്കാം? ഞങ്ങളുടെ അടുത്ത ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം പരിചി​ന്തി​ക്കു​ന്ന​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക