വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 7/1 പേ. 3-4
  • “എന്താണു സത്യം?”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എന്താണു സത്യം?”
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യത്തി​ന്മേ​ലുള്ള ഒരു ആക്രമണം
  • ആപേക്ഷിക വീക്ഷണ​ഗ​തി​യു​ടെ ഒരു സംസ്‌കാ​രം
  • പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?
    2005 വീക്ഷാഗോപുരം
  • സത്യം അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1995
  • പീലാത്തൊസിന്റെ അടുത്തുനിന്ന്‌ ഹെരോദാവിന്റെ അടുത്തേക്കും തിരിച്ചും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു നിരപ​രാ​ധി​യാ​ണെന്നു പീലാ​ത്തൊ​സും ഹെരോ​ദും മനസ്സി​ലാ​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 7/1 പേ. 3-4

“എന്താണു സത്യം?”

നേർക്കു​നേരേ നിൽക്കുന്ന രണ്ടു പുരു​ഷൻമാർ. പക്ഷേ, അവർക്കു പരസ്‌പരം ഒരു സാമ്യ​വു​മില്ല. ഒരാൾ രാഷ്ട്രീ​യ​ക്കാ​രൻ, ദോ​ഷൈ​ക​ദൃക്ക്‌, അധികാ​ര​മോ​ഹി, ധനാഢ്യൻ, സ്വന്തം ജീവി​ത​വൃ​ത്തി​ക്കു​വേണ്ടി എന്തും ചെയ്യാൻ മടിയി​ല്ലാ​ത്തവൻ. മറ്റേയാൾ സമ്പത്തും സ്ഥാനമാ​ന​ങ്ങ​ളും വിട്ടെ​റിഞ്ഞ, മറ്റുള്ള​വ​രു​ടെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വന്തം ജീവൻ ബലിക​ഴി​ക്കാൻ ഒരുങ്ങി​യി​രുന്ന ഒരു ഗുരു. രണ്ടു​പേ​രു​ടെ​യും കാഴ്‌ച​പ്പാ​ടി​നു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു എന്നു പറയേ​ണ്ട​തി​ല്ല​ല്ലോ! എന്നാൽ വിശേ​ഷിച്ച്‌ ഒരു കാര്യ​ത്തിൽ അവർ അശേഷം യോജി​ച്ചില്ല—സത്യത്തി​ന്റെ കാര്യം.

പൊന്തി​യോസ്‌ പീലാ​ത്തോ​സും യേശു​ക്രി​സ്‌തു​വു​മാ​യി​രു​ന്നു ആ മനുഷ്യർ. കുറ്റം​വി​ധി​ക്ക​പ്പെട്ട ഒരു കുറ്റവാ​ളി എന്നനി​ല​യിൽ പീലാ​ത്തോ​സി​ന്റെ മുന്നിൽ നിൽക്കു​ക​യാ​യി​രു​ന്നു യേശു. എന്തു​കൊണ്ട്‌? യേശു ഇതിനുള്ള കാരണം ഒരു സംഗതി​യിൽ ക്രോ​ഡീ​ക​രി​ച്ചു: സത്യം—തീർച്ച​യാ​യും ഭൂമി​യി​ലേക്കു വന്നതി​നുള്ള, തന്റെ ശുശ്രൂഷ ഏറ്റെടു​ത്ത​തി​നുള്ള കാരണ​മാ​യി അവൻ അതിനെ വിശദീ​ക​രി​ച്ചു. “ഇതിനു​വേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌; ഇതിനു​വേ​ണ്ടി​യാ​ണു ഞാൻ ഈ ലോക​ത്തി​ലേക്കു വന്നതും—സത്യത്തി​നു സാക്ഷ്യം നൽകാൻ,” അവൻ പറഞ്ഞു.—യോഹ​ന്നാൻ 18:37, പി.ഒ.സി. ബൈബിൾ.

പീലാ​ത്തോ​സി​ന്റെ മറുപടി ശ്രദ്ധേ​യ​മായ ഒരു ചോദ്യ​മാ​യി​രു​ന്നു: “എന്താണു സത്യം?” (യോഹ​ന്നാൻ 18:38, പി.ഒ.സി. ബൈ.) ഉത്തരം ലഭിക്ക​ണ​മെന്ന്‌ അദ്ദേഹ​ത്തി​നു വാസ്‌ത​വ​ത്തിൽ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നോ? ഒരുപക്ഷേ ഇല്ല. ആത്മാർഥ​മാ​യി ചോദി​ക്കുന്ന ഏതു ചോദ്യ​ത്തി​നും ഉത്തരം പറയാൻ സാധി​ക്കുന്ന മനുഷ്യ​നാ​യി​രു​ന്നു യേശു. എന്നാൽ പീലാ​ത്തോ​സി​നോട്‌ അവൻ ഉത്തരം പറഞ്ഞില്ല. ചോദ്യം ചോദി​ച്ചിട്ട്‌ ഉടൻതന്നെ പീലാ​ത്തോസ്‌ സ്ഥലംവി​ട്ടു എന്നു ബൈബിൾ പറയുന്നു. തുച്ഛീ​ക​രി​ക്കും​വി​ധം അവിശ്വാ​സ​ത്തോ​ടെ​യാ​യി​രി​ക്കും റോമൻ ഗവർണർ ആ ചോദ്യം ഉന്നയി​ച്ചത്‌, അതായത്‌, “സത്യം? എന്താണ്‌ അത്‌? അങ്ങനെ​യൊ​രു സംഗതി​യേ ഇല്ല!”a

സത്യ​ത്തെ​ക്കു​റി​ച്ചുള്ള പീലാ​ത്തോ​സി​ന്റെ ശങ്കാത്മക വീക്ഷണം ഇന്ന്‌ അസാധാ​ര​ണമല്ല. സത്യം ആപേക്ഷി​ക​മാണ്‌—മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഒരാൾക്കു സത്യമാ​യി​രി​ക്കു​ന്നത്‌ മറ്റൊ​രാൾക്ക്‌ അസത്യ​മാ​യി​രി​ക്കാം, അതു​കൊണ്ട്‌ രണ്ടും “ശരി”യായി​രി​ക്കാം എന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്നു. വളരെ വ്യാപ​ക​മായ ഈ വിശ്വാ​സത്തെ സൂചി​പ്പി​ക്കാൻ ഒരു പദവു​മുണ്ട്‌—“ആപേക്ഷിക വീക്ഷണ​ഗതി” (“relativism”). സത്യം സംബന്ധി​ച്ചുള്ള നിങ്ങളു​ടെ വീക്ഷണം ഇങ്ങനെ​യാ​ണോ? അങ്ങനെ​യെ​ങ്കിൽ, നിങ്ങൾ ഈ വീക്ഷണം സ്വീക​രി​ച്ചത്‌ കൂലങ്ക​ഷ​മാ​യി പരി​ശോ​ധി​ക്കാ​തെ ആയിരി​ക്കു​മോ? നിങ്ങൾ ഈ വീക്ഷണം സ്വീക​രി​ച്ചി​ട്ടി​ല്ലെ​ങ്കിൽപ്പോ​ലും, ഈ തത്ത്വശാ​സ്‌ത്രം നിങ്ങളു​ടെ ജീവി​തത്തെ എത്രമാ​ത്രം ബാധി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മോ?

സത്യത്തി​ന്മേ​ലുള്ള ഒരു ആക്രമണം

കേവല സത്യത്തി​ന്റെ ആശയത്തെ ആദ്യമാ​യി ചോദ്യം ചെയ്‌ത വ്യക്തി പൊന്തി​യോസ്‌ പീലാ​ത്തോസ്‌ ആയിരു​ന്നില്ല. ചില പുരാതന ഗ്രീക്കു തത്ത്വചി​ന്തകർ അത്തരം സംശയങ്ങൾ സംബന്ധിച്ച പഠിപ്പി​ക്ക​ലി​നെ മിക്കവാ​റും തങ്ങളുടെ ജീവി​ത​വൃ​ത്തി​യാ​ക്കി​മാ​റ്റി! പീലാ​ത്തോ​സിന്‌ അഞ്ചു നൂറ്റാ​ണ്ടു​കൾക്കു​മുമ്പ്‌, (യൂറോ​പ്യൻ തത്ത്വമീ​മാം​സ​യു​ടെ പിതാ​വാ​യി അറിയ​പ്പെ​ടുന്ന) പർമേ​നി​ഡസ്‌ യഥാർഥ പരിജ്ഞാ​നം അപ്രാ​പ്യ​മാ​ണെന്നു വിശ്വ​സി​ച്ചു. “പുരാതന തത്ത്വചി​ന്ത​ക​രിൽ ഏറ്റവും മഹാൻ” എന്നു വാഴ്‌ത്ത​പ്പെ​ടുന്ന ഡെമോ​ക്രി​റ്റസ്‌ ഇങ്ങനെ തറപ്പി​ച്ചു​പ​റഞ്ഞു: “സത്യം ആഴത്തിൽ മൂടി​ക്കി​ട​ക്കു​ക​യാണ്‌ . . . നമുക്ക്‌ ഒന്നും​തന്നെ ഉറപ്പായി അറിയില്ല.” അങ്ങനെ​യുള്ള സകലരി​ലും​വെച്ച്‌ ഏറ്റവും ആദരണീ​യ​നായ സോ​ക്ര​ട്ടീസ്‌ പറഞ്ഞത്‌, തനിക്ക്‌ യാതൊ​ന്നും അറിയി​ല്ലെ​ന്ന​താ​ണു തനിക്ക്‌ ഉറപ്പായി അറിയാ​വുന്ന കാര്യം എന്നാണ്‌.

സത്യം അറിയാ​നാ​വു​മെന്ന ആശയത്തി​ന്മേ​ലുള്ള ഈ ആക്രമണം നമ്മുടെ നാളു​വരെ തുടർന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അറിവു ലഭിക്കു​ന്നത്‌ അബദ്ധം പിണയാ​വുന്ന ഇന്ദ്രി​യ​ങ്ങ​ളി​ലൂ​ടെ​യാ​യ​തു​കൊണ്ട്‌ യാതൊ​രു അറിവും സത്യ​മെന്നു തെളി​യി​ക്കാ​നാ​വി​ല്ലെന്നു ചില തത്ത്വചി​ന്തകർ പറയുന്നു. ഫ്രഞ്ച്‌ തത്ത്വശാ​സ്‌ത്ര​ജ്ഞ​നും ഗണിത​ശാ​സ്‌ത്ര​ജ്ഞ​നു​മായ റനെ ഡസ്‌കാർട്ടെസ്‌ തനിക്ക്‌ ഉറപ്പായി അറിയാ​മെന്ന്‌ അദ്ദേഹം വിചാ​രിച്ച സകല സംഗതി​ക​ളും പരി​ശോ​ധി​ക്കാൻ തീരു​മാ​നി​ച്ചു. അവിതർക്കി​ത​മെന്നു തോന്നിയ ഒരു സത്യം ഒഴിച്ചു മറ്റെല്ലാം അദ്ദേഹം തള്ളിക്ക​ളഞ്ഞു: കോജി​ത്തോ എർഗോ സും, അഥവാ “ഞാൻ ചിന്തി​ക്കു​ന്നു, അതു​കൊണ്ട്‌ ഞാൻ ഉണ്ട്‌.”

ആപേക്ഷിക വീക്ഷണ​ഗ​തി​യു​ടെ ഒരു സംസ്‌കാ​രം

ആപേക്ഷിക വീക്ഷണ​ഗതി തത്ത്വചി​ന്ത​ക​രു​ടെ ഇടയിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്നില്ല. മതനേ​താ​ക്ക​ന്മാർ അതു പഠിപ്പി​ക്കു​ന്നു, സ്‌കൂ​ളു​ക​ളിൽ അതു സിദ്ധാ​ന്ത​മാ​യി പഠിപ്പി​ക്കു​ന്നു, മാധ്യ​മങ്ങൾ അതു പ്രചരി​പ്പി​ക്കു​ന്നു. എപ്പിസ്‌കോ​പ്പൽ ബിഷപ്പായ ജോൺ എസ്‌. സ്‌പോംൺ ഏതാനും വർഷങ്ങൾക്കു​മു​മ്പു പറഞ്ഞു: “നാം. . . നമ്മുടെ പക്കൽ സത്യമു​ണ്ടെന്ന ധാരണ മാറ്റി​യെ​ടു​ക്കണം, അതേസ​മയം ആത്യന്തിക സത്യം ആർക്കും എത്തിപ്പി​ടി​ക്കാ​നാ​വില്ല എന്നു തിരി​ച്ച​റി​യു​ന്ന​തി​നു മറ്റുള്ളവർ നമ്മുടെ വീക്ഷണ​ത്തോ​ടു യോജി​ക്കു​ക​യും വേണം.” സ്‌പോ​ണി​ന്റെ ആപേക്ഷിക വീക്ഷണ​ഗതി, ഇന്നത്തെ അനേകം പുരോ​ഹി​ത​രു​ടെ വീക്ഷണ​ഗ​തി​പോ​ലെ, “ഓരോ​രു​ത്തർക്കും അവനവ​ന്റേ​തായ വീക്ഷണ​ഗതി” എന്ന തത്ത്വചി​ന്ത​യ്‌ക്കു​വേണ്ടി ബൈബി​ളി​ന്റെ ധാർമിക പഠിപ്പി​ക്ക​ലു​കളെ ശീഘ്രം തള്ളിക്ക​ള​യു​ന്നു. എപ്പിസ്‌കോ​പ്പൽ സഭയി​ലുള്ള സ്വവർഗ​സം​ഭോ​ഗി​ക​ളു​ടെ “അലട്ടൽ കുറയ്‌ക്കു​ന്ന​തി​നു”വേണ്ടി, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഒരു സ്വവർഗ​സം​ഭോ​ഗി​യാ​യി​രു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ സ്‌പോംഗ്‌ ഒരു പുസ്‌തകം എഴുതി!

അത്തരം ചിന്താ​ഗ​തി​യു​ടെ വിളനി​ല​മാണ്‌ അനേകം രാജ്യ​ങ്ങ​ളി​ലെ സ്‌കൂൾ സമ്പ്രദാ​യ​മെന്നു തോന്നു​ന്നു. ദ ക്ലോസിങ്‌ ഓഫ്‌ ദി അമേരി​ക്കൻ മൈൻഡ്‌ എന്ന പുസ്‌ത​ക​ത്തിൽ അലൻ ബ്ലൂം എഴുതി: “ഒരു പ്രൊ​ഫ​സർക്ക്‌ അങ്ങേയറ്റം ഉറപ്പു​ള്ള​വ​നാ​യി​രി​ക്കാൻ സാധി​ക്കുന്ന ഒരു സംഗതി​യുണ്ട്‌: യൂണി​വേ​ഴ്‌സി​റ്റി​യിൽ പ്രവേ​ശി​ക്കുന്ന മിക്കവാ​റും ഓരോ വിദ്യാർഥി​യും വിശ്വ​സി​ക്കു​ന്നത്‌, അഥവാ താൻ വിശ്വ​സി​ക്കു​ന്ന​താ​യി പറയു​ന്നത്‌, സത്യം ആപേക്ഷി​ക​മാണ്‌ എന്നാണ്‌.” ഈ സംഗതി​യെ​ക്കു​റി​ച്ചുള്ള തന്റെ വിദ്യാർഥി​ക​ളു​ടെ ബോധ്യ​ത്തെ വെല്ലു​വി​ളി​ച്ചാൽ “താൻ 2+2=4 എന്ന വസ്‌തു​തയെ സംശയി​ക്കു​ക​യാ​ണെ​ന്ന​മ​ട്ടിൽ” വിസ്‌മ​യ​ത്തോ​ടെ​യാ​വും അവർ പ്രതി​ക​രി​ക്കുക എന്നു ബ്ലൂം മനസ്സി​ലാ​ക്കി.

ഇതേ ചിന്ത എണ്ണമറ്റ മറ്റുവി​ധ​ങ്ങ​ളി​ലും പോഷി​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ടിവി, പത്ര റിപ്പോർട്ടർമാർക്കു മിക്ക​പ്പോ​ഴും ഒരു സംഭവ​ത്തി​ന്റെ വസ്‌തുത അവതരി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ളും താത്‌പ​ര്യം പ്രേക്ഷ​കരെ വിനോ​ദി​പ്പി​ക്കു​ന്ന​തി​ലാ​ണെന്നു തോന്നു​ന്നു. കൂടുതൽ നാടകീ​യ​മാ​യി തോന്നാൻവേണ്ടി വാർത്താ പരിപാ​ടി​ക​ളിൽ വ്യാജ ചിത്രങ്ങൾ ചേർക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. വിനോ​ദ​പ​രി​പാ​ടി​ക​ളിൽ കൂടുതൽ ശക്തമായ ആക്രമ​ണ​മാ​ണു സത്യത്തി​നു നേരെ നടക്കു​ന്നത്‌. നമ്മുടെ മാതാ​പി​താ​ക്ക​ളും അവരുടെ മാതാ​പി​താ​ക്ക​ളും ആചരി​ച്ചു​പോന്ന മൂല്യ​ങ്ങ​ളും ധാർമിക സത്യങ്ങ​ളും കാലഹ​ര​ണ​പ്പെ​ട്ട​വ​യാ​യി വ്യാപ​ക​മാ​യി വീക്ഷി​ക്ക​പ്പെ​ടു​ക​യും നേരി​ട്ടുള്ള പരിഹാ​സ​ത്തി​നു പാത്ര​മാ​വു​ക​യും ചെയ്യുന്നു.

തീർച്ച​യാ​യും, ആപേക്ഷിക വീക്ഷണ​ഗതി ഏറിയ​പ​ങ്കും പ്രതി​നി​ധാ​നം ചെയ്യു​ന്നതു തുറന്ന മനസ്ഥി​തി​യെ​യാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ മനുഷ്യ സമൂഹ​ത്തി​ന്മേൽ അതി​നൊ​രു ഗുണപ​ര​മായ സ്വാധീ​ന​മു​ണ്ടെ​ന്നും ചിലർ വാദി​ച്ചേ​ക്കാം. എന്നാൽ വാസ്‌തവം അതാണോ? അതിനു നിങ്ങളു​ടെ​മേ​ലുള്ള സ്വാധീ​നം സംബന്ധി​ച്ചെന്ത്‌? സത്യം ആപേക്ഷി​ക​മാ​ണെ​ന്നോ അങ്ങനെ ഒരു സംഗതി​യി​ല്ലെ​ന്നോ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, അതിനാ​യുള്ള അന്വേ​ഷണം സമയം പാഴാ​ക്ക​ലാ​യേ നിങ്ങൾക്കു തോന്നു​ക​യു​ള്ളു. അത്തര​മൊ​രു കാഴ്‌ച​പ്പാ​ടു നിങ്ങളു​ടെ ഭാവിയെ ബാധി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a ബൈബിൾ പണ്ഡിത​നായ ആർ. സി. എച്ച്‌. ലെൻസ്‌കി പറയു​ന്ന​ത​നു​സ​രിച്ച്‌, പീലാ​ത്തോ​സി​ന്റെ “സംസാ​ര​രീ​തി മതപര​മായ സത്യത്തി​ന്റെ സ്വഭാ​വ​മുള്ള എന്തും നിരർഥ​ക​മായ ഊഹാ​പോ​ഹ​മാ​ണെന്നു പറയാൻ ചോദ്യ​ത്തി​ലൂ​ടെ ഉദ്ദേശി​ക്കുന്ന, വിപ്ര​തി​പ​ത്തി​യുള്ള ഒരു ലൗകി​ക​ന്റേ​താണ്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക