വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 3/1 പേ. 29-31
  • ഒരു ദൈവശാസ്‌ത്ര പ്രഹേളിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ദൈവശാസ്‌ത്ര പ്രഹേളിക
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രഹേ​ളി​ക​യു​ടെ ഉത്ഭവവും വികാ​സ​വും
  • “ഇടയ്‌ക്കുള്ള അവസ്ഥ”യിൽ പൗലോസ്‌ വിശ്വ​സി​ച്ചു​വോ?
  • പുനരു​ത്ഥാ​നം—പകിട്ടാർന്ന ഒരു ബൈബിൾസ​ത്യം
  • പുനരുത്ഥാനത്തിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്‌?
    വീക്ഷാഗോപുരം—1998
  • പുനരുത്ഥാന പ്രത്യാശയുടെ ശക്തി
    2000 വീക്ഷാഗോപുരം
  • “മരണം ഇല്ലായ്‌മ ചെയ്യപ്പെടേണ്ടതാകുന്നു”
    വീക്ഷാഗോപുരം—1998
  • പുനരുത്ഥാന പ്രത്യാശയുടെ ശക്തി
    ഏകസത്യദൈവത്തെ ആരാധിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 3/1 പേ. 29-31

ഒരു ദൈവ​ശാ​സ്‌ത്ര പ്രഹേ​ളി​ക

“ആത്മാവി​ന്റെ അമർത്ത്യത എന്ന ആശയവും മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സ​വും . . . തികച്ചും വ്യത്യ​സ്‌ത​മായ തലങ്ങളിൽപ്പെട്ട രണ്ട്‌ ആശയങ്ങ​ളാണ്‌, അവയിൽ ഒന്നേ തിര​ഞ്ഞെ​ടു​ക്കാ​നാ​വൂ.” മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച്‌ പ്രൊ​ട്ട​സ്‌റ​റൻറ്‌, കത്തോ​ലി​ക്കാ ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർ അഭിമു​ഖീ​ക​രി​ക്കുന്ന വിഷമ​സ്ഥി​തി​യെ ചുരു​ക്കി​പ്പ​റ​യു​ന്ന​താണ്‌ ഫിലിപ്പ്‌ മെനു​വി​ന്റെ ആ വാക്കുകൾ. “അന്ത്യദി​ന​ത്തിൽ” ഒരു പുനരു​ത്ഥാ​ന​മു​ണ്ടാ​കു​മെന്ന പ്രത്യാ​ശ​യെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്നുണ്ട്‌. (യോഹ​ന്നാൻ 6:39, 40, 44, 54, പി.ഒ.സി. ബൈബിൾ) എന്നാൽ അനേകം വിശ്വാ​സി​ക​ളു​ടെ പ്രത്യാശ “മരണത്തി​ങ്കൽ ശരീര​ത്തിൽനി​ന്നു വേർപെട്ട്‌ ദൈവ​ത്തി​ങ്ക​ലേക്കു മടങ്ങി​പ്പോ​കുന്ന ആത്മാവി​ന്റെ അമർത്ത്യ​ത​യി​ലാണ്‌ അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്നത്‌, എന്നാൽ അതേസ​മയം പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സം പൂർണ​മാ​യി​ട്ട​ല്ലെ​ങ്കി​ലും മിക്കവാ​റും അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാണ്‌,” ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ കിസ്‌ബർട്ട്‌ ക്രെഷാഗ പറയുന്നു.

ഇവി​ടെ​യാണ്‌ ഒരു വിഷമ​പ്ര​ശ്‌നം പൊന്തി​വ​രു​ന്നത്‌, ബർനാർ സെസ്‌ സേബുവേ വിശദീ​ക​രി​ക്കു​ന്നു: “ശാരീ​രിക മരണത്തി​നും അന്തിമ പുനരു​ത്ഥാ​ന​ത്തി​നും ഇടയ്‌ക്കുള്ള ‘ഇടവേള’യിൽ മരിച്ച​വ​രു​ടെ അവസ്ഥ എന്താണ്‌?” ഇതു കഴിഞ്ഞ ഏതാനും വർഷങ്ങ​ളാ​യി ദൈവ​ശാ​സ്‌ത്ര​സം​വാ​ദ​ങ്ങ​ളിൽ ഒരു പ്രധാന പ്രശ്‌ന​മാ​യി​രു​ന്നു​വെന്നു തോന്നു​ന്നു. അതി​ലേക്കു നയിച്ച​തെ​ന്താ​യി​രു​ന്നു? അതിലും പ്രധാ​ന​മാ​യി, മരിച്ച​വർക്കുള്ള യഥാർഥ പ്രത്യാ​ശ​യെ​ന്താണ്‌?

പ്രഹേ​ളി​ക​യു​ടെ ഉത്ഭവവും വികാ​സ​വും

ആദിമ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ സംഗതി സംബന്ധി​ച്ചു വ്യക്തമായ ധാരണ​യു​ണ്ടാ​യി​രു​ന്നു. മരിച്ച​വർക്കു യാതൊ​ന്നി​നെ​യും കുറിച്ചു ബോധ​മി​ല്ലെന്നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അവർ മനസ്സി​ലാ​ക്കി​യി​രു​ന്നു. കാരണം എബ്രായ തിരു​വെ​ഴു​ത്തു​കൾ പറയുന്നു: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല; . . . നീ ചെല്ലുന്ന പാതാ​ള​ത്തിൽ പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാ​പ്ര​സം​ഗി 9:5, 10) ഭാവി​യിൽ “കർത്താ​വി​ന്റെ സാന്നിധ്യ” കാലത്തു പുനരു​ത്ഥാ​നം സംഭവി​ക്കു​മെന്ന്‌ ആ ക്രിസ്‌ത്യാ​നി​കൾ പ്രത്യാ​ശി​ച്ചു. (1 തെസ​ലോ​നി​ക്യർ 4:13-17, NW) ആ സമയത്തി​നാ​യി കാത്തി​രി​ക്ക​വേ​തന്നെ തങ്ങൾ എവി​ടെ​യെ​ങ്കി​ലും ബോധ​മു​ള്ള​വ​രാ​യി സ്ഥിതി​ചെ​യ്യു​മെന്ന പ്രതീ​ക്ഷ​യൊ​ന്നും അവർക്കി​ല്ലാ​യി​രു​ന്നു. വാററി​ക്കൻ കോൺഗ്രി​ഗേഷൻ ഫോർ ദ ഡോക്‌ട്രിൻ ഓഫ്‌ ഫെയ്‌ത്തി​ന്റെ ഇപ്പോ​ഴത്തെ പ്രീ​ഫെക്ട്‌ ആയ ജോസഫ്‌ റാററ്‌സിൻജർ പറയുന്നു: “ആത്മാവി​ന്റെ അമർത്ത്യത സംബന്ധിച്ച്‌ ആദിമ സഭയിൽ വ്യക്തമായ പഠിപ്പി​ക്ക​ലു​ക​ളൊ​ന്നും​തന്നെ ഉണ്ടായി​രു​ന്നില്ല.”

എന്നിരു​ന്നാ​ലും, ന്യൂവോ ഡിസ്യോ​നേ​രി​യോ ഡി തേയോ​ളോ​ജിയ വിശദീ​ക​രി​ക്കു​ന്നു, അഗസ്‌റ​റി​നോ അമ്പ്രോ​സോ പോലുള്ള സഭാപി​താ​ക്കൻമാ​രു​ടെ എഴുത്തു​കൾ വായി​ക്കു​മ്പോൾ “ബൈബിൾപ​ര​മായ പാരമ്പ​ര്യ​ത്തോ​ടുള്ള ബന്ധത്തിൽ എന്തെങ്കി​ലും ഒരു പുതിയ സംഗതി​യെ​ക്കു​റി​ച്ചു—യഹൂദ-ക്രിസ്‌ത്യാ​നി​ക​ളു​ടേ​തിൽനിന്ന്‌ അടിസ്ഥാ​ന​പ​ര​മാ​യി വ്യത്യ​സ്‌ത​മായ, ഒരു ഗ്രീക്കു യുഗാ​ന്ത​സി​ദ്ധാ​ന്ത​ത്തി​ന്റെ ആവിർഭാ​വ​ത്തെ​ക്കു​റി​ച്ചു—നാം ബോധ​മു​ള്ള​വ​രാ​യി​ത്തീ​രു​ന്നു.” “മരണത്തി​നു​ശേഷം ഉടനെ​തന്നെ പ്രതി​ഫ​ല​മോ ശിക്ഷയോ ആയി ഓരോ​രു​ത്തർക്കും ലഭിക്കുന്ന ന്യായ​വി​ധി​യിൽ, ആത്മാവി​ന്റെ അമർത്ത്യ​ത​യിൽ” അധിഷ്‌ഠി​ത​മാ​യി​രു​ന്നു ഈ പുതിയ പഠിപ്പി​ക്കൽ. അങ്ങനെ, “ഇടയ്‌ക്കുള്ള അവസ്ഥ”യെക്കു​റി​ച്ചുള്ള പ്രശ്‌നം പൊന്തി​വന്നു: ആത്മാവു ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്നെ​ങ്കിൽ, “അന്ത്യദിന”ത്തിലുള്ള പുനരു​ത്ഥാ​നം കാത്തി​രി​ക്കുന്ന സമയത്ത്‌ അതിന്‌ എന്തു സംഭവി​ക്കു​ന്നു? ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർ പരിഹ​രി​ക്കാൻ പാടു​പെ​ടുന്ന ഒരു പ്രഹേ​ളി​ക​യാ​ണിത്‌.

ആത്മാക്കൾ പെട്ടെ​ന്നു​തന്നെ തങ്ങൾക്കു വിധി​ച്ചി​രി​ക്കുന്ന സ്ഥലത്തേക്കു പോകു​ന്നു​വെന്ന വാദഗ​തി​ക്കാ​ര​നാ​യി​രു​ന്നു പൊ.യു. ആറാം നൂററാ​ണ്ടി​ലെ ഗ്രിഗറി I-ാമൻ പാപ്പ. എന്നാൽ ന്യായ​വി​ധി​നാ​ളി​ലേ മരിച്ച​വർക്കു തങ്ങളുടെ അന്തിമ പ്രതി​ഫലം ലഭിക്കു​ക​യു​ള്ളൂ​വെന്ന ബോധ്യ​മാ​യി​രു​ന്നു 14-ാം നൂററാ​ണ്ടി​ലെ ജോൺ XXII-ാമൻ പാപ്പാ​യ്‌ക്ക്‌. എന്നുവ​രി​കി​ലും, ബെനഡി​ക്‌ററ്‌ XII-ാമൻ പാപ്പ തന്റെ മുൻഗാ​മി​യെ ഖണ്ഡിച്ചു. പാപ്പാ പുറ​പ്പെ​ടു​വിച്ച ബെനെ​ഡി​ക്‌ത്തുസ്‌ ദേവുസ്‌ (1336) എന്ന ശാസന​പ​ത്ര​ത്തിൽ അദ്ദേഹം അതിനു തീർപ്പു​ണ്ടാ​ക്കി. “മരിച്ച​യു​ടൻ പരേത​രു​ടെ ആത്മാക്കൾ ഒരു പരമാ​ന​ന്ദാ​വ​സ്ഥ​യിൽ [സ്വർഗ​ത്തിൽ], ശുദ്ധീ​ക​ര​ണാ​വ​സ്ഥ​യിൽ [ശുദ്ധീ​ക​ര​ണ​സ്ഥ​ലത്ത്‌], അല്ലെങ്കിൽ ശിക്ഷാ​വ​സ്ഥ​യിൽ [നരകത്തിൽ] പ്രവേ​ശി​ക്കു​ന്നു, ലോകാ​വ​സാന സമയത്ത്‌ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രുന്ന അവരുടെ ശരീര​വു​മാ​യി അവർ വീണ്ടും ഒന്നായി​ത്തീ​രു​ന്ന​താ​യി​രി​ക്കും” എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ തീർപ്പ്‌.

വിവാ​ദ​വും സംവാ​ദ​വു​മൊ​ക്കെ ഉണ്ടായി​രു​ന്നി​ട്ടും, നൂററാ​ണ്ടു​ക​ളോ​ളം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളു​ടെ നിലപാട്‌ ഇതായി​രു​ന്നു. എന്നാൽ പ്രൊ​ട്ട​സ്‌റ​റൻറ്‌, ഓർത്തോ​ഡോ​ക്‌സ്‌ സഭകൾ പൊതു​വേ ശുദ്ധീ​ക​ര​ണ​സ്ഥലം ഉണ്ടെന്നു വിശ്വ​സി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും, ആത്മാവി​ന്റെ അമർത്ത്യ​ത​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലി​ന്റെ ഉത്ഭവം ബൈബി​ളിൽനി​ന്ന​ല്ലെന്ന്‌ സൂചി​പ്പി​ക്കുന്ന പണ്ഡിതൻമാ​രു​ടെ എണ്ണം കഴിഞ്ഞ നൂററാ​ണ്ടി​ന്റെ അവസാനം മുതൽ വർധി​ച്ചു​വ​രി​ക​യാണ്‌. തദ്‌ഫ​ല​മാ​യി, “മരണത്തി​ങ്കൽ സമ്പൂർണ​മാ​യി വിഘടി​ക്ക​പ്പെ​ടുന്ന ഒരു ഏകത്വ​മാ​യി മനുഷ്യ​നെ വീക്ഷി​ക്കാ​നാ​ണു പലപ്പോ​ഴും ഇന്ന്‌ ആധുനിക ദൈവ​ശാ​സ്‌ത്രം ശ്രമി​ക്കു​ന്നത്‌.” (എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ റിലി​ജി​യൻ) അതു​കൊണ്ട്‌, “ഇടയ്‌ക്കുള്ള അവസ്ഥ”യെ ന്യായീ​ക​രി​ക്കുക ബൈബിൾ വ്യാഖ്യാ​താ​ക്കൾക്കു ദുഷ്‌ക​ര​മാ​യി​രി​ക്കു​ക​യാണ്‌. ബൈബിൾ അതി​നെ​ക്കു​റി​ച്ചു പറയു​ന്നു​ണ്ടോ, അതോ വ്യത്യ​സ്‌ത​മാ​യൊ​രു പ്രത്യാ​ശ​യാ​ണോ വെച്ചു​നീ​ട്ടു​ന്നത്‌?

“ഇടയ്‌ക്കുള്ള അവസ്ഥ”യിൽ പൗലോസ്‌ വിശ്വ​സി​ച്ചു​വോ?

കത്തോ​ലി​ക്കാ സഭയുടെ വേദോ​പ​ദേശം (ഇംഗ്ലീഷ്‌) പറയുന്നു: “ക്രിസ്‌തു​വി​നോ​ടൊ​പ്പം ഉയിർക്കാൻ നാം ക്രിസ്‌തു​വി​നോ​ടൊ​പ്പം മരിക്കണം: നാം ‘ശരീര​ത്തിൽനിന്ന്‌ അകന്ന്‌ കർത്താ​വി​നോട്‌ അടുത്തി​രിക്ക’ണം. [2 കൊരി​ന്ത്യർ 5:8] മരണമെന്ന ആ ‘വേർപാ​ടി’ൽ ആത്മാവു ശരീര​ത്തിൽനി​ന്നു വേർപെ​ടു​ന്നു. [ഫിലി​പ്പി​യർ 1:23] മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​നാ​ളിൽ അതു ശരീര​വു​മാ​യി വീണ്ടും ഒന്നായി​ത്തീ​രും.” എന്നാൽ ഇവിടെ ഉദ്ധരിച്ച വാക്യ​ത്തിൽ, ആത്മാവു മരണത്തെ അതിജീ​വി​ക്കു​ന്നു​വെ​ന്നും എന്നിട്ടതു ശരീര​വു​മാ​യി വീണ്ടും ഒന്നായി​ത്തീ​രാൻ “അന്ത്യ ന്യായ​വി​ധി” കാത്തു​ക​ഴി​യു​ന്നു​വെ​ന്നും പൗലോസ്‌ പറയു​ന്നു​ണ്ടോ?

2 കൊരി​ന്ത്യർ 5:1-ൽ തന്റെ മരണത്തെ പരാമർശി​ക്കുന്ന പൗലോസ്‌ “അഴിഞ്ഞു”പോകുന്ന “ഭൌമ​ഭവന”ത്തെക്കു​റി​ച്ചു പറയുന്നു. അമർത്ത്യ​ദേഹി വിട്ടൊ​ഴി​ഞ്ഞു​പോ​കുന്ന ശരീര​ത്തെ​പ്പ​റ​റി​യാ​യി​രു​ന്നോ പൗലോസ്‌ ചിന്തി​ച്ചത്‌? അല്ല. മനുഷ്യൻ ഒരു ദേഹി ആകുന്നു എന്നാണ്‌ പൗലോസ്‌ വിശ്വ​സി​ച്ചി​രു​ന്നത്‌, അല്ലാതെ അവന്‌ ഒരു ദേഹി ഉണ്ട്‌ എന്നായി​രു​ന്നില്ല. (ഉല്‌പത്തി 2:7; 1 കൊരി​ന്ത്യർ 15:45) പൗലോസ്‌ ഒരു ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു. ഒന്നാം നൂററാ​ണ്ടി​ലെ തന്റെ സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ, അവന്റെ പ്രത്യാശ ‘സ്വർഗ​ത്തിൽ നിക്ഷിപ്‌ത’മായി​രു​ന്നു. (കൊ​ളോ​സോസ്‌ 1:5, പി.ഒ.സി. ബൈ.; റോമർ 8:14-18) അതു​കൊണ്ട്‌, ദൈവ​ത്തി​ന്റെ നിയമിത സമയത്ത്‌ ഒരു അമർത്ത്യ ആത്മസൃ​ഷ്ടി​യാ​യി സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കുക എന്നത്‌ അവന്റെ ‘ഉത്‌ക്ക​ട​മായ ആഗ്രഹ’മായി​രു​ന്നു. (2 കൊരി​ന്ത്യർ 5:2-4, NW) ഈ പ്രത്യാ​ശ​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊണ്ട്‌, അവൻ എഴുതി: “അന്ത്യകാ​ഹ​ള​നാ​ദ​ത്തി​ങ്കൽ . . . നാം എല്ലാവ​രും രൂപാ​ന്ത​ര​പ്പെ​ടും. കാഹളം ധ്വനി​ക്കും, മരിച്ചവർ അക്ഷയരാ​യി ഉയിർക്കു​ക​യും നാം രൂപാ​ന്ത​ര​പ്പെ​ടു​ക​യും ചെയ്യും.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—1 കൊരി​ന്ത്യർ 15:51, 52.

2 കൊരി​ന്ത്യർ 5:8-ൽ [പി.ഒ.സി. ബൈ.] പൗലോസ്‌ പറയുന്നു: “ഞങ്ങൾക്കു നല്ല ധൈര്യ​മുണ്ട്‌. ശരീര​ത്തിൽനിന്ന്‌ അകന്നി​രി​ക്കാ​നും കർത്താ​വി​നോട്‌ അടുത്തി​രി​ക്കാ​നും ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.” കാത്തി​രി​പ്പാൻ ഇടയ്‌ക്കുള്ള ഒരവസ്ഥ. അതാണീ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. ‘തന്റെ അടുക്കൽ ചേർത്തു​കൊ​ള്ളാൻ’ താൻ ഒരു സ്ഥലം ഒരുക്കു​വാൻ പോകു​ക​യാ​ണെന്നു യേശു തന്റെ വിശ്വസ്‌ത അനുഗാ​മി​കൾക്കു നൽകിയ വാഗ്‌ദ​ത്ത​ത്തെ​യും അത്തരക്കാർ പരാമർശി​ക്കു​ന്നു. എന്നാൽ അത്തരം പ്രതീ​ക്ഷകൾ എപ്പോ​ഴാ​ണു സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടുക? ഭാവി​യി​ലുള്ള തന്റെ സാന്നിധ്യ സമയത്ത്‌ താൻ ‘പിന്നെ​യും വരുന്ന’ സമയത്താ​യി​രി​ക്കും അതെന്നാ​ണു ക്രിസ്‌തു പറഞ്ഞത്‌. (യോഹ​ന്നാൻ 14:1-3) അതു​പോ​ലെ, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ പൊതു​വായ പ്രത്യാശ ഒരു സ്വർഗീയ വാസസ്ഥലം അവകാ​ശ​മാ​ക്കു​ക​യാ​ണെന്നു 2 കൊരി​ന്ത്യർ 5:1-10-ൽ പൗലോസ്‌ പറഞ്ഞു. ആത്മാവി​നു​ണ്ടെന്നു കരുതുന്ന ഏതോ അമർത്ത്യ​ത​യി​ലൂ​ടെയല്ല ഇതിന്റെ സാക്ഷാ​ത്‌കാ​രം, മറിച്ച്‌ യേശു​വി​ന്റെ സാന്നിധ്യ സമയത്തുള്ള പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും. (1 കൊരി​ന്ത്യർ 15:23, 42-44) ഒരു ‘ഇടയ്‌ക്കുള്ള അവസ്ഥ’യെന്ന അനുമാ​ന​ത്തിൽ ആശ്രയി​ക്കാ​തെ​തന്നെ’ 2 കൊരി​ന്ത്യർ 5:1-10 ‘നന്നായി മനസ്സി​ലാ​ക്കാ​നാ​വും’ എന്ന്‌ എക്‌സി​ഗെ​ററ്‌ ഷാൾ മേസൺ നിഗമനം ചെയ്യുന്നു.

ഫിലി​പ്പി​യർ 1:21, 23-ൽ പൗലോസ്‌ പറയുന്നു: “എനിക്കു ജീവി​ക്കു​ന്നതു ക്രിസ്‌തു​വും മരിക്കു​ന്നതു ലാഭവും ആകുന്നു. ഇവ രണ്ടിനാ​ലും ഞാൻ ഞെരു​ങ്ങു​ന്നു; വിട്ടു​പി​രി​ഞ്ഞു ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഇരിപ്പാൻ എനിക്കു കാംക്ഷ​യുണ്ട്‌; അതു അത്യു​ത്ത​മ​മ​ല്ലോ.” ഇവിടെ ഒരു ‘ഇടയ്‌ക്കുള്ള അവസ്ഥ’യെ പൗലോസ്‌ സൂചി​പ്പി​ക്കു​ന്നു​ണ്ടോ? ചിലർ അങ്ങനെ​യാ​ണു ചിന്തി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, ജീവൻ അല്ലെങ്കിൽ മരണം എന്നീ രണ്ടു സാധ്യ​ത​ക​ളു​ടെ സമ്മർദ​ത്തിൻ കീഴി​ലാ​യി​രു​ന്നു താൻ എന്നു പൗലോസ്‌ പറയുന്നു. എന്നാൽ മൂന്നാ​മ​തൊ​രു സാധ്യ​തയെ പരാമർശി​ച്ചു​കൊണ്ട്‌ അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “വിട്ടു​പി​രി​ഞ്ഞു ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഇരിപ്പാൻ എനിക്കു കാംക്ഷ​യുണ്ട്‌.” “വിട്ടു​പി​രി​ഞ്ഞു” ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഇരിക്കു​ന്നതു മരിച്ച​യു​ട​നെ​യാ​ണോ? നേരത്തെ കണ്ടതു​പോ​ലെ, വിശ്വ​സ്‌ത​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ക്രിസ്‌തു​വി​ന്റെ സാന്നിധ്യ സമയത്തു പുനരു​ത്ഥാ​നം പ്രാപി​ക്കു​മെ​ന്നാ​ണു പൗലോസ്‌ വിശ്വ​സി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌, ആ കാലഘ​ട്ട​ത്തി​ലെ സംഭവ​ങ്ങ​ളാ​യി​രി​ക്കണം അദ്ദേഹം ഉദ്ദേശി​ച്ചത്‌.

ഇതു ഫിലി​പ്പി​യർ 3:20, 21-ലും 1 തെസ്സ​ലൊ​നീ​ക്യർ 4:16-ലും കാണുന്ന അവന്റെ വാക്കു​ക​ളിൽനി​ന്നു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. ക്രിസ്‌തു​യേ​ശു​വി​ന്റെ സാന്നിധ്യ സമയത്തുള്ള അത്തരം “വിട്ടു​പി​രി”യൽ ദൈവം ഒരുക്കി​യി​ട്ടുള്ള പ്രതി​ഫലം സ്വീക​രി​ക്കാൻ പൗലോ​സി​നെ പ്രാപ്‌ത​മാ​ക്കു​മാ​യി​രു​ന്നു. അതായി​രു​ന്നു അവന്റെ പ്രത്യാ​ശ​യെ​ന്നത്‌ യുവാ​വായ തിമോ​ത്തി​യോ​ടുള്ള അവന്റെ വാക്കു​ക​ളിൽനി​ന്നു കാണാം: “ഇനി നീതി​യു​ടെ കിരീടം എനിക്കാ​യി വെച്ചി​രി​ക്കു​ന്നു; അതു നീതി​യുള്ള ന്യായാ​ധി​പ​തി​യായ കർത്താവു ആ ദിവസ​ത്തിൽ എനിക്കു നൽകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യ​ക്ഷ​ത​യിൽ പ്രിയം​വെച്ച ഏവർക്കും​കൂ​ടെ.”—2 തിമൊ​ഥെ​യൊസ്‌ 4:8.

പുനരു​ത്ഥാ​നം—പകിട്ടാർന്ന ഒരു ബൈബിൾസ​ത്യം

ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ആരംഭി​ക്കാ​നി​രി​ക്കുന്ന ഒരു സംഭവ​മാ​യി​ട്ടാണ്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ പുനരു​ത്ഥാ​നത്തെ കരുതി​യത്‌. അവർക്കു ശക്തിയും ആശ്വാ​സ​വും പകരു​ന്ന​താ​യി​രു​ന്നു ഈ പകിട്ടാർന്ന ബൈബിൾസ​ത്യം. (മത്തായി 24:3; യോഹ​ന്നാൻ 5:28, 29; 11:24, 25; 1 കൊരി​ന്ത്യർ 15:19, 20; 1 തെസ്സ​ലൊ​നീ​ക്യർ 4:13) അമർത്ത്യ​ദേ​ഹി​യെ സംബന്ധി​ച്ചുള്ള വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പഠിപ്പി​ക്ക​ലു​കളെ നിരാ​ക​രി​ച്ചു​കൊണ്ട്‌ അവർ തങ്ങളുടെ ഭാവി സന്തുഷ്ടി​ക്കാ​യി വിശ്വ​സ്‌ത​ത​യോ​ടെ കാത്തി​രു​ന്നു.—പ്രവൃ​ത്തി​കൾ 20:28-30; 2 തിമൊ​ഥെ​യൊസ്‌ 4:3, 4; 2 പത്രൊസ്‌ 2:1-3.

നിശ്ചയ​മാ​യും, സ്വർഗീയ പ്രത്യാ​ശ​യു​ള്ള​വർക്കു​മാ​ത്രമല്ല പുനരു​ത്ഥാ​ന​മു​ള്ളത്‌. (1 പത്രൊസ്‌ 1:3-5) മരിച്ച​വരെ ഭൂമി​യി​ലെ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രു​വാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യിൽ ഗോ​ത്ര​പി​താ​ക്കൻമാർക്കും ദൈവ​ത്തി​ന്റെ മററു പുരാതന ദാസൻമാർക്കും വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. (ഇയ്യോബ്‌ 14:14, 15; ദാനീ​യേൽ 12:2; ലൂക്കൊസ്‌ 20:37, 38; എബ്രായർ 11:19, 35) നൂററാ​ണ്ടു​ക​ളി​ലെ​ല്ലാം ദൈവത്തെ അറിയാ​തെ മരിച്ച ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​കൾക്കും ഭൗമിക പറുദീ​സ​യി​ലെ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രു​വാ​നുള്ള അവസരം ലഭിക്കും. കാരണം, “നീതി​മാൻമാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.” (പ്രവൃ​ത്തി​കൾ 24:15; ലൂക്കൊസ്‌ 23:42, 43) ഇതൊരു പുളക​പ്ര​ദ​മായ പ്രതീ​ക്ഷ​യല്ലേ?

കഷ്ടപ്പാ​ടും മരണവും എക്കാല​ത്തും ഉണ്ടായി​രി​ക്കു​മെന്നു നമ്മെ വിശ്വ​സി​പ്പി​ക്കു​ന്ന​തി​നു​പ​കരം, “ഒടുക്കത്തെ ശത്രു​വാ​യി​ട്ടു മരണം” എക്കാല​ത്തേ​ക്കു​മാ​യി ഇല്ലായ്‌മ​ചെ​യ്യ​പ്പെ​ടുന്ന, പറുദീ​സ​യാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഒരു ഭൂമി​യിൽ വിശ്വ​സ്‌ത​രായ മനുഷ്യ​വർഗം നിത്യ​മാ​യി ജീവി​ക്കുന്ന ഒരു സമയത്തി​ലേക്കു യഹോവ നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു. (1 കൊരി​ന്ത്യർ 15:26; യോഹ​ന്നാൻ 3:16; 2 പത്രൊസ്‌ 3:13) നമ്മുടെ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരുന്നതു കാണാ​നാ​വു​ന്നത്‌ എന്തൊ​ര​ത്ഭു​ത​മാ​യി​രി​ക്കും! ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മ​ല്ലാത്ത, എന്നാൽ ഗ്രീക്കു തത്ത്വശാ​സ്‌ത്ര​ത്തിൽ അധിഷ്‌ഠി​ത​മായ മനുഷ്യ​ദേ​ഹി​യു​ടെ സാങ്കൽപ്പിക അമർത്ത്യ​ത​യെ​ക്കാൾ ഉറപ്പുള്ള ഈ പ്രത്യാശ എത്ര മികച്ചത്‌! ദൈവ​ത്തി​ന്റെ ഉറപ്പുള്ള വാഗ്‌ദാ​ന​ത്തിൽ നിങ്ങളു​ടെ പ്രത്യാ​ശയെ അടിസ്ഥാ​ന​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, “ഇനി മരണം ഉണ്ടാക​യില്ല” എന്ന സംഗതി​യിൽ നിങ്ങൾക്കും ഉറപ്പു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയും.—വെളി​പ്പാ​ടു 21:3-5.

[31-ാം പേജിലെ ചിത്രം]

പുനരുത്ഥാനം പകിട്ടാർന്ന ഒരു ബൈബിൾസ​ത്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക