വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 1/1 പേ. 10-19
  • നിർമലത പാലിക്കുന്ന ജനത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിർമലത പാലിക്കുന്ന ജനത
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജനത ജനിക്കു​ന്നു
  • പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം
  • “ഇതു ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ”
  • ‘നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ’
  • “അടിയ​ന്തി​ര​മാ​യി അതിലു​ണ്ടാ​യി​രി​ക്കുക”
  • അന്ത്യ​ത്തോ​ളം നിർമലത പാലി​ക്കു​ക
  • യഹോവയുടെ സാക്ഷികൾ—വാർഷികപുസ്‌തക റിപ്പോർട്ട്‌ 1998
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1998
  • നന്മ ചെയ്യുന്നതിൽ ശുഷ്‌കാന്തിയുള്ളവർ ആയിരിക്കുക!
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
വീക്ഷാഗോപുരം—1995
w95 1/1 പേ. 10-19

നിർമലത പാലി​ക്കുന്ന ജനത

“വിശ്വ​സ്‌തത കാണി​ക്കുന്ന നീതി​യുള്ള ജാതി പ്രവേ​ശി​ക്കേ​ണ്ട​തി​ന്നു വാതി​ലു​കളെ തുറപ്പിൻ.”—യെശയ്യാ​വു 26:2.

1. “നീതി​യുള്ള ജനത”യെക്കു​റി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രസ്‌താ​വന അമ്പരപ്പു​ള​വാ​ക്കി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

ഇന്ന്‌, എല്ലാത്തരം ജനതക​ളു​മുണ്ട്‌. ചിലതിൽ ജനാധി​പത്യ ഭരണങ്ങ​ളാ​ണെ​ങ്കിൽ മററു ചിലതിൽ ഏകാധി​പത്യ ഭരണങ്ങൾ. ഒരു കൂട്ടർ സമ്പന്നരാ​ണെ​ങ്കിൽ മറെറാ​രു കൂട്ടർ ദരിദ്രർ. എന്നാൽ അവയ്‌ക്കെ​ല്ലാം പൊതു​വാ​യി ഒരു പ്രത്യേ​ക​ത​യുണ്ട്‌: സാത്താൻ ദൈവ​മാ​യി​രി​ക്കുന്ന ലോക​ത്തി​ന്റെ ഭാഗമാണ്‌ അവയെ​ല്ലാം. (2 കൊരി​ന്ത്യർ 4:4) ഇതിന്റെ വീക്ഷണ​ത്തിൽ, “വിശ്വ​സ്‌തത കാണി​ക്കുന്ന നീതി​യുള്ള ജാതി [‘ജനത,’ NW] പ്രവേ​ശി​ക്കേ​ണ്ട​തി​ന്നു വാതി​ലു​കളെ തുറപ്പിൻ” എന്ന യെശയ്യാ​വി​ന്റെ വാക്കുകൾ ചിലരെ സംബന്ധിച്ച്‌ അമ്പരപ്പു​ള​വാ​ക്കു​ന്ന​താ​വാം. (യെശയ്യാ​വു 26:2) ഒരു നീതി​യുള്ള ജനതയോ? അതേ, നീതി​യുള്ള ഒരു ജനതയുണ്ട്‌. കാരണം നമ്മുടെ നാളിലെ അതിന്റെ അസ്‌തി​ത്വ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്ന​താ​ണീ പ്രവചനം. ഈ അസാധാ​രണ ജനതയെ എങ്ങനെ തിരി​ച്ച​റി​യാ​നാ​വും?

2. “നീതി​യുള്ള ജനത” ഏതാണ്‌? നമുക്ക്‌ എങ്ങനെ അറിയാം?

2 “വിശ്വസ്‌ത നടത്ത കാക്കുന്ന” ജനത എന്നാണു യെശയ്യാവ്‌ 26:2-ന്റെ പുതിയ ലോക​ഭാ​ഷാ​ന്തര വിവർത്തനം. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം (മാർജി​നിൽ) ഈ വാക്യം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “സത്യം പാലി​ക്കുന്ന നീതി​യുള്ള ജനത” എന്നാണ്‌. രണ്ടും ഉചിത​മായ വിവര​ണ​ങ്ങൾതന്നെ. വാസ്‌ത​വ​ത്തിൽ, നീതി​യുള്ള ജനതയെ തിരി​ച്ച​റി​യാൻ എളുപ്പ​മാണ്‌. കാരണം, അതു രാജാ​വായ ക്രിസ്‌തു​വി​നു കീഴ്‌പെ​ട്ടി​രി​ക്കുന്ന ഭൂമി​യി​ലെ ഏക ജനതയാണ്‌, അതിനാൽത്തന്നെ അതു സാത്താന്റെ ലോക​ത്തി​ന്റെ ഭാഗ​മൊ​ട്ട​ല്ല​താ​നും. (യോഹ​ന്നാൻ 17:16) അതു​കൊ​ണ്ടു​തന്നെ, ‘ജനതക​ളു​ടെ ഇടയിൽ തങ്ങളുടെ നടത്ത നല്ലതായി നിലനിർത്തുന്ന’തിനു പേരു​കേ​ട്ട​വ​രാണ്‌ അതിന്റെ അംഗങ്ങൾ. ദൈവ​ത്തി​നു മഹത്ത്വം കരേറ​റുന്ന ഒരു ജീവി​ത​ശൈ​ലി​യാണ്‌ അവർ പിൻപ​റ​റു​ന്നത്‌. (1 പത്രോസ്‌ 2:12, NW) അതിലു​പരി, ലോക​ത്തിൽ എവി​ടെ​യാ​യി​രു​ന്നാ​ലും, അവർ “സത്യത്തി​ന്റെ തൂണും അടിസ്ഥാ​ന​വു​മാ​യി ജീവനുള്ള ദൈവ​ത്തി​ന്റെ സഭ”യുടെ ഭാഗമാണ്‌. (1 തിമൊ​ഥെ​യൊസ്‌ 3:15) സത്യത്തെ പിന്തു​ണ​ക്കുന്ന അവർ ക്രൈ​സ്‌ത​വ​ലോ​കം പഠിപ്പി​ക്കുന്ന പുറജാ​തി തത്ത്വശാ​സ്‌ത്ര​ങ്ങളെ തള്ളിക്ക​ള​യു​ന്നു. “വചനം എന്ന മായമി​ല്ലാത്ത പാൽ,” അതായത്‌ ദൈവ​വ​ച​ന​മായ ബൈബിൾ സുസ്ഥാ​പി​ത​മാ​കണം, അതിനാ​ണവർ പോരാ​ടു​ന്നത്‌. (1 പത്രൊസ്‌ 2:2) കൂടാതെ, ‘ആകാശ​ത്തിൻകീ​ഴെ സകലസൃ​ഷ്ടി​ക​ളു​ടെ ഇടയി’ലും അവർ രാജ്യ​സു​വാർത്ത സതീക്ഷ്‌ണം പ്രസം​ഗി​ക്കു​ക​യും ചെയ്യുന്നു. (കൊ​ലൊ​സ്സ്യർ 1:23) അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയായ “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”ൽ ശേഷി​ക്കു​ന്ന​വ​രാൽ നിർമി​ത​മാണ്‌ ഈ ജനത എന്ന കാര്യ​ത്തിൽ എന്തെങ്കി​ലും സംശയം വേണോ? തീർച്ച​യാ​യും വേണ്ട!—ഗലാത്യർ 6:16.

ജനത ജനിക്കു​ന്നു

3. “നീതി​യുള്ള ജനത” ജനിക്കുന്ന വിധം വിവരി​ക്കുക.

3 “നീതി​യുള്ള ജനത”യുടെ ജനനം എപ്പോ​ഴാ​യി​രു​ന്നു? അതിന്റെ തുടക്ക​ത്തെ​ക്കു​റി​ച്ചു യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. യെശയ്യാ​വു 66:7, 8-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “നോവു കിട്ടും മുമ്പെ അവൾ [സീയോൻ] പ്രസവി​ച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. . . . സീയോ​നോ നോവു​കി​ട്ടിയ ഉടൻ തന്നേ മക്കളെ [‘ആൺമക്കളെ,’ NW] പ്രസവി​ച്ചി​രി​ക്കു​ന്നു.” ദൈവ​ത്തി​ന്റെ സ്വർഗീയ സ്ഥാപന​മായ സീയോ​നു പ്രസവ​വേദന അനുഭ​വ​പ്പെ​ടു​ന്ന​തി​നു​മു​മ്പു​തന്നെ “ഒരു ആൺകു​ഞ്ഞി​നെ” പ്രസവി​ക്ക​ണ​മാ​യി​രു​ന്നു എന്നത്‌ തികച്ചും അസ്വാ​ഭാ​വി​കം​തന്നെ. 1914-ൽ മിശി​ഹൈ​ക​രാ​ജ്യം സ്വർഗ​ത്തിൽ ജനിച്ചു. (വെളി​പ്പാ​ടു 12:5) അതിനു​ശേഷം കൂടു​തൽക്കൂ​ടു​തൽ ജനതകൾ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ലേക്ക്‌ എടു​ത്തെ​റി​യ​പ്പെട്ടു. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ രൂക്ഷമായ അരിഷ്ട​ത​യും പീഡന​വും അനുഭ​വി​ച്ചു. അവസാനം, 1919-ൽ ആത്മീയ ജനത, ‘ആൺകുഞ്ഞ്‌,’ ഭൂമി​യിൽ ഉളവാ​ക്ക​പ്പെട്ടു. അങ്ങനെ സീയോൻ ‘ആൺമക്കളെ’—“നീതി​യുള്ള” പുതിയ “ജനത”യുടെ അഭിഷിക്ത അംഗങ്ങളെ—‘പ്രസവി​ച്ചു.’ ഇവർ എന്നും വികസി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സാക്ഷീ​ക​ര​ണ​വേ​ല​യ്‌ക്കു​വേണ്ടി സംഘടി​ത​രാ​വു​ക​യും ചെയ്‌തു.—മത്തായി 24:3, 7, 8, 14; 1 പത്രൊസ്‌ 2:9.

4. ദൈവ​ത്തി​ന്റെ നീതി​യുള്ള ജനതയ്‌ക്കു നിർമലത പാലി​ക്കാൻ പോരാ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

4 തുടക്കം​മു​തലേ ഈ ജനതയ്‌ക്കു നിർമ​ല​ത​യു​ടെ കഠിന പരീക്ഷ​ണങ്ങൾ നേരിട്ടു. എന്തു​കൊണ്ട്‌? സ്വർഗീ​യ​രാ​ജ്യം ജനിച്ച​പ്പോൾ, സാത്താ​നും അവന്റെ ഭൂതങ്ങ​ളും സ്വർഗ​ത്തിൽനി​ന്നു ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യ​പ്പെട്ടു. ഉച്ചത്തിൽ ഒരു ശബ്ദം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും തുടങ്ങി​യി​രി​ക്കു​ന്നു; നമ്മുടെ സഹോ​ദ​രൻമാ​രെ രാപ്പകൽ ദൈവ​സ​ന്നി​ധി​യിൽ കുററം ചുമത്തുന്ന അപവാ​ദി​യെ തള്ളിയി​ട്ടു​ക​ള​ഞ്ഞു​വ​ല്ലോ. അവർ അവനെ കുഞ്ഞാ​ടി​ന്റെ രക്തം ഹേതു​വാ​യി​ട്ടും തങ്ങളുടെ സാക്ഷ്യ​വ​ചനം ഹേതു​വാ​യി​ട്ടും ജയിച്ചു; മരണപ​ര്യ​ന്തം [‘മരണം അഭിമു​ഖീ​ക​രി​ച്ച​പ്പോൾപ്പോ​ലും,’ NW] തങ്ങളുടെ പ്രാണനെ സ്‌നേ​ഹി​ച്ച​തു​മില്ല.” മാറിയ സ്ഥിതി​ഗ​തി​ക​ളോ​ടു മഹാ​ക്രോ​ധ​ത്തോ​ടെ പ്രതി​ക​രിച്ച സാത്താൻ “ദൈവ​ക​ല്‌പന പ്രമാ​ണി​ക്കു​ന്ന​വ​രും യേശു​വി​ന്റെ സാക്ഷ്യം ഉള്ളവരു​മാ​യി അവളുടെ [സ്‌ത്രീ​യു​ടെ] സന്തതി​യിൽ ശേഷി​പ്പു​ള്ള​വ​രോ​ടു യുദ്ധം ചെയ്‌വാൻ പുറ​പ്പെട്ടു.” സാത്താന്റെ ഘോര​മായ ആക്രമ​ണങ്ങൾ നേരി​ട്ട​പ്പോൾ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഉറച്ചു​ത​ന്നെ​നി​ന്നു. ഇന്നുവ​രെ​യും, ദൈവ​ത്തി​ന്റെ നീതി​യുള്ള ജനതയി​ലെ തീക്ഷ്‌ണ​ത​യുള്ള അംഗങ്ങൾ യേശു​വി​ന്റെ വീണ്ടെ​ടു​പ്പു​ര​ക്ത​ത്തിൽ വിശ്വാ​സം ആചരി​ക്കു​ക​യും “മരണം അഭിമു​ഖീ​ക​രി​ക്കു​മ്പോൾപ്പോ​ലും” നിർമലത കാത്തു​കൊണ്ട്‌ മഹാ അപവാ​ദി​യു​ടെ കാര്യ​ത്തിൽ യഹോ​വക്ക്‌ ഉത്തരം കൊടു​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യുന്നു.—വെളി​പ്പാ​ടു 12:1, 5, 9-12, 17; സദൃശ​വാ​ക്യ​ങ്ങൾ 27:11.

5. ആധുനി​ക​നാ​ളി​ലെ സാക്ഷി​ക​ളു​ടെ ഏത്‌ ഉത്തമ മനോ​ഭാ​വ​മാ​ണു നിർമലത കാത്തു​കൊ​ള്ളാൻ അവരെ സഹായി​ച്ചി​രി​ക്കു​ന്നത്‌?

5 ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​ത്തൊ​മ്പ​തിൽ ദൈവ​രാ​ജ്യ​ത്തി​നുള്ള ആധുനി​ക​സാ​ക്ഷ്യം കൊടു​ക്കാൻ തുടങ്ങി​യ​പ്പോൾ, ബൈബിൾ വിദ്യാർഥി​കൾ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—എണ്ണത്തിൽ തീരെ കുറവാ​യി​രു​ന്നു, എന്നാൽ വിശ്വാ​സ​ത്തിൽ ശക്തരു​മാ​യി​രു​ന്നു. അവർ ‘രക്ഷയെ മതിലു​ക​ളും കൊത്ത​ള​ങ്ങ​ളും ആക്കി​വെ​ച്ചി​രി​ക്കുന്ന ബലമുള്ള ഒരു പട്ടണ’ത്തിന്റെ അടിത്ത​റ​യം​ഗങ്ങൾ ആയിത്തീർന്നു. അവരുടെ ആശ്രയം “യഹോ​വ​യാം യാഹിൽ ശാശ്വ​ത​മാ​യോ​രു പാറ”യിലാ​യി​രു​ന്നു. (യെശയ്യാ​വു 26:1, 3, 4) പുരാതന നാളിലെ മോശ​യെ​പ്പോ​ലെ, അവർ പ്രഘോ​ഷി​ച്ചു: “ഞാൻ യഹോ​വ​യു​ടെ നാമം ഘോഷി​ക്കും; നമ്മുടെ ദൈവ​ത്തി​ന്നു മഹത്വം കൊടു​പ്പിൻ. അവൻ പാറ; അവന്റെ പ്രവൃത്തി അത്യു​ത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വ​സ്‌ത​ത​യുള്ള ദൈവം, വ്യാജ​മി​ല്ലാ​ത്തവൻ; നീതി​യും നേരു​മു​ള്ളവൻ തന്നേ.”—ആവർത്ത​ന​പു​സ്‌തകം 32:3, 4.

6. ഈ അന്ത്യനാ​ളു​ക​ളിൽ യഹോവ തന്റെ ജനത്തെ ഏതു വിധത്തിൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു?

6 അന്നുമു​തൽ, ദൈവ​രാ​ജ്യ ക്രമീ​ക​ര​ണ​ത്തി​ന്റെ വാതി​ലു​കൾ എല്ലാവർക്കും​വേണ്ടി തുറന്നി​ട്ടി​രി​ക്കു​ക​യാണ്‌, ആദ്യം 1,44,000 അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളിൽ ശേഷി​ക്കു​ന്നവർ കൂട്ടി​വ​രു​ത്ത​പ്പെട്ടു. യഹോ​വ​യു​ടെ രാജ്യ ഉദ്ദേശ്യ​ങ്ങൾ പ്രഖ്യാ​പി​ക്കാൻ ഇപ്പോൾ “വേറെ ആടുകളു”ടെ ഒരു മഹാപു​രു​ഷാ​രം വന്നു​ചേർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (യോഹ​ന്നാൻ 10:16) അങ്ങനെ, ആഹ്ലാദ​പൂർവം പ്രഖ്യാ​പി​ക്കാം: “നീ ജനത്തെ വർദ്ധി​പ്പി​ച്ചു; യഹോവേ, ജനത്തെ നീ വർദ്ധി​പ്പി​ച്ചു; നീ മഹത്വ​പ്പെ​ട്ടി​രി​ക്കു​ന്നു; ദേശത്തി​ന്റെ അതിരു​ക​ളെ​യെ​ല്ലാം നീ വിസ്‌താ​ര​മാ​ക്കി​യി​രി​ക്കു​ന്നു.” (യെശയ്യാ​വു 26:15) ഇന്നു ലോക​വ​യ​ലി​ലേക്കു നാമൊ​ന്നു കണ്ണോ​ടി​ച്ചാൽ, ഈ വാക്കുകൾ എത്ര ശരിയാ​ണെന്നു നമുക്കു മനസ്സി​ലാ​വും! പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാൽ, ക്രിസ്‌തു​വി​ന്റെ വരുവാ​നുള്ള രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സാക്ഷ്യം “ഭൂമി​യു​ടെ അററ​ത്തോ​ള​വും” ലഭിച്ചു​ക​ഴി​ഞ്ഞു. (പ്രവൃ​ത്തി​കൾ 1:8) 12-15 പേജിൽ കാണുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1994 സേവന​വർഷ​ത്തി​ലെ ലോക​വ്യാ​പക റിപ്പോർട്ടിൽ നോക്കി​യാൽ എത്ര വിസ്‌തൃ​ത​മാ​യി ഇതു നടന്നി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാം.

പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം

7, 8. (എ) ദൈവ​ജനത ‘തങ്ങളുടെ കൂടാ​ര​ക്ക​യ​റു​കളെ നീട്ടി​യി​രി​ക്കു​ന്നു’ എന്നതിന്‌ എന്തു തെളി​വുണ്ട്‌? (ബി) 1994 സേവന​വർഷ​ത്തി​ലെ റിപ്പോർട്ടിൽ നോക്കു​മ്പോൾ, ശ്രദ്ധേ​യ​മാം​വി​ധം ‘കൂടാ​ര​ക്ക​യ​റു​കളെ നീട്ടി’യിരി​ക്കു​ന്നത്‌ ഏതു മേഖല​ക​ളി​ലാണ്‌?

7 ഈ റിപ്പോർട്ടി​ന്റെ ചില സവി​ശേ​ഷ​വ​ശങ്ങൾ പരിചി​ന്തി​ക്കുക. 49,14,094 എന്ന സംഖ്യ​യിൽ എത്തി​ക്കൊണ്ട്‌ വയലിൽ രാജ്യ​പ്ര​സാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി! ‘സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നിന്ന്‌ ഉള്ളതായി വെള്ളനി​ല​യങ്കി ധരിച്ചു സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​നും മുമ്പാകെ നില്‌ക്കുന്ന മഹാപു​രു​ഷാ​രം’ നിരന്തരം വന്നു​ചേ​രു​ന്നതു കാണു​ന്നത്‌ എത്ര പുളക​പ്ര​ദ​മാണ്‌! അതേ, ഇവരും നിർമ​ല​താ​പാ​ല​ക​രാ​ണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. യേശു​വി​ന്റെ മറുവി​ലാ​യാ​ഗ​ത്തിൽ വിശ്വാ​സം ആചരിച്ച്‌ നീതി​നി​ഷ്‌ഠ​രെന്നു ഗണിക്ക​പ്പെട്ട്‌ അവർ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.”—വെളി​പ്പാ​ടു 7:9, 14.

8 വിശേ​ഷി​ച്ചും 1919 മുതൽ ക്ഷണം യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്കു വന്നിരി​ക്കു​ക​യാണ്‌: “നിന്റെ കൂടാ​ര​ത്തി​ന്റെ സ്ഥലത്തെ വിശാ​ല​മാ​ക്കുക; നിന്റെ നിവാ​സ​ങ്ങ​ളു​ടെ തിരശ്ശീ​ല​കളെ അവർ നിവിർക്കട്ടെ; തടുത്തു​ക​ള​യ​രു​തു; നിന്റെ കയറു​കളെ [‘കൂടാ​ര​ക്ക​യ​റു​കളെ,’ NW] നീട്ടുക; നിന്റെ കുററി​കളെ ഉറപ്പിക്ക.” (യെശയ്യാ​വു 54:2) ഇതിനുള്ള പ്രതി​ക​ര​ണ​മാ​യി, പ്രസം​ഗ​വേല അനുസ്യൂ​തം മുന്നേ​റു​ക​യാണ്‌. അലാസ്‌ക​യു​ടെ അതിർത്തി​പ്ര​ദേ​ശ​മായ കൊടും​ത​ണു​പ്പുള്ള യുക്കോ​ണിൽപ്പോ​ലും സ്ഥിതി വ്യത്യ​സ്‌തമല്ല. ആഴ്‌ച​ക​ളോ​ളം പൂജ്യം സെൽഷ്യ​സി​നു താഴെ 45 ഡിഗ്രി​മു​തൽ 50 ഡിഗ്രി​വരെ താണു​പോ​കുന്ന ഊഷ്‌മാ​വി​ലും സഹിച്ചു​നിൽക്കുന്ന കരുത്ത​രായ പയനി​യർമാ​രു​ടെ ഒരു കൂട്ടം അവി​ടെ​യു​മുണ്ട്‌. സമീപ വർഷങ്ങ​ളിൽ യഹോ​വ​യു​ടെ നിർമ​ല​താ​പാ​ല​ക​രായ ജനതയി​ലേക്ക്‌ ആളുകൾ കൂടു​തൽക്കൂ​ടു​തൽ ഇരച്ചു​ക​യ​റു​ക​യാണ്‌. ഏഷ്യൻ രാജ്യ​ങ്ങ​ളിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു വെളി​യിൽനിന്ന്‌, മുൻ കമ്മ്യു​ണി​സ്‌ററ്‌ ശക്തിദുർഗ​ങ്ങ​ളിൽനിന്ന്‌, അനേകം ആഫ്രിക്കൻ രാജ്യ​ങ്ങ​ളിൽനിന്ന്‌, കത്തോ​ലി​ക്കാ സ്വാധീ​ന​മുള്ള രാജ്യ​ങ്ങ​ളായ ഇററലി, സ്‌പെ​യിൻ, പോർച്ചു​ഗൽ, തെക്കേ അമേരിക്ക എന്നിവി​ട​ങ്ങ​ളിൽനി​ന്നെ​ല്ലാം ഇവരെ സ്വീക​രി​ക്കാൻ വാതി​ലു​കൾ മലർക്കെ തുറന്നി​ട്ടി​രി​ക്കു​ക​യാണ്‌. പരദേ​ശ​വാ​സി​ക​ളു​ടെ മറെറാ​രു മേഖല​യും തുറന്നു​കി​ട്ടി​യി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഇംഗ്ലണ്ട്‌. 13 വ്യത്യസ്‌ത ഭാഷകൾ സംസാ​രി​ക്കുന്ന വ്യത്യസ്‌ത വംശജ​രു​ടെ ആവശ്യങ്ങൾ അവിടത്തെ സാക്ഷികൾ നിറ​വേ​റ​റു​ന്നുണ്ട്‌.

“ഇതു ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ”

9. (എ) 1994-ലെ സ്‌മാ​ര​ക​ഹാ​ജർ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) സ്‌മാ​ര​ക​ഹാ​ജർ അസാധാ​ര​ണ​മാം​വി​ധം കൂടു​ത​ലുള്ള ചില രാജ്യങ്ങൾ ഏതെല്ലാം?

9 വാർഷിക റിപ്പോർട്ടി​ന്റെ മറെറാ​രു സവി​ശേ​ഷ​വശം സ്‌മാ​ര​ക​ഹാ​ജർ ആണ്‌. മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌, തന്റെ മരണത്തെ കൊണ്ടാ​ടുന്ന സ്‌മാ​രകം സ്ഥാപി​ച്ചു​കൊണ്ട്‌ അനുഗാ​മി​ക​ളോ​ടാ​യി യേശു പറഞ്ഞു: “എന്റെ ഓർമ്മെ​ക്കാ​യി ഇതു ചെയ്‌വിൻ [‘ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ,’ NW].” (1 കൊരി​ന്ത്യർ 11:24) 1994-ൽ ആ കൽപ്പന അനുസ​രി​ക്കാൻ പങ്കെടു​ക്കു​ന്ന​വ​രാ​യോ നിരീ​ക്ഷ​ക​രാ​യോ 1,22,88,917 പേർ ഒരുമി​ച്ചു​കൂ​ടി​യത്‌ പുളകം​കൊ​ള്ളി​ക്കുന്ന ഒരു കാഴ്‌ച​യാ​യി​രു​ന്നു. ആ സംഖ്യ സജീവ പ്രസാ​ധ​ക​രു​ടെ ഇരട്ടി​യി​ല​ധി​കം വരുന്നു. ചില രാജ്യ​ങ്ങ​ളിൽ സ്‌മാ​ര​ക​സ​മ്മേ​ളി​ത​രും പ്രസാ​ധ​ക​രും തമ്മിലുള്ള അനുപാ​തം അതിലും കൂടു​ത​ലാ​യി​രു​ന്നു. എസ്‌തോ​ണിയ, ലാത്‌വിയ, ലിത്വേ​നിയ എന്നിവി​ട​ങ്ങ​ളി​ലെ 4,049 പ്രസാ​ധ​ക​രു​ടെ ആഹ്ലാദ​മൊ​ന്നു കാണുക. പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ മൂന്നി​ര​ട്ടി​യി​ല​ധി​ക​മാ​യി​രു​ന്നു അവരുടെ സ്‌മാ​ര​ക​ഹാ​ജർ, 12,876 പേർ. ബെനി​നിൽ സ്‌മാ​ര​ക​ത്തി​നു സന്നിഹി​ത​രാ​യി​രു​ന്നത്‌ 16,786 പേരാ​യി​രു​ന്നു, ഇതാകട്ടെ അവിടത്തെ പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ ഏതാണ്ട്‌ അഞ്ച്‌ ഇരട്ടി​യും. ഏകദേശം 45 പ്രസാ​ധ​ക​രുള്ള ഒരു സഭയിലെ ഹാജർ 831 പേരാ​യി​രു​ന്നു!

10. (എ) കൂടിയ സ്‌മാ​ര​ക​ഹാ​ജർ നമുക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വം കൈവ​രു​ത്തു​ന്നു? (ബി) സ്‌മാ​ര​ക​ത്തിൽ പങ്കെടുത്ത ഒരാൾക്കു കൂടുതൽ സഹായം ലഭിക്കു​മ്പോൾ എന്തു സംഭവി​ച്ചേ​ക്കാ​മെന്നു വിവരി​ക്കുക.

10 ആ മംഗള​സ​ന്ദർഭ​ത്തിൽ അത്രയ​ധി​കം താത്‌പ​ര്യ​ക്കാർ തങ്ങളോ​ടൊ​പ്പം ചേർന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷ​മുണ്ട്‌. തങ്ങളുടെ ഗ്രാഹ്യ​ത്തി​ലും സത്യ​ത്തോ​ടുള്ള പ്രതി​പ​ത്തി​യി​ലും മുന്നേ​റു​ന്ന​തി​നു യഹോ​വ​യു​ടെ സാക്ഷികൾ ഇവരെ ഇപ്പോൾ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു. റഷ്യയി​ലെ ആല പ്രതി​ക​രി​ച്ച​തു​പോ​ലെ​യാ​കാം ചിലരു​ടെ പ്രതി​ക​രണം. ഒരു പ്രത്യേക പയനിയർ സഹോ​ദ​രി​യോ​ടൊ​പ്പം പഠിക്കു​ക​യാ​യി​രു​ന്നു ആല. പക്ഷേ പുരോ​ഗ​തി​യൊ​ന്നും വരുത്തി​യി​രു​ന്നില്ല. അവസാനം അധ്യയനം നിർത്തി. എങ്കിലും, ആല സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാ​നുള്ള ക്ഷണം സ്വീക​രി​ച്ചു. വളരെ​യ​ധി​കം പ്രാധാ​ന്യ​മുള്ള ആ യോഗം അവളിൽ ആഴത്തി​ലുള്ള മതിപ്പു​ള​വാ​ക്കി. വീട്ടിൽ തിരി​ച്ചെ​ത്തിയ അവൾ സകല വിഗ്ര​ഹ​ങ്ങ​ളും വലി​ച്ചെ​റിഞ്ഞ്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. സ്‌മാ​ര​ക​ത്തെ​ക്കു​റിച്ച്‌ എന്തു പറയു​ന്നു​വെന്ന്‌ അറിയാൻ, ആ പയനിയർ സഹോ​ദരി രണ്ടു ദിവസം കഴിഞ്ഞ്‌ ആലയെ സന്ദർശി​ച്ചു. ക്രിയാ​ത്മ​ക​മായ ചർച്ചയാ​യി​രു​ന്നു ഫലം. ആലയു​മാ​യി അധ്യയനം പുനരാ​രം​ഭി​ച്ചു. താമസി​യാ​തെ സാക്ഷീ​ക​ര​ണ​വേ​ല​യിൽ അവൾ പങ്കെടു​ക്കാൻ തുടങ്ങി. സ്‌മാ​ര​ക​ത്തിൽ പങ്കെടു​ത്ത​വരെ വീണ്ടും ചെന്നു കാണു​ന്ന​തി​ന്റെ മൂല്യം പ്രകട​മാ​ക്കു​ന്ന​താണ്‌ ഈ അനുഭവം. ആലയെ​പ്പോ​ലെ, അനേകർ പ്രതി​ക​രി​ക്കാ​നുള്ള സാധ്യ​ത​യുണ്ട്‌.

‘നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ’

11-13. (എ) നീതി​യുള്ള ജനതയു​ടെ വിശ്വസ്‌ത നടത്തയു​ടെ ഒരു ഭാഗ​മെ​ന്താണ്‌? (ബി) സത്യ​ക്രി​സ്‌ത്യാ​നി​കൾ യോഗ​ങ്ങൾക്കു ഹാജരാ​കേ​ണ്ട​യാ​വ​ശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

11 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കലണ്ടറിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഏററവും പ്രധാ​ന​പ്പെട്ട യോഗ​മാ​ണു സ്‌മാ​രകം. എങ്കിലും യാതൊ​രു കാരണ​വ​ശാ​ലും, ആ ഒരു യോഗം മാത്രമല്ല ഉള്ളത്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കുകൾ അനുസ​രി​ച്ചു​കൊ​ണ്ടു യഹോ​വ​യു​ടെ സാക്ഷികൾ വാരം​തോ​റും ഒരുമി​ച്ചു​കൂ​ടു​ന്നു: “ചിലർ ചെയ്യു​ന്ന​തു​പോ​ലെ നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അതു അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു.” (എബ്രായർ 10:24, 25) വിശ്വസ്‌ത നടത്തയാൽ തിരി​ച്ച​റി​യ​പ്പെ​ടുന്ന, യഹോ​വ​യു​ടെ നീതി​യുള്ള ജനതയു​മാ​യാണ്‌ അവർ സഹവസി​ക്കു​ന്നത്‌. വിശ്വസ്‌ത നടത്തയിൽ യോഗ​ങ്ങ​ളിൽ വിശ്വ​സ്‌ത​ത​യോ​ടെ പങ്കുപ​റ​റു​ന്ന​തും ഉൾപ്പെ​ടു​ന്നു.

12 ഫിലി​പ്പീൻസി​ലു​ള്ളവർ ഇതു നന്നായി മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നതു വ്യക്തം. ആ രാജ്യത്ത്‌ എവി​ടെ​യും ഞായറാഴ്‌ച സഭാ​യോ​ഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​വ​രു​ടെ ശരാശരി എണ്ണം പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ 125 ശതമാ​ന​മാണ്‌. അതു​പോ​ലെ​യാണ്‌ അർജൻറീ​ന​യി​ലുള്ള ഒരു കൂട്ടം സാക്ഷി​ക​ളും താത്‌പ​ര്യ​ക്കാ​രും. അവരും ഇതു നന്നായി മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. രാജ്യ​ഹാ​ളിൽനിന്ന്‌ ഏതാണ്ട്‌ 20 കിലോ​മീ​ററർ അകലെ​യാണ്‌ അവരുടെ താമസം. രോഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കുന്ന സന്ദർഭം ഒഴിച്ചാൽ, അവരാ​രും യോഗങ്ങൾ മുടക്കാ​റി​ല്ലെ​ന്നാ​ണു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ റിപ്പോർട്ട്‌. കുതി​ര​വ​ണ്ടി​യി​ലോ കുതി​ര​പ്പു​റ​ത്തോ കയറി​യുള്ള നാലു മണിക്കൂർ യാത്ര, തണുപ്പു​കാ​ല​ത്താ​ണെ​ങ്കിൽ മടക്കയാ​ത്ര രാത്രി​യു​ടെ ഇരുട്ടി​ലും.

13 ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം അടുക്കു​ന്തോ​റും ജീവിതം ദുരി​ത​പൂർണ​മാ​വു​ക​യാണ്‌. പ്രശ്‌നങ്ങൾ കുന്നു​കൂ​ടു​ന്നു. അപ്പോൾ യോഗ​ങ്ങ​ളിൽ ക്രമമാ​യി പങ്കെടു​ക്കു​ന്നതു ദുഷ്‌ക​ര​മായ ഒരു ഉദ്യമ​മാ​കാം. എന്നാൽ അത്തരം സാഹച​ര്യ​ങ്ങ​ളിൽ, നമുക്ക്‌ എന്നത്തെ​ക്കാ​ളും കൂടുതൽ ആത്മീയ ഭക്ഷണത്തി​ന്റെ​യും അത്തരം യോഗ​ങ്ങ​ളിൽ മാത്രം കാണാ​നാ​വുന്ന ഊഷ്‌മ​ള​മായ കൂട്ടാ​യ്‌മ​യു​ടെ​യും ആവശ്യ​മുണ്ട്‌.

“അടിയ​ന്തി​ര​മാ​യി അതിലു​ണ്ടാ​യി​രി​ക്കുക”

14. തങ്ങളുടെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചു യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു അടിയ​ന്തി​ര​താ​ബോ​ധ​മു​ള്ളത്‌ എന്തു​കൊണ്ട്‌, ഏതു ഫലങ്ങൾ ഇതു വെളി​പ്പെ​ടു​ത്തു​ന്നു?

14 കഴിഞ്ഞ വർഷം, ഇററലി​യിൽ കത്തോ​ലി​ക്കാ സഭ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേലയെ “കിരാത മതപരി​വർത്തനം” എന്നു പരാമർശി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷ​യിൽ വാസ്‌ത​വ​ത്തിൽ കിരാ​ത​മാ​യി യാതൊ​ന്നു​മില്ല. നേരേ​മ​റിച്ച്‌, അയൽക്കാ​രോ​ടുള്ള ആഴമായ സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രതി​ഫ​ല​ന​മാണ്‌ അവരുടെ ശുശ്രൂഷ. കൂടാതെ, പൗലോ​സി​ന്റെ ഈ വാക്കു​ക​ളോ​ടുള്ള അനുസ​ര​ണ​ത്തി​ന്റെ തെളി​വു​മാ​ണത്‌: “വചനം പ്രസം​ഗിക്ക; സമയത്തി​ലും അസമയ​ത്തി​ലും ഒരുങ്ങി​നില്‌ക്ക [‘അടിയ​ന്തി​ര​മാ​യി അതിലു​ണ്ടാ​യി​രി​ക്കുക,’ NW].” (2 തിമൊ​ഥെ​യൊസ്‌ 4:2) അടിയ​ന്തി​ര​താ​ബോ​ധം യഹോ​വ​യു​ടെ സാക്ഷി​കളെ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു. ഇത്‌ 1994-ൽ അവർ അയൽക്കാ​രോട്‌ മൊത്തം 109,60,65,354 മണിക്കൂർ പ്രസം​ഗി​ച്ച​തിൽനി​ന്നും നടത്തിയ മടക്കസ​ന്ദർശ​ന​ങ്ങ​ളിൽനി​ന്നും വാരം​തോ​റും നടത്തിയ 47,01,357 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽനി​ന്നും കാണാ​വു​ന്ന​താണ്‌. അനേകർക്കും പയനിയർ സേവന​ത്തിൽ പങ്കു​കൊ​ള്ളാൻ കഴിഞ്ഞു. പയനിയർ ആത്മാവ്‌ തഴച്ചു​വ​ള​രു​ക​യാ​ണെ​ന്നാണ്‌ ഇതു പ്രകട​മാ​ക്കു​ന്നത്‌. ലോക​വ്യാ​പ​ക​മാ​യുള്ള ശരാശരി 6,36,202 പയനി​യർമാർ ഇതിനുള്ള തെളി​വാണ്‌.

15, 16. (എ) ചെറു​പ്പ​ക്കാ​രും പ്രായ​മു​ള്ള​വ​രും പയനിയർ ആത്മാവ്‌ പ്രകടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഓരോ രാജ്യ​ത്തി​ന്റെ​യും 1994 സേവന വർഷ റിപ്പോർട്ടിൽ നോക്കു​മ്പോൾ, പയനി​യർമാ​രു​ടെ എണ്ണം മികച്ച​താ​യി കാണു​ന്ന​തെ​വി​ടെ?

15 ആ പയനി​യർമാ​രിൽ അനേക​രും ചെറു​പ്പ​ക്കാ​രാണ്‌. ഐക്യ​നാ​ടു​ക​ളിൽ ഇപ്പോൾ നിരന്ത​ര​പ​യ​നി​യർമാ​രാ​യി സേവി​ക്കുന്ന ചിലർ ഹൈസ്‌കൂൾ വിദ്യാർഥി​ക​ളാണ്‌. അവരുടെ മുഖ്യ​പ്ര​ദേ​ശ​മാ​കട്ടെ, സഹപാ​ഠി​ക​ളും. ആ രാജ്യത്തെ സ്‌കൂ​ളു​ക​ളി​ലെ​ങ്ങും കാണുന്ന മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗം, അധാർമി​കത, അക്രമം എന്നിവ​യിൽനി​ന്നെ​ല്ലാം തങ്ങളെ സംരക്ഷി​ക്കാ​നുള്ള ഏററവും നല്ല മാർഗ​മാ​ണു പയനി​യ​റിങ്‌ എന്ന്‌ ഈ യുവജ​നങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. സ്‌കൂൾ പഠനം തീരു​ന്ന​തോ​ടെ പയനി​യ​റിങ്‌ തുടങ്ങ​ണ​മെന്ന ലക്ഷ്യമുള്ള അനേകം യുവജ​ന​ങ്ങ​ളുണ്ട്‌. ബിരു​ദാ​ന​ന്തരം പയനി​യ​റിങ്‌ തുടങ്ങാ​നുള്ള ഒരുക്ക​ത്തിൽ സ്‌കൂൾ കാലഘ​ട്ട​ത്തിൽത്തന്നെ സഹായ പയനി​യ​റിങ്‌ തുടങ്ങി​യ​വ​ളാ​ണു യൂ​ക്രെ​യി​നി​ലെ ഐറിന. സ്‌കൂൾ പഠനം പൂർത്തി​യാ​യ​പ്പോൾ, സാമ്പത്തിക കാര്യ​ങ്ങ​ളിൽ സഹകരി​ക്കാ​മെന്ന്‌ അവളുടെ വീട്ടു​കാർ സമ്മതിച്ചു. അങ്ങനെ നിരന്ത​ര​പ​യ​നി​യർവേ​ല​യിൽ അവളുടെ കുടും​ബ​ത്തി​നും ഒരു പ്രതി​നി​ധി​യാ​യി. സാമ്പത്തി​ക​മാ​യി, യൂ​ക്രെ​യി​നിൽ സംഗതി​കൾ അത്ര സുഖക​ര​മൊ​ന്നു​മല്ല. എന്നിട്ടും ഐറിന പറയുന്നു: “എന്റെ മാത്രമല്ല, ഞാൻ പ്രസം​ഗി​ക്കു​ന്ന​വ​രു​ടെ​യും ജീവനെ അർഥമാ​ക്കുന്ന ഒരു വേലയാ​ണു ചെയ്യു​ന്ന​തെന്ന്‌ എനിക്ക്‌ അറിയാം.” ഇന്ന്‌ അനേകം യുവജ​നങ്ങൾ ഐറി​ന​യെ​പ്പോ​ലെ ചിന്തി​ക്കു​ന്നതു കാണു​ന്നതു വാസ്‌ത​വ​ത്തിൽ ആഹ്ലാദ​ത്തി​നുള്ള വകയാണ്‌. ‘യൌവ​ന​കാ​ലത്തു തങ്ങളുടെ സ്രഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളാൻ’ അവർക്ക്‌ ഇതിലും മെച്ചമായ വേറെ ഏതു മാർഗ​മാ​ണു​ള്ളത്‌?—സഭാ​പ്ര​സം​ഗി 12:1.

16 പയനി​യർമാ​രിൽ ഒരു നല്ല പങ്കും പ്രായാ​ധി​ക്യ​മു​ള്ള​വ​രാണ്‌. ഒരു വൃദ്ധ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ പങ്കെടുത്ത തന്റെ പിതാ​വും സഹോ​ദ​ര​നും കൊല്ല​പ്പെട്ടു, ഒരു യഹൂദ​സ​ങ്കേ​ത​സ്ഥ​ല​ത്തു​വെച്ച്‌ തന്റെ അമ്മയ്‌ക്കും സഹോ​ദ​രി​ക്കും വെടി​കൊ​ണ്ടു. പിന്നീട്‌ അവരുടെ പുത്ര​നും മരിച്ചു. എന്നാൽ ഇപ്പോൾ, വാർധ​ക്യ​ത്തി​ന്റെ അന്ത്യഘ​ട്ട​ത്തിൽ, ആരോ​ഗ്യ​ക്കു​റ​വി​നാൽ കഷ്ടപ്പെ​ടുന്ന ഈ സമയത്ത്‌, അവർക്കു നഷ്ടപ്പെ​ട്ടു​പോ​യ​തി​നെ​ക്കാൾ വളരെ വലി​യൊ​രു കുടും​ബ​ത്തെ​യാ​ണു ക്രിസ്‌തീയ സഭയിൽ ലഭിച്ചി​രി​ക്കു​ന്നത്‌. ഒരു നിരന്ത​ര​പ​യ​നി​യ​റാ​യി മററു​ള്ള​വരെ സഹായി​ക്കു​ന്ന​തിൽ അവർ സന്തുഷ്ടി കണ്ടെത്തു​ക​യാണ്‌.

17, 18. പയനിയർ ആണെങ്കി​ലും അല്ലെങ്കി​ലും നമുക്ക്‌ ഓരോ​രു​ത്തർക്കും പയനിയർ ആത്മാവു പ്രകടി​പ്പി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

17 തീർച്ച​യാ​യും സകലർക്കും പയനി​യ​റാ​കാൻ കഴിയില്ല. നമ്മുടെ ദശാംശം മുഴുവൻ, നമുക്ക്‌ അർപ്പി​ക്കാൻ കഴിയു​ന്ന​തി​ന്റെ ഏററവും മികച്ചത്‌, അതു നമ്മുടെ പ്രത്യേക സാഹച​ര്യ​ത്തിൽ സാധി​ക്കു​ന്നത്‌ എന്തുമാ​യി​ക്കൊ​ള്ളട്ടെ, സ്വീക​രി​ക്കു​ന്ന​തിൽ യഹോ​വക്കു പ്രസാദം തോന്നു​ന്നു. (മലാഖി 3:10) തീർച്ച​യാ​യും, നമുക്ക്‌ എല്ലാവർക്കും തീക്ഷ്‌ണ​ത​യുള്ള ഈ പയനി​യർമാ​രു​ടെ ആത്മാവ്‌ നട്ടുവ​ളർത്താ​നും സുവാർത്താ പ്രസം​ഗ​ത്തി​ന്റെ ഉന്നമന​ത്തി​നു നമ്മുടെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്ന​തെ​ന്തും ചെയ്യാ​നും കഴിയും.

18 ഉദാഹ​ര​ണ​ത്തിന്‌, ഓസ്‌​ട്രേ​ലി​യ​യിൽ ഏപ്രിൽ 16 തെരുവു സാക്ഷീ​ക​ര​ണ​ത്തി​നുള്ള പ്രത്യേ​ക​ദി​ന​മാ​യി നിശ്ചയി​ച്ചി​രു​ന്നു. പ്രസാ​ധ​ക​രും പയനി​യർമാ​രും അതിനെ ഒരു​പോ​ലെ പിന്തു​ണച്ചു. ആ മാസത്തെ പ്രസാധക അത്യു​ച്ച​ത്തിൽനിന്ന്‌ ഈ വസ്‌തുത വ്യക്തമാണ്‌, 58,780 പേർ. അതിലു​പരി, തലേ വർഷം അതേ മാസ​ത്തെ​ക്കാൾ 90,000 മാസി​കകൾ അധികം വിതരണം ചെയ്യു​ക​യു​ണ്ടാ​യി. പ്രത്യേ​ക​ദിന സാക്ഷീ​ക​ര​ണ​ത്തി​നി​ട​യിൽ ഒരു സഹോ​ദരി ഒരു മനുഷ്യ​നു മാസിക സമർപ്പി​ച്ചിട്ട്‌, ആ താത്‌പ​ര്യ​ക്കാ​രനെ വീണ്ടും ചെന്നു​കാ​ണു​ന്ന​തിന്‌ അയാളു​ടെ പേരും അഡ്രസ്സും എഴുതി​യെ​ടു​ക്കവേ അവൾക്കു മനസ്സി​ലാ​യി, തങ്ങൾ ബന്ധുക്ക​ളാണ്‌ (cousins) എന്ന്‌! തമ്മിൽ കണ്ടിട്ട്‌ 30 വർഷങ്ങ​ളാ​യി. അങ്ങനെ അതു വളരെ സന്തുഷ്ട​മായ ചില മടക്കസ​ന്ദർശ​ന​ങ്ങൾക്കു വഴി​യൊ​രു​ക്കി!

അന്ത്യ​ത്തോ​ളം നിർമലത പാലി​ക്കു​ക

19. യഹോ​വ​യു​ടെ നീതി​യുള്ള ജനത അവസാ​ന​ത്തോ​ളം നിർമലത പാലി​ക്ക​ണ​മെ​ന്നത്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഇപ്പോൾ സാത്താന്റെ ലോകം അത്യാ​സ​ന്ന​നി​ല​യി​ലെത്തി പ്രാണ​വേദന അനുഭ​വി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ നീതി​യുള്ള ജനതയിൽപ്പെട്ട സകലരും നിർമലത കാത്തു​കൊ​ള്ളേ​ണ്ടത്‌ അടിയ​ന്തി​ര​മാണ്‌. ഉടനെ​തന്നെ, യഹോ​വ​യു​ടെ ജനത ഈ ആഹ്വാനം കേൾക്കു​ന്ന​താ​യി​രി​ക്കും: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതി​ലു​കളെ അടെക്ക; ക്രോധം കടന്നു​പോ​കു​വോ​ളം അല്‌പ​നേ​ര​ത്തേക്കു ഒളിച്ചി​രിക്ക.” രക്തപാ​ത​ക​മുള്ള ഈ ലോകം ന്യായ​വി​ധി നേരി​ടു​മെ​ന്നത്‌ ഒഴിവാ​ക്കാ​നാ​വാ​ത്ത​താണ്‌. “യഹോവ ഭൂവാ​സി​കളെ അവരുടെ അകൃത്യം​നി​മി​ത്തം സന്ദർശി​പ്പാൻ തന്റെ സ്ഥലത്തു​നി​ന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളി​പ്പെ​ടു​ത്തും; തന്നിലുള്ള ഹതൻമാ​രെ ഇനി മൂടി​വെ​ക്ക​യു​മില്ല.” (യെശയ്യാ​വു 26:20, 21) യഹോ​വ​യു​ടെ നീതി​യുള്ള ജനത​യോ​ടൊ​പ്പം സഹവസി​ക്കുന്ന നിർമലത പാലി​ക്കുന്ന ക്രിസ്‌ത്യാ​നി എന്നനി​ല​യിൽ നാം ഓരോ​രു​ത്ത​രും ഉറച്ചു​നിൽക്കു​മാ​റാ​കട്ടെ. അപ്പോൾ ക്രിസ്‌തു​വി​ന്റെ ഭൗതി​ക​മോ സ്വർഗീ​യ​മോ ആയ രാജ്യ​ത്തിൽ നിത്യ​ജീ​വൻ നേടു​ന്ന​തിൽ നാം ആഹ്ലാദി​ക്കും.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ “നീതി​യുള്ള ജനത” ജനിക്കു​ന്നത്‌ എപ്പോൾ?

◻ അവസാന നാളു​ക​ളിൽ ദൈവ​ജ​ന​ത​യ്‌ക്കു സഹിഷ്‌ണുത ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ 1994 സേവന​വർഷ റിപ്പോർട്ടിൽ കാണുന്ന പ്രസാ​ധ​ക​രു​ടെ വർധിച്ച എണ്ണവും ശുശ്രൂ​ഷ​യിൽ ചെലവ​ഴിച്ച മണിക്കൂ​റു​ക​ളു​ടെ വർധന​വും എന്തു സൂചി​പ്പി​ക്കു​ന്നു?

◻ ഈ ലോകം അതിന്റെ അന്ത്യത്തി​ലേക്കു കൂടു​തൽക്കൂ​ടു​തൽ അടുക്കു​ന്തോ​റും യോഗ​ങ്ങ​ളിൽ പങ്കുപ​റ​റു​ന്നതു വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ദൈവ​ത്തി​ന്റെ നീതി​യുള്ള ജനതയു​മാ​യി സഹവസി​ക്കുന്ന സകലരും നിർമലത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

[12-15 പേജിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പ​ക​മാ​യുള്ള 1994-ലെ വാർഷിക സേവന റിപ്പോർട്ട്‌

(ബയൻഡിട്ട വാല്യം കാണുക)

[18-ാം പേജിലെ ചിത്രം]

യഹോവയുടെ നീതി​യുള്ള ജനതയി​ലെ നിർമ​ല​താ​പാ​ലകർ പൂർണ​ത​യുള്ള നിത്യ​ജീ​വൻ നേടും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക