വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വാങ്ങുന്നതിനെ വീക്ഷിക്കുന്നതെങ്ങനെ?
ക്രിസ്ത്യാനികൾ മോഷ്ടിക്കപ്പെട്ട വ്യാപാരചരക്കുകളോ വസ്തുക്കളോ വാങ്ങുന്നതിൽ അറിവോടെ എന്തെങ്കിലും പങ്കുണ്ടായിരിക്കുന്നതിനെ ഒഴിവാക്കുന്നു.
മോഷണം തീർച്ചയായും തെററാണ്. ഇസ്രയേലിനുവേണ്ടിയുള്ള ദൈവത്തിന്റെ ന്യായപ്രമാണം “നീ മോഷ്ടിക്കരുത്” എന്ന് നിസ്തർക്കമായി പ്രസ്താവിച്ചു. (പുറപ്പാട് 20:15, NW; ലേവ്യപുസ്തകം 19:11) ഒരു കള്ളൻ പിടിക്കപ്പെട്ടാൽ അയാൾ സാഹചര്യങ്ങളെ ആശ്രയിച്ച് രണ്ടുമടങ്ങോ നാലുമടങ്ങോ അഞ്ചുമടങ്ങോ നഷ്ടപരിഹാരം ചെയ്യണമായിരുന്നു.
പുരാതനകാലം മുതൽ, കള്ളൻമാർ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ പെട്ടെന്നു ലാഭമുണ്ടാക്കാനോ തൊണ്ടിസഹിതം പിടിക്കപ്പെടാതിരിക്കാനോ കൈമാററം ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ ഉദ്ദേശ്യത്തിൽ, അവർ മിക്കപ്പോഴും മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കുറഞ്ഞ വിലക്ക് വിൽക്കുന്നതുകൊണ്ട് മിക്ക ക്രേതാക്കളും അവ നിരസിക്കുക പ്രയാസമാണെന്ന് കണ്ടെത്തുന്നു. അങ്ങനെയുള്ള ഒരു നടപടിയായിരിക്കാം നാം പുറപ്പാട് 22:1-ൽ വായിക്കുന്നതിൽ ഉൾപ്പെട്ടിരുന്നത്: “ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളക്ക് അഞ്ചു കാളയെയും ഒരു ആടിനു നാലു ആടിനെയും പകരം കൊടുക്കേണം.”
അങ്ങനെയുള്ള നിയമങ്ങളുടെ വിവക്ഷകൾ മനസ്സിലാക്കിക്കൊണ്ട് ഏബ്രഹാം ചിൽ എന്ന റബ്ബി എഴുതുന്നു: “മോഷ്ടിക്കപ്പെട്ട വസ്തു അങ്ങനെയുള്ളതാണെന്ന് തിരിച്ചറിയപ്പെടുന്നില്ലെങ്കിൽപോലും അതു വാങ്ങുന്നത് അല്ലെങ്കിൽ സ്വീകരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരുവൻ ഒരു കോലാടിനെ ഒരു ഇടയനിൽനിന്ന് വാങ്ങരുത്, എന്തുകൊണ്ടെന്നാൽ ഇടയൻ തന്റെ മുതലാളിയുടെ അറിവോടെയല്ലാതെ വിൽപ്പന നടത്താനും ആ പണം എടുക്കാൻ ഉദ്ദേശിക്കാനും സാദ്ധ്യതയുണ്ട്.”—ദി മിററ്സ്വോട്ട്—ദി കമാൻഡ്മെൻറ്സ് ആൻഡ് ദെയർ റാഷനേൽ.
എന്നിരുന്നാലും, യഥാർത്ഥത്തിൽ, ഒരു ഇടയൻ ഫലത്തിൽ മോഷ്ടിക്കപ്പെട്ട ഒരു കോലാടിനെ വിററുകൊണ്ട് തന്റെ മുതലാളിയുടെ പണം എടുത്തേക്കുമെന്നുള്ള സംശയത്തിൻപേരിൽ മാത്രം ‘ഒരു ഇടയനിൽനിന്ന് ഒരു കോലാടിനെ വാങ്ങുന്നതിനെ’ ദൈവത്തിന്റെ നിയമം വിലക്കുന്നില്ല. എന്നാൽ പ്രശ്നത്തിന്റെ മറുവശത്ത്, വിൽക്കുന്നയാളിന്റേതല്ല വസ്തു എന്നോ അതു മോഷ്ടിക്കപ്പെട്ടതായിരിക്കാമെന്നോ വ്യക്തമായി കാണപ്പെടുമ്പോൾ (ഒരു കോലാടിന്റെയോ മറേറതെങ്കിലും വസ്തുവിന്റെയോ) വില്പനയിൽ ബോധപൂർവം യഹോവയുടെ ദാസൻമാർ കക്ഷിയാകരുത്. ദൈവം സ്വകാര്യവസ്തുവിനെ അംഗീകരിക്കുന്നുവെന്ന് ദൈവനിയമം പ്രകടമാക്കുന്നു, എന്നാൽ ഒരു മോഷ്ടാവ് ഒരു ഉടമയിൽനിന്ന് അയാളുടെ വസ്തു കവർന്നെടുക്കുന്നു. മോഷ്ടിക്കപ്പെട്ടതാണെന്ന് അറിയപ്പെടുന്നതു വാങ്ങുന്ന ഒരാൾ അങ്ങനെയുള്ള ഒരു മോഷ്ടാവല്ലായിരിക്കാമെങ്കിലും, അയാളുടെ ക്രയം ഉടമക്ക് തന്റെ വസ്തു എന്നെങ്കിലും തിരികെ കിട്ടാനുള്ള സാദ്ധ്യതയെ കുറക്കുന്നു.—സദൃശവാക്യങ്ങൾ 16:19; 1 തെസ്സലൊനീക്യർ 4:6 താരതമ്യപ്പെടുത്തുക.
വാങ്ങുന്നവർ—വീട്ടമ്മമാരോ കമ്പനിയുടെ പർച്ചേസിംഗ്എജൻറൻമാരോ ആയിരുന്നാലും—ഏററം ലാഭകരമായ വിലക്ക് വാങ്ങാൻ ശ്രമിക്കുന്നുവെന്നത് നമുക്കെല്ലാം മനസ്സിലാകുന്നുണ്ട്. ലോകമാസകലമുള്ള സ്ത്രീകൾ ലാഭകരമായ വില്പന തേടുന്നു, വിലകൾ കുറവായിരിക്കുന്ന സീസൺവരെ വാങ്ങൽ താമസിപ്പിക്കുന്നു അല്ലെങ്കിൽ മൊത്തവിപണിയിൽനിന്നോ കൂടുതലായ ചെലവില്ലാത്തതിനാൽ ഏറെ ലാഭമുള്ള കടകളിൽനിന്നോ വാങ്ങുന്നു. (സദൃശവാക്യങ്ങൾ 31:14) എന്നിരുന്നാലും, ലാഭക്കച്ചവടത്തിലുള്ള അത്തരം താത്പര്യത്തിന് ധാർമ്മികപരിമിതികളുണ്ട്. നെഹെമ്യാവിന്റെ കാലത്തെ വിശ്വസ്തർ ശബത്ത് ദിവസങ്ങളിൽ നല്ല ആദായത്തിൽ കിട്ടുമായിരുന്നെങ്കിലും ശബത്തിൽ വാങ്ങൽ നടത്തുന്നതിന് വിസമ്മതിച്ചു. (നെഹെമ്യാവ് 10:31; ആമോസ് 8:4-6 താരതമ്യപ്പെടുത്തുക.) ക്രിസ്ത്യാനികളെ സംബന്ധിച്ചും സമാനമാണ്. മോഷ്ടിക്കുന്നതിനുള്ള അവരുടെ വിസമ്മതം സ്പഷ്ടമായി മോഷ്ടിക്കപ്പെട്ടതായിരിക്കുന്ന വിലക്കുറവുള്ള വസ്തുക്കൾ വാങ്ങുന്നതിനുള്ള ഏതു പ്രലോഭനത്തെയും നിയന്ത്രിക്കാൻ അവരെ സഹായിക്കുന്നു.
ചില വില്പനക്കാർ മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ വ്യാപാരം നടത്തുന്നുവെന്നത് പൊതുവിൽ അറിയപ്പെടുന്നുണ്ടായിരിക്കാം. രഹസ്യരീതിയിൽ പറയപ്പെടുന്ന ഒരു വില അത് നിയമവിരുദ്ധമായി ലഭിച്ചതായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് സാധാരണക്കാരെല്ലാം നിഗമനംചെയ്യത്തക്കവണ്ണം വളരെ താണതായിരിക്കാം. അങ്ങനെയുള്ള ന്യായബോധത്തിന്റെ ആവശ്യം ദേശത്തെ നിയമംപോലും അംഗീകരിച്ചേക്കാം. ഒരു നിയമശാസ്ത്ര വാല്യം ഇങ്ങനെ അഭിപ്രായപ്പെടുന്നു:
“ആരിൽനിന്ന് അല്ലെങ്കിൽ ആരാൽ വസ്തു മോഷ്ടിക്കപ്പെട്ടുവെന്നോ അല്ലെങ്കിൽ എപ്പോൾ എവിടെനിന്ന് മോഷ്ടിക്കപ്പെട്ടുവെന്നോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട സാഹചര്യങ്ങളോ പ്രതി അറിഞ്ഞിരിക്കേണ്ടത് കുററംസംബന്ധിച്ച അറിവിന് ആവശ്യമായിരിക്കുന്നില്ല, എന്നാൽ അത് മോഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന് അയാൾ അറിയുന്നത് മതിയാകും. . . . കുററം സംബന്ധിച്ച അറിവിന്റെ അസ്തിത്വത്തെ പ്രതി സാധനം സ്വീകരിച്ചത് അത് മോഷ്ടിക്കപ്പെട്ടതാണെന്ന് സാധാരണ ബുദ്ധിയും വിവേകവുമുള്ള ഒരാൾക്ക് ബോദ്ധ്യമാകുന്ന സാഹചര്യങ്ങളിലാണെന്നുള്ള വസ്തുതയിൽ അടിസ്ഥാനപ്പെടുത്താവുന്നതാണെന്നുള്ള വീക്ഷണം ചില കോടതികൾ കൈക്കൊള്ളുന്നു.”
ഇത് ഒരു ക്രിസ്ത്യാനി മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വാങ്ങാതിരിക്കുന്നതിനുള്ള മറെറാരു ഈടുററ കാരണമാണ്. അങ്ങനെയുള്ള മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വാങ്ങുന്നത് അയാളെ ഒരു നിയമലംഘിയാക്കിയേക്കാം. അനേകമാളുകൾ രക്ഷപ്പെടാൻ കഴിയുമെന്നു വിചാരിക്കുന്നുവെങ്കിൽ നിയമം ലംഘിക്കുന്നതിനെതിരെ തത്വങ്ങൾ ഉള്ളവരല്ല. ഇത് ക്രിസ്ത്യാനികളെ സംബന്ധിച്ച് സത്യമല്ല, അവർ “ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരി”ക്കാൻ ആഗ്രഹിക്കുന്നു. നിയമമനുസരിക്കുന്നവരായിരിക്കുന്നത് കുററവാളികളെന്ന നിലയിലുള്ള ശിക്ഷയിൽനിന്ന് അവരെ സംരക്ഷിക്കുന്നു, അത് യഹോവയുടെ മുമ്പാകെ ഒരു നല്ല മനഃസാക്ഷി ഉണ്ടായിരിക്കുന്നതിനു സംഭാവനചെയ്യുന്നു.—റോമർ 13:1, 4, 5.
ദൈവത്തിന്റെ സ്നേഹിതനായ അബ്രാഹാം മനഃസാക്ഷിസംബന്ധിച്ച് വിശിഷ്ടമായ ഒരു മാതൃക വെച്ചു. അവന്റെ നാളിൽ നാലു പൗരസ്ത്യ ഭരണാധികാരികൾ ലോത്ത് താമസിച്ചിരുന്നടത്തെ രാജാക്കൻമാരെ തോല്പിക്കുകയും സൈനികമോഷണത്തിന്റെ ഒരു രൂപത്തിൽ അനേകം വിലയേറിയ വസ്തുക്കൾ എടുത്തുകൊണ്ടുപോകുകയും ചെയ്തു. അബ്രാഹാം പിന്തുടരുകയും ശത്രുക്കളെ കീഴടക്കുകയും മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തിരികെ കൊണ്ടുപോരുകയും ചെയ്തു. ഒരു പ്രതിഫലമെന്ന നിലയിൽ “സമ്പത്ത് നീ എടുത്തുകൊൾക” എന്നു സോദോം രാജാവ് അബ്രാഹാമിനോടു പറഞ്ഞു. പകരം, അബ്രാഹാം അവയുടെ നീതിയുക്തരായ ഉടമസ്ഥർക്ക് സാധനങ്ങൾ വിട്ടുകൊടുത്തുകൊണ്ട് പറഞ്ഞു: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിക്കാൻ ഞാൻ . . . നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കുകയില്ല.”—ഉല്പത്തി 14:1-24.
ക്രിസ്ത്യാനികൾ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ മുഖേന സാദ്ധ്യമായ യാതൊരു സാമ്പത്തികപ്രയോജനത്തിലും തത്പരരല്ല. യിരെമ്യാവ് ഇങ്ങനെ എഴുതി: “ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു.” (യിരെമ്യാവ് 17:11) അതുകൊണ്ട് മോഷ്ടിക്കപ്പെട്ട വസ്തുക്കൾ സംബന്ധിച്ച കൈസറിന്റെ നിയമങ്ങൾ ലംഘിക്കാതിരിക്കുന്നതിനാൽ ജ്ഞാനം പ്രകടമാക്കുന്നതിനതീതമായി ക്രിസ്ത്യാനികൾ മോഷണത്തിന്റെ അനീതിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നതിനു വിസമ്മതിക്കുന്നതിനാൽ ദൈവനീതിയെ ഉയർത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നു. ദാവീദ് ഉചിതമായിത്തന്നെ ഇങ്ങനെ എഴുതി: “അനേകദുഷ്ടൻമാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏററവും നല്ലത്.”—സങ്കീർത്തനം 37:16.