അവർക്ക് തേനീച്ചകളിൽനിന്ന് പഠിക്കാൻ കഴിയും
“സമീപകാല വർഷങ്ങളിൽ, എൻജിനിയർമാരും ഉല്പന്ന രൂപകല്പനാവിദഗ്ദ്ധരും പ്രത്യക്ഷത്തിൽ തേനീച്ചകൾക്ക് എല്ലായ്പ്പോഴും അറിയാമായിരുന്ന ചിലത് കൂടുതലായി തിരിച്ചറിഞ്ഞിരിക്കുന്നു. വളരെ ലോലമായ ഒരു വസ്തുവിനെ ആറുവശമുള്ള ഒരു തേൻകൂടിന്റെ മാതൃകയിലാക്കുന്നത് അതിനെ മറേറതൊരു ആകൃതിയിലുള്ളതിനേക്കാളും വളരെയധികം ബലിഷ്ഠമാക്കുന്നു.”—ദി ന്യൂയോർക്ക് റൈറംസ്, ഒക്ടോബർ 6, 1991
പ്രാണികളെക്കുറിച്ചുള്ള ശ്രദ്ധാപൂർവകമായ പഠനത്തിൽനിന്ന് മനുഷ്യർക്ക് പ്രയോജനമനുഭവിക്കാൻ കഴിയുമെന്നുള്ളത് അതിശയകരമല്ല. ഒരു പുരാതന വിശ്വസ്തമനുഷ്യനായിരുന്ന ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും. . . . യഹോവയുടെ കൈ ഇതു പ്രവർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാം കൊണ്ടും ഗ്രഹിക്കാത്തവനാർ?” (ഇയ്യോബ് 12:7-9) അതെ, സ്രഷ്ടാവിന്റെ ജ്ഞാനം, ഒരു തേൻകൂടിൽ നിങ്ങൾക്കു കാണാൻ കഴിയുന്ന കോശങ്ങളുടെ ഷഡ്കോണികമായ ആകൃതിപോലെയുള്ള സാധാരണ സംഗതികളിൽ പ്രകടമാണ്.
ഈ കോശങ്ങളുടെ മെഴുകുചുവരുകൾക്ക് കേവലം ഒരു മില്ലീമീറററിന്റെ മൂന്നിലൊന്നു ഘനമേ ഉള്ളുവെങ്കിലും അവ അത്യന്തം ബലിഷ്ഠമാണ്. യഥാർത്ഥത്തിൽ അവക്ക് അവയുടെ ഭാരത്തിന്റെ 30 മടങ്ങ് താങ്ങാൻ കഴിയും.
ഈ ബലത്തെ ഉപകരണങ്ങളെ ആഘാതങ്ങൾക്കെതിരെ സംരക്ഷിക്കുന്നതുപോലെയുള്ള പ്രായോഗിക പ്രയോജനങ്ങൾക്ക് വിനിയോഗിക്കാൻ കഴിയും. അത് ഭൂമിയിലേക്ക് പാരച്യൂട്ടുവഴി ഇറക്കുന്ന സൈനികോപകരണങ്ങളെ സംരക്ഷിക്കുന്നു. ഇതു സംബന്ധിച്ച് ദ ന്യൂയോർക്ക് റൈറംസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ജീപ്പുകളോളം ഭാരമുള്ള വസ്തുക്കളുടെ ഇറക്കലിന്റെ ആഘാതം ആഗിരണംചെയ്യാൻ അടിയിൽ തേൻകൂടുകട്ടകൾകൊണ്ടുള്ള പീഠങ്ങളോട് ബന്ധിപ്പിക്കുന്നു.”
ഈ രൂപസംവിധാനത്തോടുകൂടിയ മനുഷ്യനിർമ്മിതവസ്തുക്കളെ അനേകം വസ്തുക്കളിൽനിന്ന് രൂപപ്പെടുത്താൻ കഴിയും. ഏററം സാധാരണമായത് കടലാസാണെന്നു തോന്നുന്നു. നൈലോൺ-ഫൈബർ കടലാസും റെസിനും ചില വലിയ വിമാനങ്ങളുടെ ഫ്യൂസിലേജിലേക്കുള്ള തേൻകൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കപ്പടുന്നു. താരതമ്യേന അല്പമായ ഭാരംകൊണ്ട് ബലം കൈവരുന്നു. എന്തുകൊണ്ട്? പാനലുകൾക്കിടക്കത്തെ സ്ഥലത്തിലധികവും വായുവാണ്, അതുകൊണ്ട് ഭാരമധികമില്ല. വായുവിന് നല്ല സംരക്ഷക ഗുണങ്ങളും ഉണ്ട്.
എളിയ തേനീച്ചക്ക് ഇതെല്ലാം യഥാർത്ഥത്തിൽ “അറിയാൻ”പാടില്ല. കാരണം അതിന് ഒരു എൻജിനിയറിംഗ് ഡിഗ്രി ഇല്ല. എന്നിരുന്നാലും അത് സ്രഷ്ടാവായ യഹോവ പ്രദാനംചെയ്യുന്ന സഹജജ്ഞാനത്തോടെ ദിവസവും അതിന്റെ വേലയിൽ ഏർപ്പെടുന്നു. (w92 6/15)