ഡയക്ലീഷൻ ക്രിസ്ത്യാനിത്വത്തെ ആക്രമിക്കുന്നു
റോമാസാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായിരുന്ന, ഏഷ്യാമൈനറിലെ നിക്കമീഡിയായിൽ പൊ. യു. 303 ഫെബ്രുവരി 23ന് നടത്തപ്പെട്ട റോമൻ ദൈവമായ റെറർമിനസിന്റെ പെരുന്നാളിൽ ആളുകൾ തങ്ങളുടെ ദേശഭക്തി പ്രകടമാക്കാൻ അന്യോന്യം മത്സരിച്ചു. എന്നാൽ ഗണ്യമായ ക്രിസ്തീയ സമുദായം ശ്രദ്ധേയമായി ഹാജരില്ലായിരുന്നു.
ഡയക്ലീഷൻ ചക്രവർത്തിയും ഉപാധിപതിയായ ഗലേറിയസ് കൈസറും തങ്ങളുടെ കൊട്ടാരത്തിലെ സൗകര്യപ്രദമായ സ്ഥാനത്തുനിന്ന് തദ്ദേശീയ ക്രിസ്തീയ യോഗസ്ഥലം വീക്ഷിച്ചു. ഒരു സൂചന കൊടുത്തപ്പോൾ പടയാളികളും ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരും ക്രിസ്ത്യാനികളുടെ കെട്ടിടത്തിലേക്ക് ബലമായി പ്രവേശിക്കുകയും അതു കൊള്ളയടിക്കുകയും അവർ കണ്ടെത്തിയ ബൈബിളിന്റെ പ്രതികൾ ചുട്ടെരിക്കുകയും ചെയ്തു. ഒടുവിൽ, അവർ ആ കെട്ടിടം ഇടിച്ചുനിരത്തി.
അങ്ങനെ ഡയക്ലീഷന്റെ വാഴ്ചയെ കളങ്കപ്പെടുത്തിയ ഒരു പീഡനകാലം തുടങ്ങി. ചരിത്രകാരൻമാർ അതിനെ “അവസാനത്തെ വലിയ പീഡനം” എന്നും “അത്യുഗ്രമായ പീഡനം” എന്നും “ക്രിസ്തീയനാമത്തിന്റെ ഉൻമൂലനംതന്നെ”യെന്നുപോലും മുദ്രയടിക്കുന്നു. ഈ നാടകീയസംഭവങ്ങളുടെ പശ്ചാത്തലത്തിലേക്കുള്ള ഒരു എത്തിനോട്ടം അത്യധികമായ ഉൾക്കാഴ്ച നൽകുന്നതാണെന്ന് തെളിയുന്നു.
പുറജാതിമതം ക്രിസ്ത്യാനിത്വത്തിനു വിരുദ്ധം
ഇന്ന് യൂഗോസ്ലാവ്യ ആയിരിക്കുന്നടത്തെ ഒരു പ്രദേശമായ ദൽമാത്യയിൽ ജനിച്ച ഡയക്ലീഷൻ റോമൻസൈന്യത്തിന്റെ അണികളിലൂടെ പ്രാമുഖ്യതയിലേക്കുയർന്നു. പൊ.യു. 284-ൽ ചക്രവർത്തിയായി വാഴ്ത്തപ്പെട്ട അദ്ദേഹം സാമ്രാജ്യത്തിന്റെ നേതൃത്വത്തിന് നാലുപേരുടെ സംയുക്ത നേതൃത്വം, ചാതുർഭരണം, സ്ഥാപിച്ചപ്പോൾ രാഷ്ട്രീയ പരിഷ്കാരത്തിന് കീർത്തിപ്പെട്ടവനായിത്തീർന്നു. ഡയക്ലീഷൻ സാമ്രാജ്യത്തിന്റെ പശ്ചിമഭാഗത്ത് പ്രത്യേക ഉത്തരവാദിത്തത്തോടെ തന്നോടൊപ്പം ഒരു ഉപചക്രവർത്തി, ഒരു ഉപ പ്രതാപവാൻ, ആയി സേവിക്കാൻ ഒരു സഹഭടനായിരുന്ന മാക്സ്മിയനെ നിയമിച്ചു. ഡയക്ലീഷനും മാക്സ്മിയനും പിന്തുടർച്ചാവകാശങ്ങൾ അനുവദിക്കപ്പെട്ട ഓരോ ഉപ കൈസർ ഉണ്ടായിരുന്നു. കൺസ്ററാൻഷ്യസ് ക്ലോറസ്, മാക്സിമിയന്റെ കൈസറായി സേവിച്ചു. അതേ സമയം ത്രേയ്സിൽനിന്നുള്ള ഗലേറിയസ് ഡയക്ലീഷന്റെ കീഴിൽ അധികാരം നടത്തി.
ഡയക്ലീഷനെപ്പോലെ ഗലേറിയസ് കൈസറും പുറജാതി ദൈവങ്ങളുടെ ഒരു തീക്ഷ്ണതയുള്ള ആരാധകനായിരുന്നു. ചക്രവർത്തിയുടെ പിൻഗാമിയാകാനുള്ള അതിമോഹത്താൽ ഗലേറിയസ് സൈന്യത്തിൽ ചതിപ്രയോഗത്തെ ഭയപ്പെടുന്നതായി നടിച്ചു. അദ്ദേഹം ക്രിസ്ത്യാനികളെന്നവകാശപ്പെട്ട പടയാളികളുടെ വളർന്നുവന്ന സ്വാധീനത്തെ വെറുത്തു. ചക്രവർത്തിയുടെ കാഴ്ചപ്പാടിൽ പുറജാതിയാരാധനയിൽ പങ്കെടുക്കുന്നതിനുള്ള അവരുടെ വിസമ്മതം തന്റെ അധികാരത്തോടുള്ള ഒരു വെല്ലുവിളിയായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനിത്വത്തെ ഉൻമൂലനംചെയ്യാൻ ഗലേറിയസ് ഡയക്ലീഷനെ നിർബന്ധിച്ചു. ഒടുവിൽ, പൊ.യു. 302⁄303ലെ വർഷകാലത്ത് ചക്രവർത്തി കൈസറുടെ ക്രൈസ്തവവിരുദ്ധ വികാരത്തിന് വഴങ്ങുകയും സൈന്യത്തെയും ഈ വ്യക്തികളുടെ വസതികളെയും ശുദ്ധീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഡയക്ലീഷൻ രക്തച്ചൊരിച്ചിലിനെ അനുകൂലിച്ചില്ല, ക്രിസ്തീയ ലക്ഷ്യത്തിന്റെ രക്തസാക്ഷികൾ മററുള്ളവരെ ദൃഢമായ മറുതലിപ്പിന് പ്രേരിപ്പിക്കുമെന്നുള്ള ഭയമായിരുന്നു കാരണം.
എന്നിട്ടും പ്രശ്നത്തോടുള്ള ഈ സമീപനത്തിൽ അസംതൃപ്തനായി ഡയക്ലീഷൻ ബിഥുന്യയിലെ ഗവർണറായിരുന്ന ഹയറോക്ലിസ് ഉൾപ്പെടെയുള്ള ഉദ്യോസ്ഥൻമാരോടും സൈന്യാധിപൻമാരോടും ആലോചനകഴിച്ചു. ഈ തീക്ഷ്ണനായ ഗ്രീക്ക്വിജ്ഞാനി സകല ക്രിസ്ത്യാനികൾക്കുമെതിരായി ഉഗ്രമായ നടപടിക്കു പിന്തുണ കൊടുത്തു. റോമായുടെ പാരമ്പര്യദൈവങ്ങൾക്ക് ഡയക്ലീഷൻ കൊടുത്ത പിന്തുണ ക്രിസ്ത്യാനിത്വവുമായുള്ള പോരാട്ടത്തിലേക്കു നയിച്ചു. സ്ററീഫൻ വില്യംസ് രചിച്ച ഡയക്ലീഷൻ ആൻഡ് ദ റോമൻ റിക്കവറി പറയുന്നതനുസരിച്ച് പരിണതഫലം “റോമായുടെ ദൈവങ്ങളും ക്രിസ്ത്യാനികളുടെ ദൈവവുമായുള്ള അവസാനത്തോളമുള്ള അനിയന്ത്രിത യുദ്ധമായിരുന്നു.”
ശാസനങ്ങൾ
പീഡനപ്രസ്ഥാനം നടപ്പിലാക്കുന്നതിന് ഡയക്ലീഷൻ തുടർച്ചയായി നാലു ശാസനങ്ങൾ വിളംബരംചെയ്തു. നിക്കമീഡിയയിലെ ആക്രമണത്തിന്റെ പിറേറന്ന് അദ്ദേഹം സകല ക്രിസ്തീയ യോഗസ്ഥലങ്ങളും വസ്തുക്കളും നശിപ്പിക്കാൻ ആജ്ഞാപിക്കുകയും വിശുദ്ധഗ്രന്ഥങ്ങൾ വിട്ടുകൊടുക്കണമെന്നും ചുട്ടുകളയണമെന്നും കല്പിക്കുകയും ചെയ്തു. ഒരു ഭരണപരമായ സ്ഥാനം വഹിക്കുന്ന ക്രിസ്ത്യാനികളെ തരംതാഴ്ത്തണമായിരുന്നു.
ചക്രവർത്തിയുടെ കൊട്ടാരത്തിനുള്ളിൽത്തന്നെ രണ്ടു അഗ്നിബാധകൾ ഉണ്ടായപ്പോൾ പഴിചാരപ്പെട്ടത് അവിടെ നിയമിക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളുടെമേലായിരുന്നു. ഇത് രണ്ടാമതൊരു ശാസനത്തിന് പ്രേരിപ്പിച്ചു, അത് സകല ബിഷപ്പുമാരുടെയും പ്രസ്ബിററർമാരുടെയും ഡീക്കൻമാരുടെയും അറസ്ററിനും തടവിലാക്കലിനും ഉത്തരവിട്ടു. ആവശ്യമെങ്കിൽ ദണ്ഡനത്തിന് അധികാരപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത്തെ ശാസനം ഈ ആളുകൾ റോമൻദൈവങ്ങൾക്ക് ബലിയർപ്പിച്ചുകൊണ്ട് വിശ്വാസത്യാഗം ചെയ്യാനിടയാക്കുന്നതിനു ശ്രമിച്ചു. നാലാമത്തെ കല്പന കുറേക്കൂടെ മുന്നോട്ടുപോയി ഏതൊരാളും ക്രിസ്ത്യാനിത്വം അവകാശപ്പെടുന്നത് വധശിക്ഷാർഹമാക്കി.
തത്ഫലമായുണ്ടായ മൃഗീയതയുടെ അലകൾ തങ്ങളുടെ തിരുവെഴുത്തുകളുടെ പ്രതികൾ വിട്ടുകൊടുത്തുകൊണ്ട് തങ്ങളുടെ ജീവനെ ഭദ്രമാക്കാൻ ശ്രമിച്ച, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ദ്രോഹികളായി ട്രഡിറെറാറസ് (അർത്ഥം “കീഴടങ്ങിയവർ”) മുദ്രകുത്തപ്പെട്ട ഒരു വർഗ്ഗത്തെ ഉളവാക്കി. ചരിത്രകാരനായ വിൽഡൂറൻറ് പറയുന്നതനുസരിച്ച് “ആയിരക്കണക്കിനു ക്രിസ്ത്യാനികൾ വിശ്വാസം തള്ളിപ്പറഞ്ഞു . . . എന്നാൽ പീഡിപ്പിക്കപ്പെട്ട മിക്കവരും ഉറച്ചുനിന്നു; ദണ്ഡനത്തിൻകീഴിലെ വീരോചിതമായ വിശ്വസ്തതയുടെ കാഴ്ച അഥവാ വാർത്ത ചഞ്ചലഹൃദയരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും വേട്ടയാടപ്പെട്ട സഭകൾക്ക് പുതിയ അംഗങ്ങളെ നേടിക്കൊടുക്കുകയും ചെയ്തു.” ഫ്രുഗ്യ, കപ്പദോക്യ, മെസപ്പൊട്ടേമിയാ, ഫൊയ്നീക്യ, ഈജിപ്ററ് എന്നിവിടങ്ങളിലെയും റോമൻ സാമ്രാജ്യത്തിന്റെ മററു മിക്ക ഭാഗങ്ങളിലെയും ക്രിസ്ത്യാനികൾ രക്തസാക്ഷിത്വം വരിച്ചു.
പീഡനകാലത്ത് ആയിരക്കണക്കിനു ക്രിസ്ത്യാനികൾ ഒടുങ്ങിപ്പോയതായി സഭാചരിത്രകാരനായ കൈസരിയായിലെ യൂസേബിയസ് കണക്കാക്കി. മറിച്ച്, റോമൻ സാമ്രാജ്യത്തിന്റെ അധഃപതനവും വീഴ്ചയും എന്നതിന്റെ ഗ്രന്ഥകർത്താവായ എഡ്വേർഡ് ഗിബ്ബൺ രണ്ടായിരത്തിൽ കുറഞ്ഞ ഒരു സംഖ്യ അവകാശപ്പെടുന്നു. “രക്തസാക്ഷികളെ മഹത്വീകരിക്കാനും വിശ്വസ്തരെ കെട്ടുപണിചെയ്യാനും ചായ്വുള്ള അത്യന്തം നിറംകലർന്ന ക്രിസ്തീയ പ്രഭവങ്ങളിൽനിന്നു വരുന്ന ഈ കഥകളിലനേകത്തെയും ഗിബ്ബൺ കുറെ സംശയവാദത്തോടെയാണ് കൈകാര്യംചെയ്യുന്നത്” എന്ന് ഒരു എഴുത്തുകാരൻ വിശദമാക്കുന്നു. “ചുരുക്കം ചില മരണങ്ങളെ അനായാസം ‘ബഹുലങ്ങളായി’ മാററുന്നവരും, അപ്രചോദിത രക്തസാക്ഷിത്വങ്ങളും മനഃപൂർവ പ്രകോപനത്തിൽനിന്നുളവാകുന്നവയും തമ്മിൽ വ്യത്യാസം കല്പിക്കാത്തവരും ആംഫിതിയേറററുകളിലെ കാട്ടുമൃഗങ്ങൾ മറെറല്ലാ കുററവാളികളെയും രൗദ്രമായി പറിച്ചുകീറിയപ്പോൾ ക്രിസ്ത്യാനികളെ തൊടുന്നതിൽനിന്ന് ഒരു ‘പ്രകൃതാതീതശക്തി’ തടഞ്ഞതെങ്ങനെയെന്ന് വിവരിക്കുന്നവരുമായ എഴുത്തുകാരിൽ അതിശയോക്തി ഉണ്ടെന്നുള്ളതിന് സംശയമില്ല” എന്ന് അദ്ദേഹം തുടരുന്നു. “എന്നാൽ കെട്ടിച്ചമക്കലായി ഒരംശം വിട്ടാൽപോലും ശേഷിക്കുന്നത് ഭയങ്കരംതന്നെയാണ്.” തീർച്ചയായും ദണ്ഡനോപകരണങ്ങളും ചുട്ടെരിക്കലുകളും തൊലിയുരിയലും ദണ്ഡിപ്പിക്കാനുപയോഗിക്കുന്ന ചവണകളും കൊണ്ടുള്ള അത്യന്തം മൃഗീയമായ പീഡനം നടക്കുകതന്നെ ചെയ്തു.
ചിലർ ഡയക്ലീഷനല്ല ഗലേറിയസായിരുന്നു പീഡനത്തിന്റെ പ്രേരിതാവെന്നുള്ള വീക്ഷണം പുലർത്തുന്നു. “ഈ ലോകത്തിന്റെ ഭാഗമല്ലാത്ത രാജ്യത്തിന്റെ ജീവനെ ചവിട്ടിമെതിക്കാനുള്ള പുറജാതിലോകശക്തിയുടെ പരമോന്നതശ്രമം അതിന്റെ യഥാർത്ഥ കാരണഭൂതനായ ഗലേറിയസിനുപകരം ഡയക്ലീഷന്റെ പേർ വഹിക്കുന്നത് ഗഹനമായ ഒരു ധാർമ്മികപ്രാധാന്യമില്ലാതെയല്ല” എന്ന് പിതാക്കൻമാരുടെ യുഗത്തിൽ (ഇംഗ്ലീഷ്) പ്രൊഫസ്സർ വില്യം ബ്രൈററ് അവകാശപ്പെടുന്നു. എന്നാൽ ചാതുർഭരണത്തിൽപോലും ഡയക്ലീഷൻ പരമോന്നത നിയന്ത്രണം നിലനിർത്തി, എഴുത്തുകാരനായ സ്ററീഫൻ വില്യംസ് തറപ്പിച്ചുപറയുന്നതുപോലെ: “304വരെ ഡയക്ലീഷന് സാമ്രാജ്യത്തിലെ സകല മുഖ്യ നയങ്ങളുടെയും നിയന്ത്രണമുണ്ടായിരുന്നുവെന്നതിനും അന്നുവരെയുള്ള പീഡനത്തിന്റെ മുഖ്യഉത്തരവാദിത്തം വഹിച്ചിരുന്നുവെന്നതിനും സംശയമില്ല.” ഡയക്ലീഷൻ രോഗിയായിത്തീരുകയും ഒടുവിൽ പൊ.യു. 305-ൽ അധികാരം വെച്ചൊഴിയുകയും ചെയ്തു. അതിനുശേഷം ഏതാണ്ട് ആറുവർഷക്കാലം തുടർന്ന പീഡനം ക്രിസ്തീയമായ സകലത്തോടുമുള്ള ഗലേറിയസിന്റെ കഠിനവെറുപ്പിനെ പ്രതിഫലിപ്പിച്ചു.
നാലാം നൂററാണ്ടിലെ ക്രിസ്ത്യാനിത്വം
നാലാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ ഈ ഭീകരസംഭവങ്ങൾ അപ്പോസ്തലൻമാരായ പൗലോസും പത്രോസും അതുപോലെതന്നെ മററു നിശ്വസ്ത എഴുത്തുകാരും മുൻകൂട്ടിപ്പറഞ്ഞിരുന്നതിനെ സ്ഥിരീകരിക്കുന്നു. ഡയക്ലീഷന്റെ ശാസനങ്ങൾ, വിശേഷിച്ച് രണ്ടാമത്തേത് സാക്ഷ്യപ്പെടുത്തുന്നതുപോലെ, മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന “അധർമ്മമനുഷ്യൻ,” ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരിലെ വൈദികഭരണവർഗ്ഗം, അപ്പോൾത്തന്നെ ഉറപ്പായി സ്ഥാപിതമായിരുന്നു. (2 തെസ്സലോനീക്യർ 2:3, 4; പ്രവൃത്തികൾ 20:29, 30; 2 പത്രോസ് 2:12) നാലാം നൂററാണ്ടായതോടെ വിശ്വാസത്യാഗപരമായ ആചാരങ്ങൾ സാധാരണമായിക്കഴിഞ്ഞിരുന്നു. ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരുടെ ഗണ്യമായ ഒരു അനിശ്ചിതസംഖ്യ റോമൻ സൈന്യത്തിലെ അംഗങ്ങളായിരുന്നു. അന്ന് അപ്പോസ്തലൻമാരിൽനിന്ന് ലഭിച്ചിരുന്ന “പത്ന്യവചന”ത്തോടു വിശ്വസ്തരായിരുന്ന ക്രിസ്ത്യാനികൾ ഇല്ലായിരുന്നോ?—2 തിമൊഥെയോസ് 1:13.
യൂസേബിയസ് പീഡനത്തിന്റെ ചില ഇരകളുടെ പേർ നൽകുന്നു, അവരുടെ ദണ്ഡനത്തേയും കഷ്ടപ്പാടിനെയും ഒടുവിലായുള്ള രക്തസാക്ഷിത്വത്തെയും ഭംഗ്യന്തരേണ വർണ്ണിക്കുകയും ചെയ്യുന്നു. ഈ രക്തസാക്ഷികളെല്ലാം ആ കാലത്തു ലഭ്യമായിരുന്ന വെളിപ്പെടുത്തപ്പെട്ട സത്യത്തോടുള്ള നിർമ്മലതയിലാണോ മരിച്ചതെന്ന് ഇക്കാലത്ത് നമുക്കറിയാൻ പാടില്ല. കക്ഷിവാദവും ദുർമ്മാർഗ്ഗവും ഏതുതരം അനുരഞ്ജനവും ഒഴിവാക്കാനുള്ള യേശുവിന്റെ മുന്നറിയിപ്പുകൾ ചിലർ കാര്യമായി എടുത്തിരുന്നുവെന്നതിന് സംശയമില്ല. (വെളിപ്പാട് 2:15, 16, 20-23; 3:1-3) പ്രസ്പഷ്ടമായി, അതിജീവിച്ച ചില വിശ്വസ്തർ ചരിത്രത്തിന്റെ കാഴ്ചയിൽനിന്ന് മറഞ്ഞുനിന്നു. (മത്തായി 13:24-30) തീർച്ചയായും, അക്കാലത്തെ ഒരു സ്പാനീഷ് സ്മാരകം ‘ക്രിസ്തുവിന്റെ അന്ധവിശ്വാസത്തെ നശിപ്പിച്ചതിന്’ ഡയക്ലീഷനെ വാഴ്ത്താൻതക്കവണ്ണം പരസ്യക്രിസ്തീയാരാധനയെ ഞെരുക്കുന്നതിനുള്ള നടപടികൾ അത്ര വിജയപ്രദമായിരുന്നു. എന്നിരുന്നാലും, തിരുവെഴുത്തുകളുടെ പ്രതികൾ പിടിച്ചെടുത്തു നശിപ്പിക്കാനുള്ള ശ്രമങ്ങൾ—ക്രിസ്ത്യാനിത്വത്തിൻമേലുള്ള ഡയക്ലീഷന്റെ ആക്രമണത്തിന്റെ ഒരു മുഖ്യവശം—ദൈവവചനത്തെ പൂർണ്ണമായി തുടച്ചുനീക്കുന്നതിൽ പരാജയപ്പെട്ടു—1 പത്രൊസ് 1:25.
ക്രിസ്ത്യാനിത്വത്തെ പൂർണ്ണമായും തുടച്ചുനീക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ലോകത്തിന്റെ ഭരണാധിപനായ പിശാചായ സാത്താൻ പൊ.യു. 306മുതൽ 337വരെ ഭരിച്ച കോൺസ്ററൻറയ്ൻ ചക്രവർത്തിയിലൂടെ തന്റെ കുതന്ത്രങ്ങൾ തുടർന്നു. (യോഹന്നാൻ 12:31; 16:11; എഫേസ്യർ 6:11, NW അടിക്കുറിപ്പ്) പുറജാതിയായിരുന്ന കോൺസ്ററൻറയ്ൻ ക്രിസ്ത്യാനികളോടു പൊരുതിയില്ല. മറിച്ച്, പുറജാതിവിശ്വാസങ്ങളെയും ക്രിസ്തീയ വിശ്വാസങ്ങളെയും ഒരു പുതിയ സംസ്ഥാനമതമായി ഉരുക്കിച്ചേർക്കേണ്ടത് അടിയന്തിരമാണെന്ന് കണ്ടെത്തി.
നമുക്കെല്ലാം എന്തൊരു മുന്നറിയിപ്പാണുള്ളത്! നാം മൃഗീയമായ പീഡനത്തെ അഭിമുഖീകരിക്കുമ്പോൾ ഏതെങ്കിലും താത്ക്കാലിക ശാരീരികാശ്വാസത്തിനായി വിട്ടുവീഴ്ച ചെയ്യുന്നതൊഴിവാക്കാൻ യഹോവയോടുള്ള നമ്മുടെ സ്നേഹം നമ്മെ സഹായിക്കും. (1 പത്രോസ് 5:9) സമാനമായി, നമ്മുടെ ക്രിസ്തീയ ഉർജ്ജസ്വലതയെ കുറച്ചുകളയാൻ ഒരു സമാധാനഘട്ടത്തെ നാം അനുവദിക്കുകയില്ല. (എബ്രായർ 2:1 3:12, 13) ബൈബിൾതത്വങ്ങളോടുള്ള കർശനമായ പററിനിൽപ്പ് തന്റെ ജനത്തെ വിടുവിക്കാൻ കഴിവുള്ള ദൈവമായ യഹോവയോടു വിശ്വസ്തരായി നമ്മെ നിലനിർത്തും.—സങ്കീർത്തനം 18:25, 48.
[28-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Musei Capitolini, Roma