കുററകൃത്യത്തിന്റെ അവസാനം ഇപ്പോൾ അടുത്തിരിക്കുന്നു!
കുററവാളികളാരെന്നും അവരുടെ ആന്തരങ്ങളെന്തെന്നും വെളിപ്പെടുത്തുന്ന സൂചനകൾ പരിശോധിച്ചുകൊണ്ട് കുററകൃത്യങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കുററാന്വേഷണവിദഗ്ദ്ധർ ശ്രമിക്കുന്നു. കുററാന്വേഷകന്റെ രീതികളും വൈദഗ്ദ്ധ്യങ്ങളും ലോകവ്യാപകമായി ജനപ്രീതിയുള്ള നോവലുകളുടെ വിഷയമാണ്. കുററപ്പുള്ളിയെ കണ്ടെത്തുന്നതിൽ കുററാന്വേഷകൻ ഒടുവിൽ വിജയിച്ചേക്കാമെങ്കിലും പൊതുവേ അയാളുടെ ജോലി തുടങ്ങുന്നത് സംഭവത്തിനു ശേഷമാണ്, കുററകൃത്യം നടന്ന ശേഷമാണ്.
കുററകൃത്യത്തിന്റെ വ്യാപനത്തിൽനിന്നു കാണാൻകഴിയുന്നതുപോലെ, പിടിക്കപ്പെടുന്ന ഓരോ കുററവാളിക്കും പകരം മററനേകർ കുററകൃത്യത്തിലേക്കു തിരിയുന്നു. അതുകൊണ്ട് കുററകൃത്യങ്ങൾക്ക് അറുതിവരുത്താൻ ചെയ്യപ്പെട്ടുകഴിഞ്ഞ ആ കുററങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിലധികം ചെയ്യേണ്ടയാവശ്യമുണ്ട്. കുററപ്പുള്ളികളാകുന്നതിൽനിന്ന് ആളുകളെ എന്തു തടയും?
കുററകൃത്യങ്ങൾ ധാർമ്മികതയോടു ബന്ധപ്പെട്ടിരിക്കുന്നു. കൊലപാതകം, ബലാൽസംഗം, മററ് അക്രമാസക്തപ്രവൃത്തികൾ എന്നിവ കുററകൃത്യങ്ങളാണെന്ന് അംഗീകരിക്കുന്നതിൽ നമുക്ക് പ്രയാസമില്ല. എന്നാൽ ഒരു നികുതിറിട്ടേൺ പൂരിപ്പിക്കുമ്പോൾ വഞ്ചന കാണിക്കുന്നതുസംബന്ധിച്ചെന്ത്? അങ്ങനെയുള്ള ഒരു പ്രവർത്തനവും കുററകരമാണ്, എന്തുകൊണ്ടെന്നാൽ അത് സത്യസന്ധതയുടെ ധാർമ്മികപ്രമാണങ്ങൾക്കു വിരുദ്ധമാണ്. കുററകൃത്യത്തിനു പൂർണ്ണമായി അറുതിവരുത്തുന്നതിന് മൗലികധാർമ്മികതക്കു വിരുദ്ധമായ സകല പ്രവർത്തനങ്ങളെയും തുടച്ചുനീക്കേണ്ടിയിരിക്കുന്നു.
കുററകൃത്യത്തിന്റെ കാരണം മാത്രമല്ല, അതു നീക്കംചെയ്യപ്പെടുന്ന വിധവും പ്രദീപ്തമാക്കുന്ന മൂന്നു ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിഗണിക്കുക.
ദൈവികഭയം അസൂയക്കു വിരുദ്ധം
സങ്കീർത്തനക്കാരനായ ആസാഫിന്റെ വാക്കുകൾ ദയവായി കുറിക്കൊള്ളുക: “ഞാൻ ദുഷ്ടജനങ്ങളുടെ സമാധാനംതന്നെ കാണുമ്പോൾ, ഞാൻ വമ്പുപറയുന്നവരിൽ അസൂയാലുവായി.” (സങ്കീർത്തനം 73:3) അതെ, ഒരു കുററവാളിയുടെ ഐശ്വര്യത്തിലും ജീവിതരീതിയിലുമുള്ള അസൂയ നിയമവിരുദ്ധ നടപടികൾ സ്വീകരിക്കാൻ അനേകരെ പ്രലോഭിപ്പിക്കുന്നു. ടെലിവിഷനിലെയും പ്രസ്സിലെയും കുററകൃത്യത്തിന്റെ വശീകരണം തിൻമയോടുള്ള വിദ്വേഷത്തെ ഉത്തേജിപ്പിക്കുന്നതിനുപകരം അതിനെ കൂടുതൽ സ്വീകാര്യമാക്കുകയാണ്.
എന്നിരുന്നാലും, സദൃശവാക്യങ്ങളുടെ നിശ്വസ്ത എഴുത്തുകാരൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടാതിരിക്കട്ടെ, എന്നാൽ ദിവസംമുഴുവൻ യഹോവയോടുള്ള ഭയത്തിൽ ഇരിക്കുക.” ഒരു വ്യക്തിയുടെ ആന്തരവും ആഗ്രഹവുംതന്നെയാണ് പ്രശ്നത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്നത്. അവയെ നീക്കംചെയ്യാനുള്ള ഏററം ഫലകരമായ മാർഗ്ഗം യഹോവയാം ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഒരു ദൈവികഭയം പരിപുഷ്ടിപ്പെടുത്തുകയാണ്. “അപ്പോൾ, ഒരു ഭാവി ഉണ്ടായിരിക്കും, നിന്റെ സ്വന്തം പ്രത്യാശ ഛേദിക്കപ്പെടുകയില്ല.”—സദൃശവാക്യങ്ങൾ 23:17, 18.
വിശ്വാസം അത്യാഗ്രഹത്തിനു വിരുദ്ധം
ക്രി.വ. 33ലെ വസന്തത്തിൽ യേശു യരീഹോപട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അത് സഖായിയുടെ സ്വന്ത പട്ടണമായിരുന്നു, അവനെ സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് ഒരു “മുഖ്യ നികുതിപിരിവുകാരൻ” എന്നു വർണ്ണിക്കുന്നു, അയാൾ “ധനിക”നായിരുന്നുവെന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. യരീഹോയിക്കു ചുററുമുണ്ടായിരുന്ന ഫലഭൂയിഷ്ഠമായ പ്രദേശം നികുതിപിരിവിനുള്ള ഒരു മുഖ്യസ്ഥലമായിരുന്നു. സഖായിയുടെ സ്വന്തം വാക്കുകൾ സൂചിപ്പിച്ചതുപോലെ, മുഖ്യ നികുതിപിരിവുകാരനായുള്ള അയാളുടെ പ്രവർത്തനം പിടിച്ചുപറിനടത്താനുള്ള അവസരം അയാൾക്കു നൽകി. എന്നാൽ സഖായി ഒരു കുററപ്പുള്ളിയായി തുടർന്നില്ല.—ലൂക്കോസ് 19:1-8.
സഖായി യേശുവിനു ചുററും കൂടിയ ജനക്കൂട്ടത്തിന്റെ മുമ്പിലോടി. അയാളുടെ പൊക്കക്കുറവുനിമിത്തം ഒരു അത്തി-മൽബറിവൃക്ഷത്തിൽ കയറി ഒരു ഉയർന്ന സ്ഥാനത്തിരിക്കാൻ അയാൾ ശ്രമിച്ചു. യേശു സഖായിയെ ശ്രദ്ധിക്കുകയും ഇറങ്ങിവരാൻ പറയുകയുംചെയ്തു. എന്തുകൊണ്ടെന്നാൽ യരീഹോയിലായിരിക്കുമ്പോൾ അവൻ അയാളോടുകൂടെ പാർക്കാനാഗ്രഹിച്ചു. പിന്നീട്, സഖായിയുടെ വാക്കുകൾ മാററംഭവിച്ച ഒരു മനോഭാവത്തെ പ്രഖ്യാപനംചെയ്തു: “എന്റെ സ്വത്തുക്കളിൽ . . . പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുകയാണ്, വ്യാജകുററാരോപണത്താൽ ഞാൻ ആരിൽനിന്നും പിടിച്ചുപറിച്ചിട്ടുള്ളത് ഞാൻ നാലുമടങ്ങു തിരികെ കൊടുക്കുകയാണ്.” പിടിച്ചുപറിച്ച പണത്തുകകൾ തിരികെകൊടുക്കുന്നതിന് വലിയ ചെലവു വരും. ഇതു ചെയ്യാമെന്നു വാക്കുകൊടുത്തുകൊണ്ട് സഖായി യേശുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചു. അതെ, അയാളുടെ മാററംഭവിച്ച മനോഭാവം ഒരു സ്പർശനീയമായ ഫലം കൈവരുത്തി, നിയമവിരുദ്ധമായി എടുത്തിരുന്നതും അതിന്റെ വിലയുടെ മൂന്നിരട്ടിയും അയാൾ തിരികെ കൊടുക്കുന്നു, അങ്ങനെ നാലുമടങ്ങായ നഷ്ടപരിഹാരംചെയ്യൽ. അങ്ങനെ സഖായി താൻ ചെയ്തിരുന്ന തെററു തിരുത്തുകയും തന്റെ മാററംഭവിച്ച ജീവിതരീതിയുടെ ആത്മാർത്ഥത തെളിയിച്ചുകൊണ്ട് പിന്നെയും മുന്നോട്ടുപോകുകയും ചെയ്തു.—2 കൊരിന്ത്യർ 7:11.
ആളുകൾ സ്വത്തുക്കളെക്കാൾ പ്രധാനം
കുററമാരോപിക്കപ്പെട്ട യേശുക്രിസ്തുവിനെസംബന്ധിച്ച് “ഞാൻ ഈ മനുഷ്യനിൽ കുററം കാണുന്നില്ല” എന്ന് റോമൻ ഗവർണറായിരുന്ന പീലാത്തോസ് പറയുകയുണ്ടായി. (ലൂക്കോസ് 23:4) സ്വത്തുക്കൾ സമ്പാദിക്കാൻ കുററകരമായ നടത്തയെ ആശ്രയിക്കുന്നതിനു പകരം തന്റെ ഭൗമികശുശ്രൂഷയിലുടനീളം യേശു ജനത്തിൽ സ്നേഹപൂർവകമായ ഒരു താത്പര്യം പ്രകടമാക്കി. “ജനക്കൂട്ടത്തെ കണ്ടപ്പോൾ അവന് അനുകമ്പതോന്നി, എന്തുകൊണ്ടെന്നാൽ അവർ ഒരു ഇടയനില്ലാത്ത ആടുകളെപ്പോലെ അപഹരിക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തിരുന്നു. അപ്പോൾ അവൻ തന്റെ ശിഷ്യൻമാരോട്: ‘അതെ, കൊയ്തു വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്. അതുകൊണ്ട്, തന്റെ കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്തിന്റെ യജമാനനോടു യാചിക്കുക’ എന്നു പറഞ്ഞു.” (മത്തായി 9:36-38) യേശു ആളുകളെ സ്വത്തുക്കൾക്കുപരിയായി കരുതിയെന്നു വ്യക്തമാണ്, തന്റെ സ്വന്തം സുഖത്തിനും താത്പര്യങ്ങൾക്കും ഉപരിയായിത്തന്നെ. പ്രബോധനത്തിനും സഹായത്തിനുംവേണ്ടി തന്നെ അന്വേഷിച്ചുകണ്ടുപിടിച്ച ജനക്കൂട്ടങ്ങളോടും ശിഷ്യൻമാരോടുമുള്ള കരുതലിൽ തന്നേത്തന്നെ ചെലവിടാനുള്ള തന്റെ സന്നദ്ധതയിൽനിന്ന് ഇതു കാണാവുന്നതാണ്. (മത്തായി 8:20; 14:13-16) ഇതിൽ യേശു നമുക്കു പിന്തുടരാൻ ഒരു മാതൃക വെക്കുകയുണ്ടായി.—1 പത്രോസ് 2:21.
ഇന്ന് ആളുകൾക്ക് ആ മാതൃക പിന്തുടരുന്നത്, സഹമനുഷ്യരെ ഭൗതികവസ്തുക്കളെക്കാൾ വിലയേറിയവരായി കരുതുന്നത് സാദ്ധ്യമായ കാര്യമാണോ? ഉവ്വ് എന്നു നമുക്ക് ഉത്തരംപറയാൻ കഴിയും. ഇപ്പോൾ മൂന്നര ദശലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളെ പരിഗണിക്കുക. അവർ ക്രിസ്തുവിന്റെ മനസ്സുള്ളവരായിരിക്കാനും അതു പ്രായോഗികമായി പ്രകടമാക്കാനും ശ്രമിക്കുന്നു. അവർ മററനേകരെ കുററകൃത്യത്തിലേക്കു നയിക്കുന്ന ദുഷ്ടമോഹങ്ങൾ തങ്ങളുടെ ഹൃദയങ്ങളിൽനിന്നു നീക്കംചെയ്യാൻ നിരന്തരം ശ്രമിക്കുകയാണ്. സാക്ഷികളാകുന്നതിനുമുമ്പ് അവർ ബൈബിൾ പഠിക്കുകയും ദൈവസ്നേഹം വളർത്തുകയും ചെയ്തുകൊണ്ടിരിക്കവേ ഇതു അവരിൽ ചിലരെ സ്പർശിച്ചു; ഇത് തങ്ങൾ മുമ്പു ചെയ്തിരുന്ന കുററകൃത്യങ്ങൾക്ക് നഷ്ടപരിഹാരംചെയ്യാൻ അവരിൽ അനേകരെ പ്രേരിപ്പിച്ചു. അല്ല, അങ്ങനെയുള്ളവർ ഇതു ചെയ്തതു പ്രസിദ്ധിക്കുവേണ്ടിയായിരുന്നില്ല, പിന്നെയോ യഹോവയാം ദൈവവുമായി സമാധാനബന്ധം ഉണ്ടായിരിക്കാനും അങ്ങനെ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെ പ്രകടമാക്കപ്പെട്ട അവന്റെ അനർഹദയയിൽനിന്നു പ്രയോജനമനുഭവിക്കാനുമാണ്.—1 കൊരിന്ത്യർ 2:16; 6:11; 2 കൊരിന്ത്യർ 5:18-20.
അങ്ങനെയുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ അയൽക്കാരോടുള്ള സ്നേഹത്താൽ മററു കുടുംബങ്ങളെ സന്ദർശിക്കാനും അങ്ങനെയുള്ളവർക്ക് ദൈവരാജ്യത്തിൻകീഴിൽ പരദീസായവസ്ഥകളിലെ ജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ എങ്ങനെ കഴിയുമെന്ന് വിശദീകരിക്കാനും സമയമെടുക്കുന്നു. ഓരോ വാരത്തിലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളുകളിൽ ക്രമമായ യോഗങ്ങൾ നടത്തുന്നു. സ്വയം ഏററുപറഞ്ഞ ഒരു കള്ളൻ യോഗങ്ങൾ എങ്ങനെയാണെന്നു കാണാൻ ഹാജരാകുന്നതിനുള്ള ക്ഷണം സ്വീകരിച്ചു. അയാൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ചുരുക്കിപ്പറഞ്ഞാൽ എനിക്ക് വലിയ അതിശയംതോന്നി. ഞാൻ പ്രതീക്ഷിച്ചതുപോലെ അത് അശേഷവും വിരസമായിരുന്നില്ല. വളരെയധികം പ്രകടമായിരുന്ന സ്നേഹവും ഊഷ്മളതയും യഥാർത്ഥമായിരുന്നു. യഹോവയുടെ സാക്ഷികൾക്കെല്ലാമുണ്ടെന്നു തോന്നിയ വിലമതിപ്പ് മുന്തിയതായിരുന്നു.” അയാൾക്ക് വളരെ മതിപ്പുതോന്നിയതുകൊണ്ട് അയാൾ സഹവാസം തുടർന്നു. ഇത് അയാൾ മെച്ചപ്പെടുന്നതിനു സഹായിച്ചു. നിങ്ങൾ കുററകൃത്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നുവെങ്കിലും ഇല്ലെങ്കിലും ദൈവദാസൻമാരുമായി നിങ്ങൾ സഹവസിക്കുമ്പോൾ സ്വത്തുക്കളെക്കാളുപരിയായി ആളുകളിലുള്ള യഥാർത്ഥമായ താത്പര്യം നിങ്ങൾ കണ്ടെത്തും.—മത്തായി 22:39.
കുററകൃത്യങ്ങൾ—ഇപ്പോൾത്തന്നെ നീക്കംചെയ്യപ്പെട്ടിരിക്കുന്നുവോ?
ആളുകൾ മേലാൽ കുററപ്പുള്ളികളെപ്പോലെ വർത്തിക്കുന്നില്ലെങ്കിൽ അവർ പൂർണ്ണരാണെന്ന് അതിനർത്ഥമുണ്ടോ? അശേഷമില്ല! മറെറല്ലാവരെയുംപോലെ യഹോവയുടെ സാക്ഷികൾ നമ്മുടെ ആദ്യമാനുഷപിതാവായ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം അനുഭവിക്കുന്നുണ്ട്. (റോമർ 5:12; 1 യോഹന്നാൻ 1:8) എന്നാൽ അവർ ഇപ്പോൾ ലോകവ്യാപകമായ അവരുടെ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പ്രതിഫലിക്കുന്നതുപോലെ ദൈവസേവനത്തിൽ ഒററക്കെട്ടാണ്. ഇത് യെശയ്യായുടെ പ്രവചനനിവൃത്തിക്ക് ശക്തമായ സാക്ഷ്യം വഹിക്കുന്നു: “നാളുകളുടെ അന്തിമഭാഗത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതശിഖരങ്ങൾക്കുമീതെ ഉറപ്പായി സ്ഥാപിതമായിത്തീരും, . . . സകല ജനതകളും അതിലേക്കു ഒഴുകിവരേണ്ടതാണ്.” (യെശയ്യാവ് 2:2) തീർച്ചയായും, ദശലക്ഷങ്ങൾ യഹോവയുടെ ഉന്നതമാക്കപ്പെട്ട ആരാധനയിലേക്ക് ഒഴുകിവരുകയും അവന്റെ വഴികളിലുള്ള പ്രബോധനം തേടുകയും ചെയ്യുന്നു. നിങ്ങൾക്ക് കുററകൃത്യങ്ങൾ ഒഴിവാക്കുന്ന ആളുകളോട് സഹവസിക്കുന്നതിനാൽ പ്രയോജനമനുഭവിക്കുന്ന ഒരാളായിരിക്കാൻ കഴിയും.
കുററകൃത്യ നിർമ്മാർജ്ജനം—സാദ്ധ്യതകൾ
നമ്മുടെ നാളിലെ വർദ്ധിതമായ കുററകൃത്യങ്ങൾ യഥാർത്ഥത്തിൽ കുററകൃത്യത്തിനു പ്രേരിപ്പിക്കുന്ന സകലരും ഉൾപ്പെടെ എല്ലാ ദുഷ്ടൻമാരെയും നീക്കംചെയ്യുന്നതിനുള്ള ദിവ്യ ഇടപെടലിന്റെ സാമീപ്യത്തിന്റെ നാന്ദിയാണ്. “എന്തുകൊണ്ടെന്നാൽ ദുഷ്പ്രവൃത്തിക്കാർതന്നെ ഛേദിക്കപ്പെടും . . . അല്പകാലവുംകൂടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; നീ തീർച്ചയായും അവന്റെ സ്ഥലത്തിനു ശ്രദ്ധകൊടുക്കും, അവൻ ഉണ്ടായിരിക്കയില്ല.” (സങ്കീർത്തനം 37:9, 10) തീർച്ചയായും കുററകൃത്യത്തിന്റെ അവസാനം അടുത്തിരിക്കുകയാണ്, എന്തുകൊണ്ടെന്നാൽ ആദ്യകുററപ്പുള്ളിയായ പിശാചായ സാത്താൻ ബന്ധിക്കപ്പെടുകയും അഗാധത്തിലാക്കപ്പെടുകയും ചെയ്യുന്ന സമയത്തോട് നാം അടുക്കുകയാണ്. (വെളിപ്പാട് 20:1-3) കുററകൃത്യത്തോടുള്ള ഭയവും അതിന്റെ ഇരകളനുഭവിക്കുന്ന വേദനയും കഴിഞ്ഞകാല സംഗതികളായിത്തീരുമെന്നറിയുന്നത് എത്ര പുളകപ്രദമായിരിക്കും!
എന്നിരുന്നാലും, പുനരുത്ഥാനത്തിൽ ഭൂമിയിലേക്കു മടങ്ങിവരുന്ന ദശലക്ഷക്കണക്കിനാളുകളെ സംബന്ധിച്ചെന്ത്? (പ്രവൃത്തികൾ 24:15) അവർ മരണത്തിനു മുമ്പുണ്ടായിരുന്ന അതേ വ്യക്തിത്വത്തിലും വഴികളിലും തുടരുന്നുവെങ്കിൽ അവർ കുററകൃത്യത്തിന്റെ ഒരു പുതിയ അലയടിക്കു തുടക്കമിടുകയില്ലേ? ആ ഭയത്തിന്റെ ആവശ്യമില്ല. യേശു “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു പറഞ്ഞുകൊണ്ട് ഒരു കള്ളന് പുനരുത്ഥാനം വാഗ്ദാനംചെയ്തു. (ലൂക്കോസ് 23:43) പുനരുത്ഥാനംപ്രാപിക്കുന്നവർ മാററംവരുത്തേണ്ടിവരുമെന്ന് ഇതു തീർച്ചയായും സൂചിപ്പിക്കുന്നു; അല്ലെങ്കിൽ പുതിയ ലോകം ഒരു പറുദീസാ ആയിരിക്കുകയില്ല.
പ്രശ്നങ്ങൾ സൃഷ്ടിക്കാതെ സമുദായത്തിൽ പാർപ്പുറപ്പിക്കാൻ കഴിയുന്നതിനുമുമ്പ് കടുത്ത കുററപ്പുള്ളികൾക്കുപോലും പുനരധിവാസം ആവശ്യമായിരിക്കുന്നതുപോലെ, ദൈവരാജ്യത്തിൻകീഴിലെ വിപുലമായ ഒരു വിദ്യാഭ്യാസപരിപാടി നിയമമനുസരിക്കുന്നവരായിരിക്കാൻ പ്രജകളെ സഹായിക്കും. (യെശയ്യാവ് 65:21-23) ഭരണസ്ഥാനങ്ങളിലുള്ളത് നീതിയുള്ള ഭരണാധികാരികളായിരിക്കും, തെററുചെയ്യുന്നതിൽ നിർബന്ധംപിടിക്കുന്ന ആരും ജീവനിൽനിന്ന് നീക്കപ്പെടും. (യെശയ്യാവ് 32:1; 65:20) അതുകൊണ്ട് ഒടുവിൽ കുററകൃത്യം അവസാനിക്കുമെന്നു വിശ്വസിക്കാൻ ധാരാളം കാരണങ്ങളുണ്ട്.
കുററകൃത്യം സ്വഭാവമാക്കിയിരിക്കുന്ന ഒരു ലോകത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നതെങ്കിലും നിങ്ങൾക്ക് ആത്മധൈര്യത്തോടെ യഹോവയിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കാവുന്നതാണ്, അവനാണ് തന്റെ വിശ്വസ്തദാസൻമാർക്ക് പറുദീസയിലെ പൂർണ്ണതയുള്ള ജീവന്റെ പ്രതിഫലം വാഗ്ദാനംചെയ്യുന്നത്. യഹോവയുടെ സാക്ഷികൾ വാഗ്ദാനംചെയ്യുന്ന സൗജന്യബൈബിളദ്ധ്യയനക്രമീകരണത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നതിനാൽ ഇപ്പോൾ അങ്ങനെ ചെയ്യുക. (യോഹന്നാൻ 17:3) നിങ്ങൾ അടുത്ത പ്രാവശ്യം അവരെ കാണുമ്പോൾ കൂടുതൽ വിശദാംശങ്ങൾ ചോദിക്കരുതോ? അല്ലെങ്കിൽ നിങ്ങൾക്ക് ഈ മാസികയുടെ 2-ാംപേജിൽ കൊടുത്തിരിക്കുന്ന നിങ്ങളോട് ഏററം അടുത്തുള്ള വിലാസത്തിൽ എഴുതാവുന്നതാണ്. അത് ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്, എന്തുകൊണ്ടെന്നാൽ അക്രമത്തിന്റെ അവസാനം ഇപ്പോൾ അടുത്തിരിക്കുന്നു! (w89 8/15)
[5-ാം പേജിലെ ചിത്രം]
സഖായിയുടെ വിശ്വാസം അയാൾ പിടിച്ചുപറിച്ചിരുന്നതു മടക്കിക്കൊടുക്കാൻ അയാളെ പ്രേരിപ്പിച്ചു
[7-ാം പേജിലെ ചിത്രം]
ഒരു വിദ്യാഭ്യാസപരിപാടി നിയമമനുസരിക്കുന്നവരായിരിക്കാൻ ദൈവരാജ്യത്തിന്റെ പ്രജകളെ പഠിപ്പിക്കും