ഇത്രയധികം കുററകൃത്യങ്ങൾ ഉള്ളതെന്തുകൊണ്ട്?
“മിക്ക കുററകൃത്യങ്ങളും വസ്തുക്കൾക്കെതിരായിട്ടാണ്” എന്ന് ഒരു ബ്രിട്ടീഷ്ഗവൺമെൻറ് ലഘുപത്രിക തറപ്പിച്ചുപറയുന്നു. എന്നിരുന്നാലും ആ രാജ്യത്ത് ജനങ്ങൾക്കെതിരായ ഘോരമായ കുററകൃത്യങ്ങൾ “ഏററം സത്വരം വർദ്ധിക്കുന്ന കുററകൃത്യരൂപ”മാണെന്ന് റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു, അത് മൊത്തം കുററകൃത്യങ്ങളുടെ 5 ശതമാനം മാത്രമേ ഉള്ളുവെങ്കിലും.
ഈ സാഹചര്യം കുററകൃത്യത്തിന്റെ ലോകവിസ്തൃതവ്യാപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആകാശക്കൊള്ളകൾ, സായുധകവർച്ചകൾ, ബലാൽസംഗം, എന്നിവ ലോകപ്രസ്സുകളുടെ കോളങ്ങളിൽ നിരന്തരം വിശേഷവൽക്കരിക്കപ്പെടുകയും മിക്കപ്പോഴും അക്രമരഹിത കുററകൃത്യങ്ങളുടെ റിപ്പോർട്ടുകളെക്കാൾ ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. പ്രസ്പഷ്ടമായി, അപ്പോൾ നിങ്ങളും നിങ്ങളുടെ സ്വത്തുക്കളും കുററകൃത്യത്തിന്റെ ലക്ഷ്യമായിരിക്കാം. എന്നാൽ എന്തുകൊണ്ട്? കുററപ്പുള്ളികളായിത്തീരാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്?
അനേകം കുററപ്പുള്ളികൾ അവസരവാദികളാണ്. തത്ഫലമായി, തങ്ങളുടെ പരിസരങ്ങളിൽ എന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതൽ ജാഗ്രതപുലർത്താൻ ആളുകളെ പ്രോൽസാഹിപ്പിച്ചുകൊണ്ട് അധികൃതർ കുററകൃത്യത്തിന്റെ കുതിച്ചുയരലിനെ നേരിടാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള തന്ത്രങ്ങൾ കുററകൃത്യങ്ങളെ തടയാനുള്ള ശ്രമത്തിൽ പ്രയോഗിക്കപ്പെടുന്നുവെന്നിരിക്കെ അവ ആളുകൾ കുററപ്പുള്ളികളായിത്തീരുന്നതിൽനിന്ന് അവരെ തടയുന്നുണ്ടോ? ഇല്ല.
അക്രമപ്രവണതയുള്ള വ്യക്തിത്വം വളരെയധികം പഠനം നടക്കുന്ന ഒരു വിഷയമാണ്. ദൈവവചനമായ ബൈബിൾ യുവജനങ്ങളോടു പിൻവരുന്നപ്രകാരം പറയുന്നവരേസംബന്ധിച്ച് അവർക്കു മുന്നറിയിപ്പുകൊടുക്കുമ്പോൾ കുററപ്പുള്ളികളുടെ ചിന്തയിലേക്ക് ഒരു വീക്ഷണം പ്രദാനംചെയ്യുന്നു: “വരൂ; നമുക്ക് ആരെയെങ്കിലും കണ്ടുപിടിച്ചു കൊല്ലാം! നമുക്ക് രസത്തിനുവേണ്ടി കുറെ നിർദ്ദോഷികളെ ആക്രമിക്കാം! നാം അവരെ കണ്ടെത്തുമ്പോൾ അവർ ജീവനുള്ളവരും സുഖമുള്ളവരുമായിരിക്കാം, എന്നാൽ നാം അവരെ കൈകാര്യംചെയ്തുകഴിയുമ്പോൾ അവർ മൃതരായിരിക്കും! നാം എല്ലാത്തരം ധനവും കണ്ടെത്തുകയും നമ്മുടെ വീടുകൾ കൊള്ളകൊണ്ടു നിറക്കുകയും ചെയ്യും! വന്ന് ഞങ്ങളോടു ചേരൂ, നാം മോഷ്ടിക്കുന്നതു നമുക്കു പങ്കുവെക്കാം.” (സദൃശവാക്യങ്ങൾ 1:11-14, ററുഡേയസ ഇംഗ്ലീഷ വേർഷൻ) അതെ, അത്യാഗ്രഹവും അതിമോഹവും ഭൗതികാസക്തമായ ഒരു വീക്ഷണവുമാണ് കുററകൃത്യങ്ങളെ വളർത്തുന്നത്.
ഈ ഇരുപതാം നൂററാണ്ടിൽ മയക്കുമരുന്നുദുരുപയോഗവും ഉല്ലാസപ്രിയനീതിശാസ്ത്രവും അനേകരുടെ ചിന്തയെ ഭരിക്കുന്നുണ്ട്. അമിതത്വങ്ങൾക്കു ചെലവിടാൻ പണം ആവശ്യമാണ്, പണംകിട്ടാൻ മറെറാരാളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യേണ്ടതാവശ്യമാണെങ്കിലും. ‘ഇടപെടാൻ പ്രയാസമായ ഈ ദുർഘടകാലങ്ങളിൽ’ “അവർ രക്തംചൊരിയാൻ അക്ഷമകാട്ടികൊണ്ട് കുററകൃത്യത്തിനായി ഝടുതിയിൽ പോകുന്നു”വെന്നത് ഒട്ടേറെയാളുകളെക്കുറിച്ചു സത്യമാണ്.—2 തിമൊഥെയോസ് 3:1, 3, 4; സദൃശവാക്യങ്ങൾ 1:16, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
ഒരു കുററകൃത്യം “വിശേഷിച്ച് ധാർമ്മികതക്കെതിരായ ഒരു ഗൗരവമുള്ള കുററമാണ്” എന്ന് വെബസറേറഴസ നയൻത ന്യൂ കൊളീജിയററ ഡികഷണറി പറയുന്നു. നാം ധാർമ്മികച്യുതിയുടെ ഒരു യുഗത്തിലാണ് ജീവിക്കുന്നത്. “തങ്ങളിലുള്ള അജ്ഞതനിമിത്തം, തങ്ങളുടെ മനസ്സുകളുടെ കാഠിന്യം നിമിത്തം, മാനസികമായി അന്ധകാരത്തിലായിരിക്കയും ദൈവത്തിന്റേതായ ജീവനിൽനിന്ന് അന്യപ്പെട്ടിരിക്കുകയും ചെയ്യുന്നതിനാൽ തങ്ങളുടെ മനസ്സുകളുടെ നിഷ്പ്രയോജനത്വത്തിൽ നടക്കുന്ന” ആളുകളെസംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഫേസ്യക്രിസ്ത്യാനികൾക്കു മുന്നറിയിപ്പുകൊടുത്തു. “[ഇവർ] സകല ധാർമ്മികബോധവും വിട്ടവർ ആയിത്തീർന്നു.” അതുകൊണ്ട് നാം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.—എഫേസ്യർ 4:17-19.
വിദ്രോഹവാസനാപരമായ വീഡിയോ ടേപ്പ് റെക്കോഡിംഗുകളുടെ വ്യാപനവും യുദ്ധത്തിന്റെ വാഴ്ത്തലും അവിഹിത ഉല്ലാസങ്ങളുടെ സ്വാർത്ഥാന്വേഷണവുമെല്ലാം ചിലരെ കുററപ്പുള്ളികളാക്കാനും അതേസമയം നിർദ്ദോഷികളെ കുററകൃത്യങ്ങൾക്കിരയാക്കാനും സഹായിക്കുന്നില്ലേ? എന്നാൽ കുററകൃത്യ ഉപജാപശൃംഖലയിൽ മറെറാരു ഘടകമുണ്ട്.
അത് പിശാചായ സാത്താനാണ്. അവന്റെ കോപം ഇപ്പോഴത്തെ ലോകത്തിന്റെ സ്വഭാവമായ നിർദ്ദയമായ അക്രമത്തിനും കുററകൃത്യത്തിനും തീ കൊളുത്തുന്നു. (1 യോഹന്നാൻ 5:19; വെളിപ്പാട് 12:12) അവന്റെ ഉദ്ദേശ്യം സകലരെയും ജീവനുള്ള സത്യദൈവമായ യഹോവയിൽനിന്ന് അകററുകയെന്നതാണ്. അനേകരുടെ കാര്യത്തിൽ അവൻ വിജയിച്ചേക്കാമെങ്കിലും അവൻ ദൈവത്തിന്റെ യഥാർത്ഥ ദാസൻമാരുടെ നിർമ്മലത തകർക്കുന്നതിൽ പരാജയപ്പെടുമെന്ന് ബൈബിൾ പ്രാവചനികമായി വെളിപ്പെടുത്തുന്നു. ഒടുവിൽ, സാത്താൻ നീക്കംചെയ്യപ്പെടും. എന്നിരുന്നാലും, സാത്താൻ നീക്കപ്പെട്ടാലും അതു കുററകൃത്യത്തിന് അറുതിവരുത്തുമോ? കുററകൃത്യത്തിന്റെ അവസാനം ഇപ്പോൾ അടുത്തിരിക്കുന്നുവോ? (w89 8/15)