അവ എന്തിനു നഷ്ടപ്പെടുത്തുന്നു?
ന്യൂയോർക്ക് നഗരത്തിലെ ഒരു ബാങ്കിൽ ക്യൂ നിൽക്കവേ മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ തന്റെ മുമ്പിൽ നിന്ന മനുഷ്യൻ വീക്ഷാഗോപുര മാസിക വായിക്കുന്നതായി ശ്രദ്ധിച്ചു. പ്രാർത്ഥനയെക്കുറിച്ച് അതിലുണ്ടായിരുന്ന ഒരു ലേഖനം വായിക്കാൻ അവൾ അതീവ ആകാംക്ഷയുള്ളവളായിരുന്നു, തന്നിമിത്തം അവൾ ആ ലക്കത്തിന്റെ തീയതി കുറിച്ചെടുത്തു.
ഏതാനും ദിവസങ്ങൾക്കുശേഷം, യഹോവയുടെ സാക്ഷികൾ അവളുടെ വീടു സന്ദർശിച്ചു. “നിങ്ങൾക്കു ജൂലൈ ലക്കം വീക്ഷാഗോപുരം ഉണ്ടോ?”യെന്ന് അവൾ ചോദിച്ചു. ഒരു പ്രത്യേക മാസികയിലുള്ള അവളുടെ താത്പര്യം മനസ്സിലാക്കിയപ്പോൾ സാക്ഷികളിലൊരാൾ ഇങ്ങനെ നിർദ്ദേശിച്ചു: “രസകരമായ ലക്കങ്ങളൊന്നും നഷ്ടപ്പെടുത്താതിരിക്കുന്നതിനുള്ള ഏററം നല്ല മാർഗ്ഗം വരിക്കാരിയാകുകയാണ്.”
“അതു സാധിക്കുമെന്ന് ഞാൻ അറിഞ്ഞില്ല!” എന്ന് സ്ത്രീ ഉദ്ഘോഷിച്ചു. വാർഷികവരിസംഖ്യ 5 ഡോളർ മാത്രമാണെന്ന് പറഞ്ഞപ്പോൾ അവൾ ഇങ്ങനെ ഉത്തരംപറഞ്ഞു: “നിങ്ങൾക്കു തീർച്ചയുണ്ടോ? മുഴു വർഷത്തേക്കും 5 ഡോളർമാത്രമോ?” അങ്ങനെയാണെന്ന് ഉറപ്പുകൊടുത്തപ്പോൾ അവൾ വീക്ഷാഗോപുരം മാത്രമല്ല, അതിന്റെ കൂട്ടുമാസികയായ ഉണരുക!യും വേണമെന്നാവശ്യപ്പെട്ടു. “വെറും 10 ഡോളറിന് എനിക്ക് രണ്ടു മാസികകളും കിട്ടുമോ?”യെന്ന് അവൾ വീണ്ടും ചോദിച്ചു.
സാക്ഷിയെ വരിസംഖ്യ ഏൽപ്പിക്കാൻ അവൾക്കു സന്തോഷമായിരുന്നു. വീക്ഷാഗോപുരം ഉണരുക! എന്നീ മാസികകൾ നിങ്ങളുടെ വീട്ടിലും കിട്ടും. 50 രൂപാ മാത്രം അയക്കുക. നിങ്ങൾക്ക് ഒരു വർഷത്തേക്ക് രണ്ട് മാസികകളും കിട്ടും (ഒരു മാസത്തിൽ രണ്ടു പ്രതികൾ).
ദയവായി എനിക്ക് വീക്ഷാഗോപുരവും ഉണരുക!യും (മലയാളം) അയച്ചുതരുക. ഞാൻ 50 രൂപ ഇതോടൊപ്പം അയക്കുന്നു.