മതവും നാസിസവും
“ഹിററ്ലറിന്. . . വൈസ്ചാൻസലറായി ഒരു കത്തോലിക്കനാണുണ്ടായിരുന്നത്. ഭരണത്തിന്റെ ഒന്നാംദിവസം മുതൽതന്നെ ഫ്രാൻസ് വോൺ പേപ്പൻ പുതിയ ഭരണകൂടത്തിന്റെ പിന്തുണയിലേക്ക് കത്തോലിക്ക് ഘടകങ്ങളെ ആകർഷിക്കാൻ തമ്പേറടിക്കുന്നവനായിത്തീർന്നു. സാമ്രാജ്യത്തിന്റെ ഏതു ഭാഗത്തും അഡോൾഫ് ഹിററ്ലറിനെ അന്ധമായി അനുസരിക്കാൻ വിശ്വസ്തരെ വോൺ പേപ്പൻ ഉദ്ബോധിപ്പിക്കുന്നതു കേൾക്കാൻ കഴിയുമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിന്റെ പ്രാരംഭത്തിൽ അന്ന് [ഫ്രാൻസ്] വോൺ പേപ്പൻ നയിച്ചിരുന്ന ജർമ്മനിയിലെ കാത്തലിക്ക് പ്രവർത്തനത്തിന്റെയും ചിന്തയുടെയും സംയുക്തസംഘം പിൻവരുന്ന ഔദ്യോഗികപ്രഖ്യാപനം നടത്തി: ‘ജർമ്മൻ കത്തോലിക്കരായ ഞങ്ങൾ ഞങ്ങളുടെ മുഴു ദേഹിയോടും ഞങ്ങളുടെ പൂർണ്ണബോദ്ധ്യങ്ങളോടുംകൂടെ അഡോൾഫ് ഹിററ്ലറിന്റെയും അദ്ദേഹത്തിന്റെ ഗവൺമെൻറിന്റെയും പിമ്പിൽ ഉറച്ചുനിൽക്കും. അദ്ദേഹത്തിന്റെ പിതൃദേശത്തോടുള്ള സ്നേഹത്തിലും അദ്ദേഹത്തിന്റെ ഊർജ്ജിതത്തിലും ഭരണതന്ത്രപരമായ ജ്ഞാനത്തിലും ഞങ്ങൾ അതിശയിക്കുന്നു. . . . ജർമ്മൻ കത്തോലിക്കാമതം . . . മൂന്നാംഭരണകൂടനിർമ്മാണത്തിൽ ഒരു സജീവപങ്കു വഹിക്കേണ്ടതാണ്.’”
ഫ്രാൻസ് വോൺ പേപ്പൻ, താൻ ജർമ്മനിയിൽ സേവിച്ച നാസി ഗവൺമെൻറും റോമിലെ വത്തിക്കാനും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുന്നതിന് കാരണക്കാരനായിരുന്നു. 1933 ജൂലൈ 20-ന് ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടു. ഒരു പ്രത്യേകവിജ്ഞാപനം ഇങ്ങനെ പ്രസ്താവിച്ചു: “കർദ്ദിനാളും സ്റേറററ് സെക്രട്ടറിയുമായ പാസലി [പിന്നീട് പയസ് 12-മൻ പാപ്പാ ആയിത്തീർന്നു] ഇന്ന് വൈസ് ചാൻസലറായ വോൺ പേപ്പന് ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പയസ് എന്ന ബഹുമതി കൊടുത്തു . . . വൈസ് ചാൻസലർ വോൺ പേപ്പൻ കാർഡിനൽ സെക്രട്ടറി ഓഫ് സ്റേറററിന് വൈററ് മെയ്സൻ പോർസലേൻ കൊണ്ടുള്ള ഒരു മഡോണാ റീക്ക്സ് ഗവൺമെൻറിന്റെ ഒരു സമ്മാനമായി കൊടുത്തു. . . . എല്ലാ സമ്മാനങ്ങളിലും ഈ ആലേഖനം ഉണ്ടായിരുന്നു: ‘റീക്ക് കോൺകോഡാററ 1933-ന്റെ ഒരു മെമെന്റോ.’”—ഉദ്ധരണികളെല്ലാം എച്ച് .ഡബ്ലിയൂ. ബഡ്ള്റയാന്റെ ഫ്രാൻസ് വോൺ പേപ്പൻ—അയാളുടെ ജീവിതവും കാലങ്ങളും എന്നതിൽനിന്ന് എടുത്തത്.