വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 2/1 പേ. 28-29
  • ഒരു ജനതയുടെ മരണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ജനതയുടെ മരണം
  • വീക്ഷാഗോപുരം—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ അഗ്നിനാ​ശം
  • യഹോവ രക്ഷയാ​കു​ന്നു
  • ബൈബിൾ പുസ്‌തക നമ്പർ 30—ആമോസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക
    2004 വീക്ഷാഗോപുരം
  • പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—ആമോസ്‌
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി വരും
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 2/1 പേ. 28-29

തിരു​വെ​ഴു​ത്തു​ക​ളിൽ നിന്നുള്ള പാഠങ്ങൾ: ആമോസ്‌ 1:1-9:15

ഒരു ജനതയു​ടെ മരണം

“നിന്റെ ദൈവ​വു​മാ​യി ഏററു​മു​ട്ടാൻ ഒരുങ്ങി​ക്കൊൾക,” “സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ” യിസ്രാ​യേൽജ​ന​ത​യോ​ട്‌പ​റ​യു​ന്നു. (ആമോസ്‌ 4:12, 13) കാരണം? ഐശ്വ​ര്യ​ത്താൽ അന്ധരായി യിസ്രാ​യേ​ല്യർ അവന്റെ ന്യായ​പ്ര​മാ​ണം മറന്നി​രു​ന്നു. അവന്റെ വിശു​ദ്ധ​ദേ​ശത്തെ വിഗ്ര​ഹാ​രാ​ധ​ന​യും ദുർമ്മാർഗ്ഗ​വും രക്തച്ചൊ​രി​ച്ചി​ലും അക്രമ​വും കൊണ്ട്‌ നിറച്ച​തിൽ അവർ കുററ​ക്കാ​രു​മാ​യി​രു​ന്നു.

യഹോ​വ​യു​ടെ പ്രവാ​ച​ക​നെന്ന നിലയിൽ അവന്റെ സ്വന്തം യഹൂദാ​ജ​ന​ത​യോ​ടു മാത്രമല്ല, വിശേ​ഷിച്ച്‌ വടക്കെ യിസ്രാ​യേൽ രാജ്യ​ത്തോ​ടും ഒരു മുന്നറി​യി​പ്പിൻ ദൂത്‌ പ്രഖ്യാ​പി​ക്കാൻ ആമോസ്‌ എഴു​ന്നേൽപ്പി​ക്ക​പ്പെ​ടു​ന്നു. അവൻ യിസ്രാ​യേ​ലി​ന്റെ സ്വയാ​സ​ക്ത​ജീ​വി​ത​രീ​തി നിമിത്തം അവളെ കുററം വിധി​ക്കു​ക​യും ശത്രു​ജ​ന​ത​യു​ടെ കൈക​ളാ​ലുള്ള അവളുടെ അന്തിമ മരണത്തെ മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്യുന്നു. ക്രി.മു. 829-നും ക്രി.മു. 804-നും ഇടക്ക്‌ ഏതോ ഒരു സമയത്ത്‌ എഴുത​പ്പെട്ട ആമോ​സി​ന്റെ പുസ്‌തകം വരാനി​രി​ക്കുന്ന വിപത്തു​കളെ മുൻകൂ​ട്ടി​ക്കാ​ണാ​നുള്ള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യി​ലേ​ക്കുള്ള ഉൾക്കാഴ്‌ച നൽകുന്നു. അത്‌ കാലോ​ചി​ത​മായ ചില മുന്നറി​യി​പ്പു​കൾ നൽകുന്നു.

ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ അഗ്നിനാ​ശം

ആർക്കും ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കളെ ഒഴിഞ്ഞു​പോ​കാൻ സാധ്യമല്ല. ഡമാസ്‌കസ്‌ (സിറിയ), ഗസ്സ (ഫെലി​സ്‌ത്യ), സോർ, ഏദോം, അമ്മോൻ, മോവാബ്‌, യഹൂദ എന്നീ ജനതക​ളു​ടെ കാര്യ​ത്തിൽ ഇതെത്ര സത്യ​മെന്നു തെളിഞ്ഞു! അവരുടെ ദുഷ്‌പ്ര​വൃ​ത്തി​നി​മി​ത്തം അവർക്കെ​തി​രെ​യുള്ള തന്റെ കൈ യഹോവ ‘പിൻതി​രി​പ്പി​ക്ക​യില്ല.’ എന്നിരു​ന്നാ​ലും മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട അവരുടെ അനർത്ഥം ദൈവ​വു​മാ​യുള്ള യിസ്രാ​യേ​ലി​ന്റെ ഉടമ്പടി​ബന്ധം പാലി​ക്കു​ന്ന​തി​ലും അവന്റെ നിയമ​ങ്ങളെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​ലും നേരിട്ട പരാജയം നിമിത്തം അവർ അഭിമു​ഖീ​ക​രിച്ച ന്യായ​വി​ധി​യെ ദൃഢീ​ക​രി​ക്കാൻ മാത്ര​മാണ്‌ ഉതകി​യത്‌.—ആമോസ്‌ 1:1-2:16.

ദൈവ​ത്തി​ന്റെ മുന്നറി​യിപ്പ്‌ ശ്രദ്ധി​ക്കുക. “ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളി​ലും വെച്ച്‌ ഞാൻ നിങ്ങളെ മാത്രം അറിഞ്ഞി​രി​ക്കു​ന്നു” എന്ന്‌ യഹോവ യിസ്രാ​യേ​ലി​നോട്‌ പറയുന്നു. (ആമോസ്‌ 3:2) എന്നിരു​ന്നാ​ലും അവരുടെ പാപപൂർണ്ണ​മായ ഗതി ദൈവ​ത്തി​ന്റെ നാമ​ത്തോ​ടും പരമാ​ധി​കാ​ര​ത്തോ​ടു​മുള്ള പുച്ഛത്തെ പ്രകട​മാ​ക്കി. അനേകർ തങ്ങളുടെ സ്വന്തം സഹോ​ദ​രൻമാ​രു​ടെ ചെലവിൽ ‘ഒരു ഗ്രീഷ്‌മ ഭവനത്തി​നു പുറമെ ഒരു ശീതകാല ഭവന​ത്തോ​ടും’കൂടെ അലസമായ ആഡംബ​ര​ത്തിൽ ജീവി​ച്ചു​കൊണ്ട്‌ സമ്പന്നരാ​യി​രി​ക്കാൻ ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു. (ആമോസ്‌ 3:15) കള്ളപ്പടി​കൾകൊണ്ട്‌ അവർ സ്വാർത്ഥ​പൂർവം ദരി​ദ്രരെ വഞ്ചിച്ചി​രു​ന്നു. അവരുടെ സത്യാ​രാ​ധ​ന​യു​ടെ ഉപേക്ഷണം യഹോ​വ​യു​ടെ ശിക്ഷ വരാനി​രു​ന്നു എന്ന്‌ അർത്ഥമാ​ക്കി. എന്നിരു​ന്നാ​ലും ‘യഹോവ തന്റെ ദാസൻമാർക്ക്‌ വെളി​പ്പെ​ടു​ത്താ​തെ ഒരു കാര്യ​വും ചെയ്‌ക​യില്ല.’ അങ്ങനെ ആമോസ്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ മുൻകൂ​ട്ടി​പ്പ​റ​യു​ക​യും “നിന്റെ ദൈവ​വു​മാ​യി ഏററു​മു​ട്ടാൻ ഒരുങ്ങി​ക്കൊൾക” എന്ന്‌ അവർക്ക്‌ മുന്നറി​യിപ്പ്‌ കൊടു​ക്ക​യും ചെയ്യുന്നു.—ആമോസ്‌ 3:1-4:13.

യഹോവ രക്ഷയാ​കു​ന്നു

അനുത​പി​ക്കു​ന്ന​വ​രോട്‌ ദൈവം കരുണ​കാ​ണി​ക്കും “എന്നെ അന്വേ​ഷി​ക്കു​ക​യും തുടർന്ന്‌ ജീവി​ക്കു​ക​യും ചെയ്യുക” എന്നാണ്‌ യിസ്രാ​യേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ അഭ്യർത്ഥന. (ആമോസ്‌ 5:4) “തിൻമയെ വെറു​ക്കു​ക​യും നൻമയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുക. (ആമോസ്‌ 5:15) എന്നിരു​ന്നാ​ലും അങ്ങനെ​യുള്ള വാക്കുകൾ അവഗണി​ക്ക​പ്പെ​ടു​ന്നു. വിശ്വാ​സ​ത്യാ​ഗി​കൾ വ്യാജ ദൈവ​ങ്ങൾക്ക്‌ ബലികൾ അർപ്പി​ക്കാൻ വിഗ്ര​ഹാ​രാ​ധനാ കേന്ദ്ര​ങ്ങ​ളാ​യി​രുന്ന ബഥേലി​ലേ​ക്കും ഗിൽഗാ​ലി​ലേ​ക്കും കയറി​പ്പോ​കാൻ കൂടുതൽ ഇഷ്ടപ്പെട്ടു. (ആമോസ്‌ 5:26; 1 രാജാ​ക്കൻമാർ 12:28-30) അലങ്കരി​ക്ക​പ്പെട്ട ദന്തകട്ടി​ലു​ക​ളിൽ സുഖ​ലോ​ലു​പ​രായ ദുഷ്‌പ്ര​വൃ​ത്തി​ക്കാർ ഇഷ്ടവീഞ്ഞ്‌ കുടി​ക്കു​ക​യും അത്യു​ത്ത​മ​മായ ഭക്ഷ്യങ്ങ​ളും എണ്ണകളും കൊണ്ട്‌ തങ്ങളെ​ത്തന്നെ ലാളി​ക്ക​യും ചെയ്യുന്നു. (ആമോസ്‌ 5:11; 6:4-6) “യഹോ​വ​യു​ടെ ദിവസം” വരുന്നു, “തന്റെ സ്വന്തം ദേഹി​യെ​ക്കൊണ്ട്‌” ദൈവം യിസ്രാ​യേ​ലി​ന്റെ നാശത്തിന്‌ ആണയി​ട്ടി​രി​ക്കു​ന്നു. (ആമോസ്‌ 5:18; 6:8) യിസ്രാ​യേ​ലി​നെ ഞെരു​ക്കു​ന്ന​തി​നും അവളെ പ്രവാ​സ​ത്തി​ലേക്കു നയിക്കു​ന്ന​തി​നും ഒരു ജനതയെ യഹോവ എഴു​ന്നേൽപ്പി​ക്കും.—ആമോസ്‌ 5:1-6:14.

എതിരാ​ളി​ക​ളെയല്ല, യഹോ​വയെ ഭയപ്പെ​ടുക. യിസ്രാ​യേ​ലി​ന്റെ നാശം ഒരു വെട്ടു​ക്കി​ളി​ക്കൂ​ട്ട​ത്താ​ലൊ സർവദാ​ഹി​യായ ഒരു തീയാ​ലൊ വരുത്ത​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു. ആമോസ്‌ യിസ്രാ​യേ​ലി​നു​വേണ്ടി ദൈവ​ത്തോട്‌ അഭ്യർത്ഥി​ച്ചു, തന്റെ ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ “യഹോ​വക്ക്‌ ഖേദം തോന്നി,” തന്നിമി​ത്തം ഈ വിധത്തിൽ അത്‌ നിർവ​ഹി​ക്ക​പ്പെ​ട്ടില്ല. എന്നിരു​ന്നാ​ലും ഒരു തൂക്കു​ക​ട്ട​കൊണ്ട്‌ ചുവരി​ന്റെ ലംബനി​രപ്പു പരി​ശോ​ധി​ക്കുന്ന ഒരു പണിക്കാ​ര​നെ​പ്പോ​ലെ യഹോവ യിസ്രാ​യേ​ലി​ന്റെ കാര്യ​ത്തിൽ “കൂടു​ത​ലായ യാതൊ​രു ക്ഷമയും മേലാൽ കാട്ടു​ക​യില്ല.” (ആമോസ്‌ 7:1-8) ജനത ശൂന്യ​മാ​ക്ക​പ്പെ​ടണം. കാളക്കു​ട്ടി​യാ​രാ​ധ​ന​യു​ടെ ഒരു പുരോ​ഹി​ത​നാ​യി​രുന്ന അമസ്യാവ്‌ പ്രവാ​ച​കന്റെ ദൂതിൽ കുപി​ത​നാ​യി ആമോ​സി​ന്റെ മേൽ വ്യാജ​മാ​യി രാജ​ദ്രോ​ഹം ചുമത്തു​ക​യും ‘യഹൂദാ​ദേ​ശ​ത്തേക്ക്‌ ഓടി​പ്പോ​കാ​നും’ ബഥേലിൽ ‘മേലാൽ യാതൊ​രു പ്രവചി​ക്ക​ലും നടത്താ​തി​രി​ക്കാ​നും’ അവനോട്‌ ആജ്ഞാപി​ക്ക​യും ചെയ്‌തു. (ആമോസ്‌ 7:12, 13) ആമോസ്‌ ഭയചകി​ത​നാ​കു​ന്നു​ണ്ടോ? ഇല്ല! അവൻ നിർഭയം അമസ്യാ​വി​ന്റെ മരണവും അവന്റെ കുടും​ബ​ത്തിന്‌ അനർത്ഥ​വും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. കൊയ്‌ത്തു​കാ​ലത്ത്‌ ഫലം ശേഖരി​ക്കു​ന്ന​തു​പോ​ലെ യിസ്രാ​യേ​ലു​മാ​യി യഹോ​വക്ക്‌ കണക്കു തീർക്കാ​നുള്ള സമയമാ​ണിത്‌. ഒഴിഞ്ഞു​പോ​വുക സാദ്ധ്യമല്ല.—ആമോസ്‌ 7:1-8:14.

യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ പ്രത്യാ​ശ​യുണ്ട്‌. “യാക്കോബ്‌ ഗൃഹത്തിന്‌ ഞാൻ പൂർണ്ണ​മാ​യി നിർമ്മൂ​ല​നാ​ശം വരുത്തു​ക​യില്ല” എന്ന്‌ യഹോവ പറയുന്നു. യാക്കോ​ബി​ന്റെ സന്തതി​ക​ളിൽ ചിലർക്ക്‌ ഇപ്പോ​ഴും പ്രത്യാ​ശ​യുണ്ട്‌, എന്നാൽ പാപി​കൾക്കില്ല. അവരുടെ നാശം തീർച്ച​യാണ്‌. എന്നിരു​ന്നാ​ലും യഹോവ യിസ്രാ​യേ​ലി​ന്റെ “ബന്ദികളെ തിരികെ കൂട്ടി​ച്ചേർക്കും.”—ആമോസ്‌ 9:1-15.

ഇന്നത്തേ​ക്കു​ള്ള പാഠങ്ങൾ: തങ്ങളെ​ത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​ക്കി​ത്തീർക്കു​ന്നവർ മരണ​യോ​ഗ്യ​രെന്ന്‌ വിധി​ക്ക​പ്പെ​ടും. എന്നിരു​ന്നാ​ലും അനുത​പി​ക്കാ​നുള്ള ദിവ്യ മുന്നറി​യി​പ്പിൻ ദൂത്‌ ശ്രദ്ധി​ക്കുന്ന ആർക്കും യഹോ​വ​യു​ടെ കരുണ കിട്ടും. അവർ ജീവി​ച്ചി​രി​ക്കും. നാം ദൈവത്തെ ഭയപ്പെ​ടു​ന്നെ​ങ്കിൽ അവന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ നിന്ന്‌ നമ്മെ തടയാൻ നാം എതിരാ​ളി​കളെ അനുവ​ദി​ക്ക​യില്ല. (w89 4/1)

[28-ാം പേജിലെ ചതുരം]

ബൈബിൾവാക്യങ്ങൾ പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

● 1:5പുരാതനനഗരങ്ങൾക്ക്‌ ഉയരമുള്ള മതിലു​ക​ളും വലിയ പടിവാ​തി​ലു​ക​ളും ഉണ്ടായി​രു​ന്നു. ഈ പടിവാ​തി​ലു​കൾ പൂട്ടു​ന്ന​തിന്‌ അവയുടെ അകവശത്ത്‌ അവക്കെ​തി​രെ ഇരുമ്പു​കൊ​ണ്ടോ ഓടു​കൊ​ണ്ടോ ഉള്ള നീണ്ട ഓടാ​മ്പ​ലു​കൾ വെച്ചി​രു​ന്നു. ഡമാസ്‌ക​സി​ന്റെ ഓടാ​മ്പ​ലി​ന്റെ തകർക്കൽ സിറിയൻ തലസ്ഥാനം അശ്ശൂര്യ​രു​ടെ മുമ്പാകെ നിലം​പ​തി​ക്കു​മെന്ന്‌ അർത്ഥമാ​ക്കി. ഓടാ​മ്പ​ലു​കൾ തകർക്ക​പ്പെ​ട്ട​തു​കൊണ്ട്‌ നഗരപ​ടി​വാ​തി​ലു​കൾ പൂട്ടാൻകഴിയാഞ്ഞതുപോലെയായിരിക്കുമായിരുന്നു.—2 രാജാ​ക്കൻമാർ 16:8, 9.

● 4:1—ശമര്യ​യിൽ വസിച്ചി​രുന്ന ആഡംബ​ര​പ്രി​യ​രാ​യി​രുന്ന സ്‌ത്രീ​കൾ “ബാശാൻ പശുക്കൾ” എന്നു പരാമർശി​ക്ക​പ്പെട്ടു. ബാശാ​നി​ലെ സമൃദ്ധ​മായ മേച്ചൽസ്ഥ​ലങ്ങൾ നല്ല മൃഗജാ​തി​ക​ളു​ടെ ഉൽപ്പാ​ദ​ന​ത്തി​നു സംഭാവന ചെയ്‌തു. (ആവർത്തനം 32:14; യെഹെ​സ്‌ക്കേൽ 39:18) ഈ സ്വാർത്ഥ “ബാശാൻ പശുക്കൾ” തങ്ങളുടെ സ്വന്തം “ദന്തഗൃ​ഹങ്ങൾ” നിറക്കു​ന്ന​തിന്‌ ദരി​ദ്ര​രിൽനി​ന്നു പണം പിഴി​ഞ്ഞെ​ടു​ക്കാൻ പ്രത്യ​ക്ഷ​ത്തിൽ തങ്ങളുടെ “യജമാ​നൻമാ​രെ” അഥവാ ഭർത്താ​ക്കൻമാ​രെ നിർബ​ന്ധി​ച്ചു. (ആമോസ്‌ 3:15) എന്നിരു​ന്നാ​ലും അത്തരം പ്രവർത്ത​നങ്ങൾ ദിവ്യ പ്രതി​ക്രി​യ​ക​ളിൽ കലാശി​ച്ചു.

● 4:6—“പല്ലുക​ളു​ടെ ശുചി​ത്വം” എന്ന പദപ്ര​യോ​ഗം “അപ്പത്തിന്റെ ദാരി​ദ്ര്യം” എന്ന സമാന്തര പദസം​ഹി​ത​യാൽ വിശദീ​ക​രി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ, അത്‌ ക്ഷാമകാ​ലത്തെ പരാമർശി​ക്കു​ന്ന​താ​യി തോന്നു​ന്നു. അപ്പോൾ ഭക്ഷിക്കാ​നൊ​ന്നു​മി​ല്ലാ​ത്ത​തി​നാൽ പല്ലുകൾ ശുചി​യാ​യി​രി​ക്കു​മ​ല്ലോ. തെളി​വ​നു​സ​രിച്ച്‌, അവൻ പണ്ടേ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്ന​തു​പോ​ലെ, ദേശ​ത്തേക്ക്‌ ക്ഷാമം അയച്ചു​കൊണ്ട്‌ യഹോവ വിഗ്ര​ഹാ​രാ​ധി​ക​ളായ പത്തു​ഗോ​ത്ര രാജ്യ​ത്തോ​ടുള്ള തന്റെ അനിഷ്ടം പ്രകടി​പ്പി​ച്ചി​രു​ന്നു. (ആവർത്തനം 28:48) എന്നിരു​ന്നാ​ലും, ദിവ്യ​ന്യാ​യ​വി​ധി​യു​ടെ ഇതോ മററു പ്രകട​ന​ങ്ങ​ളോ ഈ ഉടമ്പടി​ലം​ഘി​ക​ളായ ജനത്തിന്റെ ഹൃദയ​ത്തി​ലേക്ക്‌ ആണ്ടിറ​ങ്ങി​യില്ല.—ആമോസ്‌ 4:6, 8-11.

● 5:2—ആമോസ്‌ തന്റെ പ്രവചനം ഉച്ചരി​ച്ച​കാ​ലത്ത്‌ ജനവും യിസ്രാ​യേൽദേ​ശ​വും ഒരു വിദേ​ശ​ശ​ക്തി​യാൽ കീഴട​ക്ക​പ്പെ​ടു​ക​യും കൊള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നില്ല. അങ്ങനെ അവർ ഒരു കന്യക​യാ​യി മൂർത്തീ​ക​രി​ക്ക​പ്പെട്ടു. എന്നിരു​ന്നാ​ലും ചുരു​ക്കം​ചില വർഷങ്ങൾകൊണ്ട്‌ യിസ്രാ​യേൽക​ന്യക അശ്ശൂര്യ​രു​ടെ മുമ്പാകെ നിലം പതിക്കു​ക​യും ഡമാസ്‌ക്ക​സി​ന​പ്പു​റ​ത്തേക്ക്‌ “പ്രവാ​സ​ത്തി​ലേക്കു പോകു​ക​യും ചെയ്യും”. (ആമോസ്‌ 5:27) യിസ്രാ​യേ​ലി​ന്റെ അവിശ്വ​സ്‌ത​ത​നി​മി​ത്ത​മുള്ള അവളുടെ നാശം സംബന്ധിച്ച്‌ ആമോ​സിന്‌ വളരെ ഉറപ്പു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അതു നടന്നു​ക​ഴി​ഞ്ഞ​തു​പോ​ലെ അവൻ അതിനെ വർണ്ണി​ക്കു​ന്നു.

● 7:1—“രാജാ​വി​ന്റെ വക അരിഞ്ഞ പുല്ല്‌” രാജാ​വി​ന്റെ മൃഗങ്ങൾക്കും കുതി​ര​പ്പ​ട​ക്കും തീററി കൊടു​ക്കു​ന്ന​തിന്‌ രാജാവ്‌ ഈടാ​ക്കിയ നികു​തി​യെ അഥവാ കപ്പത്തെ പരാമർശി​ക്കാൻ നല്ല സാദ്ധ്യ​ത​യുണ്ട്‌. രാജാ​വി​ന്റെ നികുതി ആദ്യം കൊടു​ക്ക​ണ​മാ​യി​രു​ന്നു. അതിനു​ശേഷം ജനങ്ങൾക്ക്‌ സ്വന്തം ഉപയോ​ഗ​ത്തിന്‌ “പുല്ല്‌” അല്ലെങ്കിൽ സസ്യങ്ങൾ എടുക്കാ​മാ​യി​രു​ന്നു. എന്നാൽ അവർക്ക്‌ അത്‌ ചെയ്യാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ ഈ പിൽക്കാല നടീൽ വെട്ടു​ക്കി​ളി​കൾ വന്നു തിന്നു​തീർത്തു.

● 8:2—കൊയ്‌ത്തു​കാ​ല​ത്തി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ വേനൽക്കാല പഴങ്ങൾ പറി​ച്ചെ​ടു​ത്തി​രു​ന്നു. അങ്ങനെ കാർഷി​ക​വൽസ​ര​ത്തി​ന്റെ അന്ത്യം യിസ്രാ​യേൽ അതിന്റെ അന്ത്യത്തിൽ എത്തിയി​രു​ന്നു​വെന്ന്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. “അവരോ​ടു ഞാൻ മേലാൽ കൂടു​ത​ലാ​യി ക്ഷമിക്ക​യില്ല,” യഹോവ പ്രഖ്യാ​പി​ച്ചു. ജനതയു​ടെ​മേൽ അവന്റെ ന്യായ​വി​ധി നടത്താ​റാ​യി​രു​ന്നു.

● 9:7—അവരുടെ വിശ്വ​സ്‌ത​രായ പൂർവി​കർ നിമിത്തം യഹോവ യിസ്രാ​യേ​ല്യ​രെ തിര​ഞ്ഞെ​ടു​ക്കു​ക​യും അവരുടെ പൂർവ പിതാ​ക്കളെ ഈജി​പ്‌റ​റി​ലെ അടിമ​ത്വ​ത്തിൽ നിന്നു വിടു​വി​ക്കു​ക​യും കനാലി​ലേക്ക്‌ വരുത്തു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ അവർക്ക്‌ ഇതിൽ അഹങ്കരി​ക്കാൻ അടിസ്ഥാ​ന​മി​ല്ലാ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ ദുഷ്ടത കൂശ്യ​രു​ടെ അതേ നിലയാണ്‌ അവർക്കു നേടി​ക്കൊ​ടു​ത്തത്‌ (റോമർ 2:25 താരത​മ്യ​പ്പെ​ടു​ത്തുക) അതു​പോ​ലെ ഈജി​പ്‌റ​റിൽ നിന്നുള്ള വിടുതൽ മേലാൽ തുടർച്ച​യായ ദിവ്യാം​ഗീ​കാ​ര​ത്തി​ന്റെ ഉറപ്പാ​യി​രു​ന്നില്ല. ഫെലി​സ്‌ത്യ​രും സിറി​യ​ക്കാ​രും അവരുടെ മുൻ പ്രദേ​ശ​ങ്ങ​ളിൽ വസിക്കു​ന്നി​ല്ലെ​ന്നുള്ള വസ്‌തു​ത​പോ​ലെ തന്നെ. വിശ്വ​സ്‌ത​രായ ഗോ​ത്ര​പി​താ​ക്കൻമാ​രിൽനി​ന്നുള്ള ഉത്ഭവം യിസ്രാ​യേ​ല്യ​രെ രക്ഷിക്കാൻ പോക​യാ​യി​രു​ന്നില്ല. ദൈവ​വു​മാ​യുള്ള ഒരു അംഗീ​കൃ​ത​നില അവന്റെ ഇഷ്ടത്തോ​ടുള്ള അനുസ​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—ആമോസ്‌ 9:8-10; പ്രവൃ​ത്തി​കൾ 10:34-35.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക