“തക്കസമയത്ത് പറയപ്പെടുന്ന ഒരു വാക്ക്”
“വെള്ളിക്കൊത്തുപണികളിലെ സ്വർണ്ണ ആപ്പിളുകൾപോലെയാണ് തക്ക സമയത്ത് പറയപ്പെടുന്ന ഒരു വാക്ക്” എന്ന് സദൃശവാക്യങ്ങൾ 25:11 പറയുന്നു. ചിന്തയോടുകൂടിയ നമ്മുടെ വാക്കുകൾക്കും ദയാപ്രവൃത്തികൾക്കും യഹോവയുടെ അംഗീകാരത്തിന്റെ പാതയിലൂടെ നീതിമാനായ ഒരാളുടെ ഹൃദയത്തെ സൗമ്യമായി തിരിച്ചുവിടാൻ കഴിയും. നമ്മൾ വർഷങ്ങൾക്കുമുമ്പുപോലും പറഞ്ഞതൊ ചെയ്തതൊ ആയ ഒരു സംഗതി മറെറാരു വ്യക്തി ഇപ്പോഴും പ്രിയങ്കരമായി ഓർത്തിരുന്നേക്കാം. ദൃഷ്ടാന്തത്തിന് ഒരു സർക്കിട്ട് മേൽവിചാരകനും അദ്ദേഹത്തിന്റെ ഭാര്യയും ഒരു സഭ സന്ദർശിച്ചുകൊണ്ടിരുന്നപ്പോൾ പുതുതായി സ്നാനമേററ ഒരു സഹോദരിയുടെ അതിഥികളായി. സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ കാണിക്കപ്പെട്ട ആതിഥ്യത്തോടുള്ള വിലമതിപ്പോടെ ഒരു നന്ദിക്കത്തയച്ചു. ഏഴിൽപരം വർഷങ്ങൾ കഴിഞ്ഞ് അവർക്ക് പിൻവരുന്ന എഴുത്തു ലഭിച്ചു:
“നിങ്ങൾ യഥാർത്ഥത്തിൽ അറിഞ്ഞിരിക്കാതെ തന്നെ ഈ വർഷങ്ങളിൽ നിങ്ങൾ എനിക്ക് ഒരു സഹായമായിരുന്നതിനെ കുറിച്ച് നിങ്ങളെ എഴുതിയറിയിക്കണമെന്ന് എനിക്കു തോന്നി. ജിമ്മും നിങ്ങളും ഒരു ചെറിയ ഭക്ഷണത്തിനുവേണ്ടി മാത്രമാണ് എന്റെ വീട്ടിൽ വന്നത്, എന്നിട്ടും നിങ്ങൾ വളരെ നല്ല ഒരു നന്ദിപ്രകടന കാർഡ് അയച്ചു. അത് വളരെ ഊഷ്മളമായിരുന്നു, എന്നാൽ എന്റെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങിയത് ആ തിരുവെഴുത്തായിരുന്നു. ഞാൻ അത് ഒരിക്കലും മറന്നിട്ടില്ല. അത് 1976-ലായിരുന്നു. സത്യത്തിൽ യഥാർത്ഥത്തിൽ താൽപ്പര്യമുണ്ടായിരുന്നത് എന്റെ കുടുംബത്തിൽ എനിക്കുമാത്രമായിരുന്നു. ഞാൻ എന്റെ പെൺമക്കളുമായി അദ്ധ്യയനം നടത്തുകയും ഒരു നല്ല ഭാര്യയായിരിക്കാൻ ശ്രമിക്കയും ചെയ്തു. എന്നാൽ ചില സമയങ്ങളിൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞ് സത്യത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ ആഗ്രഹിച്ചു—വെറുതെ പുറത്തു നിൽക്കാൻ ആഗ്രഹിച്ചു. എന്നാൽ നിങ്ങൾ എഴുതിയ ആ തിരുവെഴുത്ത് എന്റെ ഹൃദയത്തിൽ എന്നെ വലിച്ചു നിർത്തുമായിരുന്നു. ഞാൻ എന്നോടുതന്നെ ‘ഇത് എന്നെ സംബന്ധിച്ച് എത്ര സ്വാർത്ഥതയാണ്’ എന്നു പറയുകയും തുടരുകയും ചെയ്യുമായിരുന്നു.
“ആ എട്ടു വർഷക്കാലത്ത് മററ് യാതൊരു കാര്യത്തിനും എന്റെമേൽ ഇത്രയും സ്വധീനമുണ്ടായിരുന്നിട്ടില്ല, അതിനെക്കുറിച്ച് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിച്ചു. ആ തിരുവെഴുത്തിനു പുറമെ, ഞാൻ ചെയ്യേണ്ട ഒരു കാര്യം ചെയ്തതിനുവേണ്ടി നിങ്ങളെപ്പോലെ തിരക്കുള്ള ഒരാൾ എനിക്കു നന്ദിപറയാൻ സമയമെടുക്കുന്നത് എത്ര മഹത്താണെന്ന് ഞാൻ ചിന്തിച്ചു.
“ഓ, അതെ—ആ തിരുവെഴുത്ത്—2 യോഹന്നാൻ 8.
“സാന്ദ്ര”
ഇന്ന്, സാന്ദ്രയുടെ ഭർത്താവ് സ്നാനപ്പെട്ടുകഴിഞ്ഞു, സുവാർത്തയുടെ ഒരു പ്രഘോഷകനെന്നനിലയിൽ അവളോടുകൂടെ ചേർന്നിരിക്കുന്നു. അവരുടെ രണ്ടു പുത്രിമാരിൽ ഒരാൾ ഒരു സാധാരണ പയനിയറാണ്. മറെറ പുത്രി അടുത്തകാലത്ത് ഹൈസ്കൂൾ ബിരുദം നേടിയശേഷം സഹായപയനിയറിംഗ് നടത്തിക്കൊണ്ടിരിക്കയാണ്.
ഒടുവിൽ, എന്താണ് 2 യോഹന്നാൻ 8 പറയുന്നത്? “ഞങ്ങളുടെ പ്രവർത്തനഫലങ്ങൾ നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ഒരു പൂർണ്ണ പ്രതിഫലം ലഭിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിക്കുക.” (w88 2/1)