വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w88 10/1 പേ. 15-20
  • യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക
  • വീക്ഷാഗോപുരം—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സഹോ​ദ​ര​പ്രീ​തി എവിടെ?
  • യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നാൽ അതിജീ​വ​നം
  • ഒരു ശോഭ​ന​ഭാ​വി
  • യഹോവ തന്റെ ദാസൻമാ​രെ പിന്താ​ങ്ങു​ന്നു
  • പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക
    2003 വീക്ഷാഗോപുരം
  • “യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മറ്റുള്ളവരിലുള്ള വിശ്വാസം സന്തുഷ്ടജീവിതത്തിന്‌ അനിവാര്യം
    2003 വീക്ഷാഗോപുരം
  • നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്കു വിശ്വ​സി​ക്കാ​നാ​കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
കൂടുതൽ കാണുക
വീക്ഷാഗോപുരം—1988
w88 10/1 പേ. 15-20

യഹോ​വയെ നിങ്ങളു​ടെ ആശ്രയ​മാ​ക്കു​ക

“യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നൻമ ചെയ്യു​ക​യും ചെയ്യുക; . . . യഹോ​വ​യിൽ അതിയാ​യി ആനന്ദി​ക്കുക.”—സങ്കീർത്തനം 37:3,4.

1, 2. (എ) ഒന്നാം നൂററാ​ണ്ടിൽ യഹോ​വ​യിൽ ആശ്രയി​ക്കാ​ഞ്ഞ​വർക്കും ആശ്രയി​ച്ച​വർക്കും എന്തു സംഭവി​ച്ചു? (ബി) നമ്മുടെ കാലത്തെ മതത്തെ സംബന്ധിച്ച്‌ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാ​വു​ന്ന​താണ്‌?

നമ്മുടെ പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടിൽ യഹൂദ മതനേ​താ​ക്കൻമാർ ദൈവത്തെ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെട്ടു. എന്നാൽ അവർ അവനിൽ ആശ്രയി​ച്ചില്ല. അവർ അവന്റെ കൽപ്പന​കളെ ലംഘി​ക്കു​ക​യും അവന്റെ പ്രതി​നി​ധി​കളെ പീഡി​പ്പി​ക്കു​ക​യും ചെയ്‌തു. (മത്തായി 15:3; യോഹ​ന്നാൻ 15:20) തൽഫല​മാ​യി, ‘അവരുടെ ഭവനം ഉപേക്ഷി​ക്ക​പ്പെട്ടു,’ യഹോ​വ​യാൽ. (മത്തായി 23: 38) ക്രി. വ. 70-ൽ റോമാ​സൈ​ന്യ​ങ്ങൾ യരൂശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും നശിപ്പി​ച്ചു. മതനേ​താ​ക്കൾക്കും അവരുടെ അനുഗാ​മി​കൾക്കും വലിയ ജീവനഷ്ടം ഭവിച്ചു. എന്നാൽ യഹോ​വ​യിൽ ആശ്രയി​ച്ചവർ സംരക്ഷി​ക്ക​പ്പെട്ടു, എന്തെന്നാൽ അവർ അവന്റെ വക്താക്ക​ളു​ടെ മുന്നറി​യി​പ്പു​കൾ അനുസ​രി​ക്കു​ക​യും സുരക്ഷി​ത​സ്ഥ​ല​ത്തേക്ക്‌ ഓടു​ക​യും ചെയ്‌തി​രു​ന്നു.—മത്തായി 24:15-22; ലൂക്കോസ്‌ 21:20-24

2 ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ ഈ ലോക​ത്തി​ലെ മതങ്ങൾ സത്യ​ദൈ​വ​മായ യഹോ​വയെ ആശ്രയി​ക്കു​ന്നു​ണ്ടോ? അവർ അവന്റെ കൽപ്പന​ക​ള​നു​സ​രി​ക്കു​ക​യും അവന്റെ ഇഷ്ടം ചെയ്യു​ക​യും ചെയ്യു​ന്നു​ണ്ടോ, അതോ അവർ ദൈവം ഉപേക്ഷി​ച്ചി​രുന്ന ഒന്നാം നൂററാ​ണ്ടി​ലെ മതനേ​താ​ക്കളെ അനുക​രി​ക്കു​ക​യാ​ണോ? ഇന്നത്തെ മതങ്ങളിൽ ഏതിന്‌ “യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നൻമ ചെയ്യു​ക​യും ” ചെയ്യു​ന്നതു നിമിത്തം അവനാൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തിന്‌ പ്രതീ​ക്ഷി​ക്കാൻ കഴിയും?—സങ്കീർത്തനം 37:3.

സഹോ​ദ​ര​പ്രീ​തി എവിടെ?

3. സമാധാ​നം കൈവ​രു​ത്താ​നുള്ള മതപര​മായ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

3 “സകല മനുഷ്യ​രാ​ശി​യും അതിന്റെ അതിജീ​വ​ന​ത്തിന്‌ വലിയ ഭീഷണി​യെ നേരി​ടു​ക​യാണ്‌” എന്ന്‌ ജോൺ പോൾ രണ്ടാമൻ പാപ്പാ മുന്നറി​യിപ്പ്‌ നൽകി​യിട്ട്‌ അധിക​നാ​ളാ​യില്ല. “അങ്ങനെ​യുള്ള ഭീഷണി​കളെ വ്യത്യസ്‌ത മതസമൂ​ഹ​ങ്ങ​ളു​ടെ ഇടയിലെ കൂട്ടായ ശ്രമങ്ങ​ളാൽ ഏററം നന്നായി നേരി​ട്ടി​ട്ടുണ്ട്‌” എന്ന്‌ അദ്ദേഹം ഊന്നി​പ്പ​റഞ്ഞു. “സമാധാ​ന​ത്തി​നും അനുര​ഞ്‌ജ​ന​ത്തി​നും” വേണ്ടി മതനേ​താ​ക്കൻമാർ “ഒത്തു ചേർന്നു പ്രവർത്തി​ക്കണ”മെന്നു​ള്ളത്‌ ദൈ​വേ​ഷ്ട​മാ​ണെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നിരു​ന്നാ​ലും, അത്‌ ദൈ​വേ​ഷ്ട​മാ​ണെ​ങ്കിൽ, ഈ ദിശയി​ലുള്ള നൂററാ​ണ്ടു​ക​ളി​ലെ ശ്രമങ്ങളെ ദൈവം അനു​ഗ്ര​ഹി​ച്ചി​ട്ടി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? തന്റെ സ്വർഗ്ഗീയ രാജ്യം മുഖേന സമാധാ​നം കൈവ​രു​ത്താ​നുള്ള ദൈവ​ത്തി​ന്റെ മാർഗ്ഗ​ത്തിൽ ഈ മതങ്ങൾ വിശ്വ​സി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാണ്‌ അവൻ അങ്ങനെ ചെയ്യാ​ത്തത്‌. (മത്തായി 6:9,10) പകരം, അവർ ജനതക​ളു​ടെ യുദ്ധങ്ങ​ളെ​യും രാഷ്‌ട്രീ​യ​ത്തെ​യും പിന്താ​ങ്ങി​യി​രി​ക്കു​ന്നു. തൽഫല​മാ​യി, യുദ്ധകാ​ലത്ത്‌ ഒരു രാഷ്‌ട്ര​ത്തി​ലെ മതഭക്തർ മറെറാ​രു രാഷ്‌ട്ര​ത്തി​ലെ മതഭക്തരെ കൊ​ന്നൊ​ടു​ക്കി​യി​രി​ക്കു​ന്നു, സ്വന്തം മതത്തിലെ ആളുകളെ പോലും കൊന്നി​ട്ടുണ്ട്‌. കത്തോ​ലി​ക്കർ കത്തോ​ലി​ക്ക​രെ​യും പ്രോ​ട്ട​സ്‌റ​റൻറു​കാർ പ്രോ​ട്ട​സ്‌റ​റൻറു​കാ​രെ​യും കൊന്നി​ട്ടുണ്ട്‌, മററു മതങ്ങളും അതു തന്നെ ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ യഥാർത്ഥ ആത്മീയ സഹോ​ദ​രൻമാർ ദൈവത്തെ സേവി​ക്കു​ന്നു​വെ​ന്ന​വ​കാ​ശ​പ്പെ​ടു​മ്പോൾ അന്യോ​ന്യം കൊല്ലു​മോ?

4. സത്യമ​ത​ത്തി​ന്റെ പ്രമാണം എന്താ​ണെന്ന്‌ യേശു പറഞ്ഞു, ഇത്‌ “ഒരു പുതിയ കൽപ്പന” ആയിരു​ന്ന​തെ​ന്തു​കൊണ്ട്‌?

4 യേശു തന്റെ അനുഗാ​മി​ക​ളോട്‌ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞ​പ്പോൾ അവൻ സത്യമ​ത​ത്തി​നുള്ള പ്രമാണം വെച്ചു: “നിങ്ങൾ അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന തരുന്നു; ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, നിങ്ങളും അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെ​ന്നു​തന്നെ. നിങ്ങൾക്കു നിങ്ങളു​ടെ ഇടയിൽതന്നെ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്നു എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:34,35) അതു​കൊണ്ട്‌ സത്യമതം ആചരി​ക്കു​ന്നവർ അന്യോ​ന്യം സ്‌നേ​ഹി​ക്കണം. “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും അന്യോ​ന്യം സ്‌നേ​ഹി​ക്കണ”മെന്ന്‌ യേശു പറഞ്ഞതു​കൊണ്ട്‌ അത്‌ “ഒരു പുതിയ കൽപ്പന” ആയിരു​ന്നു. അവൻ തന്റെ അനുഗാ​മി​കൾക്കു​വേണ്ടി തന്റെ ജീവനെ വെച്ചു​കൊ​ടു​ക്കാൻ സന്നദ്ധനാ​യി​രു​ന്നു. അതുതന്നെ ചെയ്യാൻ അവർ സന്നദ്ധരാ​യി​രി​ക്കണം, സഹവി​ശ്വാ​സി​ക​ളു​ടെ ജീവൻ നശിപ്പി​ക്കാ​നല്ല, പിന്നെ​യോ, ആവശ്യ​മെ​ങ്കിൽ തങ്ങളുടെ സ്വന്തം ജീവനെ വെച്ചു​കൊ​ടു​ക്കാൻ. അതു പുതി​യ​താ​യി​രു​ന്നു, എന്തു കൊ​ണ്ടെ​ന്നാൽ മോ​ശൈക ന്യായ​പ്ര​മാ​ണം അങ്ങനെ ആവശ്യ​പ്പെ​ട്ടി​രു​ന്നില്ല.

5. തന്റെ സത്യാ​രാ​ധ​ക​രു​ടെ ഇടയിൽ സ്‌നേ​ഹ​വും ഐക്യ​വും ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​വ​ചനം ശക്തമായി ഊന്നി​പ്പ​റ​യു​ന്ന​തെ​ങ്ങനെ?

5 ദൈവ​വ​ചനം പ്രസ്‌താ​വി​ക്കു​ന്നു: “‘ഞാൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു’ എന്ന പ്രസ്‌താ​വന ചെയ്‌തിട്ട്‌ തന്റെ സഹോ​ദ​രനെ വെറു​ക്കു​ക​യാ​ണെ​ങ്കിൽ അവൻ ഒരു നുണയൻ ആകുന്നു. എന്തെന്നാൽ താൻ കണ്ടിട്ടുള്ള തന്റെ സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വന്‌ താൻ കണ്ടിട്ടി​ല്ലാത്ത ദൈവത്തെ സ്‌നേ​ഹി​ക്കാൻ കഴിയു​ന്നതല്ല. നമുക്ക്‌ അവനിൽ നിന്ന്‌ ഈ കൽപ്പന ലഭിച്ചി​ട്ടുണ്ട്‌, ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവൻ തന്റെ സഹോ​ദ​ര​നെ​യും സ്‌നേ​ഹി​ക്ക​ണ​മെ​ന്നു​തന്നെ.” (1 യോഹ​ന്നാൻ 4:20,21) ഈ സ്‌നേ​ഹ​ത്താൽ, യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ യഥാർത്ഥ സാർവ്വ​ദേ​ശീയ ഐക്യം നിലനിർത്തു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ 1 കൊരി​ന്ത്യർ 1:10-ൽ പറയുന്നു: “സഹോ​ദ​രൻമാ​രേ, നിങ്ങൾ എല്ലാവ​രും യോജി​പ്പിൽ സംസാ​രി​ക്ക​ണ​മെ​ന്നും നിങ്ങളു​ടെ ഇടയിൽ ഭിന്നതകൾ ഉണ്ടായി​രി​ക്ക​രു​തെ​ന്നും എന്നാൽ നിങ്ങൾ ഏകമന​സ്സി​ലും ഏകചി​ന്താ​ഗ​തി​യി​ലും ഉചിത​മാ​യി ഐക്യ​പ്പെ​ട്ടി​രി​ക്ക​ണ​മെ​ന്നും ഞാൻ നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നു.”—1 യോഹ​ന്നാൻ 3:10-12 കൂടെ കാണുക.

6. തങ്ങൾ “സകല മനുഷ്യ​രു​ടെ​യും രക്തം സംബന്ധിച്ച്‌ നിർമ്മ​ലരാ”ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

6 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ 5 കോടി 50 ലക്ഷം പേർ കൊല്ല​പ്പെ​ട്ടു​വെന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ പറയുന്നു. യഹോ​വ​യു​ടെ സാക്ഷികൾ ഒഴിച്ചുള്ള എല്ലാ മുഖ്യ​മ​ത​ങ്ങ​ളി​ലെ​യും ആളുക​ളാ​ലാണ്‌ അവർ കൊല്ല​പ്പെ​ട്ടത്‌. യാതൊ​രു യഹോ​വ​യു​ടെ സാക്ഷി​യും അങ്ങനെ​യുള്ള മരണങ്ങൾക്കി​ട​യാ​ക്കി​യി​ട്ടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെ​ന്നുള്ള കൽപ്പന അനുസ​രി​ക്കു​ക​യും രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങ​ളിൽ ഉൾപ്പെ​ടാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌തു. തങ്ങളുടെ നിഷ്‌പ​ക്ഷ​നില നിമിത്തം അനേകം സാക്ഷികൾ രക്തസാ​ക്ഷി​ക​ളാ​യെ​ങ്കി​ലും “ഞാൻ സകല മനുഷ്യ​രു​ടെ​യും രക്തം സംബന്ധിച്ച്‌ നിർമ്മ​ല​നാണ്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞതു​പോ​ലെ അവർക്ക്‌ പറയാൻ കഴിയും.—പ്രവൃ​ത്തി​കൾ 20:26.

7, 8. ചില പള്ളി ഭക്തർ തങ്ങളുടെ രക്തപാ​തകം സമ്മതി​ക്കു​ന്ന​തെ​ങ്ങനെ?

7 ജപ്പാനിൽ 1945-ൽ ആററം​ബോം​ബിട്ട വ്യോ​മ​സേ​ന​കൾക്കു​വേ​ണ്ടി​യുള്ള ഒരു കത്തോ​ലി​ക്കാ പുരോ​ഹി​തൻ അടുത്ത കാലത്ത്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “കഴിഞ്ഞ 1,700 വർഷങ്ങ​ളിൽ സഭ യുദ്ധത്തെ ബഹുമാ​ന്യ​മാ​ക്കി​ക്കൊ​ണ്ടാ​ണി​രു​ന്നത്‌. അത്‌ മാന്യ​മായ ഒരു ക്രിസ്‌തീയ തൊഴി​ലാ​ണെന്ന്‌ വിശ്വ​സി​ക്കാൻ അത്‌ ആളുകളെ പ്രേരി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇതു സത്യമല്ല. നാം മസ്‌തിഷ്‌ക്ക പ്രക്ഷാ​ളനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. . . . നീതി​നി​ഷ്‌ഠ​മായ യുദ്ധത്തി​ന്റെ സുവി​ശേഷം യേശു ഒരിക്ക​ലും പഠിപ്പി​ച്ചി​ട്ടി​ല്ലാത്ത സുവി​ശേ​ഷ​മാണ്‌ . . . ഒരു ന്യൂക്ലി​യർ യുദ്ധ ശീർഷ​ക​ത്താൽ ആളുകളെ ഭസ്‌മീ​ക​രി​ക്കു​ന്നത്‌ അന്യാ​യ​മാ​യി​രി​ക്കെ, നേപാം ബോം​ബി​നാൽ അല്ലെങ്കിൽ അഗ്നി​ക്ഷേ​പി​ണി​യാൽ ആളുകളെ ഭസ്‌മീ​ക​രി​ക്കു​ന്നതു ന്യായ​മാ​ണെന്നു സൂചി​പ്പി​ക്കാൻ യേശു​വി​ന്റെ ജീവി​ത​ത്തി​ലോ പഠിപ്പി​ക്ക​ലി​ലോ യാതൊ​ന്നു​മില്ല.”

8 ലണ്ടൻ കാത്തലിക്ക്‌ ഹെറൾഡ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ആദിമ ക്രിസ്‌ത്യാ​നി​കൾ . . . യേശു​വി​ന്റെ വാക്കു വിശ്വ​സി​ക്കു​ക​യും ശിക്ഷ മരണമാ​യി​രു​ന്നി​ട്ടു പോലും റോമാ​സൈ​ന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌തു. സഭ അതിന്റെ ആദ്യ നിലപാ​ടി​നോ​ടു പററി​നി​ന്നി​രു​ന്നെ​ങ്കിൽ മുഴു ചരി​ത്ര​വും വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മാ​യി​രു​ന്നി​ല്ലേ? . . . ഇന്നത്തെ സഭകൾ സംയു​ക്ത​മാ​യി യുദ്ധത്തെ അപലപി​ക്കു​മെ​ങ്കിൽ  . . . , അത്‌ ഓരോ അംഗവും ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ സൈന്യ​ത്തിൽ ചേരാ​തി​രി​ക്കാൻ മന:സാക്ഷി വിസമ്മ​ത​ത്താൽ പ്രതിജ്ഞാ ബദ്ധനാ​യി​രി​ക്കു​മെ​ങ്കിൽ, തീർച്ച​യാ​യും സമാധാ​നം ഉറപ്പാ​ക്ക​പ്പെ​ട്ടേ​ക്കാം. എന്നാൽ ഇത്‌ ഒരിക്ക​ലും സംഭവി​ക്കു​ക​യി​ല്ലെന്ന്‌ നമുക്ക​റി​യാം.”

9. യഹോവ ഈ ലോക​ത്തി​ലെ മതങ്ങളെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു​വെന്ന്‌ നാം നിഗമനം ചെയ്യു​ന്ന​തെ​ന്തു​കൊണ്ട്‌?

9 അങ്ങനെ, ഈ ലോക​ത്തി​ലെ മതങ്ങൾ ദൈവ​ത്തി​ന്റെ കൽപ്പനകൾ സംബന്ധിച്ച്‌ മാരക​മാ​യി വിട്ടു​വീഴ്‌ച ചെയ്‌തി​രി​ക്കു​ക​യാണ്‌. പരീശ​നേ​ക്കാ​ള​ധി​ക​മാ​യി അവ ദൈവത്തെ ആശ്രയി​ക്കു​ന്നില്ല. “തങ്ങൾ ദൈവത്തെ അറിയു​ന്നു​വെന്ന്‌ അവർ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്നു, എന്നാൽ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ അവർ അവനെ തള്ളിപ്പ​റ​യു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ വെറു​ക്ക​ത്ത​ക്ക​വ​രും അനുസ​രണം കെട്ടവ​രും യാതൊ​രു സൽപ്ര​വൃ​ത്തി​ക്കും കൊള്ളാ​ത്ത​വ​രു​മാ​കു​ന്നു.” (തീത്തോസ്‌ 1:16) തൽഫല​മാ​യി, ദൈവം ഒന്നാം നൂററാ​ണ്ടി​ലെ കപട യഹൂദ​മ​തത്തെ ഉപേക്ഷി​ച്ചു കളഞ്ഞതു​പോ​ലെ തന്നെ തീർച്ച​യാ​യി ഈ ലോക​മ​ത​ങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു.—മത്തായി 15:9,14.

യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നാൽ അതിജീ​വ​നം

10, 11. അശ്ശൂർ യരൂശ​ലേ​മി​ന്റെ കീഴടങ്ങൽ ആവശ്യ​പ്പെ​ട്ട​പ്പോൾ ഹിസ്‌ക്കി​യാ​വു രാജാവ്‌ എന്തു ചെയ്‌തു, സെൻഹെ​രീ​ബി​ന്റെ വക്താവ്‌ ആരെയാ​യി​രു​ന്നു പരിഹ​സി​ച്ചു​കൊ​ണ്ടി​രു​ന്നത്‌?

10 ഈ ലോക​ത്തി​ലെ പ്രശ്‌ന​ങ്ങൾക്കുള്ള മാനുഷ പരിഹാ​ര​ങ്ങ​ളിൽ ആശ്രയി​ക്ക​രുത്‌. പകരം, തന്റെ വാഗ്‌ദ​ത്ത​ങ്ങളെ നിവർത്തി​ക്കാൻ കഴിയുന്ന ഏകനെ ആശ്രയി​ക്കുക. (യോശുവ 23:14) ഒരു ദൃഷ്‌ടാ​ന്ത​മെന്ന നിലയിൽ ക്രിസ്‌തു​വി​നു മുമ്പ്‌ എട്ടാം നൂററാ​ണ്ടിൽ യഹൂദ​യി​ലെ ഹിസ്‌ക്കി​യാ​വു രാജാ​വി​ന്റെ നാളു​ക​ളിൽ സംഭവി​ച്ചതു ശ്രദ്ധി​ക്കുക. “അവൻ യഹോ​വ​യു​ടെ ദൃഷ്ടി​ക​ളിൽ ശരിയാ​യതു ചെയ്യു​ന്ന​തിൽ തുടർന്നു”വെന്ന്‌ ബൈബിൾ അവനെ​ക്കു​റി​ച്ചു പറയുന്നു. (2 രാജാ​ക്കൻമാർ 18:3) അവന്റെ ഭരണകാ​ലത്ത്‌ ബലിഷ്‌ഠ ലോക​ശ​ക്തി​യാ​യി​രുന്ന അശ്ശൂർ യരൂശ​ലേ​മി​നെ​തി​രെ വന്നു. അശ്ശൂർ രാജാ​വായ സെൻഹെ​രീ​ബി​ന്റെ വക്താവ്‌ യരൂശ​ലേ​മി​ന്റെ കീഴടങ്ങൽ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു പറഞ്ഞു: “രാജാവു പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌, ‘ഹിസ്‌ക്കി​യാ​വു നിങ്ങളെ വഞ്ചിക്ക​രുത്‌, എന്തെന്നാൽ അവൻ നിങ്ങളെ എന്റെ കൈയിൽ നിന്നു വിടു​വി​ക്കാൻ പ്രാപ്‌തനല്ല. നിങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കാ​നി​ട​യാ​ക്കാൻ ഹിസ്‌ക്കി​യാ​വി​നെ അനുവ​ദി​ക്ക​രുത്‌.”—2 രാജാ​ക്കൻമാർ 18:29,30.

11 ഹിസ്‌ക്കി​യാവ്‌ എന്തു പറഞ്ഞു? ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “കെരൂ​ബു​ക​ളു​ടെ മീതെ ഇരിക്കു​ന്ന​വ​നാ​യി യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, ഭൂമി​യി​ലെ സകല രാജ്യ​ങ്ങ​ളു​ടെ​യും യഥാർത്ഥ ദൈവം നീ മാത്ര​മാ​കു​ന്നു. നീതന്നെ ആകാശ​ങ്ങ​ളെ​യും ഭൂമി​യെ​യും നിർമ്മി​ച്ചി​രി​ക്കു​ന്നു. യഹോവേ, ചെവി ചായിച്ചു കേൾക്കേ​ണമേ. യഹോവേ, നിന്റെ കണ്ണുകൾ തുറന്നു കാണു​ക​യും ജീവനുള്ള ദൈവത്തെ നിന്ദി​ക്കാൻ ആളയച്ചി​രി​ക്കുന്ന സെൻഹെ​രീ​ബി​ന്റെ വാക്കുകൾ കേൾക്കു​ക​യും ചെയ്യേ​ണമേ. . . . യഹോവേ, നീ മാത്രം ദൈവ​മാ​കു​ന്നു​വെന്ന്‌ ഭൂമി​യി​ലെ സകല രാജ്യ​ങ്ങ​ളും അറി​യേ​ണ്ട​തിന്‌, ഞങ്ങളുടെ ദൈവ​മായ യഹോവേ, ദയവായി ഞങ്ങളെ അവന്റെ കൈയിൽ നിന്ന്‌ രക്ഷി​ക്കേ​ണമേ’ എന്ന്‌ ഹിസ്‌ക്കി​യാവ്‌ യഹോ​വ​യു​ടെ മുമ്പാകെ പ്രാർത്ഥി​ച്ചു പറയാൻ തുടങ്ങി.”—2 രാജാ​ക്കൻമാർ 19:15-29.

12. ഹിസ്‌ക്കി​യാ​വി​ന്റെ പ്രാർത്ഥ​നക്ക്‌ യഹോവ ഉത്തരം കൊടു​ത്ത​തെ​ങ്ങനെ?

12 യഹോവ ഈ പ്രാർത്ഥന കേൾക്കു​ക​യും ഹിസ്‌ക്കി​യാ​വി​നോട്‌ ഇങ്ങനെ പറയാൻ യെശയ്യാ പ്രവാ​ച​കനെ അയക്കു​ക​യും ചെയ്‌തു: “അശ്ശൂർ രാജാ​വി​നെ​ക്കു​റി​ച്ചു യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘അവൻ ഈ നഗരത്തി​ലേക്കു വരിക​യോ അവിടെ ഒരു അമ്പ്‌ എയ്യുക​യോ ഒരു പരിച​സ​ഹി​തം അതിനെ നേരി​ടു​ക​യോ അതി​നെ​തി​രെ കൊത്തളം നിർമ്മി​ക്കു​ക​യോ ഇല്ല.’” ഹിസ്‌ക്കി​യാവ്‌ ഒരു സൈന്യ​വു​മാ​യി അശ്ശൂറി​നെ എതിർക്ക​ണ​മാ​യി​രു​ന്നോ? വേണ്ടാ​യി​രു​ന്നു, അവൻ യഹോ​വ​യിൽ ആശ്രയി​ക്ക​ണ​മാ​യി​രു​ന്നു. അവൻ അതു ചെയ്‌തു. ഫലമെ​ന്താ​യി​രു​ന്നു? “യഹോ​വ​യു​ടെ ദൂതൻ പുറ​പ്പെട്ട്‌ അശ്ശൂർ പാളയ​ത്തിൽ ഒരു ലക്ഷത്തി​എൺപത്തി അയ്യായി​രം പേരെ വെട്ടി വീഴ്‌ത്തി.” സെൻഹെ​രീ​ബു തന്നെ യഹോ​വ​യേ​യും യഹോ​വ​യു​ടെ ദാസൻമാ​രെ​യും നിന്ദി​ച്ച​തിന്‌ പിഴ​യൊ​ടു​ക്കി, എന്തെന്നാൽ അവന്റെ സ്വന്തം പുത്രൻമാർ പിന്നീട്‌ അവനെ കൊന്നു. യഹോ​വ​യു​ടെ വാക്കനു​സ​രിച്ച്‌, യരൂശ​ലേ​മി​നെ​തി​രെ യാതൊ​രു ആയുധ​വും പ്രയോ​ഗി​ക്ക​പ്പെ​ട്ടില്ല.—2 രാജാ​ക്കൻമാർ 19:32-37.

13, 14. സകല ജനതക​ളി​ലെ​യും ആളുകൾ ഏതടി​സ്ഥാ​ന​ത്തിൽ ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ അവസാ​നത്തെ അതിജീ​വി​ക്കും?

13 നമ്മുടെ നാളിൽ സമാന​മായ ഒരു സംഗതി സംഭവി​ക്കും. യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ ഈ ലോക​ത്തി​ന്റെ നിന്ദക​ളെ​യും ഈ ലോക​ത്തി​ന്റെ അവസാ​ന​ത്തെ​യും അതിജീ​വി​ക്കും. “നിന്റെ നാമത്തെ അറിയു​ന്നവർ നിന്നിൽ ആശ്രയി​ക്കും, എന്തെന്നാൽ യഹോവേ, നിന്നെ അന്വേ​ഷി​ക്കു​ന്ന​വരെ നീ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യില്ല.” (സങ്കീർത്തനം 9:10) എന്നാൽ യഹോവ ഈ രക്തപാ​ത​ക​മുള്ള ലോകത്തെ നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ സുരക്ഷി​ത​ത്വ​ത്തി​നു വേണ്ടി തന്റെ അടുക്ക​ലേക്കു വരാൻ അവൻ പരമാർത്ഥ​ഹൃ​ദ​യി​കളെ ക്ഷണിക്കു​ന്നു. ഇവർ സകല ജനതക​ളിൽ നിന്നു​മുള്ള “ഒരു മഹാപു​രു​ഷാ​രം” ആയിത്തീ​രു​ന്നു, അവർ “മഹോ​പ​ദ്ര​വ​ത്തിൽ നിന്നു പുറത്തു വരുന്നു.” അവർ ഈ ലോക​ത്തി​ന്റെ അന്ത്യത്തെ അതിജീ​വി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും അവനെ “പകലും രാവും” സേവി​ക്കു​ക​യും ചെയ്യുന്നു.—വെളി​പ്പാട്‌ 7:9-15.

14 അവർ യെശയ്യാവ്‌ 2:2,3-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന പ്രകാരം ഇപ്പോൾ വർദ്ധമാ​ന​മായ ശക്തി​യോ​ടെ പുറ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന ആഹ്വാ​ന​ത്തിന്‌ ഉത്തരം കൊടു​ക്കു​ന്നു: “നാളു​ക​ളു​ടെ അന്തിമ​ഭാ​ഗത്ത്‌ യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം [അവന്റെ സത്യാ​രാ​ധന] . . . ഉറപ്പായി സ്ഥാപി​ത​മാ​കും. അനേകം ജനങ്ങൾ തീർച്ച​യാ​യും പോയി ‘ജനങ്ങളേ നിങ്ങൾ വരുവിൻ, നമുക്ക്‌ യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്ക്‌ കയറി​പ്പോ​കാം . . . അവൻ തന്റെ വഴിക​ളെ​ക്കു​റി​ച്ചു നമ്മെ പഠിപ്പി​ക്കും, നാം അവന്റെ പാതക​ളിൽ നടക്കും’ എന്നു പറയും.” 4-ാം വാക്യം പറയുന്നു: “അവർ തങ്ങളുടെ വാളു​കളെ കലപ്പക​ളാ​യും തങ്ങളുടെ കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു​തീർക്കേ​ണ്ടി​വ​രും. ജനത ജനത​ക്കെ​തി​രാ​യി വാളു​യർത്തു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.”

15. ആർ യെശയ്യാവ്‌ 2:2-4-ലെ പ്രവച​നത്തെ നിവർത്തി​ക്കു​ന്നു?

15 നമ്മുടെ കാലത്ത്‌ ‘തങ്ങളുടെ വാളു​കളെ കലപ്പക​ളാ​യി മാററു​ന്നത്‌’ ആരാണ്‌? ആരാണ്‌ ‘മേലാൽ യുദ്ധം അഭ്യസി​ക്കാ​ത്തത്‌?’ ഭൂമി​യി​ലാ​സ​ക​ല​മുള്ള തങ്ങളുടെ ആത്മീയ സഹോ​ദ​രൻമാ​രോട്‌ അഭഞ്‌ജ​മായ സ്‌നേ​ഹ​വും ഐക്യ​വും ഉള്ളത്‌ ആർക്കാണ്‌? ആർ യഥാർത്ഥ​ത്തിൽ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും അതുതന്നെ ചെയ്യാൻ മററു​ള്ള​വരെ ക്ഷണിക്കു​ക​യും ചെയ്യുന്നു? ഉത്തരം യഹോ​വ​യു​ടെ സാക്ഷികൾ എന്നു മാത്രമേ ആയിരി​ക്കാൻ കഴിയൂ എന്ന്‌ നമ്മുടെ കാലത്തെ വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു. അവർ ഹിസ്‌ക്കി​യാ​വി​നെ​പ്പോ​ലെ തങ്ങളുടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും അവന്റെ കൽപ്പന​ക​ള​നു​സ​രി​ച്ചു​കൊണ്ട്‌ അതു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു.

ഒരു ശോഭ​ന​ഭാ​വി

16, 17. തന്നിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ യഹോവ ഏതു ശോഭ​ന​മായ ഭാവി വാഗ്‌ദാ​നം ചെയ്യുന്നു?

16 യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്കു​വേണ്ടി അവൻ ഈ പഴയ ലോക​സ​മു​ദാ​യത്തെ മാററി തന്റെ പുതി​യതു വരുത്തു​മ്പോൾ സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലേ​ക്കും അതി​ശോ​ഭ​ന​മായ ഭാവി​യാണ്‌ വാഗ്‌ദാ​നം ചെയ്യു​ന്നത്‌. ഇവിടെ ഭൂമി​യി​ലെ പുതിയ ലോക​ത്തിൽ ഭയമോ അവിശ്വാ​സ​മോ ദാരി​ദ്ര്യ​മോ അനീതി​യോ കുററ​കൃ​ത്യ​മോ ഉണ്ടായി​രി​ക്ക​യില്ല. യുദ്ധങ്ങ​ളിൽ അല്ലെങ്കിൽ ഗർഭച്ഛി​ദ്ര​ത്താൽ മേലാൽ ആളുകൾ കൊല്ല​പ്പെ​ടു​ക​യില്ല. “മേലാൽ മരണം ഉണ്ടായി​രി​ക്ക​യില്ല, വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്ക​യില്ല” എന്നു പോലും വെളി​പ്പാട്‌ 21:4 വാഗ്‌ദത്തം ചെയ്യുന്നു.

17 കാല​ക്ര​മ​ത്തിൽ, യേശു വാഗ്‌ദത്തം ചെയ്‌ത​തു​പോ​ലെ ഭൂമി ഒരു പരദീസാ ആയിത്തീ​രും. (ലൂക്കോസ്‌ 23:43) മരണം പോലും നീക്ക​പ്പെ​ടു​ന്ന​തു​കൊണ്ട്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ പ്രാപ്‌ത​രാ​കും. മീഖാ 4:4-ന്‌ പൂർണ്ണ​മാ​യി നിവൃ​ത്തി​യു​ണ്ടാ​കും: “അവർ ഓരോ​രു​ത്ത​രും തന്റെ മുന്തി​രി​വ​ള്ളി​യിൻ കീഴി​ലും അത്തിവൃ​ക്ഷ​ത്തിൻ കീഴി​ലും യഥാർത്ഥ​മാ​യി ഇരിക്കും, അവരെ വിറപ്പി​ക്കുന്ന ആരും ഉണ്ടായി​രി​ക്ക​യില്ല.” നിങ്ങൾ കണ്ടുമു​ട്ടുന്ന ഓരോ​രു​ത്ത​രും നിങ്ങൾക്കു ആശ്രയി​ക്കാൻ കഴിയുന്ന ഒരുവ​നാ​യി​രി​ക്കുന്ന ഒരു ജനസമു​ദാ​യ​ത്തിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു സങ്കൽപ്പി​ക്കുക! അത്‌ അങ്ങനെ​യാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യെശയ്യാവ്‌ 53:13 പറയു​ന്ന​തു​പോ​ലെ: “നിന്റെ പുത്രൻമാ​രെ​ല്ലാം യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെട്ട ആളുക​ളാ​യി​രി​ക്കും, നിന്റെ പുത്രൻമാ​രു​ടെ സമാധാ​നം സമൃദ്ധ​മാ​യി​രി​ക്കും.”

18. യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ ഇപ്പോൾ പോലും എന്തു പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കു​ന്നു?

18 എന്നിരു​ന്നാ​ലും, ലോക​വ്യാ​പ​ക​മാ​യി ദശലക്ഷ​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ പോലും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നാൽ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്വങ്ങ​ളും അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌, യഹോ​വ​യു​ടെ ദാസൻമാർ പുകയില ചവയ്‌ക്കു​ന്ന​തു​കൊ​ണ്ടു​ണ്ടാ​കുന്ന ശ്വാസ​കോ​ശ​കാൻസ​റിൽ നിന്ന്‌ വിമു​ക്ത​രാണ്‌. ധാർമ്മി​ക​മാ​യി ശുദ്ധമായ ഒരു ചുററു​പാ​ടിൽ ജീവി​ക്കു​ന്നതു നിമിത്തം മാരക​മായ എയ്‌ഡ്‌സ്‌ ഉൾപ്പെടെ ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ ലോക​വ്യാ​പ​ക​വ്യാ​ധി​യാൽ അവർ പൊതു​വേ അപകട​ത്തി​ലാ​കു​ന്നില്ല. അവർ മയക്കു​മ​രുന്ന്‌ ദുർവി​നി​യോ​ഗം ചെയ്യാ​ത്ത​തു​കൊണ്ട്‌ മയക്കു​മ​രു​ന്നി​ന്റെ ദുരു​പ​യോ​ഗ​മുള്ള അനേകർക്കു​ണ്ടാ​കുന്ന, മനസ്സിനെ വികല​പ്പെ​ടു​ത്തു​ന്ന​തും മാരക​വു​മായ പീഡക​ളിൽ നിന്ന്‌ അവർക്ക്‌ വലിയ സംരക്ഷണം ലഭിക്കു​ന്നു. അവർ രക്തപ്പകർച്ചകൾ സ്വീക​രി​ക്കു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ കരൾവീ​ക്കം ഉൾപ്പെടെ രക്തത്തി​ലൂ​ടെ പകരുന്ന മാരക​രോ​ഗ​ങ്ങളെ അവർ ഒഴിവാ​ക്കു​ന്നു. ഈ രോഗം ഐക്യ​നാ​ടു​ക​ളിൽ തന്നെ ഓരോ വർഷവും രക്തം സ്വീക​രി​ക്കുന്ന പതിനാ​യി​രം പേരെ കൊല്ലു​ക​യോ സ്ഥിരമാ​യി ദ്രോ​ഹി​ക്കു​ക​യോ ചെയ്യുന്നു.

19. തന്നെ സേവി​ക്കു​ന്നവർ ഇപ്പോൾ മരിച്ചാൽ പോലും യഹോവ അവരെ എങ്ങനെ വിടു​വി​ക്കും?

19 യഹോ​വ​യിൽ ഇപ്പോൾ ആശ്രയി​ക്കു​ന്ന​വ​രിൽ ചിലർ വാർദ്ധ​ക്യ​മോ രോഗ​മോ അപകട​മോ നിമിത്തം മരിക്ക​ണ​മെ​ങ്കിൽ പോലും യഹോവ അവരെ രക്ഷിക്കും. അവൻ പുനരു​ത്ഥാ​നം മുഖേന അവരെ വീണ്ടെ​ടു​ക്കും. അങ്ങനെ “നമ്മിൽത്ത​ന്നെയല്ല, പിന്നെ​യോ മരിച്ച​വരെ ഉയർപ്പി​ക്കുന്ന ദൈവ​ത്തിൽ ആശ്രയം വെക്കാൻ” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മെ പ്രോൽസാ​ഹി​പ്പി​ച്ചു.—2 കൊരി​ന്ത്യർ 1:9

യഹോവ തന്റെ ദാസൻമാ​രെ പിന്താ​ങ്ങു​ന്നു

20, 21. (എ) യേശു​വി​നു സംഭവി​ച്ച​തി​നാൽ തെളിഞ്ഞ പ്രകാരം നമുക്ക്‌ എന്ത്‌ എതിർപ്പ്‌ പ്രതീ​ക്ഷി​ക്കാൻ കഴിയും? (ബി) യഹോവ യേശു​വി​നെ നീതീ​ക​രി​ച്ച​തു​പോ​ലെ, അവൻ തന്റെ ജനത്തെ നീതീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

20 പിശാ​ചായ സാത്താ​നെന്ന “ദുഷ്ടന്റെ അധികാ​ര​ത്തിൽ മുഴു​ലോ​ക​വും കിടക്കു​ന്നു”വെന്ന്‌ മനസ്സിൽ പിടി​ക്കുക. (1 യോഹ​ന്നാൻ 5:19) അതു​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ സാത്താ​നാ​ലും അവന്റെ ലോക​ത്താ​ലും എതിർക്ക​പ്പെ​ടും. യേശു​വി​ന്റെ സംഗതി​യി​ലെ​ന്ന​പോ​ലെ പരിഹാ​സ​ത്താ​ലോ പീഡന​ത്താ​ലോ നിങ്ങളു​ടെ ആശ്രയ​ത്തിന്‌ ഹാനി വരുത്താൻ അവർ ശ്രമി​ക്കും. അവൻ ദണ്ഡന സ്‌തം​ഭ​ത്തിൽ തറക്ക​പ്പെ​ട്ട​ശേഷം “കടന്നു​പോ​യവർ തലകു​ലു​ക്കി​ക്കൊണ്ട്‌ അവനെ ദുഷി​ക്കു​ക​യും . . . ‘നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ദണ്ഡനസ്‌തം​ഭ​ത്തിൽ നിന്ന്‌ ഇറങ്ങി​വ​രുക’ എന്നു പറയു​ക​യും ചെയ്‌തു. അങ്ങനെ​തന്നെ പരീശൻമാ​രോ​ടും മൂപ്പൻമാ​രോ​ടും കൂടെ മുഖ്യ​പു​രോ​ഹി​തൻമാ​രും അവനെ കളിയാ​ക്കാ​നും ‘മററു​ള്ള​വരെ അവൻ രക്ഷിച്ചു; തന്നേത്തന്നെ രക്ഷിക്കാൻ അവനു കഴിക​യില്ല! . . . അവൻ ദൈവ​ത്തിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു; അവന്‌ അവനെ വേണ​മെ​ങ്കിൽ ഇപ്പോൾ അവൻ അവനെ വിടു​വി​ക്കട്ടെ’ എന്നു പറയാ​നും തുടങ്ങി.”—മത്തായി 27:39-43.

21 മൂന്നു ദിവസം കഴിഞ്ഞ്‌ തീർച്ച​യാ​യും ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പി​ച്ചു​കൊ​ണ്ടു യേശു​വി​നെ വിടു​വി​ച്ചു. എന്നിരു​ന്നാ​ലും പരിഹാ​സി​ക​ളു​ടെ ആ തലമുറ റോമാ സൈന്യ​ങ്ങ​ളാൽ കൊല്ല​പ്പെ​ടു​ക​യോ അടിമ​ക​ളാ​ക്ക​പ്പെ​ടു​ക​യോ ചെയ്‌തു. ദൈവ​ത്തി​ന്റെ സ്വർഗ്ഗീയ രാജ്യ​ത്തി​ലെ രാജാ​വെന്ന നിലയിൽ ക്രിസ്‌തു പുനരു​ത്ഥാ​ന​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കു​ന്ന​തി​നാൽ, ആ പരിഹാ​സി​കൾ മരിച്ച​വ​രിൽ നിന്ന്‌ തിരികെ വരുന്നു​വെ​ങ്കിൽ അവർ രണ്ടായി​രം വർഷം മുമ്പ്‌ പരിഹ​സി​ച്ച​വന്‌ അവർ കീഴ്‌പ്പെ​ടേ​ണ്ടി​വ​രും! അതെ, യഹോവ തന്റെ ദാസൻമാ​രെ നീതീ​ക​രി​ക്കു​ന്നു, അവൻ പറയുന്നു: “ഞാൻ ദൈവ​ത്തിൽ ആശ്രയം വെച്ചി​രി​ക്കു​ന്നു. ഞാൻ ഭയപ്പെ​ടു​ക​യില്ല. ഭൗമി​ക​മ​നു​ഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?”—സങ്കീർത്തനം 56:11.

22. തന്നിൽ ആശ്രയി​ക്കു​ന്ന​വ​രെ​യും ആശ്രയി​ക്കാ​ത്ത​വ​രെ​യും കറിച്ചു യഹോവ എന്തു പ്രഖ്യാ​പി​ക്കു​ന്നു?

22 തന്റെ ദാസൻമാ​രെ സംബന്ധിച്ച്‌ യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “യഹോ​വ​യിൽ ആശ്രയം വെക്കു​ന്ന​വ​നും യഹോ​വ​തന്നെ ആത്മവി​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​വ​നു​മായ ദൃഢഗാ​ത്ര​നായ മനുഷ്യൻ അനുഗൃ​ഹീ​ത​നാ​കു​ന്നു. അവൻ തീർച്ച​യാ​യും നീരൊ​ഴു​ക്കി​ന​രി​കെ വേരോ​ടി​യി​രി​ക്കു​ന്ന​താ​യി വെള്ളങ്ങൾക്ക​രി​കെ നട്ടിരി​ക്കുന്ന ഒരു വൃക്ഷം പോ​ലെ​യാ​യി​ത്തീ​രും; ചൂടു​വ​രു​മ്പോൾ അവൻ കാണു​ക​യില്ല, എന്നാൽ അവന്റെ ഇല സമൃദ്ധ​മെന്നു തെളി​യും. വരൾച്ച​യു​ടെ വർഷത്തിൽ അവൻ ആശങ്കാ​കു​ല​നാ​കു​ക​യില്ല, അവൻ ഫലം ഉൽപ്പാ​ദി​പ്പി​ക്കു​ന്ന​തിൽ നിന്ന്‌ വിട്ടു​മാ​റു​ക​യു​മില്ല.” എന്നാൽ യഹോവ ഇങ്ങനെ​യും പ്രഖ്യാ​പി​ക്കു​ന്നു: “ഭൗമി​ക​മ​നു​ഷ്യ​നിൽ ആശ്രയം വെക്കു​ക​യും യഥാർത്ഥ​ത്തിൽ ജഡത്തെ തന്റെ ഭുജമാ​ക്കു​ക​യും യഹോ​വ​യിൽ നിന്നു​തന്നെ ഹൃദയം അകന്നു​പോ​കു​ക​യും ചെയ്യുന്ന ദൃഢഗാ​ത്ര​നായ മനുഷ്യൻ ശപിക്ക​പ്പെ​ട്ടവൻ. അവൻ തീർച്ച​യാ​യും മരുസ​മ​ത​ല​ത്തി​ലെ ഒററവൃ​ക്ഷം പോ​ലെ​യാ​യി​ത്തീ​രും, നൻമവ​രു​മ്പോൾ കാണു​ക​യു​മില്ല.”—യിരെ​മ്യാവ്‌ 17:5-8.

23. നാം നിത്യ​ജീ​വൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നാം എന്തു ചെയ്യണം?

23 അങ്ങനെ, ഈ നിർണ്ണാ​യക സമയങ്ങ​ളിൽ “യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നൻമ​ചെ​യ്യു​ക​യും ചെയ്യുക; ഭൂമി​യിൽ വസിച്ച്‌ വിശ്വ​സ്‌ത​ത​യോ​ടെ പെരു​മാ​റുക. കൂടാതെ യഹോ​വ​യിൽ അതിയാ​യി ആനന്ദി​ക്കുക, അവൻ നിന്റെ ഹൃദയ​ത്തി​ലെ അപേക്ഷകൾ സാധി​ച്ചു​ത​രും.” (സങ്കീർത്തനം 37:3,4) നിറ​വേ​റ​റ​പ്പെ​ടുന്ന നിങ്ങളു​ടെ അപേക്ഷ​ക​ളിൽ, നാം ആശ്രയി​ക്കുന്ന ദൈവ​ത്താൽ വാഗ്‌ദത്തം ചെയ്യപ്പെട്ട നീതി​യുള്ള പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വന്റെ ദാനവും ഉൾപ്പെ​ടട്ടെ. (w88 4/15)

പുനരവലോകന ചോദ്യ​ങ്ങൾ

◻ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ ഏതു പ്രമാണം അനുസ​രി​ക്കണം?

◻ ഈ ലോക​ത്തി​ലെ മതങ്ങൾ യഹോ​വ​യി​ലുള്ള ആശ്രയം പഠിപ്പി​ക്കു​ന്നു​വോ?

◻ ഹിസ്‌ക്കി​യാ​വു രാജാ​വി​ന്റെ യഹോ​വ​യി​ലുള്ള ആശ്രയം നീതീ​ക​രി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

◻ നമ്മുടെ നാളിൽ യെശയ്യാവ്‌ 2:2-4-ലെ പ്രവചനം എങ്ങനെ നിവർത്തി​ക്ക​പ്പെ​ടു​ന്നു?

◻ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ ഏതു ഭാവി സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടും?

[17-ാം പേജിലെ ചിത്രം]

അശ്ശൂർ രാജാ​വി​ന്റെ വക്താവു യഹോ​വയെ പരിഹ​സി​ക്കു​ക​യും യരൂശ​ലേ​മി​ന്റെ കീഴടങ്ങൽ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു.

[18-ാം പേജിലെ ചിത്രം]

പുതിയ ലോക​ത്തിൽ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ പൂർണ്ണ​സ​മാ​ധാ​ന​വും സുരക്ഷി​ത​ത്വ​വും ആസ്വദി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക