കുട്ടികൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ
“എനിക്ക് അയാൾ ഒരു യക്ഷിക്കഥയിലെ എന്തോ പോലെ തോന്നി” എന്ന് ഒരു യുവതി കൈപ്പോടെ ഓർമ്മിക്കുന്നു—നമുക്കവളെ ഷാരോൻ എന്നു വിളിക്കാം. “അയാൾ എപ്പോഴും എന്നെ സ്നേഹിക്കുന്നുവെന്നും അയാളുടെ ഒരു ഗേൾഫ്രെണ്ട് എന്നെങ്കിലും ഗർഭിണിയാകുന്നെങ്കിൽ അയാൾ അവളെ ഒരിക്കലും ഉപേക്ഷിക്കയില്ല എന്നും പറഞ്ഞുകൊണ്ടിരുന്നു.”
ഷാരോൻ അപ്പെൻഡിസൈററിസ് ആണെന്ന് കരുതിയത് പരിശോധിപ്പിക്കുന്നതിന് അവൾ ഒരു ദിവസം തന്റെ ഡോക്ടറെ സന്ദർശിച്ചു; അവൾ മൂന്നു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. “പെട്ടെന്ന് ഞാൻ എന്റെ ബോയ്ഫ്രെണ്ടിനെ വിളിച്ചു,” ഷാരോൻ ഓർമ്മിക്കുന്നു. അയാളുടെ പ്രതികരണം എന്തായിരുന്നു? “നീ ഒരു ഗർഭച്ഛിദ്രം നടത്തേണ്ടിയിരിക്കുന്നു! കേവലം അതിനെ പുറംതള്ളുക!” യക്ഷിക്കഥ ഒരു പേടിസ്വപ്നമായിത്തീർന്നിരുന്നു.
ഐക്യനാടുകളിൽമാത്രം ഏകദേശം പത്തുലക്ഷം കുമാരിമാർ ഓരോ വർഷവും ഗർഭിണികളായിത്തീരുന്നു. ഐക്യനാടുകൾക്ക് വ്യവസായവൽക്കൃത നാടുകളിൽ വെച്ച് ഏററവും കൂടിയ കൗമാരപ്രായ ഗർഭധാരണ നിരക്കിന്റെ അനാശാസ്യ സവിശേഷതയുണ്ട്—ഈ അടുത്ത വർഷങ്ങളിൽ നിരക്ക് വർദ്ധിച്ച ഏക രാജ്യം. എന്നിരുന്നാലും ദി അലൻ ഗുട്ട്മാക്കർ ഇൻസ്ററിററ്യൂട്ടിന്റെ ഒരു 37 വർഷ പഠനം അവിവാഹിതരായ കൗമാരപ്രായക്കാരുടെ ഗർഭം ഒരു ആഗോള പ്രശ്നമാണെന്ന് വെളിപ്പെടുത്തുന്നു.
അഡോളസെൻസ് എന്ന ആനുകാലികത്തിൽ ഗവേഷകരായ ബ്ലാക്കും ഡിബ്ലാസിയും ഇപ്രകാരം എഴുതി: “ഗർഭിണികളായിത്തീരുന്ന സ്കൂൾപ്രായക്കാരായ പെൺകുട്ടികൾ എല്ലാ സാമൂഹ്യ സാമ്പത്തിക വർഗ്ഗങ്ങളിൽനിന്നും പബ്ലിക്ക് പ്രൈവററ് സ്കൂളുകളിൽനിന്നും വരുന്നു. എല്ലാ വർഗ്ഗക്കാരും, എല്ലാ വിശ്വാസത്തിൽപെട്ടവരും, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരും, നഗരത്തിൽനിന്നും ഗ്രാമത്തിൽനിന്നും ഉള്ളവരും പ്രതിനിധാനംചെയ്യപ്പെടുന്നു.” ദരിദ്രമൊ ന്യൂനപക്ഷമൊ ആയ കുടുംബങ്ങളിൽനിന്നുള്ള പെൺകുട്ടികളിൽ ജനനനിരക്ക് കൂടിയിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് ജേർണൽ ഓഫ് മാരിയേജ് ആൻഡ് ദി ഫാമിലി ഇപ്രകാരം പറയുന്നു: “വെള്ളക്കാരും ഉയർന്ന സാ[മൂഹ്യ] സാ[മ്പത്തിക] പ[ദവി]യുള്ളവരുമായ പെൺകുട്ടികൾ കൂടുതൽ ഗർഭച്ഛിദ്രം നടത്തുന്നു.”
ഐക്യനാടുകളിൽ നിയമപരമായ എല്ലാ ഗർഭച്ഛിദ്രങ്ങളിലും മൂന്നിലൊന്ന് 20 വയസ്സിൽ താഴെയുള്ള സ്ത്രീകളാണ് നടത്തുന്നത്. ധാർമ്മികമായ പരിഗണനകൾ കൂടാതെതന്നെ, ഒരു ഗർഭച്ഛിദ്രം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ജീവിതത്തിൽ മിക്കപ്പോഴും പ്രയാസകരമാണ്. “എന്നെ വിശ്വസിക്കൂ,” കേവലം ഒരു കൗമാരപ്രായക്കാരിയായിരുന്നപ്പോൾ ഒരു ഗർഭച്ഛിദ്രം നടത്തിയ ഒരു സ്ത്രീ ഓർമ്മിക്കുന്നു, “ഞാൻ ഒരു കൊലപാതകത്തിന് കാരണക്കാരിയായിരുന്നു എന്നുള്ള അറിവ് എന്നെ അലട്ടുന്നു, ഞാൻ എത്ര ദുഃഖിതയാണെന്ന് ഇര ഒരിക്കലും അറിയുകയില്ല.”
പരിഹാരങ്ങൾക്കുവേണ്ടി അന്വേഷിക്കുന്നു
സാമൂഹ്യ ദുഷ്കീർത്തി, അസ്ഥിരമായ വിവാഹങ്ങൾ, ദാരിദ്ര്യം മുതലായവയാണ് കൗമാരപ്രായ ഗർഭത്തിന്റെ സാധാരണയായ പരിണതഫലങ്ങൾ. ഈ കാര്യം പ്രബോധകരുടെയും ഡോക്ടർമാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധാകേന്ദ്രമായിത്തീർന്നിരിക്കുന്നതിൽ അതിശയമില്ല. ചിലർ യുവാക്കൾക്ക് ഗർഭനിരോധന ഉപകരണങ്ങളും ഗർഭച്ഛിദ്ര സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കണമെന്നുപോലും ആവശ്യപ്പെട്ടുകൊണ്ട് ലൈംഗികവിദ്യാഭ്യാസ പരിപാടികൾക്ക് ആഹ്വാനം ചെയ്യുന്നു.
എന്നിരുന്നാലും, ചില യുവാക്കൾക്ക് ലൈംഗികവിദ്യാഭ്യാസത്തിന് തൃപ്തിവരുത്താൻ കഴിയാത്ത വൈകാരിക ആവശ്യങ്ങളാണ് ഉള്ളത്. ദൃഷ്ടാന്തത്തിന്, ചില യുവതികൾ യഥാർത്ഥത്തിൽ ഗർഭിണികളാകാൻ ആഗ്രഹിക്കുന്നു! ഒരു ചെറുപ്പക്കാരി പറഞ്ഞതുപോലെ: “ഞാൻ എന്റെ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപററാൻവേണ്ടി ഞാൻ കുഴപ്പത്തിൽ ചാടാൻ ശ്രമിച്ചു. ഞാൻ ഇതിനെ [കുട്ടിയെ] എന്റേതായിരിക്കാൻ കഴിയുന്ന ഒന്നായി സങ്കൽപ്പിച്ചു—അതിനെ ആരും എടുത്തുകൊണ്ടുപോകയില്ല, എനിക്ക് എന്റെ സ്വന്തമായ ഒരു ചെറിയ അംശം അവശേഷിക്കും, അത് എനിക്ക് ജീവിക്കുന്നതിനുള്ള ഒരു കാരണം പ്രദാനം ചെയ്യുകയും ചെയ്യും.”
അതിലുപരി, ലൈംഗിക വിദ്യാഭ്യാസ പരിപാടികൾ യുവാക്കൾക്ക് ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കുകയില്ല. അത്തരം പരിപാടികൾ സാധാരണമായ സ്വീഡൻ, നെതർലാൻഡ്സ് മുതലായ ദേശങ്ങളിൽ കൗമാരപ്രായ ഗർഭധാരണങ്ങൾ കുറഞ്ഞിരിക്കേണ്ടതാണ്, എന്നാൽ ക്രമരഹിത ലൈംഗികവേഴ്ചകൾ കുതിച്ചുകയറുകയാണ്. ഗർഭധാരണങ്ങൾക്ക് ഉപരിയായി ക്രമരഹിത ലൈംഗിക വേഴ്ച വൈകാരികവും ധാർമ്മികവും ആത്മീയവുമായ, ഗുരുതരമായ നഷ്ടങ്ങൾക്ക് ഇടയാക്കുന്നില്ലേ? അങ്ങനെയെങ്കിൽ, ഗർഭനിരോധനോപകരണങ്ങളെയല്ല, ചാരിത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സാരവത്തായ കാരണമില്ലേ? അതിന് മറുപടിക്കായി ഈ സംഗതിസംബന്ധിച്ച് നിലവിലുള്ള ഏററവും പഴക്കമുള്ള പുസ്തകത്തിന്—ബൈബിളിന്—എന്തു പറയാനുണ്ടെന്ന് നമുക്ക് നോക്കാം. (w88 4/15)
[26-ാം പേജിലെ ആകർഷകവാക്യം]
“ഗർഭിണികളായിത്തീരുന്ന സ്കൂൾപ്രായത്തിലുള്ള കുട്ടികൾ എല്ലാ സാമൂഹ്യ സാമ്പത്തിക വർഗ്ഗങ്ങളിൽനിന്നും പൊതു, സ്വകാര്യ സ്കൂളുകളിൽനിന്നും വരുന്നു. എല്ലാ വർഗ്ഗങ്ങളും എല്ലാ വിശ്വാസങ്ങളും രാജ്യത്തിലെ നാഗരികവും ഗ്രാമീണവുമായ എല്ലാ ഭാഗങ്ങളും പ്രതിനിധീകരിക്കപ്പെടുന്നു.”—അഡോളസെൻസ് എന്ന ആനുകാലികം.