സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അപകടങ്ങൾ
ബൈബിൾ സമ്പത്തിനെ അന്യായമായി കുററപ്പെടുത്തുകയും ദാരിദ്ര്യത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുവോ? അനേകം ആളുകളും അങ്ങനെ വിചാരിക്കുന്നു. എന്നാൽ ബന്ധപ്പെട്ട രണ്ടു സദൃശവാക്യങ്ങൾ ഇതു വ്യക്തമാക്കാൻ സഹായിക്കും.
സദൃശവാക്യങ്ങൾ 10:15 ഇപ്രകാരം പറയുന്നു: “ഒരു ധനികന്റെ വിലയേറിയ വസ്തുക്കൾ അവന്റെ ഉറപ്പുള്ള പട്ടണമാണ്. എളിയവരുടെ നാശം അവരുടെ ദാരിദ്ര്യം ആണ്.” പിന്നീട് 16-ാം വാക്യം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നീതിമാന്റെ പ്രവർത്തനം ജീവനിൽ കലാശിക്കുന്നു; ദുഷ്ടന്റെ ഉൽപ്പന്നം പാപത്തിൽ കലാശിക്കുന്നു.” ഇവ രണ്ടും പരസ്പര പൂരകങ്ങളായിരിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക.
സമ്പത്തിന് അതിന്റെ സൗകര്യങ്ങളും ദാരിദ്ര്യത്തിനു അതിന്റെ അസൗകര്യങ്ങളും ഉണ്ടെന്ന് വാക്യം 15 വ്യക്തമാക്കുന്നു. സ്വത്തുക്കൾ ഒരു ആളുടെ ജീവിതത്തിലെ ചില അനിശ്ചിതത്വങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനു സഹായിച്ചേക്കാം. ദരിദ്രനായ ഒരുവന് അപ്രതീക്ഷിതമായ വികാസങ്ങളെ സാമ്പത്തികമായി അഭിമുഖീകരിക്കാൻ കഴിവില്ലാത്തതിനാൽ കൂടുതലായ പ്രശ്നങ്ങൾ ഉണ്ടായിരുന്നേക്കാം. ഇതിൽ ബൈബിൾ യഥാതഥമാണ്.—സഭാപ്രസംഗി 7:12.
എന്നിരുന്നാലും, 15-ാം വാക്യം സമ്പത്തും ദാരിദ്ര്യവും ഉൾപ്പെടുന്ന ഒരു അപകടത്തെ സൂചിപ്പിക്കുന്നതായും മനസ്സിലാക്കാൻ കഴിയും. അനേകം ധനികരും തങ്ങളുടെ പൂർണ്ണാശ്രയം തങ്ങളുടെ പണത്തിൽ വെക്കുന്നു; തങ്ങൾക്കാവശ്യമായ മുഴു സംരക്ഷണവുമായി അവർ അതിനെ വീക്ഷിക്കുന്നു. (സദൃശവാക്യങ്ങൾ 18:11) എന്നിരുന്നാലും, സമ്പത്തിന് ദൈവമുമ്പാകെ ഒരു നല്ല പേരു ലഭിക്കുന്നതിനൊ തങ്ങളുടെ നിലനിൽക്കുന്ന സന്തോഷം ഉറപ്പുവരുത്തുന്നതിനൊ അവരെ സഹായിക്കാൻ കഴിയുകയില്ല. യഥാർത്ഥത്തിൽ, സമ്പത്തിനു അതിനെ കൂടുതൽ പ്രയാസകരമാക്കാൻ കഴിയും. തന്റെ കളപ്പുരയെ കൂടുതൽ വലിപ്പപ്പെടുത്തിപ്പണിതവനും എന്നാൽ ദൈവികമായി സമ്പന്നനല്ലാഞ്ഞവനുമായിരുന്ന ധനികനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം ഇതു വ്യക്തമാക്കുന്നു. (ലൂക്കോസ് 12:16-21; 18:24-25) നേരേമറിച്ച് അനേകം ദരിദ്രരും തങ്ങളുടെ ദാരിദ്ര്യം തങ്ങളുടെ ഭാവി ആശയററതാക്കിത്തീർക്കുന്നു എന്ന് തെററായി വീക്ഷിക്കുന്നു.
വാക്യം 16 കാര്യത്തെ എങ്ങനെ സുവ്യക്തമാക്കുന്നു എന്ന് ശ്രദ്ധിക്കുക. നീതിമാനായ ഒരുവന് സാമ്പത്തികമായി അധികമൊ കുറച്ചൊ ഉണ്ടായിരുന്നാലും തന്റെ വേലക്കു ഉല്ലാസം കൈവരുത്താൻ കഴിയും. അവൻ തന്റെ വേലയിൽ നിന്നു ലഭിക്കുന്ന സാമ്പത്തിക നേട്ടത്തെ തനിക്കു ദൈവമുമ്പാകെയുള്ള നല്ല നിലപാടിനെ ബാധിക്കാൻ അനുവദിക്കുന്നില്ല. പകരം, ഒരു നീതിമാനായ മമനുഷ്യന്റെ ജീവിതത്തിലെ യത്നങ്ങൾക്കു ഇപ്പോഴത്തെ സന്തുഷ്ടിക്കുപരിയായി ഭാവിയിലെ നിത്യജീവന്റെ ഉറപ്പും കൈവരുത്താൻ കഴിയും. (ഇയ്യോബ് 42:10-13) ദുഷ്ടന് ധാരാളം പണം ലഭിക്കുന്നെങ്കിൽതന്നെയും പ്രയോജനപ്പെടുന്നില്ല. അയാൾ പണത്തിന്റെ സംരക്ഷക മൂല്യം വിലമതിക്കയും ദൈവേഷ്ടത്തിനു ചേർച്ചയായി ജീവിക്കയും ചെയ്യുന്നതിനു പകരം തന്റെ ധനം ഒരു പാപ ജീവിതം നയിക്കാൻ ഉപയോഗിക്കുന്നു. (w87 9/15)