വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w87 1/1 പേ. 15-20
  • യഹോവയുടെ നാമം എത്ര മഹത്താണ്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ നാമം എത്ര മഹത്താണ്‌!
  • വീക്ഷാഗോപുരം—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • രാഹാ​ബും അവളുടെ കുടും​ബ​വും
  • യെരീ​ഹൊ—അന്നും ഇന്നും
  • ന്യായ​വി​ധി​യു​ടെ നടത്തിപ്പ്‌
  • ഒരു വിശ്വാ​സ​ത്യാ​ഗി പരാജ​യ​പ്പെ​ടു​ന്നു
  • രാഹാബ്‌—വിശ്വാസത്തിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു
    വീക്ഷാഗോപുരം—1993
  • ഒറ്റുനോക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • രാഹാബ്‌ യഹോവയിൽ വിശ്വസിച്ചു
    മക്കളെ പഠിപ്പിക്കുക
  • രാഹാബ്‌ ഒറ്റുകാരെ ഒളിപ്പിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1987
w87 1/1 പേ. 15-20

യഹോ​വ​യു​ടെ നാമം എത്ര മഹത്താണ്‌!

“ഞങ്ങളുടെ കർത്താ​വായ യഹോവേ, ഭൂമി​യി​ലെ​ങ്ങും നിന്റെ നാമം എത്ര മഹത്വ​മേ​റി​യ​താ​കു​ന്നു!”—സങ്കീർത്തനം 8:1, 9.

1. ദേശം കനാന്യ​രെ ‘ഛർദ്ദി​ച്ചു​ക​ള​യാൻ’ യഹോവ ഇടയാ​ക്കി​യ​തെ​ന്തു​കൊണ്ട്‌?

ഒടുവിൽ ക്രി.മു. 1473-ൽ യിസ്രാ​യേൽ ജനം വാഗ്‌ദ​ത്ത​ദേ​ശത്ത്‌ കാലു​കു​ത്തി. എന്നാൽ ദിവ്യാ​ധി​പ​ത്യ​യു​ദ്ധ​ത്തി​ന്റെ ഏതാനും വർഷങ്ങൾ മുമ്പിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു, കാരണം അവർ ദേശത്തുള്ള ദുഷിച്ച നിവാ​സി​കളെ പിഴു​തു​ക​ള​യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ആ കനാന്യർ വാസ്‌ത​വ​ത്തിൽ അത്ര വഷളരാ​യി​രു​ന്നോ? തീർച്ച​യാ​യും അങ്ങനെ​യാ​യി​രു​ന്നു! അവരുടെ വിഗ്ര​ഹാ​രാ​ധ​ന​യും ദുർമ്മാർഗ്ഗ​ജീ​വി​ത​വും യഹോ​വ​യു​ടെ ദുഷ്ടി​യിൽ നിന്ദ്യ​വും ദൈവ​ജ​ന​ങ്ങൾക്ക്‌ ഒരു അപകട​വും ആയിരു​ന്നു. അതു​കൊണ്ട്‌, ദൈവം തന്റെ വിശു​ദ്ധ​ജ​ന​ത​യായ യിസ്രാ​യേ​ലി​നെ തന്റെ വധാധി​കൃ​ത​നാ​യി ഉപയോ​ഗി​ക്കു​മെന്ന്‌ അവൻ മോ​ശെ​യേ​ക്കൊണ്ട്‌ പ്രഖ്യാ​പനം ചെയ്യിച്ചു. അങ്ങനെ, ദേശം ആ അശുദ്ധ ജനതകളെ ‘ഛർദ്ദിച്ചു കളയാൻ’ യഹോവ ഇടയാ​ക്കു​മാ​യി​രു​ന്നു.—ലേവ്യർ 18:1-30; ആവർത്തനം 12:29-32.

2. ലോക​ത്തി​ലെ മതവ്യ​വ​സ്ഥി​തി എന്തു ഫലങ്ങളാണ്‌ ഉൽപാ​ദി​പ്പി​ച്ചി​രി​ക്കു​ന്നത്‌?

2 ഇന്നും ഈ ലോകം നാശം അർഹി​ക്ക​ത്ത​ക്ക​വണ്ണം അത്രയ​ധി​കം വഷളാ​ണോ എന്ന്‌ നാം ചോദി​ച്ചേ​ക്കാം. കൊള്ളാം, ലോക​ത്തി​ലെ മതവ്യ​വ​സ്ഥി​തി​ക​ളെ​ക്കു​റി​ച്ചെന്ത്‌? സങ്കടക​ര​മെന്നു പറയട്ടെ, ഇവ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവത്തെ ആദരി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ആളുകൾ “ജീവജ​ല​ത്തി​ന്റെ ഉറവായ” അവനെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു, “തങ്ങൾക്കു​വേണ്ടി കൽത്തൊ​ട്ടി​കൾ, വെള്ളം ഉൾക്കൊ​ള്ളാൻ കഴിയാത്ത തകർന്ന കൽത്തൊ​ട്ടി​കൾ ചെത്തി​യു​ണ്ടാ​ക്കി​ക്കു​ന്ന​തി​നു​തന്നെ.” (യിരെ​മ്യാവ്‌ 2:13) അവരുടെ വിഭാ​ഗീയ വിശ്വാ​സ​ങ്ങ​ളിൽ സത്യത്തി​ന്റെ “ജലം” അശേഷം ഇല്ല. ലോക​ത്തി​ലെ യുദ്ധങ്ങ​ളെ​യും രാഷ്‌ട്രീ​യ​ത്തെ​യും പിന്താ​ങ്ങി​ക്കൊ​ണ്ടും അതിലെ ലൈം​ഗിക ആചാര​ങ്ങളെ അനുകൂ​ലി​ച്ചു​കൊ​ണ്ടും അവർ ലോക​ത്തി​ന്റെ ഭാഗമാ​ണെന്ന്‌ തങ്ങളെ​ത്തന്നെ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. യേശു പറഞ്ഞതു​പോ​ലെ അവർ “അവരുടെ ഫലങ്ങളാൽ” തിരി​ച്ച​റി​യ​പ്പെ​ടേ​ണ്ട​തുണ്ട്‌.—മത്തായി 7:16, 17; ഗലാത്യർ 6:7, 8 താരത​മ്യ​പ്പെ​ടു​ത്തുക.

3. ലോകം ദൈവ​നി​യമം ലംഘി​ക്കു​ന്ന​തി​ന്റെ ഫലം എന്തായി​രു​ന്നു?

3 ലോക​ത്തി​ലെ ധാർമ്മിക ശീലങ്ങൾ സംബന്ധി​ച്ചെന്ത്‌? ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ ഗർഭഛി​ദ്ര​ങ്ങ​ളു​ടെ​യും കൗമാര പ്രായ​ത്തി​ലുള്ള ഗർഭധാ​ര​ണ​ങ്ങ​ളു​ടെ​യും തകർന്ന കുടും​ബ​ങ്ങ​ളു​ടെ​യും സംഗതി​യിൽ ആഗോള വർദ്ധനവ്‌ ഉണ്ടായി​ട്ടുണ്ട്‌, പ്രത്യേ​കി​ച്ചും ക്രിസ്‌തീ​യ​മെന്ന്‌ അറിയ​പ്പെ​ടുന്ന ദേശങ്ങ​ളിൽ തന്നെ. ചില രാജ്യ​ങ്ങ​ളിൽ വിവാ​ഹ​ങ്ങ​ളിൽ 50 ശതമാനം വരെ. വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​ന്നു. ആയിര​ത്തി​തൊ​ള്ളാ​യി​രത്തി അറുപ​തു​ക​ളി​ലെ “ലൈം​ഗിക വിപ്ലവം” ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. ഇവയിൽ ഒന്ന്‌, 1986 ജൂൺ 13-ലെ ന്യൂ​യോർക്ക്‌ ടൈം​സി​ന്റെ ഒന്നാം പേജിൽ “എയ്‌ഡ്‌സ്‌ മരണനി​ര​ക്കിൽ 91 ആകു​മ്പോ​ഴേ​ക്കും പത്തു മടങ്ങ്‌ വർദ്ധനവ്‌ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു” എന്ന ശീർഷ​ക​ത്തിൻ കീഴിൽ പരാമർശി​ക്ക​പ്പെട്ടു. ഐക്യ​നാ​ടു​ക​ളിൽ മാത്രം എയ്‌ഡ്‌സ്‌ രോഗി​ക​ളു​ടെ സംഖ്യ 1991 ആകു​മ്പോ​ഴേ​ക്കും 1,00,000-ലധികം ആയിരു​ന്നേ​ക്കാ​മെന്ന്‌ ആ ലേഖനം സൂചി​പ്പി​ച്ചു, 1600 കോടി ഡോളർ വാർഷിക ചികി​ത്സാ​ചെ​ലവു വരുത്തി​ക്കൊ​ണ്ടു​തന്നെ. ഈ മാരക​മായ രോഗം പകരു​ന്നത്‌ മുഖ്യ​മാ​യും സ്വവർഗ്ഗ​ര​തി​യി​ലൂ​ടെ​യും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ലൂ​ടെ​യും രക്തപ്പകർച്ച​ക​ളി​ലൂ​ടെ​യും ആണ്‌—അവയെ​ല്ലാം ദൈവ​നി​യ​മ​ത്തി​ന്റെ ലംഘന​മാ​ണു​താ​നും.—1 കൊരി​ന്ത്യർ 6:9, 10; ഗലാത്യർ 5:19-21; പ്രവൃ​ത്തി​കൾ 15:19, 20.

4. (എ) നമ്മുടെ യുദ്ധം യോശു​വ​യു​ടെ നാളിലെ യിസ്രാ​യേ​ല്യ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) നാം ലോക​മ​നു​ഷ്യ​രോട്‌ ഏതളവു​വരെ സഹവസി​ക്കണം, എന്തു​കൊണ്ട്‌?

4 യോശു​വാ​യു​ടെ നാളിൽ അക്ഷരീയ യുദ്ധത്തി​ലൂ​ടെ വാഗ്‌ദത്ത ദേശത്തെ ശുദ്ധീ​ക​രി​ക്കു​ന്ന​തിന്‌ യഹോവ തന്റെ വിശു​ദ്ധ​ജ​ന​തയെ അയച്ചു. ഇന്ന്‌ നമ്മുടെ യുദ്ധം ആത്മീയ​മാണ്‌. (2 കൊരി​ന്ത്യർ 10:3, 4) ദൈവ​വ​ചനം അവഗണി​ക്കു​ന്ന​വരെ നീക്കം ചെയ്യു​ന്ന​തിന്‌ സാക്ഷി​ക​ളായ നാം അക്രമ​ന​ട​പടി സ്വീക​രി​ക്കു​ന്നില്ല. യഹോവ അവരെ അവന്റെ തക്കസമ​യത്ത്‌ അവന്റേ​തായ രീതി​യിൽ നീക്കി​ക്ക​ള​യും. (ആവർത്തനം 32: 41, 43) രാജ്യ​ത്തി​ന്റെ സുവാർത്ത അറിയി​ച്ചു​കൊണ്ട്‌ നമുക്ക്‌ ആത്മാർത്ഥ സ്‌നേഹം പ്രകട​മാ​ക്കാൻ കഴിയു​മെ​ങ്കി​ലും നാം നമ്മുടെ അടുത്ത സഹവാ​സ​ത്തി​ലേക്ക്‌ തത്വദീ​ക്ഷ​യി​ല്ലാത്ത ആളുകളെ സ്വീക​രി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 15:33) നമുക്ക്‌ അവരോ​ടൊത്ത്‌ ദൈവ​വ​ചനം പഠിക്കു​ന്ന​തി​നും ‘അവരുടെ പാപങ്ങൾ മാഞ്ഞു​കി​ട്ടേ​ണ്ട​തിന്‌ അനുത​പിച്ച്‌ തിരി​ഞ്ഞു​വ​രാൻ’ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കഴിയും.—പ്രവൃ​ത്തി​കൾ 3:19; മത്തായി 21:31, 32; ലൂക്കോസ്‌ 5:27-32.

രാഹാ​ബും അവളുടെ കുടും​ബ​വും

5, 6. (എ) ഒററു​കാർ യെരി​ഹൊ​യി​ലേ​ക്കും രാഹാ​ബി​ന്റെ വീട്ടി​ലേ​ക്കും പോയ​തെ​ന്തു​കൊണ്ട്‌? (ബി) ഇന്ന്‌, സഹായ​ത്തി​നാ​യുള്ള നിലവി​ളിക്ക്‌ യഹോവ പലപ്പോ​ഴും ഉത്തരം നൽകി​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (സി) താൻ “ഒരു സമാധാന പ്രിയ” എന്ന്‌ രാഹാബ്‌ സ്വയം പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

5 യിസ്രാ​യേൽ യോർദ്ദാൻ നദി കുറുകെ കടക്കു​ന്ന​തി​നു​മു​മ്പു​പോ​ലും യഹോവ യെരീ​ഹൊ നഗരത്തി​ലേക്ക്‌ ശ്രദ്ധതി​രി​ച്ചി​രു​ന്നു. മുഴു യിസ്രാ​യേ​ലി​നെ​യും പ്രതി​നി​ധീ​ക​രി​ക്കുന്ന രണ്ട്‌ ഒററു​കാ​രെ അയച്ചു​കൊണ്ട്‌ യോശുവ അവരോ​ടു പറഞ്ഞു: “പോയി ദേശവും യെരീ​ഹൊ​യും നോക്കി വരുക.” യെരീ​ഹൊ ഒററു​നോ​ക്കേ​ണ്ട​തെ​ന്തിന്‌? പട്ടണം ചെറു​തും യിസ്രാ​യേല്യ സൈന്യ​ത്തിന്‌ കിടപി​ടി​ക്കു​ന്ന​തും ആയിരു​ന്നില്ല. അതു കനാനി​ലേ​ക്കുള്ള പ്രവേ​ശ​ന​ത്തി​ന്റെ കവാട​മാ​യി​രു​ന്നു. കാര്യങ്ങൾ നീങ്ങി​യ​ത​നു​സ​രിച്ച്‌, ഒററു​കാ​രു​ടെ സാന്നി​ദ്ധ്യം ചില അവസരങ്ങൾ ഉണ്ടാക്കി. യെരീ​ഹൊ​യി​ലു​ള്ള​വർക്ക്‌ തങ്ങൾ യഹോ​വ​യു​ടെ പക്ഷത്തു​ള്ള​വ​രോ, അല്ലാത്ത​വ​രോ എന്ന്‌ തിരി​ച്ച​റി​യി​ക്കു​ന്ന​തിന്‌ കുറെ അവസരം നൽകു​മാ​യി​രു​ന്നു. “അതു​കൊണ്ട്‌ [ഒററു​കാർ] പോയി രാഹാബ്‌ എന്നു പേരുള്ള ഒരു വേശ്യ​യു​ടെ വീട്ടിൽ ചെന്ന്‌ അവിടെ പാർത്തു.” (യോശുവ 2:1-7) ദിവ്യ മാർഗ്ഗ​ദർശ​ന​മാണ്‌ ആ ഒററു​കാ​രെ രാഹാ​ബി​ന്റെ വീട്ടി​ലേക്ക്‌ നയിച്ച​തെ​ന്നു​ള്ള​തിന്‌ സംശയ​മില്ല, ഇന്ന്‌ ദൂതമാർഗ്ഗ​ദർശനം പലപ്പോ​ഴും യഹോ​വ​യു​ടെ സാക്ഷി​കളെ ആത്മീയ സഹായ​ത്തി​നാ​യി പ്രാർത്ഥി​ക്കുന്ന ആളുക​ളു​ടെ അടു​ത്തേക്ക്‌ നയിക്കു​ന്ന​തു​പോ​ലെ​തന്നെ! “യഹോ​വ​യു​ടെ കണ്ണുകൾ നീതി​മാൻമാ​രു​ടെ നേർക്കാണ്‌, അവന്റെ കാതുകൾ സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി​യു​ടെ നേർക്കും.”—സങ്കീർത്തനം 34:15; 2 ദിനവൃ​ത്താ​ന്തം 16:9 കൂടെ കാണുക.

6 അവർ ഒരു വേശ്യ​യു​ടെ ഭവനത്തിൽ പ്രവേ​ശി​ച്ചത്‌ എന്തിനാ​യി​രു​ന്നു? ദുർമ്മാർഗ്ഗ ഉദ്ദേശ്യ​ങ്ങൾക്കാ​യി​ട്ടല്ല, പിന്നെ​യോ, സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ കനാന്യ നിരീ​ക്ഷ​കരെ വഴി​തെ​റ​റി​ക്കാ​നാ​യി​രു​ന്നു. തനിക്ക്‌ അവരിൽ യാതൊ​രു ദുർമ്മാർഗ്ഗ താല്‌പ​ര്യ​വും ഇല്ലെന്ന്‌ ഒററു​കാ​രോ​ടുള്ള രാഹാ​ബി​ന്റെ വാക്കുകൾ സൂചി​പ്പി​ച്ചു. അവർ യഹോ​വ​യു​ടെ ദാസൻമാ​രാ​ണെന്ന്‌ അറിഞ്ഞി​രു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഒരു ആരാധ​ക​യാ​യി​ത്തീ​രാ​നുള്ള തന്റെ തീവ്ര​മായ ആഗ്രഹം അവരോ​ടു പറയാൻ അവൾക്കു കഴിഞ്ഞു. അവരെ തന്റെ മേൽക്കൂ​ര​യിൽ ഒളിപ്പി​ച്ചു​കൊണ്ട്‌ അവൾ തന്റെ ജീവൻ അപകട​ത്തി​ലാ​ക്കു​ക​പോ​ലും ചെയ്‌തു. അവൾ കർത്താ​വി​ന്റെ “സഹോ​ദ​രൻമാ​രോട്‌” ദയ കാണിച്ച, യേശു​വി​ന്റെ ഉപമയി​ലെ “ചെമ്മരി​യാ​ടുക”ളേപ്പോ​ലെ ആയിരു​ന്നു. (മത്തായി 25:31-46) വിവേ​ക​പൂർവ്വം പ്രവർത്തി​ക്കു​മ്പോൾതന്നെ, ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ താല്‌പ​ര്യ​ക്കാ​രായ അത്തരം ‘സമാധാന പ്രിയരെ’ സന്ദർശി​ക്കാ​നും ബൈബി​ള​ദ്ധ്യ​യനം എടുക്കാ​നും മടിക്കു​ന്നില്ല.—ലൂക്കോസ്‌ 10:5-7.

7. (എ) രാഹാബ്‌ യഹോ​വ​യി​ലുള്ള തന്റെ വിശ്വാ​സം പ്രകട​മാ​ക്കി​യ​തെ​ങ്ങനെ? (ബി) പുതി​യവർ ഇന്ന്‌ ഏതു മനോ​ഭാ​വം പ്രകട​മാ​ക്കണം, അവർ എങ്ങനെ പ്രവർത്തി​ക്കണം?

7 രാഹാബ്‌ യഹോ​വ​യു​ടെ അത്ഭുത പ്രവൃ​ത്തി​കൾ അറിഞ്ഞി​രു​ന്നു. ഒളിപ്പി​ക്ക​പ്പെട്ട ഒററു​കാ​രു​ടെ അടുത്ത്‌ അവൾക്ക്‌ വിശ്വാ​സം പ്രകട​മാ​ക്കാൻ കഴിഞ്ഞു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “യഹോവ നിശ്ചയ​മാ​യും ഈ ദേശം നിങ്ങൾക്കു നൽകു​മെന്ന്‌ ഞാൻ അറിയു​ന്നു, നിങ്ങ​ളേ​ക്കു​റി​ച്ചുള്ള ഭീതി ഞങ്ങളെ ബാധി​ച്ചി​രി​ക്കു​ന്നു, ഈ ദേശനി​വാ​സി​ക​ളെ​ല്ലാം നിങ്ങൾ നിമിത്തം ഉത്സാഹം നശിച്ചവർ ആയിത്തീർന്നു​മി​രി​ക്കു​ന്നു.” യഹോ​വ​യു​ടെ അത്ഭുത പ്രവൃ​ത്തി​കൾ സംബന്ധിച്ച്‌ അവൾ കേട്ടി​രുന്ന റിപ്പോർട്ടി​നേ​ക്കു​റിച്ച്‌ പറഞ്ഞതി​നു​ശേഷം രാഹാബ്‌ തുടർന്നു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌ മീതെ സ്വർഗ്ഗ​ങ്ങ​ളി​ലെ​യും താഴെ ഭൂമി​യി​ലെ​യും ദൈവം. ഞാൻ നിങ്ങ​ളോട്‌ സ്‌നേ​ഹദയ കാണി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളും തീർച്ച​യാ​യും എന്റെ പിതൃ​ഭ​വ​ന​ത്തോട്‌ സ്‌നേ​ഹദയ കാണി​ക്കു​മെന്ന്‌ ഇപ്പോൾ ദയവായി യഹോ​വ​യു​ടെ നാമത്തിൽ എന്നോടു പ്രതി​ജ്ഞ​ചെയ്‌ക, നിങ്ങൾ എനിക്ക്‌ വിശ്വാ​സ​യോ​ഗ്യ​മായ ഒരു അടയാളം നൽകു​ക​യും വേണം.” (യോശുവ 2:9-13) രാഹാ​ബി​നേ​പ്പോ​ലെ ഇന്ന്‌ ദൈവ​ത്തി​ന്റെ സത്യം പഠിക്കുന്ന പുതി​യവർ “യഹോ​വ​യു​ടെ ദിവസ”ത്തിൽ നിർവ്വ​ഹി​ക്കാ​നി​രി​ക്കുന്ന ന്യായ​വി​ധി നിമിത്തം മേലാൽ ഭയപ്പെ​ടേണ്ട ആവശ്യ​മില്ല. (സെഫന്യാവ്‌ 1:14-18) പകരം, അവർ ലൗകിക വഴിക​ളിൽനിന്ന്‌ പിൻമാ​റു​ക​യും രക്ഷനേ​ടു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഹായം തേടു​ക​യും ചെയ്യുന്നു.—സങ്കീർത്തനം 3:6-8; സദൃശ​വാ​ക്യ​ങ്ങൾ 18:10.

8. (എ) രാഹാബ്‌ തന്റെ ജനാല​യിൽ ഒരു “ചുവപ്പ്‌ നൂൽകൊ​ണ്ടുള്ള ചരട്‌” പ്രദർശി​പ്പി​ക്കു​ന്ന​തി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെന്ത്‌? (ബി) രാഹാബ്‌ നീതി​യു​ള്ള​വ​ളെന്ന്‌ പ്രഖ്യാ​പി​ക്ക​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌, എന്തു ഫലത്തോ​ടെ?

8 ഒററു​കാർ രാഹാ​ബി​നു നൽകിയ അടയാളം “കടും​ചു​വപ്പു നൂൽകൊ​ണ്ടുള്ള ഒരു ചരട്‌” ആയിരു​ന്നു, അവൾ അതു ഓററു​കാർ രക്ഷപെട്ട ജനാല​യിൽ കെട്ടി​യി​ട​ണ​മാ​യി​രു​ന്നു. (യോശുവ 2:17-21) രാഹാബ്‌ ഈ അടയാളം പ്രദർശി​പ്പി​ച്ച​തു​കൊണ്ട്‌ യെരീ​ഹൊ നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ അവളുടെ ഭവനം ഒഴിവാ​ക്ക​പ്പെട്ടു. അതു​പോ​ലെ​തന്നെ ഇന്ന്‌ രാഹാ​ബി​നെ​പ്പോ​ലെ വിശ്വാ​സം പ്രകട​മാ​ക്കു​ന്നവർ ആണ്‌, യഹോ​വ​യു​ടെ സമർപ്പി​ത​രും സ്‌നാ​ന​മേ​റ​റ​വ​രു​മായ ആരാധ​ക​രെ​ന്ന​നി​ല​യിൽ വിമോ​ച​ന​ത്തി​നാ​യി തിരി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ കഴുകി വെളു​പ്പിച്ച” “ഒരു മഹാപു​രു​ഷാ​രം” ആയി വെളി​പ്പാട്‌ 7:9, 10, 14 അവരെ വർണ്ണി​ക്കു​ന്നു. യേശു​വി​ന്റെ യാഗര​ക്ത​ത്തിൽ അവർ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ക്രിസ്‌തീയ പ്രവൃ​ത്തി​കൾ കൊണ്ട്‌ ഇതിനെ പിന്താ​ങ്ങു​ക​യും ചെയ്യുന്നു. (റോമർ 10:9, 10) നാം യാക്കോബ്‌ 2:24, 25-ൽ ഇപ്രകാ​രം വായി​ക്കു​ന്നു: “ഒരു മനുഷ്യൻ വിശ്വാ​സ​ത്താൽ മാത്രമല്ല, പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്ന്‌ നിങ്ങൾ മനസ്സി​ലാ​ക്കുക. അതു​പൊ​ലെ​തന്നെ രാഹാബ്‌ എന്ന വേശ്യ​യും ദൂതൻമാ​രെ ആതിഥ്യ​പൂർവ്വം സ്വീക​രിച്ച്‌ മറെറാ​രു വഴിയാ​യി പറഞ്ഞയ​ച്ച​ശേഷം പ്രവൃ​ത്തി​ക​ളാൽ അല്ലയോ നീതീ​ക​രി​ക്ക​പ്പെ​ട്ടത്‌?”

9. (എ) രാഹാ​ബി​ന്റെ “പ്രവൃ​ത്തി​ക​ളിൽ” എന്തുൾപ്പെ​ട്ടി​രു​ന്നു? (ബി) ഭയരഹിത സാക്ഷീ​ക​ര​ണ​ത്തിൽ നിന്ന്‌ എന്തുഫ​ല​മു​ണ്ടാ​യി​ട്ടുണ്ട്‌?

9 രാഹാ​ബി​ന്റെ “പ്രവൃ​ത്തി​ക​ളിൽ” രണ്ട്‌ ഒററു​കാ​രെ സംരക്ഷി​ക്കു​ന്ന​തും രക്ഷക്കു​വേണ്ടി മററു​ള്ള​വരെ തന്റെ ഭവനത്തിൽ കൂട്ടി​വ​രു​ത്തു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. അതു​പോ​ലെ​തന്നെ ഈ ആധുനിക കാലത്ത്‌, അഭിഷി​ക്ത​രായ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ആഗോ​ള​മായ രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തിന്‌ മേൽനോ​ട്ടം വഹിക്കു​ക​യും “തക്കസമ​യത്ത്‌” ആത്മീയ “ആഹാരം” പ്രദാനം ചെയ്യു​ക​യും ചെയ്യു​മ​ള​വിൽ അവർക്ക്‌ വിശ്വസ്‌ത പിന്തുണ നൽകു​ന്ന​തിൽ “മഹാപു​രു​ഷാ​രം” തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ന്നു. (മത്തായി 24:45-47) രാഹാബ്‌ തന്റെ പിതൃ​ഭ​വ​ന​ത്തി​ലു​ള്ള​വ​രോട്‌ സാക്ഷീ​ക​രി​ക്കു​ന്ന​തിൽ ഭയമി​ല്ലാ​ത്ത​വ​ളാ​യി​രു​ന്നു—അവളെ ഒററിക്കൊടുത്തേക്കാമായിരുന്നുവെന്നതുകൊണ്ട്‌ അപകടം നിറഞ്ഞ ഒരു പ്രവർത്ത​നം​തന്നെ. (മത്തായി 10:32-36 താരത​മ്യ​പ്പെ​ടു​ത്തുക.) അതു​പോ​ലെ​തന്നെ ഇന്ന്‌ എതിർപ്പുള്ള അനേകം ദേശങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ സാക്ഷ്യം നൽകു​ന്ന​തിൽ ഭയമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. ഇത്‌ മഹത്തായ ഒരു കൂട്ടി​ച്ചേർപ്പിൽ കലാശി​ച്ചി​രി​ക്കു​ന്നു, പലപ്പോ​ഴും യഹോ​വ​യു​ടെ സത്യാ​രാ​ധ​ന​ക്കു​വേണ്ടി നില​കൊ​ള്ളു​ന്ന​തിന്‌ കുടും​ബങ്ങൾ മുഴു​വ​നാ​യി മഹാബാ​ബി​ലോ​നിൽനിന്ന്‌ പുറത്തു​വ​ന്നി​രി​ക്കു​ന്നു.—സങ്കീർത്തനം 73:28; 107:21, 22.

യെരീ​ഹൊ—അന്നും ഇന്നും

10. യെരീ​ഹൊ​യ്‌ക്ക്‌ ഏതു പ്രത്യേക ശ്രദ്ധ നൽക​പ്പെ​ടേ​ണ്ടി​യി​രു​ന്നു?

10 നമുക്ക്‌ ഈ നാടകീയ സംഭവ​ങ്ങളെ ഒരു വ്യത്യസ്‌ത കോണി​ലൂ​ടെ നോക്കാം. “യിസ്രാ​യേൽ മക്കൾ നിമിത്തം യെരീ​ഹൊ അടച്ച്‌ ഉറപ്പി​ച്ചി​രു​ന്നു, ആരും പുറത്തു​പോ​യില്ല, അകത്തേക്ക്‌ പ്രവേ​ശി​ച്ചു​മില്ല.” യഹോ​വ​യു​ടെ വധാതി​കൃത വാളിന്‌ ഇരയാ​യി​ത്തീ​രാ​നുള്ള ആദ്യത്തെ കനാന്യ​ന​ഗരം ഇതായി​രു​ന്നു. അക്കാര​ണ​ത്താൽ ദൈവ​ത്തിന്‌ അർപ്പി​ക്ക​പ്പെട്ട ആദ്യഫ​ല​ങ്ങ​ളേ​പ്പോ​ലെ അതിന്‌ പ്രത്യേക ശ്രദ്ധല​ഭി​ക്കേ​ണ്ടി​യി​രു​ന്നു. യോശുവ ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “നഗരം നാശത്തിന്‌ അർപ്പി​ക്ക​പ്പെട്ട ഒന്നായി​ത്തീ​രണം; അതും അതിലുള്ള സകലതും യഹോ​വ​ക്കു​ള്ള​താ​കു​ന്നു.”—യോശുവ 6:1, 17; പുറപ്പാട്‌ 22:29; ലേവ്യർ 27:26 ഇവതാ​ര​ത​മ്യ​പ്പെ​ടു​ത്തുക.

11. (എ) നാം ഇന്ന്‌ ഏത്‌ ശ്രദ്ധേ​യ​മായ സമാന്ത​ര​ത്വം കുറി​ക്കൊ​ള്ളു​ന്നു? (ബി) മഹാബാ​ബി​ലോ​ന്റെ “ഭീതി​യു​ടെ” ഒരു ദൃഷ്ടാന്തം നൽകുക.

11 രക്തപങ്കി​ല​മായ ഈ 20-ാം നൂററാ​ണ്ടിൽ അധർമ്മ​ത്തി​ന്റെ മൂർദ്ധ​ന്യ​ദ​ശ​യിൽ എത്തിയി​രി​ക്കുന്ന വ്യാജ​മ​ത​ലോക സാമ്രാ​ജ്യ​മാ​കുന്ന മഹാബാ​ബി​ലോന്‌ ഇത്‌ എത്ര നന്നായി യോജി​ക്കു​ന്നു! യഹോ​വ​യു​ടെ സാക്ഷികൾ പ്രവേ​ശി​ക്കാ​തി​രി​ക്കു​ന്ന​തിന്‌ അതിന്റെ വാതി​ലു​കൾ അടക്കാൻ അത്‌ ശ്രമി​ച്ചി​രി​ക്കു​ന്നു. രാഹാ​ബി​ന്റെ വാക്കു​ക​ളിൽ ദൈവ​ജ​ന​ങ്ങ​ളേ​ക്കു​റി​ച്ചുള്ള, 1985 നവംബർ 12-ലെ ഇററാ​ലി​യൻ വർത്തമാ​ന​പ്പ​ത്ര​മായ ലാ റിപ്പബ്ലി​ക്കാ “യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ സഭയിൽനി​ന്നുള്ള അപകട നിലവി​ളി” എന്ന ശീർഷകം വഹിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “ഭീഷണി” നിർവ്വീ​ര്യ​മാ​ക്കു​ന്ന​തിന്‌ ഒരു റോമൻ കത്തോ​ലി​ക്കാ കർദ്ദി​നാൾ ബൊ​ളോ​ഗ്നാ​യിൽ വിളി​ച്ചു​കൂ​ട്ടിയ ഒരു യോഗത്തെ സംബന്ധിച്ച്‌ ആ ലേഖനം റിപ്പോർട്ടു​ചെ​യ്‌തു. പ്രോ​ത്സാ​ഹ​ന​വും പിന്തു​ണ​യും നൽകി പാപ്പാ ഒരു സന്ദേശം അയച്ചു. “അവർ ലോക​ത്തെ​വി​ടെ​യും പടർന്നു​പ​ന്ത​ലി​ക്കു​ക​യാണ്‌” എന്ന്‌ നിലവി​ളി ഉയർന്നു. ഈ “അപകടത്തെ” നേരി​ടു​ന്ന​തിന്‌ “ഇപ്പോൾ സഭ പടയൊ​രു​ക്കം നടത്തു”മെന്ന്‌ പ്രഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അത്‌ വിജയി​ക്കു​മോ?—യിരെ​മ്യാവ്‌ 1:17-19.

12. (എ) “ദൈവ”ത്തെ സംബന്ധിച്ച മഹാബാ​ബി​ലോ​ന്റെ ആശയം സത്യത്തിന്‌ വിരു​ദ്ധ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) എന്തു​കൊണ്ട്‌, യഹോ​വ​തന്റെ സാക്ഷി​കൾക്കു വേണ്ടി പോരാ​ടും?

12 മഹാബാ​ബി​ലോ​നിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ നിഗുഢ ത്രിത്വം മുതൽ പൗരസ്‌ത്യ​മ​ത​ങ്ങ​ളി​ലെ ദശലക്ഷ​ക്ക​ണ​ക്കിന്‌ ദേവൻമാർവരെ കുഴച്ചു​ക​ള​യുന്ന നിരവധി ദൈവ​ങ്ങ​ളുണ്ട്‌. യോശു​വയെ നിയോ​ഗി​ക്കു​ന്ന​തി​നു​മുമ്പ്‌ മോശെ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചി​രു​ന്നു: “യിസ്രാ​യേലെ കേൾക്ക: നമ്മുടെ ദൈവ​മായ യഹോവ ഏക യഹോ​വ​യാ​കു​ന്നു.” “ദൈവ​വും പിതാ​വു​മായ” ഈ “ഏകനെ” സ്‌തു​തി​ക്കു​ന്ന​തിൽ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ തനിച്ചു നില​കൊ​ള്ളു​ന്നു. (ആവർത്തനം 6:4; എഫേസ്യർ 4:6) യോശു​വ​യു​ടെ​യും യിസ്രാ​യേ​ലിൽ വിശ്വ​സ്‌ത​രായ മററ്‌ നായകൻമാ​രു​ടെ​യും നാളു​ക​ളിൽ യഹോവ ചെയ്‌ത​തു​പോ​ലെ അവൻ നമുക്കു​വേണ്ടി പോരാ​ടും.—2 ദിനവൃ​ത്താ​ന്തം 20:15, 17; 32: 7, 8; യെശയ്യാവ്‌ 54:17.

ന്യായ​വി​ധി​യു​ടെ നടത്തിപ്പ്‌

13. (എ) യെരീ​ഹൊ​യെ ആക്രമി​ക്കു​ന്ന​തി​നു​മുമ്പ്‌ ഏതു സംഭവങ്ങൾ ഉണ്ടായി? (ബി) നാം ഇന്ന്‌ ഏത്‌ സമാന്ത​രങ്ങൾ കാണുന്നു?

13 യെരീ​ഹൊ ആക്രമി​ക്കു​ന്ന​തി​നു​വേണ്ടി യോശുവ തികഞ്ഞ തയ്യാ​റെ​ടു​പ്പു​ന​ടത്തി. മരുഭൂ​മി​യിൽ വെച്ച്‌ വളർന്ന പുരു​ഷൻമാ​രെ പരിച്‌ഛേദന കഴിച്ചു. അവർ യഹോ​വക്ക്‌ നൽകുന്ന മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ഭക്തിയെ തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന സകലതും നീക്കം ചെയ്യു​ന്ന​തി​നെ ഇത്‌ പ്രതീ​ക​പ്പെ​ടു​ത്തി. (ആവർത്തനം 10:16; 30:5, 6) പെസഹാ അനുഷ​ഠാ​നം പുനരാ​രം​ഭി​ച്ചു. അത്ഭുത​ക​ര​മാ​യി നൽകി​ക്കൊ​ണ്ടി​രുന്ന മന്ന നിന്നു​പോ​യ​പ്പോൾ ജനം ദേശത്തെ വിളവു​കൊണ്ട്‌ പോഷി​പ്പി​ക്ക​പ്പെ​ടാൻ തുടങ്ങി. കൂടാതെ, “യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ പ്രഭു, മനുഷ്യ​നാ​കു​ന്ന​തി​നു​മു​മ്പുള്ള ലോ​ഗോസ്‌ തന്നെ, യോശു​വക്ക്‌ പ്രത്യ​ക്ഷ​പ്പെട്ട്‌ അവനെ സ്ഥിരീ​ക​രി​ച്ചു. ആ ഒരുവന്റെ സാന്നി​ദ്ധ്യ​ത്തെ യോശു​വാ വിനയ​പൂർവ്വം അംഗീ​ക​രി​ച്ചു. ഇപ്പോ​ഴത്തെ വേലക്കു വേണ്ടി തങ്ങളെ​ത്തന്നെ സമർപ്പി​ച്ചി​രി​ക്കു​മ​ള​വിൽ ആധുനിക കാലത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അനുഭ​വ​ത്തിൽ ഈ കാര്യ​ങ്ങ​ളി​ലെ​ല്ലാം നമുക്കു സമാന്ത​ര​ത്വം കണ്ടെത്താൻ കഴിയും. കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നായക​ത്വ​ത്തിൻകീ​ഴിൽ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പുരോ​ഗ​മ​ന​പ​ര​മാ​യി മുന്നേ​റി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മുടെ ആത്മീയ ഭക്ഷണം വൈവി​ദ്ധ്യ​മാർന്ന​തും പോഷ​ക​ങ്ങ​ളിൽ സമ്പന്നവും ആയിത്തീർന്നി​രി​ക്കു​ന്നു.—യോശുവ 5:1-5.

14. യെരീ​ഹൊ​യെ ആക്രമി​ക്കു​ന്ന​തിന്‌ യഹോവ ഏത്‌ വിചി​ത്ര​മായ യുദ്ധത​ന്ത്രങ്ങൾ നിർദ്ദേ​ശി​ച്ചു?

14 ഇപ്പോൾ യുദ്ധരം​ഗ​ത്തേക്കു നോക്കുക. യഹോവ വിചി​ത്ര​മായ യുദ്ധത​ന്ത്രങ്ങൾ പ്രയോ​ഗി​ക്കാൻ ആവശ്യ​പ്പെട്ടു! ഓരോ ദിവസ​വും ഒരു പ്രാവ​ശ്യം വീതം യിസ്രാ​യേ​ലി​ലെ പുരോ​ഹി​തൻമാർ യഹോ​വ​യു​ടെ സാന്നി​ദ്ധ്യ​ത്തെ പ്രതി​നി​ധീ​ക​രി​ക്കുന്ന പെട്ടക​വും വഹിച്ചു​കൊണ്ട്‌ യെരീ​ഹൊ​ക്കു ചുററും മാർച്ച്‌ ചെയ്യുന്നു. എഴു പുരോ​ഹി​തൻമാർ ആട്ടിൻ കൊമ്പു​കൊ​ണ്ടുള്ള കാഹളം ഊതി​ക്കൊണ്ട്‌ അവർക്ക്‌ മുമ്പായി നടക്കുന്നു, യിസ്രാ​യേ​ലി​ലെ യോദ്ധാ​ക്കൾ അവരുടെ മുമ്പി​ലും പിമ്പി​ലും മാർച്ച്‌ ചെയ്യുന്നു. എന്നാൽ ഏഴാം ദിവസം അവർ ‘നേരത്തെ അരു​ണോ​ദ​യ​ത്തി​ങ്കൽ’ എഴു​ന്നേ​ററ്‌ നഗരത്തി​നു ചുററും ഏഴു​പ്രാ​വ​ശ്യം മാർച്ച്‌ ചെയ്യുന്നു. ആ യെരീ​ഹൊ നിവാ​സി​കൾ എത്രമാ​ത്രം നടുങ്ങി​യി​രി​ക്കണം!—യോശു​വാ 6:2-15.

15. ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തിൽ എന്തു സമാന്തരം കാണുന്നു?

15 ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഭൂവ്യാ​പ​ക​മാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ നാം ഇതിന്‌ ശ്രദ്ധേ​യ​മായ ഒരു സമാന്ത​ര​ത്വം കാണുന്നു. ഈയിടെ നമ്മുടെ രാജ്യ​പ്ര​വർത്ത​ന​ത്തിന്‌ എടുത്തു​പ​റ​യത്തക്ക ഒരു വികസനം ഉണ്ടായി. പയണിയർ നിര 1985 വരെയുള്ള അഞ്ചു വർഷങ്ങ​ളിൽ 134 ശതമാനം വർദ്ധിച്ചു. പയണി​യർമാ​രു​ടെ സൈന്യ​വും മററ്‌ രാജ്യ​പ്ര​സാ​ധ​ക​രും പലപ്പോ​ഴും അക്ഷരാർത്ഥ​ത്തിൽ “നേരത്തെ” എഴു​ന്നേൽക്കു​ക​യും യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു​കൾ ഘോഷി​ക്കു​ന്ന​തിൽ ഉത്സാഹ​പൂർവ്വം പങ്കെടു​ക്കു​ക​യും ചെയ്യുന്നു. ക്രൈ​സ്‌തവ—ലോക​മ​ത​ങ്ങ​ളി​ലെ നായകൻമാർക്ക്‌ ഈ സാക്ഷികൾ “എണ്ണമറ​റ​തും ശക്തിയു​ള്ള​തു​മായ ഒരു ജന”മായി തോന്നു​ന്നു. സത്യത്തി​ന്റെ ഘോഷണം ആത്മാർത്ഥ​ത​യുള്ള അനേകർ തങ്ങളെ ഉപേക്ഷിച്ച്‌ യഹോ​വ​ക്കു​വേണ്ടി തങ്ങളുടെ നില സ്വീക​രി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നിരീ​ക്ഷി​ക്കു​മ​ള​വിൽ പുരോ​ഹി​തൻമാർ “കഠിന വേദന”യിൽ ആണ്‌.—യോവേൽ 2:1-3, 6.

16. (എ) ഏത്‌ അത്ഭുതങ്ങൾ യെരീ​ഹൊ​യു​ടെ വീഴ്‌ചയെ അടയാ​ള​പ്പെ​ടു​ത്തി? (ബി) രാഹാ​ബി​ന്റെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം നൽക​പ്പെ​ട്ട​തെ​ങ്ങനെ?

16 ഒടുവിൽ യോശുവ ജനങ്ങ​ളോട്‌ ഇപ്രകാ​രം കൽപ്പി​ക്കു​ന്നു: “ആർപ്പി​ടുക, എന്തെന്നാൽ യഹോവ നഗരം നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നു.” ഒരു വലിയ പോർവി​ളി മുഴങ്ങു​ന്നു. ഭൂമി കുലു​ങ്ങു​ക​യും യെരീ​ഹൊ മതിൽ നിലം പരിശാ​വു​ക​യും ചെയ്യുന്നു—അത്ഭുത​ങ്ങ​ളു​ടെ അത്ഭുതം​തന്നെ. നഗരത്തിൽ ജീവനുള്ള സകലത്തി​നെ​യും നശിപ്പി​ക്കാൻ യിസ്രാ​യേ​ല്യർ അനുസ​ര​ണ​പൂർവ്വം പാഞ്ഞു കയറുന്നു. അവർ അത്‌ തീവെച്ച്‌ ചുട്ടു​ക​ള​യു​ന്നു. എന്നാൽ നോക്കൂ! പുറം മതിലി​ന്റെ ഒരു ചെറിയ ഭാഗം അപ്പോ​ഴും നിൽക്കു​ന്നു, അതിന്റെ ജനാല​യിൽ ഒരു ചുവപ്പു​ച​ര​ടുണ്ട്‌. രാഹാ​ബി​നെ​യും അവളുടെ പിതാ​വി​ന്റെ കുടും​ബ​ത്തെ​യും ഹാനി ഭവിക്കാ​തെ പുറത്തു​കൊ​ണ്ടു​വ​രു​ന്നു. തക്കസമ​യത്ത്‌ രാഹാ​ബി​ന്റെ വിശ്വാ​സ​ത്തിന്‌ കൂടു​ത​ലായ പ്രതി​ഫലം നൽക​പ്പെ​ടു​ന്നു, അവൾ യിസ്രാ​യേ​ല്യ​നായ സൽമോ​ന്റെ ഭാര്യ​യും യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവ്വി​ക​യും ആയിത്തീ​രു​മ​ള​വിൽത്തന്നെ.—യോശുവ 6:16-26; മത്തായി 1:5.

17. ഈ അത്ഭുതങ്ങൾ എന്തിനെ മുൻനി​ഴ​ലാ​ക്കു​ന്നു?

17 “അതു​കൊണ്ട്‌ യഹോവ യോശു​വ​യോ​ടു കൂടെ​യു​ണ്ടെന്ന്‌ തെളിഞ്ഞു, അവന്റെ കീർത്തി മുഴു​ഭൂ​മി​യി​ലും വ്യാപി​ക്ക​യും ചെയ്‌തു.” അതു​പോ​ലെ​തന്നെ, മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​ക​യും “മഹോ​പ​ദ്രവ”ത്തിന്റെ പൊട്ടി​പ്പു​റ​പ്പെ​ട​ലി​ങ്കൽ അവളുടെ ധനവും പ്രതാ​പ​വും ഉരിഞ്ഞു​മാ​റ​റ​പ്പെ​ടു​ക​യും ചെയ്യു​മ​ള​വിൽ യഹോ​വ​യു​ടെ മഹത്വ​മേ​റിയ നാമം സംസ്ഥാ​പി​ക്ക​പ്പെ​ടും.—യോശുവ 6:27; വെളി​പ്പാട്‌ 17:16; 18:9, 10, 15; മത്തായി 24:21, 22ന്ന.

ഒരു വിശ്വാ​സ​ത്യാ​ഗി പരാജ​യ​പ്പെ​ടു​ന്നു

18. (എ) ‘ജനത്തിന്റെ ഹൃദയം ഉരുകാൻ തുടങ്ങി’യതെന്തു​കൊണ്ട്‌? (ബി) യോശുവ ആ പ്രതി​സ​ന്ധി​യോട്‌ പ്രതി​ക​രി​ച്ച​തെ​ങ്ങനെ?

18 യെരീ​ഹൊ​യി​ലെ പ്രസി​ദ്ധ​മായ വിജയ​ത്തി​നു​ശേഷം ഉടനെ അമ്പരപ്പി​ക്കുന്ന ഒരു കാര്യം സംഭവി​ച്ചു. അടുത്തു​കി​ടന്ന ആയ്‌ പട്ടണം കീഴട​ക്കാൻ യോശുവ അയച്ച സൈന്യം പൂർണ്ണ​മാ​യി പരാജ​യ​മ​ടഞ്ഞു! “തൽഫല​മാ​യി ജനത്തിന്റെ ഹൃദയം ഉരുകാൻ തുടങ്ങു​ക​യും വെള്ളം​പോ​ലെ ആയിത്തീ​രു​ക​യും ചെയ്‌തു. സംഭ്രാ​ന്ത​നായ യോശുവ കരഞ്ഞു പ്രാർത്ഥി​ച്ചു: “പരമാ​ധീശ കർത്താ​വായ യഹോവേ, . . . നിന്റെ മഹാനാ​മ​ത്തി​നു​വേണ്ടി നീ എന്തു ചെയ്യും?”—യോശുവ 7:2-9.

19, 20. (എ) യഹോവ ആഖാന്റെ ഭോഷ​ത്വം ഒഴിവാ​ക്കി​യ​തെ​ങ്ങനെ, യോശു​വക്ക്‌ എന്ത്‌ ഉറപ്പ്‌ നൽകി​ക്കൊണ്ട്‌? (ബി) ആധുനിക നാളിൽ എന്തു സമാന്തരം കാണാൻ കഴിയും?

19 യിസ്രാ​യേ​ലിൽ “അപമാ​ന​ക​ര​മായ ഒരു ഭോഷത്തം” നടന്നി​രി​ക്കു​ന്നു​വെന്ന്‌ യഹോവ അപ്പോൾ യോശു​വക്ക്‌ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. യഹൂദാ​ഗോ​ത്ര​ത്തി​ലെ ആഖാൻ തെററു​കാ​ര​നാ​യി തിരി​ച്ച​റി​യി​ക്ക​പ്പെട്ടു. യെരീ​ഹൊ​യി​ലെ കൊള്ള​മു​ത​ലിൽനിന്ന്‌ അവൻ ഭംഗി​യുള്ള” ഒരു ബാബി​ലോ​ണി​യൻ മേലങ്കി​യും സ്വർണ്ണ​വും വെള്ളി​യും മോഷ്ടി​ച്ചെ​ടു​ത്തി​രു​ന്നു. യഹോവ ആഖാ​ന്റെ​മേൽ ‘ഭ്രഷ്ടു വരുത്തു’കയും അവനും അവന്റെ കുടും​ബ​വും കല്ലെറി​ഞ്ഞു​കൊ​ല്ല​പ്പെ​ടു​ക​യും ചെയ്‌തു. തുടർന്ന്‌ അവരെ​യും അവരുടെ വസ്‌തു​വ​ക​ക​ളെ​യും തീയിൽ ദഹിപ്പി​ച്ചു​ക​ളഞ്ഞു. യഹോ​വ​യു​ടെ വിധി നിർവ്വ​ഹ​ണ​ത്തി​ന്റെ ഒരു നിലനിൽക്കുന്ന സാക്ഷ്യ​മെന്ന നിലയിൽ ആഖാ​ന്റെ​മേൽ ഒരു വലിയ കൽക്കൂ​മ്പാ​രം തന്നെ കൂട്ട​പ്പെട്ടു, ആ സ്ഥാനം “അഖോർ താഴ്‌വര” എന്ന്‌ വിളി​ക്ക​പ്പെ​ടാ​നും ഇടയായി, ആ പേരിന്റെ അർത്ഥം “സമുദായ ഭ്രഷ്ട്‌; കുഴപ്പം” എന്നാണ്‌. വീണ്ടും യഹോവ യോശു​വ​യോട്‌ ഇപ്രകാ​രം പറഞ്ഞു: ഭയപ്പെ​ടു​ക​യോ ഭ്രമി​ക്കു​ക​യോ അരുത്‌.” യോശുവ വീണ്ടും ഒരിക്ക​ലും യുദ്ധത്തിൽ പരാജ​യ​മ​ട​ഞ്ഞില്ല എന്നതിൽ യഹോ​വ​യു​ടെ നാമം മഹത്വീ​ക​രി​ക്ക​പ്പെട്ടു.—യോശുവ 7:10-8:1.

20 ആഖാന്റെ പാപത്തിന്‌ ആധുനി​ക​നാ​ളിൽ ഒരു സമാന്ത​ര​ത്വം ഉണ്ടോ? ഉണ്ട്‌. ദിവ്യാ​ധി​പ​ത്യ​ക്രമം അവഗണി​ക്കു​ക​യും തങ്ങളുടെ സ്വാർത്ഥ​ഗതി പിന്തു​ട​രു​ക​യും ചെയ്യുന്ന “കൊടിയ ചെന്നാ​യ്‌ക്കളെ” സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മുന്നറി​യി​പ്പു​നൽകി. അത്തരം അത്യാ​ഗ്ര​ഹി​കൾ 1919 മുതൽ കാലാ​കാ​ല​ങ്ങ​ളിൽ ദൈവ​ജ​ന​ങ്ങ​ളു​ടെ​യി​ട​യിൽ പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈയി​ടെ​യു​ണ്ടായ ഒരു ദൃഷ്ടാന്തം പറഞ്ഞാൽ 1970-കളുടെ മദ്ധ്യത്തിൽ ചില പ്രമുഖ മൂപ്പൻമാർ അതൃപ്‌ത​രാ​യി​ത്തീർന്നു. യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ മാതൃക പിൻപ​ററി രാജ്യ​സ​ന്ദേശം ഘോഷി​ച്ചു​കൊണ്ട്‌ വീടു​തോ​റും സാക്ഷീ​ക​രി​ക്കു​ന്നത്‌ അവരുടെ “അന്തസ്സിന്‌” ചേരാ​ത്ത​താ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 5:42; 20:20, 21, 29, 30) ബാബി​ലോ​ന്യ ഉപദേ​ശ​ങ്ങ​ളി​ലേക്ക്‌ പിന്തി​രി​യു​ന്നത്‌ അവർക്ക്‌ നല്ലതാ​യി​തോ​ന്നി. അവർ തന്ത്രപൂർവ്വം “അന്ത്യനാ​ളു​കൾ” സംബന്ധിച്ച്‌ സംശയങ്ങൾ ഉന്നയി​ക്കാ​നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല മന്ദഗതി​യി​ലാ​ക്കാ​നും ശ്രമിച്ചു. (2 പത്രോസ്‌ 3:3, 4) ഒടുവിൽ അവരെ പുറത്താ​ക്കേ​ണ്ട​താ​യി വന്നു.—2 യോഹ​ന്നാൻ 10, 11; ഫിലി​പ്പി​യർ 1:15-17; എബ്രായർ 6:4-8 താരത​മ്യ​പ്പെ​ടു​ത്തുക.

21. (എ) 1970-കളുടെ ഒടുവിൽ മന്ദതയു​ണ്ടാ​കാൻ ഒരു കാരണം എന്തായി​രു​ന്നു​വെന്ന്‌ തോന്നു​ന്നു? (ബി) അന്നു മുതൽ വേല ‘ത്വരിത മാക്കുന്ന’തിൽ എന്തു സഹായി​ച്ചി​രി​ക്കാം?

21 നമ്മുടെ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യു​ടെ തിരു​വെ​ഴു​ത്തു​പ​ര​മായ അടിസ്ഥാ​ന​വും അതിന്റെ പ്രാധാ​ന്യ​വും സ്‌പഷ്ട​മാ​യി പ്രകട​മാ​ക്കി​ക്കൊണ്ട്‌ 1979 ജൂലൈ 15-ലെ വാച്ച്‌റ​റവർ പുറത്തു​വന്നു. വിശ്വ​സ്‌ത​രായ സാക്ഷികൾ 1980-കളി​ലേക്ക്‌ സോത്സാ​ഹം മുന്നേറി! ഏതാനും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ സാന്നി​ദ്ധ്യം 1970-കളുടെ ഒടുവി​ലത്തെ പകുതി​യിൽ യഹോ​വ​യു​ടെ വേല മന്ദഗതി​യി​ലാ​കാൻ ഇടയാ​ക്കി​യ​താ​യി തോന്നു​ന്നു—അപ്പോൾ യഹോ​വ​യു​ടെ സജ്ജീവ സാക്ഷി​ക​ളു​ടെ നിരയിൽ ശരാശരി വാർഷീക വർദ്ധനവ്‌ ഒരു ശതമാ​ന​ത്തി​ലും കുറഞ്ഞു. എന്നിരു​ന്നാ​ലും കഴിഞ്ഞ അഞ്ചു വർഷങ്ങ​ളിൽ വാർഷീക വർദ്ധനവ്‌ ശരാശരി 6 ശതമാ​ന​ത്തി​ലും അധികം ആയിട്ടുണ്ട്‌. രാജ്യ പ്രസാ​ധകർ 1975-ലെ 21,79,256-നോട്‌ താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ 1985-ൽ 30,24,131 എന്ന ഒരു ലോക​വ്യാ​പക അത്യു​ച്ച​ത്തിൽ എത്തിയി​രി​ക്കു​ന്നു. യഹോവ അവന്റെ വേല ‘ത്വരിത’മാക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു!—യെശയ്യാവ്‌ 54:2, 3; 60:22.

22. നാം യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ലേക്ക്‌ തുടർന്ന്‌ ശ്രദ്ധി​ക്കു​മ​ള​വിൽ യഹോ​വ​യു​ടെ നാമം സംബന്ധിച്ച്‌ എന്തു വിലമ​തി​ക്കണം?

22 സത്യത്തിൽ, യഹോ​വ​യു​ടെ നാമം മുഴു​ഭൂ​മി​യി​ലും മഹത്വ​മേ​റി​യ​താ​യി​ത്തീർന്നി​രി​ക്കു​ന്നു! എന്നാൽ നാം ഇപ്പോൾ കാണാൻ പോകു​ന്ന​തു​പോ​ലെ അവൻ യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ലൂ​ടെ അതിലു​മ​ധി​കം നമ്മോടു ‘സംസാ​രി​ക്കു​ന്നു.’—യെശയ്യാവ്‌ 42:8, 9. (w86 12/15)

യോശുവയുടെ പുസ്‌ത​ക​ത്തിൽ—

◻ നാം ഇന്നത്തെ ലോകത്തെ സംബന്ധിച്ച്‌ ഏതു മാതൃക കാണുന്നു?

◻ രാഹാ​ബി​നെ സംബന്ധിച്ച വിവര​ണ​ത്തിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു?

◻ നമ്മുടെ വർദ്ധിച്ച പ്രവർത്ത​ന​ത്തോട്‌ സമാന്ത​ര​മുള്ള എന്ത്‌ നാം കണ്ടെത്തു​ന്നു?

◻ യെരീ​ഹൊ​യു​ടെ വീഴ്‌ച​യാൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ട​തെന്ത്‌?

◻ ആഖാന്റെ പാപം കൈകാ​ര്യം ചെയ്യു​ന്ന​തി​നാൽ എന്തു സൂചി​പ്പി​ക്ക​പ്പെട്ടു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക