നിങ്ങൾ ദൈവീക ദയ പ്രകടമാക്കുന്നുവോ
ആരെങ്കിലും നിങ്ങളോടു് ദയയുള്ളവനായിരുന്ന ഒടുവിലത്തെ സന്ദർഭം നിങ്ങൾക്കു് ഓർമ്മിക്കാൻ കഴിയുമോ? തീർച്ചയായും നാമേവരും ദയയുള്ള ഒരു വ്യക്തിയുടെ സഹായവും സഹാനുഭൂതിയും മൃദുലതയും വിലമതിക്കുന്നു.
അല്പമായിട്ടേ ഉള്ളെങ്കിലും, ദയ ഇന്നത്തെ ലോകത്തിൽ അജ്ഞാതമല്ല. വില്പനക്കാർ തങ്ങളുടെ ഇടപാടുകാരോടു് അതു പ്രകടമാക്കാൻ നിർദ്ദേശിക്കപ്പെടുന്നു. വ്യാപാരികൾ തങ്ങളുടെ ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിൽ അതിന്റെ മൂല്യം തിരിച്ചറിയുന്നു. പലപ്പോഴും ദയ പ്രകടമാക്കുന്നതു് ഗൂഢമായ ആന്തരങ്ങളോടെയാണെന്നുള്ളതു് സത്യം തന്നെ. എങ്കിലും യഥാർഥത്തിലുള്ള മനുഷ്യദയ സ്ഥിതിചെയ്യുന്നുണ്ടു്. അങ്ങനെ വിദൂരത്തിൽ താമസിക്കുന്ന ഒരു ദമ്പതികൾ ഒരു ഹൃദ്രോഗ ബാധയെത്തുടർന്നു് അശക്തനായി കാര്യമായി ഒന്നും ചെയ്യാൻ കഴിയാതായ ഭർത്താവിന്റെ പിതാവിനെ സന്ദർശിച്ചപ്പോൾ, അയല്ക്കാർ ചില അത്യാവശ്യ ജോലികൾ ചെയ്തിരുന്നതായി കണ്ടെത്തിയതിൽ അവർ എത്ര ഉന്മേഷഭരിതയായിരുന്നു!
മനുഷ്യ ദയയുടെ ചില ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ടു്. കപ്പലിൽ റോമിലേക്കുള്ള യാത്രാമദ്ധ്യേ അപ്പോസ്തലനായ പൗലോസിനെ കാവൽ ചെയ്തിരുന്ന സൈന്യാധിപനായിരുന്ന ജൂലിയസ് സീദോനിൽ സുഹൃത്തുക്കളെ സന്ദർശിക്കാനും സൽക്കാരം ആസ്വദിക്കാനും തന്റെ തടവുപുള്ളിയെ അനുവദിച്ചു. അതേ, ജൂലിയസ് “പൗലോസിനോടു് മാനുഷ ദയ കാണിച്ചു.” (പ്രവൃത്തികൾ 27:3) തുടർന്നു് അധികം വൈകാതെ, ഒരു കപ്പൽച്ചേതം സംഭവിച്ചപ്പോൾ മാൾട്ടയിലെ ആളുകൾ 276 യാത്രക്കാരോടും കപ്പൽ ജോലിക്കാരോടും എല്ലാം“അസാധാരണ മനുഷ്യ ദയ” പ്രകടമാക്കി. “ദ്വീപിലെ പ്രമാണിയായ” പുബ്ലിയസ് പ്രത്യേകിച്ചും അതിഥി പ്രിയനായിരുന്നു.—പ്രവൃത്തികൾ 28:1-10
ദൈവത്തിന്റെ പ്രതിഛായയിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യർക്കും യഹോവയുടെ വ്യക്തിത്വത്തിന്റെ ഒരളവു് പ്രതിഫലിപ്പിക്കാൻ കഴിയുമെന്നു് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു:“ ന്യായപ്രമാണമില്ലാത്ത ജനതകളിലെ ആളുകൾ പ്രകൃത്യാ ന്യായപ്രമാണത്തിലെ കാര്യങ്ങൾ ചെയ്യുമ്പോഴൊക്കെയും ന്യായപ്രമാണമില്ലെങ്കിലും ഈ ആളുകൾ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമാകുന്നു. അവർ തങ്ങളുടെ ഹൃദയങ്ങളിൽ ന്യായപ്രമാണത്തിന്റെ സാരം എഴുതപ്പെട്ടിരിക്കുന്നതായി പ്രകടമാക്കുന്നവർതന്നെയാണു്. (റോമർ 2:14, 15; ഉല്പത്തി 1:26) അതുകൊണ്ട് കുറെ ദയ മനുഷ്യവർഗ്ഗത്തിന്റെ സഹജമായിട്ടുണ്ടു്. എങ്കിലും സത്യക്രിസ്ത്യാനികൾ വ്യത്യസ്തമായി ഒരു ദൈവീകദയ പ്രകടമാക്കുമെന്നു നമുക്കു് ന്യായമായും പ്രതീക്ഷിക്കാം. അത്തരം ദയയുടെ സ്വഭാവം എന്താണു്? നമുക്കു അവന്റെ ആത്മാവിന്റെ ഈ ഫലം പ്രകടമാക്കുന്നതിൽ അവനെ എങ്ങനെ അനുകരിക്കാൻ കഴിയും?—ഗലാത്യർ 5:22
യഹോവയുടെ സ്നേഹദയ
ബൈബിൾ യഹോവയുടെ സ്നേഹദയയെ ആവർത്തിച്ചു സ്തുതിച്ചു പറയുന്നു.‘ജനങ്ങളേ നിങ്ങൾ യാഹിനെ സ്തുതിപ്പിൻ! യഹോവക്കു നന്ദി നൽകുവിൻ എന്തെന്നാൽ അവൻ നല്ലവനല്ലോ; എന്തെന്നാൽ അവന്റെ സ്നേഹദയ അനിശ്ചിതകാലത്തേക്കുള്ളതാകുന്നു,” എന്നു് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 106:1; 107:1) എബ്രായ തിരുവെഴുത്തുകളിൽ സ്നേഹദയ എന്നതിനു ഉപയോഗിച്ചിരിക്കുന്ന പദം, ഉദ്ദേശ്യം സാക്ഷാത്ക്കരിക്കപ്പെടുന്നതുവരെ സ്നേഹപൂർവ്വം അതിനെത്തന്നെ ഒരു വസ്തുവിനോട് സംബന്ധിപ്പിക്കുന്ന ഒരു ഗുണത്തെ പരാമർശിക്കുന്നു. അങ്ങനെ ദൈവം മനുഷ്യവർഗ്ഗത്തോടുള്ള അവന്റെ സ്നേഹത്തിൽനിന്നു മനുഷ്യവർഗ്ഗത്തിന്റെ രക്ഷയെ ലാക്കാക്കി സ്നേഹദയ പ്രകടമാക്കിയിരിക്കുന്നു. അല്ലെങ്കിൽ മനുഷ്യ വർഗ്ഗം ദീർഘകാലം മുമ്പേ തന്നെ നശിച്ചുപോകുമായിരുന്നു. ദുഷ്പ്രവൃത്തി സഹിക്കാതെ, നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനേയും ഹവ്വയേയും ദൈവം ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കി. എങ്കിലും അവൻ സ്നേഹദയ പ്രകടമാക്കി, അവർക്ക് വസ്ത്രം നൽകിക്കൊണ്ടും മക്കളെ ജനിപ്പിക്കാൻ അവരെ അനുവദിച്ചുകൊണ്ടും അവരുടെ മത്സര പ്രവൃത്തികൾ ഗണ്യമാക്കാതെ ഒരു ഗണ്യമായ കാലത്തേക്കു് ജീവിക്കാൻ അവരെ അനുവദിച്ചുകൊണ്ടും തന്നെ.—ഉല്പത്തി 3:21-4:2; 5:4, 5.
പാപികളായ ആദാമിന്റെ സന്തതികളോടു് യഹോവ അനേകം വിധങ്ങളിൽ സ്നേഹദയ പ്രകടമാക്കിയിരുന്നു. ദുഷ്ടാന്തമായി, ദൈവം “നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു് തരികയും ആഹാരവും സന്തോഷവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറക്കുകയും ചെയ്തു പോന്നതിനാൽ അവൻ തീർച്ചയായും തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.,” എന്നു് വ്യാജമതം അനുഷ്ടിച്ചിരുന്ന ലുസ്ത്രയിലെ ആളുകളോട് അപ്പോസ്തലനായ പൗലോസിനു പറയാൻ കഴിഞ്ഞു. (പ്രവൃത്തികൾ 14:16, 17) അവരുടെ ആരാധന ഒരു വ്യാജ ദൈവത്തിലേക്കു ആയിരുന്നെങ്കിലും യഹോവ ദയാപുരസ്സരം ഒരു ഭൗതിക വിധിത്തിൽ അവർക്കുവേണ്ടി സമൃദ്ധമായി കരുതി.
എന്നിരുന്നാലും അപ്പോഴും ജനിച്ചിട്ടില്ലാത്ത ആദാമിന്റെ സന്തതികളോട് ദൈവം പ്രകടമാക്കിയ സ്നേഹദയ വളരെ വലുതായിരുന്നു. വാഗ്ദത്ത സന്തതിയിലൂടെ യഹോവ മനുഷ്യന്റെ പാപത്തിൽ നിന്നും മരണത്തിൽനിന്നുമുള്ള മോചനത്തിന്റെ പ്രതീക്ഷ പ്രദാനം ചെയ്തു (ഉല്പത്തി 3:15; റോമർ 5:12) മനുഷ്യവർഗ്ഗചരിത്രം ദൈവത്തെ നിന്ദിക്കുന്നതായിരുന്നിട്ടും ദൈവം മനുഷ്യവർഗ്ഗത്തെ ഉപേക്ഷിച്ചില്ല. എന്തിനു്, അവൻ തന്റെ പ്രിയപ്പെട്ട ഏകജാത പുത്രനെ അവർക്കുവേണ്ടി ഒരു മറുവിലയാകേണ്ടതിനു വിട്ടുകൊടുത്തു! (യോഹന്നാൻ 3:16) അനർഹദയയുടെ കൂടുതലായ ഒരു പ്രകടനമെന്ന നിലയിൽ നിർമ്മലതാപാലകരായ ചില മനുഷ്യർ അനുസരണമുള്ള മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കുന്ന സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവേശുവിനോടൊത്തു് കൂട്ടുഭരണാധികാരികളായിരിക്കാനും ദൈവം ക്രമീകരണം ചെയ്തിരിക്കുന്നു.—റോമർ 5:8, 15-17; 8:16,17; വെളിപ്പാടു 14:1-4.
ദൈവിക ദയ പ്രകടമാക്കൽ
അപൂർണ മനുഷ്യർക്കു് ദൈവിക ദയ പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ? കൊള്ളാം, അത്തരം ദയ പ്രായോഗികമാക്കാൻ നമ്മെ സഹായിക്കുന്ന മാർഗ്ഗരേഖകളും ഒരു മാതൃകയും യേശു പ്രദാനം ചെയ്തു. (പത്രോസ് 2:21; മത്തായി 11:28-30) ദൃഷ്ടാന്തത്തിനു നാം നമ്മുടെ ശത്രുക്കളോടുപോലും ദയയുള്ളവരായിരിക്കണമെന്നു് അവൻ സൂചിപ്പിച്ചു. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നന്മ ചെയ്യുകയും ഒന്നിനും പകരം ഇച്ഛിക്കാതെ പലിശകൂടാതെ കടം കൊടുക്കകയും ചെയ്യുന്നതിൽ തുടരുവിൻ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരായിരിക്കും കാരണം അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവാകുന്നു” (ലൂക്കോസ് 6:35) നാം ദൈവിക ദയയാകുന്ന ശ്രേഷ്ഠ ഗുണം പ്രകടമാക്കുമെങ്കിൽ, നാം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ക്രിസ്തീയ സഹോദരങ്ങളോടും മാത്രമല്ല നന്ദികെട്ടവരോടും നമ്മോടു ശത്രുത പ്രകടമാക്കിയിട്ടുള്ളവരോടും ദയയുള്ളവരായിരിക്കും. ഇതു ചെയ്യുന്നതു അവരെ ശല്യപ്പെടുത്തുന്നതിനല്ല. പിന്നെയോ അവരെ സഹായിക്കുന്നതിനും അവരിലെ നന്മ വെളിച്ചത്തു കൊണ്ടുവരുന്നതിനും ആണു്.—ഗലാത്യർ 6:10; റോമർ 12:20, 21.
മറ്റുള്ളവർ നമ്മോടു് എങ്ങനെ പെരുമാറുന്നുവോ അതുപോലെതന്നെ അവരോടും പെരുമാറുന്നതിനാണു് നമ്മുടെ മാനുഷ ചായ്വു എന്നതുകൊണ്ട് നാം യഹോവയുടെ ഉദ്ബോധനം ഓർത്തിരിക്കുന്നതു് നന്നായിരിക്കും:“ യാഗത്തിൽ അല്ല സ്നേഹദയയിൽ ഞാൻ പ്രസാദിക്കുന്നു.” (ഹോശയ 6:6) അങ്ങനെ യഹോവയുടെ പ്രീതിയുണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവരോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളിലും ദൈവികദയ അഥവാ സ്നേഹദയ പ്രകടമാക്കുന്നതിനു നാം കഠിനയത്നം ചെയ്യണം. (മീഖാ 6:8 താരതമ്യപ്പെടുത്തുക) എന്നാൽ ഈ ദൈവിക ഗുണം പ്രകടമാക്കുന്നതിനു നാം ഒരു പ്രത്യേക വിധത്തിൽ യഹോവയെ അനുകരിക്കേണ്ട ആവശ്യമുണ്ടു്. അതെന്താണു്? കൊള്ളാം, നമ്മെ അവരുമായി ഒരു നല്ല നിലയിൽ ആക്കിത്തീർക്കുന്നതിനു് അവൻ ദയാപുരസ്സരം ആദ്യപടികൾ സ്വീകരിച്ചതുപോലെ മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കു വക്കുന്നതിനു് നാം മുൻകയ്യെടുക്കണം. ആദ്യം അധിക്ഷേപിക്കപ്പെടുന്നങ്കിൽപ്പോലും ദൈവരാജ്യത്തിന്റെ സുവാർത്ത അവരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നതിനു് ആവർത്തിച്ചു് ശ്രമിച്ചുകൊണ്ടു് നാം അപ്പോഴും സ്നേഹദയ പ്രകടമാക്കണം. ദൈവിക ദയയുടെ ഈ പ്രകടനം മറ്റുള്ളവരെ ജീവന്റെ മാർഗ്ഗത്തിൽ ആയിത്തീരാൻ സഹായിക്കുമ്പോൾ അതു എത്ര നന്നായിരിക്കും!—മത്തായി 7:13, 14.
അതു എങ്ങനെ നട്ടുവളർത്താം
ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്റെ ചിന്തകൾ പഠിച്ചു് അതിനു ചേർച്ചയായി പ്രവർത്തിക്കുന്നതിനാൽ മാത്രമേ ദൈവിക ദയ നട്ടുവളർത്താൻ കഴിയുകയുള്ളൂ. അതെ, നാം ആദ്യം തന്നെ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടണം. പൗലോസ് കൊലോസ്യയിലെ ക്രിസ്ത്യാനികളെ പ്രശംസിക്കുകയും “അവർ സത്യത്തിൽ ദൈവത്തിന്റെ അനർഹദയ കേൾക്കുകയും സൂക്ഷ്മായി അറിയുകയും ചെയ്ത നാൾ മുതൽ” സത്യം ഫലം കായ്ച്ചിരിക്കുന്നുവെന്നു് സമ്മതിക്കുകയും ചെയ്തു. (കൊലോസ്യർ 1:5, 6) എങ്കിലും, കൂടുതലായ പുരോഗതി നേടാൻ കഴിയാത്ത ഒരളവുവരെ ഒരു ക്രിസ്ത്യാനിയും എത്തുന്നില്ല. അതുകൊണ്ടു് നാം ഓരോരുത്തരും “അനർഹദയയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളർന്നുകൊണ്ടിരിക്കണം.”—2 പത്രോസ് 3:18.
ദയ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഗുണങ്ങളിൽ ഒന്നായതുകൊണ്ട് ആ ആത്മാവിന്റെ സ്വാധീനത്തിനു കീഴ്പ്പെടുന്ന ക്രിസ്ത്യാനികകൾ ദയയുള്ളവർ ആയിരിക്കും. വാസ്തവത്തിൽ, പൗലോസ് ദൈവിക വിശുദ്ധിയെ ദയയോടു് സംയോജിപ്പിക്കുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “വിശുദ്ധരും പ്രിയരുമായ ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ടവരെന്ന നിലയിൽ സഹാനുഭൂതിയുടെ മൃദുല വാത്സല്യങ്ങളും ദയയും ധരിപ്പിൻ.” (കൊലോസ്യർ 3:12) അതുകൊണ്ടു് ദൈവിക ദയ പ്രകടമാക്കുന്നതിനു നമുക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവുണ്ടായിരിക്കണം.
എന്നാൽ നമുക്കു യഹോവയുടെ ആത്മാവു് ലഭിക്കുന്നതെങ്ങനെ? അതിനുവേണ്ടി അപേക്ഷിക്കുന്നതിനാൽ—ആവർത്തിച്ച് അപേക്ഷിക്കുന്നതിനാൽ. നാം യഹോവയോടു് ഈ അമൂല്യമായ ഈ ദാനത്തിനുവേണ്ടി താഴ്മയോടെ അപേക്ഷിക്കുന്നെങ്കിൽ നമ്മുടെ ഹൃദയംഗമമായ അപേക്ഷക്കു് ഉത്തരം ലഭിക്കുമെന്നു് യേശു പ്രകടമാക്കി. “ചോദിച്ചുകൊണ്ടിരി”ക്കേണ്ടതിന്റേയും അന്വേഷിച്ചുകൊണ്ടിരി”ക്കേണ്ടതിന്റേയും ആവശ്യം സൂചിപ്പിച്ച ശേഷം യേശു ഇപ്രകാരം പറഞ്ഞു: “അതുകൊണ്ട് നിങ്ങൾ ദുഷ്ടരാണെങ്കിലും നിങ്ങളുടെ മക്കൾക്കു് നല്ല ദാനങ്ങളെ കൊടുക്കാൻ അറിയുന്നവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു് തന്നോടു് യാചിക്കുന്നവർക്കു് പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും.” (ലൂക്കോസ് 11:9-13) വാസ്തവത്തിൽ യഹോവയുടെ ആത്മാവിനു വേണ്ടി അപേക്ഷിക്കുന്നതിനാലും കൂടുതലായി ദയ പ്രകടമാക്കുന്നതിനുള്ള അവന്റെ സഹായത്തിനുവേണ്ടി സ്പഷ്ടമായി യാചിക്കുന്നതിനാലും നമുക്കു അനുകൂലമായ ഒരു ഉത്തരം ലഭിക്കുമെന്നു് ഉറപ്പു നൽകിയിരിക്കുന്നു. (1 യോഹന്നാൻ 5:14,15) തീർച്ചയായും, നമ്മുടെ പ്രവർത്തനങ്ങൾ ദൈവത്തിന്റെ ആത്മാവിനുവേണ്ടിയുള്ള നമ്മുടെ അപേക്ഷയോടു് പൊരുത്തത്തിലായിരിക്കേണ്ട ആവശ്യമുണ്ടു്.
ഈ ഗുണം നട്ടുവളർത്തുന്നതിലുള്ള മറ്റൊരു സഹായം നമുക്കു ചുറ്റുപാടും നിരീക്ഷിക്കാൻ കഴിയുന്ന യഹോവയുടെ ദയാപ്രവർത്തികളേക്കുറിച്ചുള്ള ധ്യാനിക്കലാണു്. ദൈവത്തേ സംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ഞാൻ തീർച്ചയായും എന്റെ സകല പ്രവർത്തനത്തെക്കുറിച്ചും ധ്യാനിക്കും, നിന്റെ ഇടപെടലുകളിൽ ഞാൻ താല്പര്യം വെക്കും.” (സങ്കീർത്തനം 72:12) നാം അനുദിന ജീവിതത്തിൽ ദൈവിക ഗുണങ്ങൾ ശ്രദ്ധിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതു് നന്നായിരിക്കും. സൃഷ്ടിയുടെ സൗന്ദര്യം, ഭക്ഷണത്തിന്റേയും പാനീയത്തിന്റേയും രുചികൾ, നമ്മുടെ സുഖത്തിനും ആനന്ദത്തിനും ആവശ്യമുള്ള വസ്തുക്കൾ, കുട്ടികൾ കൈവരുത്തുന്ന സന്തോഷം—മൃഗങ്ങളുടെ വികൃതികൾ പോലും—ഇവയെല്ലാം മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ ദയയുടെ തെളിവു് നൽകുന്നു. അതെ, മനോഹരമായ ഒരു സൂര്യാസ്തമയമോ വർണ്ണോജ്ജ്വലമായ ഒരു മഴവില്ലോ ഒരു നല്ല ഭക്ഷണമോ നിധിസമാനമായ ഒരു സുഹൃദ്ബന്ധമോ നമ്മുടെ ആസ്വാദനത്തിനായി ദൈവം ദയാപുരസ്സരം അനേകം കാര്യങ്ങൾ ചെയ്യുന്നതായി നമ്മെ ഓർമ്മപ്പെടുത്തും. സത്യമായും അവന്റെ അദൃശ്യഗുണങ്ങൾ [ദയ ഉൾപ്പെടെ] ലോകസൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നുണ്ടു്. എന്തുകൊണ്ടെന്നാൽ അവ നിർമ്മിക്കപ്പെട്ടവ മുഖേന ഗ്രഹിക്കപ്പെടന്നു.” (റോമർ 1:20) നാം യഥാർത്ഥത്തിൽ നമ്മുടെ ദയയുള്ള മഹാദൈവത്തെ അനുകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത്തരം കാര്യങ്ങൾ ധ്യാനിക്കുന്നതു മർമ്മ പ്രധാനമാണു്.
അതു ഒരു ലക്ഷ്യമാക്കിത്തീർക്കുക
ദൈവീക ദയ വികസിപ്പിച്ചെടുക്കുന്നതു നമ്മുടെ ലക്ഷ്യമാക്കിത്തീർക്കുന്നതു് തികച്ചും മൂല്യവത്താണു്. ദയ പ്രകടമാക്കുന്നിടത്തു് വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങൾ അഭിവൃദ്ധിപ്പെടും. ദയ ആളുകളെ രാജ്യദൂതിലേക്കു ആകർഷിക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികൾ ശുശ്രൂഷയിൽ ദയ പ്രകടമാക്കിയതു നിമിത്തം അനേകം സംശയാലുക്കൾ സത്യം പരിശോധിക്കാൻ പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ടു്. അതെ, മറ്റു പ്രകാരത്തിൽ ശത്രുക്കൾ ആയിരിക്കുമായിരുന്നവരിൽനിന്നു് ദയ നിമിത്തം നന്മ കൈവന്നിരിക്കുന്നു.
വീടുതോറുമുള്ള ശുശ്രൂഷയിൽ ഒരു യുവസാക്ഷി തന്നെ അധിക്ഷേപിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടി. സ്ത്രീ രോഗിയായിരുന്നു് എന്നു മനസ്സിലാക്കി അവൾക്കു് എന്തെങ്കിലും സഹയം ആവശ്യമുണ്ടോയെന്നു് ആ സഹോദരി ചോദിച്ചു. ആ സ്ത്രീ ഏതു സഹായവും നിരസിച്ചു. രണ്ട് ആഴചകൾക്കുശേഷം ആ സ്ത്രീയെ വീണ്ടും കാണുന്നതിനു ആ യുവസഹോദരി പോയി. തങ്ങൾ കണ്ടുമുട്ടിയതുകൊണ്ടു് ഭക്ഷണസാധനങ്ങളോ മറ്റോ അവൾ വാങ്ങിത്തരേണ്ടതുണ്ടോയെന്നു അവൾ ചോദിച്ചു. ആ സ്ത്രീക്കു് വീട്ടിൽ ഭക്ഷണസാധനങ്ങൾ ലഭിക്കാതിരുന്നതുകൊണ്ടു് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ സ്റ്റോറിൽ പോകാമെന്നു് സഹോദരി നിർബന്ധപൂർവ്വം പറഞ്ഞു. അതിനുശേഷം ആ സ്ത്രീ വീട്ടുവാതിൽക്കൽ വരുന്ന സാക്ഷികളോടു് കുറേക്കുടെ സൗഹാർദ്ദമായിരുന്നു—ഇതെല്ലാം ആ സഹോദരി ദൈവിക ദയ പ്രകടമാക്കിയതു നിമിത്തം തന്നെ. അത്യന്തം അഭികാമ്യമായ ഈ ഗുണത്തിനു ആകർഷശക്തിയുണ്ടു്.
ആദ്യമായി രാജ്യഹോളിൽ പോയ ശേഷം ഒരു യുവ കോളജു് ബിരുദധാരിയുടെ നിരീക്ഷണങ്ങൾ ഇതു തെളിയിക്കുന്നതാണു്. ഹോളിൽ, താഴന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള തങ്ങളോടും തങ്ങളുടെ സംസാരത്തോടും ഈ സ്ത്രീ എങ്ങനെ പ്രതികരിക്കുമെന്നതു സംബന്ധിച്ചു് ഉൽക്കണ്ഠയുള്ളവരായിരുന്നു. എന്നാൽ വിദ്യാസമ്പന്നയായ സ്ത്രീ അവരുടെ ദൗർബ്ബല്യങ്ങൾ ഓർക്കുന്നില്ല. പിന്നെയോ എല്ലാവരും തന്നോടു വളരെ ദയയുള്ളവരായിരുന്നു എന്നതുമാത്രമാണു് അവൾ ഓർക്കുന്നതു്. അവർ തന്നിൽ പ്രകടമാക്കിയ യഥാർത്ഥ താല്പര്യത്തിൽ അവൾക്കു മതിപ്പു തോന്നുകയും ചെയ്തു. അവരുടെ മാതൃകയാൽ പ്രചോദിതമായി അവൾ തന്റെ ജീവൻ ദൈവത്തിനു സമർപ്പിച്ചു. പെട്ടന്നുതന്നെ അവൾ ഒരു നിരന്തര പയനിയർ എന്ന നിലയിൽ മറ്റുള്ളവരിൽ നിസ്വാർത്ഥ താല്പര്യം പ്രകടമാക്കിത്തുടങ്ങി, പിൽക്കാലത്തു് ഒരു ബഥേൽ കുടുംബാംഗമാവുകയും ചെയ്തു.
സത്യമായും ദൈവീകദയ അത്യന്തം അഭികാമ്യമായ ഒരു ഗുണമാണു്. അതു നമ്മുടെ എല്ലാ ഇടപെടലുകളിലും പ്രകടമാക്കിയിരിക്കേണ്ട ഒന്നാണു്. നിങ്ങൾ അതു പ്രകടമാക്കുന്നുവോ?