വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w86 10/1 പേ. 29
  • സമ്മേളിതരെ അഭിനന്ദിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമ്മേളിതരെ അഭിനന്ദിച്ചു
  • വീക്ഷാഗോപുരം—1986
  • സമാനമായ വിവരം
  • ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ സത്യത്തിന്‌ ശക്തമായ സാക്ഷ്യം നൽകുന്നു
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • ആത്മീയ നവോന്മേഷത്തിന്റെ മൂന്നുദിനങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ—1996
    നമ്മുടെ രാജ്യ ശുശ്രൂഷ—1996
  • 1995-ലെ “സന്തുഷ്ട സ്‌തുതിപാഠകർ” ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷൻ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം—1986
w86 10/1 പേ. 29

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

സമ്മേളി​തരെ അഭിന​ന്ദി​ച്ചു

“നൻമ ചെയ്യു​ന്ന​തിൽ തുടരുക, എന്നാൽ നിങ്ങൾക്ക​തിൽ നിന്നു പുകഴ്‌ച ലഭിക്കും” എന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌ റോമർ 13:3-ൽ പറഞ്ഞു. ബ്രസീ​ലി​ലെ കഴിഞ്ഞ വർഷം “രാജ്യ​വർദ്ധന” സമ്മേള​ന​ങ്ങ​ളിൽ ഇതു സത്യമാ​യി തെളിഞ്ഞു.

ഉദാഹ​ര​ണ​ത്തിന്‌, ജൊ ഒ പെസോ​വാ​യി​ലെ കൺ​വെൻ​ഷ​നു​ശേഷം കൺ​വെൻ​ഷൻ കമ്മിറ​റി​യോട്‌ ക്ലബ്‌ ഡയറക്ടർ പറഞ്ഞു: “സമ്മേളനം വിശി​ഷ്ട​മായ വിധത്തിൽ നടത്ത​പ്പെ​ട്ട​തി​നും നിങ്ങളു​ടെ​യും നിങ്ങളു​ടെ കുട്ടി​ക​ളു​ടെ​യും നല്ല പെരു​മാ​റ​റ​ത്തി​നും ഞാൻ നിങ്ങളെ അഭിന​ന്ദി​ക്കു​ന്നു. മററു യാതൊ​രു മതസ്ഥാ​പ​ന​വും അപ്രകാ​ര​മുള്ള നല്ല നടത്ത പ്രകടി​പ്പി​ക്കു​ന്നില്ല. ഞങ്ങൾ നിങ്ങൾക്കു വാടകക്ക്‌ തരു​മ്പോൾ ഞങ്ങൾക്കു​യാ​തൊ​രു തൊന്ത​ര​വു​മില്ല. ഞങ്ങളുടെ സൗകര്യ​ങ്ങൾ നിങ്ങൾ എന്നെങ്കി​ലും ഉപയോ​ഗി​ക്കാ​നാ​ഗ്ര​ഹി​ക്കു​മ്പോൾ ക്ലബു വാതി​ലു​കൾ എപ്പോ​ഴും തുറക്ക​പ്പെ​ട്ടി​രി​ക്കും.”

മററ​നേ​ക​രിൽനി​ന്നും ഇതേ പ്രകാ​ര​മുള്ള അഭി​പ്രാ​യങ്ങൾ കേൾക്ക​പ്പെട്ടു.

◻ “വലിയ ജനകൂ​ട്ട​ങ്ങ​ളു​മാ​യി ഞാൻ അനേക വർഷങ്ങൾ വേല ചെയ്‌തി​ട്ടുണ്ട്‌, എന്നാൽ നിങ്ങളാണ്‌ ഏററം നല്ല സംഘടി​ത​രും, വൃത്തി​യു​ള്ള​വ​രും, അങ്ങേയ​ററം സഹകരി​ക്കു​ന്ന​വ​രും.”—റയോ​ഡി​ജ​നി​റോ​യി​ലെ മറകനാ​സി​നോ സ്‌റേ​റ​ഡി​യം അഡ്‌മി​നി​സ്‌​ട്രേറ്റർ.

◻ “നിങ്ങളു​ടെ സംരം​ഭ​വു​മാ​യി എനിക്കു യഥാർത്ഥ​ത്തിൽ നല്ല ധാരണ​യുണ്ട്‌. യേശു​ക്രി​സ്‌തു ഇപ്പോൾ വരിക​യാ​യി​രു​ന്നെ​ങ്കിൽ, അവൻ അംഗീ​ക​രി​ക്കുന്ന മതം നിങ്ങളു​ടേ​താ​യി​രി​ക്കു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു”—റയോ​ഡി​ജ​നീ​റോ​യി​ലെ സമ്മേള​ന​ങ്ങ​ളി​ലൊ​ന്നി​ലെ ഡ്യൂട്ടി​യി​ലു​ണ്ടാ​യി​രുന്ന ഒരു ഫയർമാൻ.

◻ “നിങ്ങൾ ഞങ്ങളെ [പോലീ​സു​കാ​രെ] അല്‌പം പോലും ശല്യ​പ്പെ​ടു​ത്തു​ന്നില്ല. നിങ്ങ​ളേ​പ്പോ​ലെ എല്ലാവ​രും ആയിരു​ന്നെ​ങ്കിൽ എന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. അതു അത്ഭുത​ക​ര​മാ​യി​രി​ക്കും. ഞാൻ എന്റെ വിസിൽ ഊതു​മ്പോൾ, യാതൊ​രു ന്യായ​വാ​ദ​വും കൂടാതെ അനുസ​രി​ക്ക​പ്പെ​ടു​മെന്ന്‌ എനിക്ക​റി​യാം.”—കൂരി​റ​റീ​ബാ കൺ​വെൻ​ഷ​നിൽ നിയമി​ക്ക​പ്പെ​ട്ടി​രുന്ന ഒരു ട്രാഫിക്‌ പോലീ​സു​കാ​രൻ.

◻ “നിങ്ങളു​ടെ ക്രമത്തി​നും അത്ഭുത​മാർന്ന സ്വാത്മ​പ്ര​ചോ​ദിത ശിക്ഷണ​ത്തി​നും വേണ്ടി നിങ്ങളെ അഭിന​ന്ദി​ക്കു​ന്ന​തി​നു ഈ സമയം വിനി​യോ​ഗി​ക്കു​ന്ന​തി​നു ഞങ്ങൾ ആഗ്രഹി​ക്ക​യും ഭാവി സന്ദർഭ​ങ്ങ​ളിൽ നിങ്ങൾക്കു ഞങ്ങൾ എല്ലാ വിജയ​ങ്ങ​ളും ആശംസി​ക്ക​യും ചെയ്യുന്നു. ഭാവി​യിൽ ഈ പെർഫെ​ക്‌ചർ [മുനി​സി​പ്പാ​ലി​ററി] നിങ്ങളു​ടെ ആവശ്യ​ത്തി​നു എപ്പോ​ഴും ലഭ്യമാ​യി​രി​ക്കും.”—സാന്റോ ആൻ​ട്രേ​യി​ലെ മേയറു​ടെ ഓഫീ​സിൽ നിന്നു കൺ​വെൻ​ഷൻ ഓവർസീ​യർക്കു ലഭിച്ച ഒരു കത്ത്‌.

◻ “ഞങ്ങളുടെ ഹോട്ടൽ മുറികൾ ഉപയോ​ഗിച്ച മററു​ള്ള​വ​രു​ടെ​യും നിങ്ങളു​ടെ​യും പെരു​മാ​റ​റ​ത്തിൽ ഒരു വലിയ അന്തരം ഉണ്ടായി​രു​ന്നു. നിങ്ങളു​ടെ ആളുകൾ എല്ലാ ഉപകര​ണ​ങ്ങ​ളും വൃത്തി​യാ​യും ക്രമമാ​യും സൂക്ഷി​ക്ക​യും അവരുടെ നടത്ത മററു​ള്ള​വ​രോട്‌ കുററ​മററ ബഹുമാ​നം കാണി​ക്ക​യും ചെയ്‌തു.”—നോവോ ഹാംബർഗ്ഗി​ലെ ഒരു ഹോട്ടൽ മാനേജർ.

◻ “നിങ്ങൾക്ക്‌ നല്ല ശമ്പളം കിട്ടേ​ണ്ട​താണ്‌.”—സൊ​റോ​ക്കാ​ബാ​യി​ലെ കൺ​വെൻ​ഷ​നിൽ റൊട്ടി സപ്ലൈ ചെയ്‌തു​കൊ​ണ്ടി​രുന്ന ഒരു ബെയ്‌ക്കറി ഉടമസ്ഥൻ, സഹോ​ദ​രങ്ങൾ അവിടെ എത്രക​ഠി​ന​മാ​യി അദ്ധ്വാ​നി​ക്കു​ന്നു എന്നു കണ്ടതിനു ശേഷം. അവരെ​ല്ലാ​വ​രും ശമ്പളമി​ല്ലത്ത സ്വമേ​ധയാ വേലക്കാ​രാ​ണെന്ന്‌ അയാൾ മനസ്സി​ലാ​ക്കി​യ​പ്പോൾ, അയാളു​ടെ ബെയ്‌ക്ക​റി​യി​ലെക്കു തിരിച്ചു പോകു​ക​യും സഹോ​ദ​ര​ങ്ങ​ളു​ടെ ശുഷ്‌ക്കാ​ന്തി​യും അർപ്പണ​ബോ​ധ​വും നിരീ​ക്ഷി​ക്കു​ന്ന​തിന്‌ അയാളു​ടെ മുഴു​ജോ​ലി​ക്കാ​രു​ടെ കൂട്ട​ത്തെ​യും സ്‌റേ​റ​ഡി​യ​ത്തി​ലേക്കു കൂട്ടി​ക്കൊ​ണ്ടു വരിക​യും ചെയ്‌തു!

ബ്രസീ​ലി​ലെ സമ്മേള​നങ്ങൾ വാർത്താ​മ​ദ്ധ്യ​മ​ങ്ങ​ളു​ടെ ശ്രദ്ധയി​ലേ​ക്കു​പോ​ലും വന്നു. ട്രിബ്യൂ​ണാ ഡാബാ​ഹി​യാ ഈ റിപ്പോർട്ടു നല്‌കി: “കൈയ്യിൽ ബൈബി​ളു​മാ​യി മനുഷ്യ അക്രമ​ത്തി​നും വഞ്ചനക്കും ഒരു വിശദീ​ക​ര​ണ​ത്തി​നു​വേണ്ടി അതിന്റെ വാക്യ​ങ്ങ​ളിൽ നോക്കി​ക്കൊണ്ട്‌, സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യു​ക​യില്ല, സാമൂ​ഹ്യ​ന​ട​പ​ടി​ക​ളിൽ ഇടപെ​ടു​ക​യില്ല, നേരി​ട്ടുള്ള തിര​ഞ്ഞെ​ടു​പ്പു​ക​ളേ​പ്പ​ററി യാതൊ​ര​റി​വു​മില്ല. ഭരണാ​ധി​പൻ ആരായി​രു​ന്നാ​ലും അവൻ ഒരിക്ക​ലും സമനി​ല​യു​ള്ള​വ​നാ​യി​രി​ക്ക​യില്ല, കാരണം ലോകത്തെ പൂർണ്ണ​മാ​യി ഭരിക്കാൻ കഴിയു​ന്നവൻ ദൈവം മാത്ര​മേ​യു​ള്ളു എന്ന യാഥാർത്ഥ്യ​മാണ്‌ ഇതിനുള്ള നീതി​ക​രണം . . . അവരുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം ഒരു പുതി​യ​ലോ​കം വരുന്ന​തി​ലാണ്‌. അക്ഷീണ​മായ ബൈബിൾ പഠനത്താ​ലും ദുഃശീ​ല​ങ്ങളെ ഒരു നിർമ്മല ഹൃദയ​മാ​യി മാററു​ന്ന​തി​നാ​ലും മാത്രമേ അതു പ്രാപി​ക്കാൻ കഴിക​യു​ള്ളു.”

തീർച്ച​യാ​യും, യഹോ​വ​യു​ടെ സാക്ഷികൾ പൂർണ്ണ​രാ​ണെന്നു യാതൊ​ര​വ​കാ​ശ​വാ​ദ​വും ചെയ്യു​ന്നില്ല, എന്നാൽ ദൈവ​രാ​ജ്യം ഒരു പരിപൂർണ്ണ നൂതന​ക്രമം കൈവ​രു​ത്തു​മെന്നു വിശ്വ​സി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അവർ 1 പത്രോസ്‌ 2:12-ലെ ബൈബിൾ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ പരി​ശ്ര​മി​ച്ചു: “ജനതക​ളു​ടെ​യി​ട​യിൽ നിങ്ങളു​ടെ നടത്ത കുററ​മ​റ​റ​താ​യി പിരക്ഷി​ക്കുക . . . അവർ ദൃക്‌സാ​ക്ഷി​ക​ളായ നിങ്ങളു​ടെ സൽപ്ര​വൃ​ത്തി​ക​ളു​ടെ ഒരു ഫലമായി അവർ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തും.” (w85 11/1)

[29-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ നടത്ത ദൈവത്തെ മഹത്വീ​ക​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക