നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയും!
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുതിയ പുസ്തകത്തേക്കുറിച്ച് അതിൽ “ജീവൻ നിലനിർത്തുന്ന സത്യങ്ങൾ നിറച്ചുവെച്ചിരിക്കുന്നു”വെന്ന് വിലമതിപ്പുള്ള ഒരു വായനക്കാരി എഴുതുകയുണ്ടായി.
കുടുംബങ്ങളുമായി പല ബൈബിളദ്ധ്യയനങ്ങൾ നടത്തുന്ന ഒരു മുഴുസമയ ക്രിസ്തീയ സുവിശേഷക എന്ന നിലയിൽ അവർ പറഞ്ഞു: “ഈ പുതിയ പുസ്തകമാണ് ഉത്തരം! അത് കുട്ടികൾക്ക് സത്യം ഗ്രഹിക്കാൻ തക്കവണ്ണം ലളിതവും മാതാപിതാക്കൾക്ക് തീരുമാനംചെയ്യാൻ തക്കവണ്ണം ബുദ്ധിപരവുമാണ്. അത് സംക്ഷിപ്തവും കുറിക്കുകൊള്ളുന്നതുമാകുന്നു. അത് പടപ്പേൽ തല്ലുന്നില്ല! അത് യഥാർത്ഥത്തിൽ ഉള്ളതുപോലെ ‘സത്യം’ വെളിപ്പെടുത്തുന്നു. അത് പരമാർത്ഥഹൃദയരായ വ്യക്തികളുടെ ഹൃദയങ്ങളിലേക്ക് ആണ്ടിറങ്ങാനാവശ്യമായ സകല നല്ല ആശയങ്ങളും ഉൾക്കൊള്ളിക്കുന്നു. ഈ പുതിയ പ്രസിദ്ധീകരണം സൊസൈററിയുടെ സകല സാഹിത്യവും ഒരു ചെറിയ വാല്യത്തിൽ കൊള്ളിക്കുന്നതുപോലെയാണ്.”
ബൈബിൾപഠനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അനായാസം വായിക്കാവുന്ന ഈ പുതിയ പുസ്തകം തുറക്കുമ്പോൾ നിങ്ങളും ആവേശഭരിതനാകും. ഈ മാസികയുടെ അതേ വലിപ്പമുള്ളതെങ്കിലും വലിപ്പമേറിയ അക്ഷരങ്ങളുള്ള അതിന്റെ 256 പേജുകളിൽ മനോഹരങ്ങളായ ഏതാണ്ട് 150 ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു, മിക്കതും വർണ്ണചിത്രം. ഇത് വായനക്കാരന്റെ മനസ്സിൽ പ്രധാന ആശയങ്ങൾ പതിപ്പിക്കാൻ സഹായിക്കുന്ന വിശിഷ്ട പഠിപ്പിക്കൽസഹായികളായി ഉതകുന്നു. ചുവടെ കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചയച്ചുകൊണ്ട് ഒരു പ്രതി വാങ്ങുക.
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള കട്ടിക്കവറിട്ട പുസ്തകം ദയവായി തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 30 ക. അയയ്ക്കുന്നു.