നിങ്ങൾക്ക് സന്തോഷിച്ചാർക്കാൻ കഴിയുമോ?
നിങ്ങൾക്ക് നമ്മുടെ പ്രകൃതിപരമായ പരിസ്ഥിതിയിൽ ഒരു സ്നേഹവാനായ സ്രഷ്ടാവിന്റെ ഓദാര്യവും ചിന്തയും കാണാൻ കഴിയുമോ? മേഘങ്ങളും വൃക്ഷങ്ങളും നദികളും പർവതങ്ങളും ഇവിടെയുള്ളത് അവയുടെ ഹൃദ്യമായ മനോഹാരിത നിമിത്തമല്ലെങ്കിലും അവ വളരെ സംതൃപ്തികരമാംവിധം നയനാകർഷകമായി നിർമ്മിക്കപ്പെട്ടിരിക്കുന്നത് ശ്രദ്ധാർഹമല്ലേ? അങ്ങനെയുള്ള പരിസരത്തുകൂടെയുള്ള ഒരു നടപ്പിന്റെ ശാന്തിദവും വിശ്രമദായകവുമായ ഫലം ആസ്വദിക്കാത്തതാരാണ്? ശ്വസിക്കുന്നതിനുള്ള ശുദ്ധവായുവിന്റെ അനുഗ്രഹങ്ങളും പുഷ്പങ്ങളുടെ സൗരഭ്യവും പക്ഷികളുടെ ഗാനങ്ങളും നിങ്ങൾ അതിനോടു കൂട്ടുമ്പോൾ “നിന്റെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലുതാകുന്നു!” എന്ന പ്രഖ്യാപനത്തോട് യോജിക്കാൻ പ്രയാസമില്ല.—സങ്കീർത്തനം 92:4, 5.
മമനുഷ്യന്റെ സ്വാർത്ഥതയും അപൂർണ്ണതയും നിമിത്തം ഇന്ന് ഈ അനുഗ്രഹങ്ങളെല്ലാം ആസ്വദിക്കാൻ അനേകർക്കും കഴിയുന്നില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ ദൈവത്തിന്റെ രാജ്യഗവൺമെൻറ് സകല ജീവികളുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സമയം അടുത്തിരിക്കുന്നു.—സങ്കീർത്തനം 104; ലൂക്കോസ് 21:7-36. (g88 11/8)