വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 9 പേ. 48-51
  • ‘വിശ്വാ​സ​ത്താൽ മോശയെ ഒളിപ്പി​ച്ചു​വെച്ചു’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘വിശ്വാ​സ​ത്താൽ മോശയെ ഒളിപ്പി​ച്ചു​വെച്ചു’
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • മാതാപിതാക്കളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു
    വീക്ഷാഗോപുരം—1997
  • “യഹോ​വയെ പാടി സ്‌തു​തി​ക്കു​വിൻ!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • യഹോവയെ ആരാധിക്കാൻ മോശ തീരുമാനിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 9 പേ. 48-51

9 ശിപ്ര, പൂവ, അമ്രാം, യോ​ഖേ​ബെദ്‌, മിര്യാം

‘വിശ്വാ​സ​ത്താൽ മോശയെ ഒളിപ്പി​ച്ചു​വെച്ചു’

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യോ​സേഫ്‌ മരിച്ചിട്ട്‌ 60-ലേറെ വർഷം കഴിഞ്ഞു. ക്ഷാമകാ​ലത്ത്‌ തങ്ങളുടെ ജനതയെ രക്ഷിക്കാൻ യഹോവ ഉപയോ​ഗിച്ച വിശ്വ​സ്‌ത​നായ ആ മനുഷ്യ​നെ ഈജി​പ്‌തു​കാർ അപ്പോ​ഴേ​ക്കും മറന്നു. ഇപ്പോൾ ദേശം ഭരിക്കു​ന്നത്‌ ഒരു പുതിയ ഫറവോ​നാണ്‌. അദ്ദേഹം ഇസ്രാ​യേ​ല്യ​രെ വെറു​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു. കാരണം യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഇസ്രാ​യേൽ ജനത എണ്ണത്തിൽ പെരു​കു​ന്നത്‌ അദ്ദേഹം കണ്ടു. അതു​കൊണ്ട്‌ ഫറവോൻ ഇസ്രാ​യേ​ല്യ​രെ അടിമ​ക​ളാ​ക്കു​ക​യും ഈജി​പ്‌തു​കാർ അവരോ​ടു ക്രൂര​മാ​യി പെരു​മാ​റു​ക​യും ചെയ്‌തു. എങ്കിലും ഈ അടിമ​ക​ളു​ടെ എണ്ണം കൂടി​ക്കൊ​ണ്ടേ​യി​രു​ന്നു.

അടുത്ത​താ​യി ഫറവോൻ അങ്ങേയറ്റം ക്രൂര​മായ ഒരു കാര്യ​മാ​ണു ചെയ്‌തത്‌. എബ്രായ വയറ്റാ​ട്ടി​ക​ളായ ശിപ്ര​യെ​യും പൂവ​യെ​യും തന്റെ മുന്നിൽ കൊണ്ടു​വ​രാൻ ഫറവോൻ കല്പിച്ചു. അവർ പ്രസവ​മെ​ടു​ക്കു​മ്പോൾ ജനിക്കുന്ന ആൺകു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം കൊന്നു​ക​ള​യാൻ ശക്തനായ ആ ഭരണാ​ധി​കാ​രി ആവശ്യ​പ്പെ​ട്ട​പ്പോൾ അവർക്കു​ണ്ടായ സങ്കടം ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. എന്നാൽ ധൈര്യ​ശാ​ലി​ക​ളായ ആ രണ്ടു സ്‌ത്രീ​ക​ളും ‘സത്യ​ദൈ​വത്തെ ഭയപ്പെട്ടു.’ ഒരാൾക്ക്‌ എത്ര വലിയ അധികാ​ര​മു​ണ്ടെ​ങ്കി​ലും, അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യായ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കേ​ണ്ടെന്നു പറയാ​നുള്ള അവകാശം അയാൾക്കി​ല്ലെന്ന്‌ ആ സ്‌ത്രീ​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അവരുടെ ദൈവ​ഭയം ശരിക്കും ധൈര്യം കാണി​ക്കാൻ അവരെ സഹായി​ച്ചു. അതു​കൊണ്ട്‌ അവർ “ഈജി​പ്‌തി​ലെ രാജാവ്‌ പറഞ്ഞതു​പോ​ലെ ചെയ്‌തില്ല.” പകരം കഴിയു​ന്നത്ര കുഞ്ഞു​ങ്ങളെ രക്ഷിക്കാൻ തയ്യാറാ​യി. ആൺകു​ഞ്ഞു​ങ്ങൾ അപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടെന്ന്‌ അറിഞ്ഞ ഫറവോ​നു നല്ല ദേഷ്യം​വന്നു. എന്നാൽ ആ വയറ്റാ​ട്ടി​കൾ തങ്ങൾ ചെയ്‌ത​തൊ​ന്നും ഫറവോ​നെ അറിയി​ച്ചില്ല. അവർ ചെയ്യു​ന്ന​തെ​ല്ലാം യഹോവ കാണു​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ “ദൈവം വയറ്റാ​ട്ടി​കൾക്കു നന്മ ചെയ്‌തു.” പിന്നീടു ദൈവം അവർക്കു മക്കളെ നൽകി.

ആ വയറ്റാ​ട്ടി​ക​ളും മോശ​യു​ടെ മാതാ​പി​താ​ക്ക​ളും മിര്യാ​മും ധൈര്യം കാണി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ മോശ​യ്‌ക്ക്‌ എന്തു സംഭവി​ക്കാ​മാ​യി​രു​ന്നു?

തന്റെ ഗൂഢപ​ദ്ധതി വിജയി​ക്കു​ന്നി​ല്ലെന്നു കണ്ട ഫറവോൻ ക്രൂര​മായ മറ്റൊരു കല്പന നൽകി. ജനിക്കുന്ന ആൺകു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം നൈൽ നദിയിൽ എറിയുക. ഭീകര​മായ ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത്‌ ജീവി​ച്ചി​രുന്ന ഒരു എബ്രാ​യ​ദ​മ്പ​തി​ക​ളാ​യി​രു​ന്നു അമ്രാ​മും യോ​ഖേ​ബെ​ദും. അവർക്കു രണ്ടു മക്കളു​ണ്ടാ​യി​രു​ന്നു, മിര്യാ​മും അഹരോ​നും. അങ്ങനെ​യി​രി​ക്കെ യോ​ഖേ​ബെദ്‌ വീണ്ടും ഗർഭി​ണി​യാ​യി. തങ്ങൾക്കു ജനിക്കു​ന്നത്‌ ഒരു ആൺകു​ഞ്ഞാ​ണെ​ങ്കിൽ അവന്റെ ജീവൻ അപകട​ത്തി​ലാ​ണെന്ന്‌ അമ്രാ​മി​നും യോ​ഖേ​ബെ​ദി​നും അറിയാ​മാ​യി​രു​ന്നു. അവർക്കു ജനിച്ചത്‌ ഒരു ആൺകു​ഞ്ഞാ​യി​രു​ന്നു. കുറെ​ക്കാ​ലം അവനെ ഒളിപ്പി​ച്ചു​വെ​ക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ കുഞ്ഞിനു മൂന്നു മാസം പ്രായ​മു​ള്ള​പ്പോൾ, യോ​ഖേ​ബെദ്‌ ഒരു കൂട എടുത്ത്‌ അതിൽ ടാറും കീലും തേച്ചു. എന്നിട്ട്‌ കുഞ്ഞിനെ അതിന്റെ ഉള്ളിൽ കിടത്തി. തുടർന്ന്‌ ആ കൂട നൈൽ നദിയു​ടെ തീരത്തുള്ള ഞാങ്ങണ​ച്ചെ​ടി​കൾക്കി​ട​യിൽ വെച്ചു. ചെറു​പ്രാ​യ​ത്തി​ലുള്ള അവരുടെ മകൾ മിര്യാം, തന്റെ കുഞ്ഞാ​ങ്ങ​ള​യ്‌ക്ക്‌ എന്തു സംഭവി​ക്കു​മെന്നു കാണാൻ ദൂരെ മാറി​നി​ന്നു.

നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചിരിക്കുന്ന, പപ്പൈറസ്‌ ചെടികൊണ്ടുള്ള ഒരു കൂടയിൽ യോഖേബെദ്‌ കുഞ്ഞുമോശയെ കിടത്താൻ ഒരുങ്ങുന്നു, മിര്യാം അടുത്ത്‌ നിൽപ്പുണ്ട്‌.

പെട്ടെ​ന്നു​ത​ന്നെ ഫറവോ​ന്റെ മകൾ നൈൽ നദിയിൽ കുളി​ക്കാൻ വന്നു. ഞാങ്ങണ​കൾക്കി​ട​യിൽ വെച്ചി​രി​ക്കുന്ന ആ കൂട അവളുടെ കണ്ണിൽപ്പെട്ടു. അത്‌ എടുത്തു​കൊ​ണ്ടു​വ​രാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു. അതു തുറന്ന്‌ നോക്കി​യ​പ്പോൾ അതിൽ സുന്ദര​നായ ഒരു ആൺകുഞ്ഞ്‌. അവൻ കരയു​ക​യാ​യി​രു​ന്നു. രാജകു​മാ​രിക്ക്‌ അവനോട്‌ അലിവ്‌ തോന്നി. അവനെ സ്വന്തം മകനായി വളർത്താൻ അവൾ തീരു​മാ​നി​ച്ചു. പക്ഷേ കുഞ്ഞിനെ മുലയൂ​ട്ടാൻ ഒരു അമ്മ വേണം. മിര്യാം ഒട്ടും സമയം പാഴാ​ക്കാ​തെ ധൈര്യ​ത്തോ​ടെ ഫറവോ​ന്റെ മകളുടെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ന്നിട്ട്‌, കുഞ്ഞിനെ മുലയൂ​ട്ടാൻ ഒരു സ്‌ത്രീ​യെ വിളി​ച്ചു​കൊണ്ട്‌ വരാ​മെന്നു പറഞ്ഞു. ഫറവോ​ന്റെ മകൾ അതിനു സമ്മതിച്ചു. മിര്യാം പോയി സ്വന്തം അമ്മയെ വിളി​ച്ചു​കൊണ്ട്‌ വന്നു. ഈജി​പ്‌തു​കാ​രെ പേടി​ക്കാ​തെ സുരക്ഷി​ത​മാ​യി തന്റെ ഓമന മകനെ മുലയൂ​ട്ടാ​നും വളർത്താ​നും കഴിയു​മെന്ന്‌ അറിഞ്ഞ​പ്പോൾ യോ​ഖേ​ബെ​ദി​നു​ണ്ടായ സന്തോഷം ഒന്ന്‌ ഓർത്തു​നോ​ക്കൂ! അങ്ങനെ ചെയ്യു​ന്ന​തി​നു ഫറവോ​ന്റെ മകൾ യോ​ഖേ​ബെ​ദി​നു ശമ്പളം​പോ​ലും കൊടു​ത്തു. യഹോ​വ​യെ​ക്കു​റിച്ച്‌ തങ്ങളുടെ കുഞ്ഞു​മ​കനെ പഠിപ്പി​ക്കാൻ യോ​ഖേ​ബെ​ദും അമ്രാ​മും ഉറപ്പാ​യും തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. അവസാനം ആ കുഞ്ഞിനെ ഫറവോ​ന്റെ മകൾക്കു തിരികെ കൊടു​ക്കേണ്ട സമയം​വന്നു. ആ രാജകു​മാ​രി അവനു മോശ എന്നു പേരിട്ടു.

അമ്രാ​മും യോ​ഖേ​ബെ​ദും മിര്യാ​മും കാണിച്ച വിശ്വാ​സ​ത്തി​നും ധൈര്യ​ത്തി​നും യഹോവ അവർക്കു പ്രതി​ഫലം നൽകി​യോ? തീർച്ച​യാ​യും! അമ്രാ​മും യോ​ഖേ​ബെ​ദും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും അനുസ​രി​ക്കാ​നും മിര്യാ​മി​നെ​യും അഹരോ​നെ​യും പഠിപ്പി​ച്ചു. അവർ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സ​രാ​യി വളർന്നു​വ​രു​ന്നത്‌ ആ മാതാ​പി​താ​ക്കൾക്കു കാണാ​നാ​യി. ഇനി, യഹോവ മോശയെ സംരക്ഷി​ക്കു​ന്ന​തും അവർക്കു കാണാൻ കഴിഞ്ഞു. മോശ ഒരു നല്ല വ്യക്തി​യാ​യി വളർന്നു​വ​രു​ന്ന​തും വലിയ​വ​ലിയ കാര്യങ്ങൾ ചെയ്യാൻ യഹോവ മോശയെ ഉപയോ​ഗി​ക്കു​ന്ന​തും കാണാൻ അവർ ജീവി​ച്ചി​രു​ന്നോ എന്നു ബൈബിൾ പറയു​ന്നില്ല. (പുറ. 6:20) എന്നാൽ മിര്യാ​മി​നും അഹരോ​നും അതൊക്കെ കാണാൻ സാധിച്ചു. യഹോവ മോശ​യി​ലൂ​ടെ പല അത്ഭുത​ങ്ങ​ളും പ്രവർത്തി​ക്കു​ന്നത്‌ അവർ കണ്ടു. ആ മൂന്നു പേരും ഒരുമിച്ച്‌ യഹോ​വയെ സേവി​ച്ച​പ്പോൾ ശ്രദ്ധേ​യ​മായ രീതി​യിൽ വിശ്വാ​സ​വും ധൈര്യ​വും കാണിച്ചു. അടുത്ത അധ്യാ​യ​ത്തിൽ മോശ വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ച​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചും പഠിക്കും.

ബൈബിൾവി​വ​രണം വായി​ക്കുക:

  • പുറപ്പാട്‌ 1:6–2:10

  • പ്രവൃ​ത്തി​കൾ 7:17-21

  • എബ്രായർ 11:23

ചർച്ച ചെയ്യാൻ:

വയറ്റാ​ട്ടി​ക​ളും മോശ​യു​ടെ വീട്ടു​കാ​രും എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ഇസ്രാ​യേ​ല്യർ ഒരിക്കൽ ഈജി​പ്‌തിൽ താമസി​ച്ചു എന്നതു സത്യമാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രം തെളി​യി​ക്കു​ന്നത്‌ എങ്ങനെ? (g04 4/8 പേ. 4 ഖ. 4–പേ. 5 ഖ. 1-wcgr)

  2. 2. ഞാങ്ങണ​കൊ​ണ്ടുള്ള കൂട​യെ​ക്കു​റി​ച്ചും എബ്രാ​യ​രു​ടെ കുഞ്ഞു​ങ്ങളെ കൊല്ലാ​നുള്ള ഫറവോ​ന്റെ കല്പനയെക്കുറിച്ചും ഉള്ള ബൈബിൾവി​വ​രണം സത്യമാ​ണെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌? (g04 4/8 പേ. 6 ഖ. 1-2-wcgr) A

    ഒരു ഈജിപ്‌തുകാരൻ പപ്പൈറസ്‌ തണ്ടുകൾകൊണ്ട്‌ വള്ളം ഉണ്ടാക്കുന്നു.

    Christine Osborne Pictures/Alamy Stock Photo

    ചിത്രം A: ഇന്നും പപ്പൈ​റ​സു​കൊണ്ട്‌ വള്ളമുണ്ടാക്കാറുണ്ട്‌

  3. 3. എബ്രാ​യ​രായ ആ വയറ്റാ​ട്ടി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം, യഹോവ അവരെ എങ്ങനെ അനു​ഗ്ര​ഹി​ച്ചു? (w03 11/1 പേ. 8 ഖ. 3-4; it “വയറ്റാട്ടി”-wcgr) B

    രണ്ടു വയറ്റാട്ടികൾ, ഇപ്പോൾ ജനിച്ചുവീണ ഒരു ആൺകുഞ്ഞിനെ ഒളിപ്പിക്കുന്നു. ഈജിപ്‌തുകാരായ പട്ടാളക്കാർ പുതുതായി ജനിച്ച ആൺകുഞ്ഞുങ്ങളെ തേടി ഓരോ വീട്ടുവാതിൽക്കലും മുട്ടുമ്പോൾ വയറ്റാട്ടികളിൽ ഒരാൾ അവർ അങ്ങോട്ടു വരുന്നുണ്ടോ എന്നു നോക്കുന്നു.

    ചിത്രം B

  4. 4. പ്രായ​മാ​യ​പ്പോ​ഴും ശക്തമായ വിശ്വാ​സ​മു​ണ്ടെന്നു മിര്യാം എങ്ങനെ​യാ​ണു തെളി​യി​ച്ചത്‌? (ijwia ലേഖനം 7 ഖ.14-18)

നമുക്കുള്ള പാഠങ്ങൾ

  • അമ്രാ​മിൽനി​ന്നും യോ​ഖേ​ബെ​ദിൽനി​ന്നും മാതാ​പി​താ​ക്കൾക്ക്‌ എന്തു പഠിക്കാം?

  • കൂടപ്പി​റ​പ്പു​ക​ളുള്ള കുട്ടി​കൾക്കു മിര്യാ​മി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം? C

    ചിത്രങ്ങൾ: ആങ്ങളയും പെങ്ങളും ഒരുമിച്ച്‌ ഇരുന്ന്‌ കുട്ടിയായ മിര്യാമിനെക്കുറിച്ച്‌ പഠിക്കുന്നു. ഈ രംഗങ്ങളെക്കുറിച്ചുളള കൂടുതലായ വിശദീകരണം ഈ അധ്യായത്തിൽ തുടർന്നുകാണാം. ചെറുപ്പക്കാരിയായ ഒരു സഹോദരി തന്റെ കുഞ്ഞാങ്ങളയോടൊപ്പം ഇരുന്ന്‌ ഒരു പുസ്‌തകം വായിക്കുന്നു. അവൻ ബൈബിളിലെ രംഗങ്ങൾ ഒരു കടലാസിൽ വരയ്‌ക്കുന്നുമുണ്ട്‌. ചെറുപ്പക്കാരിയായ ആ സഹോദരിയും ആങ്ങളയും കൂടി വർത്തമാനം പറഞ്ഞ്‌ സന്തോഷത്തോടെ ഐസ്‌ക്രീമും ജ്യൂസും ഒക്കെ കഴിച്ച്‌ നടന്നുനീങ്ങുന്നു. ചെറുപ്പക്കാരിയായ ആ സഹോദരി മീറ്റിങ്ങിന്‌ ഉത്തരം പറയുമ്പോൾ ആങ്ങള പുഞ്ചിരിയോടെ അവളെ നോക്കുന്നു.

    ചിത്രം C

  • നിങ്ങൾക്ക്‌ എങ്ങനെ ശിപ്ര​യു​ടെ​യും പൂവയു​ടെ​യും ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ശിപ്ര, പൂവ, അമ്രാം, യോ​ഖേ​ബെദ്‌, മിര്യാം എന്നിവ​രോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

ഫറവോന്റെ കല്പനയെ ധിക്കരി​ക്കാൻ ധൈര്യം കാണിച്ച സ്‌ത്രീ​ക​ളു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെന്നു കാണുക.

“യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പിച്ച സ്‌ത്രീ​കൾ” (w03 11/1 പേ. 8-9 ഖ. 3-5)

മനുഷ്യർക്കു പകരം തന്നെ അനുസ​രി​ക്കാൻ ധൈര്യം കാണി​ക്കു​ന്ന​വർക്കു​വേണ്ടി യഹോവ എപ്പോ​ഴും കരുതു​മെന്നു നമുക്ക്‌ എങ്ങനെ അറിയാം?

നമ്മൾ യഹോ​വ​യു​ടേ​താണ്‌ (6:55)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക