വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 30 പേ. 300-309
  • “സ്‌നേഹത്തിൽ ജീവിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “സ്‌നേഹത്തിൽ ജീവിക്കുക”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്‌നേഹം അത്യന്താ​പേ​ക്ഷി​തം ആയിരി​ക്കു​ന്ന​തി​ന്റെ കാരണം
  • സ്‌നേഹം എന്തൊക്കെ ചെയ്യുന്നു?
  • സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നില്ല?
  • ‘ശ്രേഷ്‌ഠ​മായ ഒരു മാർഗം’
  • സ്‌നേഹം (അഗാപെ)—അത്‌ എന്തല്ല, എന്താണ്‌
    വീക്ഷാഗോപുരം—1993
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
  • സ്‌നേഹം—ഒരു അമൂല്യഗുണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 30 പേ. 300-309
ഒരു സഭായോഗത്തിനു വന്ന സഹോദരങ്ങൾ സന്തോഷത്തോടെ സംസാരിക്കുന്നു.

അധ്യായം 30

“സ്‌നേ​ഹ​ത്തിൽ ജീവി​ക്കുക”

1-3. സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​ലെ യഹോ​വ​യു​ടെ മാതൃക നാം അനുക​രി​ക്കു​മ്പോൾ എന്തു ഫലമു​ണ്ടാ​കു​ന്നു?

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ​ത്തി​കൾ 20:35) യേശു​വി​ന്റെ ആ വാക്കുകൾ ഈ പ്രധാ​ന​പ്പെട്ട സത്യത്തിന്‌ അടിവ​ര​യി​ടു​ന്നു: നിസ്സ്വാർഥ സ്‌നേഹം അതിൽത്തന്നെ പ്രതി​ഫ​ല​ദാ​യ​ക​മാണ്‌. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌ വളരെ​യ​ധി​കം സന്തോഷം നൽകു​മെ​ങ്കി​ലും മറ്റുള്ള​വർക്കു സ്‌നേഹം കൊടു​ക്കു​ന്നത്‌ അല്ലെങ്കിൽ മറ്റുള്ള​വ​രോ​ടു സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ അതിലും സന്തോഷം കൈവ​രു​ത്തും.

2 നമ്മുടെ സ്വർഗീയ പിതാ​വി​നെ​ക്കാൾ മെച്ചമാ​യി മറ്റാരും ഇത്‌ അറിയു​ന്നില്ല. ഈ ഭാഗത്തി​ലെ മുൻ അധ്യാ​യ​ങ്ങ​ളിൽ നാം കണ്ടതു​പോ​ലെ, യഹോ​വ​യാണ്‌ സ്‌നേ​ഹ​ത്തി​ന്റെ പരമോ​ന്നത മാതൃക. യഹോ​വ​യെ​ക്കാൾ ശ്രേഷ്‌ഠ​മായ ഒരു വിധത്തി​ലോ അല്ലെങ്കിൽ യഹോവ പ്രകട​മാ​ക്കി​യി​ട്ടു​ള്ള​തി​നെ​ക്കാൾ ദീർഘ​മായ ഒരു കാലഘ​ട്ട​ത്തേ​ക്കോ മറ്റാരും സ്‌നേഹം പ്രകട​മാ​ക്കി​യി​ട്ടില്ല. അപ്പോൾ യഹോവ “സന്തോ​ഷ​മുള്ള ദൈവം” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തിൽ അതിശ​യി​ക്കാ​നു​ണ്ടോ?—1 തിമൊ​ഥെ​യൊസ്‌ 1:11.

3 നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവം, നാം തന്നെ​പ്പോ​ലെ ആയിരി​ക്കാൻ ശ്രമി​ക്കു​ന്ന​തിന്‌ ആഗ്രഹി​ക്കു​ന്നു, വിശേ​ഷിച്ച്‌ സ്‌നേഹം പ്രകട​മാ​ക്കുന്ന കാര്യ​ത്തിൽ. എഫെസ്യർ 5:1, 2 നമ്മോട്‌ ഇങ്ങനെ പറയുന്നു: “പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കുക. . . . സ്‌നേ​ഹ​ത്തിൽ ജീവി​ക്കുക.” സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ നാം യഹോ​വ​യു​ടെ മാതൃക അനുക​രി​ക്കു​മ്പോൾ, കൊടു​ക്കു​ന്ന​തിൽനിന്ന്‌ സംജാ​ത​മാ​കുന്ന ഏറിയ സന്തുഷ്ടി നാം അനുഭ​വി​ക്കു​ന്നു. നാം യഹോ​വ​യ്‌ക്കു പ്രസാ​ദ​മു​ള്ള​വ​രാ​ണെന്ന്‌ അറിയു​ന്ന​തി​ന്റെ സംതൃ​പ്‌തി​യും നമുക്കു​ണ്ടാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ ‘അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ’ ദൈവ​ത്തി​ന്റെ വചനം നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (റോമർ 13:8) എന്നാൽ നാം ‘സ്‌നേ​ഹ​ത്തിൽ ജീവി​ക്കു​ന്ന​തിന്‌’ മറ്റു കാരണ​ങ്ങ​ളും ഉണ്ട്‌.

സ്‌നേഹം അത്യന്താ​പേ​ക്ഷി​തം ആയിരി​ക്കു​ന്ന​തി​ന്റെ കാരണം

പ്രായമുള്ള ഒരു സഹോദരൻ ചിരിച്ചുകൊണ്ട്‌ ചെറുപ്പക്കാരനായ ഒരു സഹോദരന്റെ തോളിൽ തട്ടുന്നു.

നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ വിശ്വാ​സം പ്രകട​മാ​ക്കാൻ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കു​ന്നു

4, 5. സഹവി​ശ്വാ​സി​ക​ളോട്‌ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 നാം സഹവി​ശ്വാ​സി​ക​ളോ​ടു സ്‌നേഹം കാണി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ലളിത​മാ​യി പറഞ്ഞാൽ സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ കാതലാണ്‌. സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ നമുക്ക്‌ സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി ഒരു അടുത്ത​ബന്ധം ഉണ്ടായി​രി​ക്കാൻ കഴിയില്ല. അതിലും പ്രധാ​ന​മാ​യി നാം യഹോ​വ​യു​ടെ ദൃഷ്ടി​യിൽ യാതൊ​രു മൂല്യ​വും ഇല്ലാത്ത​വ​രാ​യി​രി​ക്കും. ദൈവ​വ​ചനം ഈ സത്യങ്ങളെ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പരിചി​ന്തി​ക്കുക.

5 തന്റെ ഭൗമിക ശുശ്രൂ​ഷ​യു​ടെ അന്തിമ രാത്രി​യിൽ യേശു തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:34, 35) “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ” എന്ന്‌ യേശു ഇവിടെ പറയുന്നു. അതെ, യേശു പ്രകട​മാ​ക്കിയ തരം സ്‌നേഹം കാണി​ക്കാൻ നമ്മോടു കല്പിച്ചിരിക്കുന്നു. മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​യും താത്‌പ​ര്യ​ങ്ങ​ളെ​യും തന്റേതി​നു​പ​രി​യാ​യി കരുതി​ക്കൊണ്ട്‌ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ യേശു മികച്ച മാതൃക വെച്ചതാ​യി 29-ാം അധ്യാ​യ​ത്തിൽ നാം കണ്ടു. നാമും നിസ്സ്വാർഥ സ്‌നേഹം പ്രകട​മാ​ക്കണം, ക്രിസ്‌തീയ സഭയ്‌ക്കു പുറത്തു​ള്ള​വർക്കു​പോ​ലും നമ്മുടെ സ്‌നേഹം പ്രകട​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അത്ര വ്യക്തമാ​യി​ട്ടാ​യി​രി​ക്കണം നാം അതു ചെയ്യേ​ണ്ടത്‌. തീർച്ച​യാ​യും, ആത്മത്യാ​ഗ​പ​ര​മായ സഹോ​ദ​ര​സ്‌നേ​ഹ​മാണ്‌ ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​യി നമ്മെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം.

6, 7. (എ) സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ വചനം ഉയർന്ന മൂല്യം കല്പിക്കുന്നു എന്നു നാം എങ്ങനെ അറിയു​ന്നു? (ബി) 1 കൊരി​ന്ത്യർ 13:4-8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൗലോ​സി​ന്റെ വാക്കുകൾ സ്‌നേ​ഹ​ത്തി​ന്റെ ഏതു വശത്തിന്‌ ഊന്നൽ നൽകുന്നു?

6 നമ്മിൽ സ്‌നേഹം ഇല്ലെങ്കി​ലോ? “എനിക്കു സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങല​യോ ചിലമ്പുന്ന ഇലത്താ​ള​മോ ആണ്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (1 കൊരി​ന്ത്യർ 13:1) ചിലമ്പുന്ന ഇലത്താ​ള​ത്തി​ന്റേത്‌ അസഹ്യ​മായ ശബ്ദമാണ്‌. മുഴങ്ങുന്ന ചേങ്ങല​യു​ടെ കാര്യ​മോ? എത്ര ഉചിത​മായ ദൃഷ്ടാ​ന്തങ്ങൾ! സ്‌നേ​ഹ​ശൂ​ന്യ​നായ ഒരാൾ, ആകർഷി​ക്കു​ന്ന​തി​നു പകരം അകറ്റുന്ന, ഉച്ചത്തി​ലുള്ള കർണക​ഠോ​ര​മായ ശബ്ദം പുറ​പ്പെ​ടു​വി​ക്കുന്ന, ഒരു സംഗീത ഉപകരണം പോ​ലെ​യാണ്‌. അത്തരം ഒരാൾക്ക്‌ മറ്റുള്ള​വ​രു​മാ​യി എങ്ങനെ ഒരു അടുത്ത ബന്ധം ആസ്വദി​ക്കാൻ കഴിയും? പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “പർവത​ങ്ങ​ളെ​പ്പോ​ലും നീക്കാൻ തക്ക വിശ്വാ​സ​മോ ഒക്കെയു​ണ്ടെ​ങ്കി​ലും സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.” (1 കൊരി​ന്ത്യർ 13:2) ചിന്തി​ച്ചു​നോ​ക്കൂ, സ്‌നേ​ഹ​ശൂ​ന്യ​നായ ഒരാൾ ഏതു പ്രവൃ​ത്തി​കൾ ചെയ്‌താ​ലും അയാൾ “ഉപയോ​ഗ​ശൂ​ന്യ​നായ ഏതുമ​ല്ലാത്ത ഒരുവ​നാ​യി​രി​ക്കും.” (ദി ആംപ്ലി​ഫൈഡ്‌ ബൈബിൾ) യഹോ​വ​യു​ടെ വചനം സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിന്‌ ഉയർന്ന മൂല്യം കല്പിക്കുന്നു എന്നു വ്യക്തമല്ലേ?

7 എന്നാൽ മറ്റുള്ള​വ​രു​മാ​യുള്ള നമ്മുടെ ഇടപെ​ട​ലു​ക​ളിൽ നമുക്ക്‌ എങ്ങനെ ഈ ഗുണം പ്രകട​മാ​ക്കാം? ഉത്തരം ലഭിക്കാ​നാ​യി, 1 കൊരി​ന്ത്യർ 13:4-8-ൽ കാണുന്ന പൗലോ​സി​ന്റെ വാക്കുകൾ നമുക്കു പരി​ശോ​ധി​ക്കാം. നമ്മോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നോ ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​നോ അല്ല ഈ വാക്യങ്ങൾ ഊന്നൽ നൽകു​ന്നത്‌. പകരം, നാം പരസ്‌പരം എങ്ങനെ സ്‌നേഹം പ്രകട​മാ​ക്കണം എന്നതി​നാണ്‌. സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നു​വെ​ന്നും സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നി​ല്ലെ​ന്നും പൗലോസ്‌ അവിടെ വ്യക്തമാ​ക്കു​ന്നു.

സ്‌നേഹം എന്തൊക്കെ ചെയ്യുന്നു?

8. മറ്റുള്ള​വ​രു​മാ​യുള്ള നമ്മുടെ ഇടപെ​ട​ലു​ക​ളിൽ ക്ഷമയ്‌ക്കു നമ്മെ എങ്ങനെ സഹായി​ക്കാ​നാ​കും?

8 ‘സ്‌നേഹം ക്ഷമയു​ള്ള​താണ്‌.’ ക്ഷമ ഉണ്ടായി​രി​ക്കുക എന്നാൽ മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളും കുറവു​ക​ളും പൊറു​ത്തു​കൊണ്ട്‌ അവരു​മാ​യി ഒത്തു​പോ​കുക എന്നാണർഥം. (കൊ​ലോ​സ്യർ 3:13) അത്തരം ക്ഷമാശീ​ലം നമുക്ക്‌ ആവശ്യ​മല്ലേ? നാം യഹോ​വയെ തോ​ളോ​ടു​തോൾ ചേർന്ന്‌ സേവി​ക്കുന്ന അപൂർണ സൃഷ്ടി​ക​ളാ​ക​യാൽ, ചില​പ്പോ​ഴൊ​ക്കെ നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ നമ്മെയും നാം അവരെ​യും അലോ​സ​ര​പ്പെ​ടു​ത്തി​യേ​ക്കാം എന്നു പ്രതീ​ക്ഷി​ക്കു​ന്നതു വാസ്‌ത​വി​കം മാത്ര​മാണ്‌. മറ്റുള്ള​വ​രു​മാ​യുള്ള ഇടപെ​ട​ലു​ക​ളിൽ ഉണ്ടാകുന്ന നിസ്സാര ഉരസ്സലു​കളെ സഭയുടെ സമാധാ​ന​ത്തി​നു ഭംഗം​വ​രു​ത്താ​തെ തരണം​ചെ​യ്യാൻ ക്ഷമാശീ​ല​വും സഹിക്കാ​നുള്ള മനസ്സും നമ്മെ സഹായി​ക്കും.

9. ഏതു വിധങ്ങ​ളിൽ നമുക്കു മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാൻ കഴിയും?

9 ‘സ്‌നേഹം ദയയു​ള്ള​താണ്‌.’ സഹായ​ക​മായ പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും പരിഗ​ണ​ന​യോ​ടു​കൂ​ടിയ വാക്കു​ക​ളി​ലൂ​ടെ​യു​മാണ്‌ ദയ പ്രകട​മാ​ക്കാൻ കഴിയു​ന്നത്‌. സ്‌നേഹം, സഹായം ആവശ്യ​മു​ള്ള​വ​രോ​ടു ദയ കാണി​ക്കാ​നുള്ള വഴികൾ തേടുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏകാന്ത​ത​യാൽ വീർപ്പു​മു​ട്ടുന്ന പ്രായ​മേ​റിയ ഒരു സഹവി​ശ്വാ​സി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ആരെങ്കി​ലും അദ്ദേഹത്തെ സന്ദർശി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഒറ്റയ്‌ക്കു കുടും​ബം പുലർത്തുന്ന ഒരു മാതാ​വി​നോ കുടും​ബാം​ഗങ്ങൾ ഭിന്ന മതവി​ശ്വാ​സങ്ങൾ പുലർത്തുന്ന ഒരു വീട്ടിൽ താമസി​ക്കുന്ന സഹോ​ദ​രി​ക്കോ എന്തെങ്കി​ലും സഹായം ആവശ്യ​മാ​യി​രി​ക്കാം. രോഗി​യാ​യി​രി​ക്കുന്ന അല്ലെങ്കിൽ എന്തെങ്കി​ലും അരിഷ്ട​തയെ അഭിമു​ഖീ​ക​രി​ക്കുന്ന ഒരാൾ ഒരു വിശ്വസ്‌ത സുഹൃ​ത്തിൽനിന്ന്‌ ദയാപു​ര​സ്സ​ര​മായ വാക്കുകൾ കേൾക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കാം. (സുഭാ​ഷി​തങ്ങൾ 12:25; 17:17) ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ ദയ കാണി​ക്കാൻ മുൻകൈ എടുക്കു​മ്പോൾ നാം നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ ആത്മാർഥത പ്രകട​മാ​ക്കു​ക​യാണ്‌.—2 കൊരി​ന്ത്യർ 8:8.

10. സത്യത്തെ ഉയർത്തി​പ്പി​ടി​ക്കാ​നും സത്യം സംസാ​രി​ക്കാ​നും എളുപ്പ​മ​ല്ലാ​ത്ത​പ്പോൾ പോലും, അതു ചെയ്യാൻ സ്‌നേഹം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

10 ‘സ്‌നേഹം സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു.’ മറ്റൊരു ഭാഷാ​ന്തരം “സ്‌നേഹം . . . സന്തോ​ഷ​പൂർവം സത്യത്തി​ന്റെ പക്ഷം പിടി​ക്കു​ന്നു” എന്നു പറയുന്നു. സത്യത്തെ ഉയർത്തി​പ്പി​ടി​ക്കാ​നും ‘പരസ്‌പരം സത്യം പറയാ​നും’ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കു​ന്നു. (സെഖര്യ 8:16) ദൃഷ്ടാ​ന്ത​ത്തിന്‌, നമുക്കു പ്രിയ​പ്പെട്ട ഒരു വ്യക്തി ഗുരു​ത​ര​മായ ഒരു പാപത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോ​ടും തെറ്റു ചെയ്‌ത ആളി​നോ​ടും ഉള്ള സ്‌നേഹം, ആ തെറ്റിനെ മറെച്ചു​വെ​ക്കാ​നോ ന്യായീ​ക​രി​ക്കാ​നോ അതുമ​ല്ലെ​ങ്കിൽ അതു സംബന്ധിച്ച്‌ കളവു​പ​റ​യാ​നോ ശ്രമി​ക്കു​ന്ന​തി​നു പകരം ദൈവ​ത്തി​ന്റെ പ്രമാ​ണ​ങ്ങ​ളോ​ടു പറ്റിനിൽക്കാൻ നമ്മെ സഹായി​ക്കും. അങ്ങനെ ചെയ്യു​ന്നത്‌ എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ നമുക്കു പ്രിയ​പ്പെട്ട ആ വ്യക്തി​യു​ടെ ഉത്തമ താത്‌പ​ര്യ​ങ്ങൾ മനസ്സി​ലു​ണ്ടെ​ങ്കിൽ അയാൾ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ ശിക്ഷണം സ്വീക​രി​ക്കാ​നും അതിനു ചെവി​കൊ​ടു​ക്കാ​നും നമ്മൾ ആഗ്രഹി​ക്കും. (സുഭാ​ഷി​തങ്ങൾ 3:11, 12) സ്‌നേ​ഹ​മുള്ള ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ ‘എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാ​നും’ നാം ഇച്ഛിക്കു​ന്നു.—എബ്രായർ 13:18.

11. സ്‌നേഹം ‘എല്ലാം സഹിക്കു​ന്ന​തു​കൊണ്ട്‌’ സഹവി​ശ്വാ​സി​ക​ളു​ടെ അപൂർണ​തകൾ സംബന്ധിച്ച്‌ എന്തു​ചെ​യ്യാൻ നാം ശ്രമി​ക്കണം?

11 ‘സ്‌നേഹം എല്ലാം സഹിക്കു​ന്നു.’ ആ പ്രയോ​ഗ​ത്തി​ന്റെ അക്ഷരാർഥം “എല്ലാം മറയ്‌ക്കു​ന്നു” എന്നാണ്‌. (രാജ്യ​വ​രി​മധ്യ ഭാഷാ​ന്തരം) “പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു” എന്ന്‌ 1 പത്രോസ്‌ 4:8 പ്രസ്‌താ​വി​ക്കു​ന്നു. അതെ, സ്‌നേ​ഹ​മുള്ള ഒരു ക്രിസ്‌ത്യാ​നി തന്റെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​ടെ അപൂർണ​ത​ക​ളെ​യും പോരാ​യ്‌മ​ക​ളെ​യും വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രാൻ തിടു​ക്കം​കാ​ണി​ക്കു​ന്നില്ല. മിക്ക​പ്പോ​ഴും, സഹവി​ശ്വാ​സി​ക​ളു​ടെ വീഴ്‌ച​ക​ളും കുറവു​ക​ളും നിസ്സാ​ര​മാ​യവ ആയിരി​ക്കും, അവ സ്‌നേ​ഹ​ത്താൽ മറയ്‌ക്കാ​വു​ന്നതേ ഉള്ളൂ.—സുഭാ​ഷി​തങ്ങൾ 10:12; 17:9.

12. ഫിലേ​മോ​നിൽ തനിക്ക്‌ ഉത്തമവി​ശ്വാ​സം ഉണ്ടെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എങ്ങനെ പ്രകട​മാ​ക്കി, പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

12 ‘സ്‌നേഹം എല്ലാം വിശ്വ​സി​ക്കു​ന്നു.’ സ്‌നേഹം “ഏറ്റവും നല്ലതു വിശ്വ​സി​ക്കാൻ എല്ലായ്‌പോ​ഴും ആകാം​ക്ഷ​യു​ള്ള​താണ്‌” എന്നു മോഫ​റ്റി​ന്റെ ഭാഷാ​ന്തരം പറയുന്നു. സഹവി​ശ്വാ​സി​ക​ളു​ടെ സകല ആന്തര​ത്തെ​യും ചോദ്യം ചെയ്‌തു​കൊണ്ട്‌ എപ്പോ​ഴും അവരെ സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്കാൻ നാം ശ്രമി​ക്കു​ന്നില്ല. നമ്മുടെ സഹോ​ദ​ര​ങ്ങളെ സംബന്ധിച്ച്‌ ‘ഏറ്റവും നല്ലതു വിശ്വ​സി​ക്കാ​നും’ അവരിൽ വിശ്വാ​സം അർപ്പി​ക്കാ​നും സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു.a ഫിലേ​മോ​നുള്ള പൗലോ​സി​ന്റെ ലേഖന​ത്തി​ലെ ഒരു ദൃഷ്ടാന്തം കാണുക. ഓടി​പ്പോ​യ​ശേഷം ക്രിസ്‌ത്യാ​നി ആയിത്തീർന്ന ഒനേസി​മൊസ്‌ എന്ന അടിമ​യു​ടെ മടങ്ങി​വ​ര​വി​നെ ദയാപൂർവം സ്വാഗതം ചെയ്യാൻ ഫിലേ​മോ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാണ്‌ പൗലോസ്‌ ആ ലേഖനം എഴുതി​യത്‌. ഫിലേ​മോ​നെ നിർബ​ന്ധി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം പൗലോസ്‌ സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മായ ഒരു അഭ്യർഥന നടത്തു​ക​യാ​ണു ചെയ്‌തത്‌. ഫിലേ​മോൻ ഉചിത​മാ​യി പ്രവർത്തി​ക്കു​മെന്ന ബോധ്യം തനിക്കു​ണ്ടെന്ന്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ പൗലോസ്‌ ഫിലേ​മോന്‌ ഇങ്ങനെ എഴുതി: “ഞാൻ പറയു​ന്നതു ഫിലേ​മോൻ ചെയ്യു​മെന്ന്‌ ഉറപ്പു​ള്ള​തു​കൊ​ണ്ടാണ്‌ ഇത്‌ എഴുതു​ന്നത്‌. ഞാൻ പറയു​ന്ന​തി​ലും അധികം ഫിലേ​മോൻ ചെയ്യു​മെന്ന്‌ എനിക്ക്‌ അറിയാം.” (21-ാം വാക്യം) സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി നാം നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ അത്തരം വിശ്വാ​സം പ്രകട​മാ​ക്കു​മ്പോൾ അവരിലെ ഏറ്റവും നല്ലതു പുറത്തു​കൊ​ണ്ടു​വ​രി​ക​യാ​യി​രി​ക്കും നാം ചെയ്യു​ന്നത്‌.

13. നമ്മുടെ സഹോ​ദ​ര​ങ്ങളെ സംബന്ധിച്ച്‌ ഏറ്റവും നല്ലതു പ്രത്യാ​ശി​ക്കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാം?

13 ‘സ്‌നേഹം എല്ലാം പ്രത്യാ​ശി​ക്കു​ന്നു.’ സ്‌നേഹം വിശ്വാ​സം നിറഞ്ഞ​താ​യി​രി​ക്കു​ന്ന​തു​പോ​ലെ, പ്രത്യാശ നിറഞ്ഞ​തു​മാണ്‌. സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി നാം നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഏറ്റവും നല്ലതു ഭവിക്കാൻ ആശിക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ഒരു സഹോ​ദരൻ ‘അറിയാ​തെ തെറ്റായ ഒരു ചുവട്‌’ വെച്ചാൽ, അയാളെ യഥാസ്ഥാ​ന​പ്പെ​ടു​ത്താ​നുള്ള സ്‌നേ​ഹ​നിർഭ​ര​മായ ശ്രമങ്ങ​ളോട്‌ അയാൾ പ്രതി​ക​രി​ക്കു​മെന്നു നാം പ്രത്യാ​ശി​ക്കു​ന്നു. (ഗലാത്യർ 6:1) വിശ്വാ​സ​ത്തിൽ ദുർബ​ല​രാ​യവർ ബലിഷ്‌ഠ​രാ​കു​മെ​ന്നും നാം പ്രത്യാ​ശി​ക്കു​ന്നു. വിശ്വാ​സ​ത്തിൽ ശക്തരാ​കാൻ സഹായി​ക്കു​ന്ന​തി​നു നമ്മളാൽ കഴിയു​ന്നതു ചെയ്‌തു​കൊണ്ട്‌ അങ്ങനെ​യു​ള്ള​വ​രോ​ടു നാം ക്ഷമ കാണി​ക്കു​ന്നു. (റോമർ 15:1; 1 തെസ്സ​ലോ​നി​ക്യർ 5:14) നമുക്കു പ്രിയ​പ്പെട്ട ഒരു വ്യക്തി വഴി​തെ​റ്റി​പ്പോ​കു​ന്നെ​ങ്കിൽപ്പോ​ലും, യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ, കാണാ​തെ​പോയ മകനെ​പ്പോ​ലെ ഒരു നാൾ സുബോ​ധം പ്രാപിച്ച്‌ അയാൾ യഹോ​വ​യി​ങ്ക​ലേക്കു തിരി​ച്ചു​വ​രു​മെ​ന്നുള്ള പ്രത്യാശ നാം കൈ​വെ​ടി​യു​ന്നില്ല.—ലൂക്കോസ്‌ 15:17, 18.

14. സഭയ്‌ക്കു​ള്ളിൽ നമ്മുടെ സഹനശക്തി ഏതു വിധങ്ങ​ളിൽ പരി​ശോ​ധി​ക്ക​പ്പെ​ട്ടേ​ക്കാം, എങ്ങനെ പ്രതി​ക​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കും?

14 ‘സ്‌നേഹം എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.’ നൈരാ​ശ്യ​ങ്ങ​ളെ​യും ക്ലേശങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ഉറച്ചു​നിൽക്കാൻ സഹനശക്തി നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. നമ്മുടെ സഹനശക്തി പരി​ശോ​ധി​ക്കുന്ന കാര്യങ്ങൾ സഭയ്‌ക്കു പുറത്തു​നിന്ന്‌ മാത്രമല്ല വരുന്നത്‌. ചില​പ്പോൾ സഭയ്‌ക്കു​ള്ളിൽനി​ന്നു​തന്നെ നമുക്കു പരി​ശോ​ധ​നകൾ ഉണ്ടാ​യേ​ക്കാം. അപൂർണത നിമിത്തം നമ്മുടെ സഹോ​ദ​ര​ന്മാർ ചില​പ്പോൾ നമ്മെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. ചിന്താ​ശൂ​ന്യ​മായ ഒരു സംസാരം നമ്മുടെ വികാ​ര​ങ്ങളെ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. (സുഭാ​ഷി​തങ്ങൾ 12:18) ഒരുപക്ഷേ ഒരു സഭാകാ​ര്യം നമ്മൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നി​ല്ലാ​യി​രി​ക്കാം. ആദരണീ​യ​നായ ഒരു സഹോ​ദ​രന്റെ പെരു​മാ​റ്റം നമ്മെ അസ്വസ്ഥ​രാ​ക്കു​ക​യും ‘ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ എങ്ങനെ കഴിയു​ന്നു’ എന്നു നാം ആശ്ചര്യ​പ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, നാം സഭയിൽനിന്ന്‌ പുറത്തു​പോ​കു​ക​യും യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തു​ക​യും ചെയ്യു​മോ? സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നാം അങ്ങനെ ചെയ്യില്ല! അതെ, ആ വ്യക്തി​യി​ലോ സഭയിൽ മൊത്ത​ത്തി​ലോ യാതൊ​രു നന്മയും കാണാ​നാ​കാ​ത്ത​വി​ധം അയാളു​ടെ വീഴ്‌ചകൾ നമ്മെ അന്ധരാ​ക്കു​ന്ന​തിൽനിന്ന്‌ സ്‌നേഹം നമ്മെ തടയും. മറ്റൊരു അപൂർണ മനുഷ്യൻ എന്തു പറഞ്ഞാ​ലും പ്രവർത്തി​ച്ചാ​ലും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും സഭയെ പിന്തു​ണ​യ്‌ക്കാ​നും സ്‌നേഹം നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—സങ്കീർത്തനം 119:165.

സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നില്ല?

15. അസൂയ എന്താണ്‌, വിനാ​ശ​ക​മായ ഈ വികാരം ഒഴിവാ​ക്കാൻ സ്‌നേഹം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

15 “സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല.” മറ്റുള്ള​വർക്ക്‌ ഉള്ളതി​നെ​ക്കു​റിച്ച്‌—അവരുടെ വസ്‌തു​വ​ക​ക​ളെ​യോ പദവി​ക​ളെ​യോ പ്രാപ്‌തി​ക​ളെ​യോ പ്രതി—അവരോട്‌ ഈർഷ്യ തോന്നാൻ അസൂയ ഇടയാ​ക്കു​ന്നു. നിയ​ന്ത്രി​ക്ക​പ്പെ​ടാ​ത്ത​പക്ഷം അത്തരം അസൂയ, സഭയുടെ സമാധാ​നത്തെ താറു​മാ​റാ​ക്കി​യേ​ക്കാം, അത്‌ സ്വാർഥ​മായ, വിനാ​ശ​ക​മായ ഒരു വികാ​ര​മാണ്‌. ‘അസൂയ​യു​ടെ ആത്മാവി​നെ’ ചെറു​ക്കാൻ നമ്മെ എന്തു സഹായി​ക്കും? (യാക്കോബ്‌ 4:5) സ്‌നേഹം എന്നാണ്‌ ഉത്തരം. ജീവി​ത​ത്തിൽ നമുക്കി​ല്ലാത്ത ചില ആനുകൂ​ല്യ​ങ്ങൾ ഉള്ളതായി കാണ​പ്പെ​ടു​ന്ന​വ​രോ​ടൊത്ത്‌ സന്തോ​ഷി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്ന​തിന്‌ വില​യേ​റിയ ഈ ഗുണത്തി​നു കഴിയും. (റോമർ 12:15) അസാധാ​ര​ണ​മായ കഴിവു​ക​ളോ ശ്രദ്ധേ​യ​മായ നേട്ടമോ നിമിത്തം ആർക്കെ​ങ്കി​ലും പ്രശംസ ലഭിക്കു​മ്പോൾ അതിനെ വ്യക്തി​പ​ര​മായ ഒരു അപമാ​ന​മാ​യി വീക്ഷി​ക്കാ​തി​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു.

16. നാം യഥാർഥ​ത്തിൽ നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നാം യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യു​ന്നതു സംബന്ധി​ച്ചു വീമ്പി​ള​ക്കു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ‘സ്‌നേഹം വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല.’ നമ്മുടെ പ്രാപ്‌തി​ക​ളെ​യോ നേട്ടങ്ങ​ളെ​യോ​പ്രതി പൊങ്ങച്ചം ഭാവി​ക്കു​ന്ന​തിൽനി​ന്നു സ്‌നേഹം നമ്മെ തടയുന്നു. നാം യഥാർഥ​മാ​യി നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നമുക്ക്‌ എങ്ങനെ നമ്മുടെ ശുശ്രൂ​ഷ​യി​ലെ വിജയ​ത്തെ​ക്കു​റി​ച്ചോ സഭയിലെ പദവി​ക​ളെ​ക്കു​റി​ച്ചോ പൊങ്ങച്ചം പറയാൻ കഴിയും? അത്തരം വീമ്പു​പ​റ​ച്ചിൽ മറ്റുള്ള​വരെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം, തങ്ങൾ താരത​മ്യേന താണവ​രാ​ണെന്ന തോന്നൽ അത്‌ അവരിൽ ഉളവാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ദൈവ​ത്തിൽനിന്ന്‌ നമുക്കു ലഭിച്ചി​രി​ക്കു​ന്ന​തായ സേവന പദവികൾ സംബന്ധി​ച്ചു വമ്പു പറയാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 3:5-9) മാത്ര​വു​മല്ല, സ്‌നേഹം “വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല,” അല്ലെങ്കിൽ ഒരു ഭാഷാ​ന്തരം പറയു​ന്ന​തു​പോ​ലെ അതു “സ്വന്തം പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ഊതി​വീർപ്പിച്ച ആശയങ്ങൾ വെച്ചു​പു​ലർത്തു​ന്നില്ല.” നമ്മെക്കു​റി​ച്ചു​തന്നെ ഉയർന്ന വീക്ഷണം വെച്ചു​പു​ലർത്തു​ന്ന​തിൽനിന്ന്‌ സ്‌നേഹം നമ്മെ തടയുന്നു.—റോമർ 12:3.

17. സ്‌നേഹം മറ്റുള്ള​വ​രോട്‌ എന്തു പരിഗണന കാണി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു, അങ്ങനെ നാം ഏതുതരം നടത്ത ഒഴിവാ​ക്കും?

17 ‘സ്‌നേഹം മാന്യ​ത​യി​ല്ലാ​തെ പെരു​മാ​റു​ന്നില്ല.’ മാന്യ​ത​യി​ല്ലാ​തെ പെരു​മാ​റുന്ന ഒരാൾ തികച്ചും അനുചി​ത​മോ ആക്ഷേപാർഹ​മോ ആയ വിധത്തിൽ പ്രവർത്തി​ക്കു​ന്നു. അത്തര​മൊ​രു പ്രവർത്ത​ന​ഗതി സ്‌നേ​ഹ​ശൂ​ന്യ​മാണ്‌, എന്തെന്നാൽ അത്‌ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടും താത്‌പ​ര്യ​ങ്ങ​ളോ​ടു​മുള്ള തികഞ്ഞ അനാദ​ര​വാണ്‌ കാണി​ക്കു​ന്നത്‌. നേരെ മറിച്ച്‌, മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കുന്ന സ്‌നേഹം എത്ര ഹൃദ്യ​മാണ്‌. സ്‌നേഹം നല്ല ശീലങ്ങ​ളെ​യും ദൈവിക നടത്ത​യെ​യും സഹവി​ശ്വാ​സി​ക​ളോ​ടുള്ള ആദരവി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അങ്ങനെ, ‘നാണം​കെട്ട പെരു​മാ​റ്റ​ത്തിൽ’—നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളിൽ ഞെട്ടലോ അസ്വസ്ഥ​ത​യോ ഉളവാ​ക്കുന്ന തരത്തി​ലുള്ള ഏതെങ്കി​ലും പ്രവർത്ത​ന​ത്തിൽ—ഏർപ്പെ​ടു​ന്ന​തിൽനിന്ന്‌ സ്‌നേഹം നമ്മെ തടയുന്നു.—എഫെസ്യർ 5:3, 4.

18. കാര്യ​ങ്ങ​ളെ​ല്ലാം തനിക്കു ബോധിച്ച വിധത്തിൽ നടക്കണ​മെന്ന്‌ സ്‌നേ​ഹ​മുള്ള ഒരു വ്യക്തി നിർബന്ധം പിടി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 ‘സ്‌നേഹം സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.’ “സ്‌നേഹം സ്വന്തം ഇഷ്ടം നടക്കണ​മെന്നു ശഠിക്കു​ന്നില്ല” എന്നു മറ്റൊരു ഭാഷാ​ന്തരം പറയുന്നു. സ്‌നേ​ഹ​മുള്ള ഒരാൾ തന്റെ അഭി​പ്രാ​യ​മാണ്‌ എല്ലായ്‌പോ​ഴും ശരി എന്ന മട്ടിൽ കാര്യ​ങ്ങ​ളെ​ല്ലാം തനിക്കു ബോധിച്ച വിധത്തിൽ നീങ്ങണ​മെന്നു നിർബന്ധം പിടി​ക്കു​ന്നില്ല. തന്റേതിൽനിന്ന്‌ വ്യത്യ​സ്‌ത​മായ വീക്ഷണം പുലർത്തു​ന്ന​വരെ അമർച്ച ചെയ്യു​ന്ന​തിന്‌ തന്റെ സ്വാധീന ശക്തികൾ ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ വശത്താ​ക്കാൻ അയാൾ ശ്രമി​ക്കു​ന്നില്ല. അത്തരം ശാഠ്യം ഒരളവി​ലുള്ള അഹങ്കാ​രത്തെ വെളി​പ്പെ​ടു​ത്തു​ന്നു. “തകർച്ച​യ്‌ക്കു മുമ്പ്‌ അഹങ്കാരം” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 16:18) നാം യഥാർഥ​ത്തിൽ നമ്മുടെ സഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നാം അവരുടെ വീക്ഷണ​ങ്ങളെ ആദരി​ക്കും. സാധ്യ​മാ​കു​ന്നി​ടത്ത്‌, നാം വഴക്കം പ്രകട​മാ​ക്കും. വഴക്കമുള്ള ഒരു മനോ​ഭാ​വം “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌” എന്ന പൗലോ​സി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലു​ള്ള​താണ്‌.—1 കൊരി​ന്ത്യർ 10:24.

19. മറ്റുള്ളവർ നമ്മെ ഉപദ്ര​വി​ക്കു​മ്പോൾ ഏതു വിധത്തിൽ പ്രതി​ക​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു?

19 ‘സ്‌നേഹം പ്രകോ​പി​ത​മാ​കു​ന്നില്ല; ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല.’ സ്‌നേഹം മറ്റുള്ളവർ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന കാര്യ​ങ്ങ​ളാൽ എളുപ്പ​ത്തിൽ പ്രകോ​പി​ത​മാ​കു​ന്നില്ല. മറ്റുള്ളവർ നമ്മെ ഉപദ്ര​വി​ക്കു​മ്പോൾ നാം അസ്വസ്ഥ​രാ​കു​ന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ നമുക്കു കോപം തോന്നാ​നുള്ള ന്യായ​മായ കാരണ​മു​ണ്ടെ​ങ്കിൽ പോലും ആ പ്രകോ​പ​നാ​വ​സ്ഥ​യിൽ തുടരാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കു​ന്നില്ല. (എഫെസ്യർ 4:26, 27) നമ്മെ മുറി​പ്പെ​ടു​ത്തിയ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ മറക്കാ​തി​രി​ക്കാ​നാ​യി ഒരു കണക്കു​പു​സ്‌ത​ക​ത്തിൽ എഴുതി​വെ​ക്കു​ന്ന​തു​പോ​ലെ നാം അവ ഓർമ​യിൽ സൂക്ഷി​ക്കു​ന്നില്ല. പകരം നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവത്തെ അനുക​രി​ക്കാൻ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കു​ന്നു. 26-ാം അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, ക്ഷമിക്കാൻ കാരണ​മു​ള്ള​പ്പോൾ യഹോവ അങ്ങനെ ചെയ്യുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ യഹോവ അതു മറന്നു​ക​ള​യു​ക​യും ചെയ്യുന്നു. ഭാവി​യിൽ എപ്പോ​ഴെ​ങ്കി​ലും യഹോവ അതു വീണ്ടും കുത്തി​പ്പൊ​ക്കു​ക​യില്ല എന്നർഥം. യഹോവ ദോഷം കണക്കി​ടാ​ത്ത​തിൽ നാം നന്ദിയു​ള്ള​വ​രല്ലേ?

20. ഒരു സഹവി​ശ്വാ​സി പാപത്തി​ന്റെ കെണി​യി​ല​ക​പ്പെട്ട്‌ ക്ലേശം സഹിക്കു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ക്കണം?

20 ‘സ്‌നേഹം അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല.’ “സ്‌നേഹം . . . മറ്റു മനുഷ്യ​രു​ടെ പാപങ്ങ​ളിൽ അനുചി​ത​മായ സന്തോഷം പ്രകടി​പ്പി​ക്കു​ന്നില്ല” എന്ന്‌ ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ പറയുന്നു. “മറ്റുള്ള​വർക്കു തെറ്റു പറ്റു​മ്പോൾ സ്‌നേഹം ഒരിക്ക​ലും സന്തോ​ഷി​ക്കു​ന്നില്ല” എന്ന്‌ മോഫ​റ്റി​ന്റെ ഭാഷാ​ന്തരം പറയുന്നു. സ്‌നേഹം അനീതി​യിൽ ഒരിക്ക​ലും ഉല്ലാസം കണ്ടെത്തു​ന്നില്ല. അതു​കൊണ്ട്‌ നാം ഒരു തരത്തി​ലുള്ള അധാർമി​ക​ത​യ്‌ക്കും നേരെ കണ്ണടയ്‌ക്കു​ന്നില്ല. ഒരു സഹവി​ശ്വാ​സി പാപത്തി​ന്റെ കെണി​യിൽ വീഴു​ക​യും തത്‌ഫ​ല​മാ​യി ക്ലേശി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നാം എങ്ങനെ പ്രതി​ക​രി​ക്കും? ‘കൊള്ളാം, അവന്‌ അതുതന്നെ വരണം!’ എന്നു പറയുന്ന മട്ടിൽ സന്തോ​ഷി​ക്കാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കില്ല. (സുഭാ​ഷി​തങ്ങൾ 17:5) എന്നുവ​രി​കി​ലും, തെറ്റു​ചെയ്‌ത സഹോ​ദരൻ തന്റെ ആത്മീയ വീഴ്‌ച​യിൽനിന്ന്‌ കരകയ​റാൻ ക്രിയാ​ത്മക നടപടി​കൾ സ്വീക​രി​ക്കു​മ്പോൾ നാം സന്തോ​ഷി​ക്കു​ക​തന്നെ ചെയ്യുന്നു.

‘ശ്രേഷ്‌ഠ​മായ ഒരു മാർഗം’

21-23. (എ) “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല” എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (ബി) അവസാന അധ്യാ​യ​ത്തിൽ എന്തു ചർച്ച ചെയ്യ​പ്പെ​ടും?

21 “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല.” ആ വാക്കു​ക​ളാൽ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? സന്ദർഭം വ്യക്തമാ​ക്കുന്ന പ്രകാരം, പൗലോസ്‌ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ ഉണ്ടായി​രുന്ന ആത്മാവി​ന്റെ വരങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​ക​യാ​യി​രു​ന്നു. ആ വരങ്ങൾ, പുതു​താ​യി രൂപം​കൊണ്ട സഭയു​ടെ​മേൽ ദൈവ​പ്രീ​തി ഉണ്ടെന്നു​ള്ള​തി​ന്റെ അടയാ​ള​മാ​യി ഉതകി. എന്നാൽ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും രോഗം സൗഖ്യ​മാ​ക്കാ​നോ പ്രവചി​ക്കാ​നോ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നോ കഴിഞ്ഞി​രു​ന്നില്ല. എന്നിരു​ന്നാ​ലും, അവർ അതിൽ വിഷമി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു; കാരണം അത്ഭുത​വ​രങ്ങൾ കാലാ​ന്ത​ര​ത്തിൽ നിന്നു​പോ​കു​മാ​യി​രു​ന്നു. എന്നാൽ നിലനിൽക്കുന്ന ഒന്നുണ്ടാ​യി​രു​ന്നു, ഓരോ ക്രിസ്‌ത്യാ​നി​ക്കും അത്‌ നട്ടുവ​ളർത്താ​നും കഴിയു​മാ​യി​രു​ന്നു. അത്‌ ഏത്‌ അത്ഭുത വരത്തെ​ക്കാ​ളും ശ്രേഷ്‌ഠ​വും എന്നെന്നും നിലനിൽക്കു​ന്ന​തും ആയിരു​ന്നു. പൗലോസ്‌ അതിനെ ‘ശ്രേഷ്‌ഠ​മായ ഒരു മാർഗം’ എന്നു വിളിച്ചു. (1 കൊരി​ന്ത്യർ 12:31) ഈ ‘ശ്രേഷ്‌ഠ​മായ ഒരു മാർഗം’ എന്തായി​രു​ന്നു? അതു സ്‌നേ​ഹ​ത്തി​ന്റെ മാർഗം ആയിരു​ന്നു.

22 തീർച്ച​യാ​യും, പൗലോസ്‌ വർണിച്ച ക്രിസ്‌തീയ സ്‌നേഹം “ഒരിക്ക​ലും നിലച്ചു​പോ​കില്ല,” അതായത്‌ അത്‌ ഒരിക്ക​ലും അവസാ​നി​ക്കു​ക​യില്ല. ഇക്കാലം​വ​രെ​യും ആത്മത്യാ​ഗ​പ​ര​മായ സഹോ​ദ​ര​സ്‌നേഹം യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നു. ഭൂവ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ ആരാധ​ക​രു​ടെ സഭകളിൽ അത്തരം സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌ നാം കാണു​ന്നി​ല്ലേ? ആ സ്‌നേഹം എക്കാല​വും നിലനിൽക്കും, എന്തെന്നാൽ യഹോവ തന്റെ വിശ്വസ്‌ത ദാസന്മാർക്ക്‌ നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്യുന്നു. (സങ്കീർത്തനം 37:9-11, 29) ‘സ്‌നേ​ഹ​ത്തിൽ ജീവി​ക്കാൻ’ നമുക്കു പരമാ​വധി ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാം. അങ്ങനെ ചെയ്യു​ന്ന​തി​നാൽ കൊടു​ക്ക​ലിൽനിന്ന്‌ സംജാ​ത​മാ​കുന്ന വലിയ സന്തുഷ്ടി നമുക്ക്‌ അനുഭ​വി​ക്കാൻ കഴിയും. അതിലു​പരി, നമുക്കു തുടർന്ന്‌ ജീവി​ക്കാൻ—അതെ, തുടർന്ന്‌ സ്‌നേ​ഹി​ക്കാൻ—കഴിയും. നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവ​മായ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ സകല നിത്യ​ത​യി​ലും തന്നെ.

പരസ്‌പരമുള്ള സ്‌നേഹം യഹോ​വ​യു​ടെ ജനത്തെ തിരി​ച്ച​റി​യി​ക്കു​ന്നു

23 സ്‌നേ​ഹത്തെ സംബന്ധിച്ച ഭാഗം ഉപസം​ഹ​രി​ക്കുന്ന ഈ അധ്യാ​യ​ത്തിൽ നമുക്ക്‌ എങ്ങനെ പരസ്‌പരം സ്‌നേഹം പ്രകട​മാ​ക്കാ​മെന്നു നാം ചർച്ച ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിൽനിന്ന്‌—അതു​പോ​ലെ യഹോ​വ​യു​ടെ ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങ​ളിൽനി​ന്നും—നാം അനേകം വിധങ്ങ​ളിൽ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു എന്നതിന്റെ വെളി​ച്ച​ത്തിൽ നാം ഇങ്ങനെ ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌, ‘ഞാൻ യഥാർഥ​ത്തിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ എനിക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?’ അവസാ​നത്തെ അധ്യാ​യ​ത്തിൽ ആ ചോദ്യം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

a തീർച്ചയായും, ക്രിസ്‌തീയ സ്‌നേഹം ഒരു പ്രകാ​ര​ത്തി​ലും എളുപ്പ​ത്തിൽ കബളി​പ്പി​ക്ക​പ്പെ​ടാ​വു​ന്നതല്ല. “ഭിന്നി​പ്പു​ണ്ടാ​ക്കു​ക​യും വഴി​തെ​റ്റി​ക്കു​ക​യും ചെയ്യു​ന്ന​വരെ സൂക്ഷി​ക്കണം. അവരെ ഒഴിവാ​ക്കുക” എന്നു ബൈബിൾ നമ്മെ പ്രബോ​ധി​പ്പി​ക്കു​ന്നു.—റോമർ 16:17.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

  • 2 കൊരിന്ത്യർ 6:11-13 നമ്മുടെ സ്‌നേഹം വിശാലമാക്കുക എന്നതിന്റെ അർഥമെന്ത്‌, ഈ ബുദ്ധിയുപദേശം നമുക്ക്‌ എങ്ങനെ പിൻപറ്റാൻ കഴിയും?

  • 1 പത്രോസ്‌ 1:22 സഹവിശ്വാസികളോടുള്ള നമ്മുടെ സ്‌നേഹം സത്യസന്ധവും ആത്മാർഥവും ഊഷ്‌മളവും ആയിരിക്കണമെന്ന്‌ ഈ വാക്കുകൾ എങ്ങനെ പ്രകടമാക്കുന്നു?

  • 1 യോഹന്നാൻ 3:16-18 നമ്മിൽ ‘ദൈവസ്‌നേഹം’ കുടികൊള്ളുന്നുവെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാനാകും?

  • 1 യോഹന്നാൻ 4:7-11 സഹവിശ്വാസികളോടു സ്‌നേഹം പ്രകടമാക്കാനുള്ള ശക്തമായ പ്രേരകഘടകം എന്ത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക