വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 12 പേ. 118-127
  • ‘ദൈവം നീതി​കെ​ട്ട​വ​നോ?’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ദൈവം നീതി​കെ​ട്ട​വ​നോ?’
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ അനീതി വെറു​ക്കു​ന്നു
  • പ്രധാ​ന​പ്പെട്ട വിവാ​ദ​വി​ഷ​യം
  • മനുഷ്യ​ന്റെ നിർമലത സംബന്ധിച്ച വിവാ​ദ​വി​ഷ​യം
  • ദൈവ​ത്തി​ന്റെ നീതി ഉത്‌കൃ​ഷ്ട​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം
  • യഹോ​വ​യു​ടെ നീതി​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക
  • ദൈവം അനീതിസംബന്ധിച്ച്‌ എന്നെങ്കിലും എന്തെങ്കിലും ചെയ്യുമോ?
    വീക്ഷാഗോപുരം—1991
  • നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?
    മറ്റു വിഷയങ്ങൾ
  • നിങ്ങൾ അനീതിക്ക്‌ ഇരയാകുമ്പോൾ . . .
    2007 വീക്ഷാഗോപുരം
  • അനീതി​യോട്‌ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 12 പേ. 118-127
സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും വർഷിക്കപ്പെടുമ്പോൾ, ലോത്തും രണ്ടു പുത്രിമാരും സുരക്ഷിതരായി സോവരിൽ എത്തുന്നു.

അധ്യായം 12

‘ദൈവം നീതി​കെ​ട്ട​വ​നോ?’

1. അനീതി​പ്ര​വൃ​ത്തി​കൾ നമ്മെ എങ്ങനെ ബാധി​ച്ചേ​ക്കാം?

വൃദ്ധയായ ഒരു വിധവ​യു​ടെ ആയുഷ്‌കാല സമ്പാദ്യം ഒരുവൻ തട്ടി​യെ​ടു​ക്കു​ന്നു. സ്‌നേ​ഹ​ശൂ​ന്യ​യായ ഒരു അമ്മ തന്റെ നിസ്സഹായ ശിശു​വി​നെ ഉപേക്ഷിച്ച്‌ കടന്നു​ക​ള​യു​ന്നു. ചെയ്യാത്ത കുറ്റത്തിന്‌ ഒരു മനുഷ്യൻ തടവി​ലാ​ക്ക​പ്പെ​ടു​ന്നു. ഈ സംഭവ​ങ്ങ​ളോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? ഇവയിൽ ഓരോ​ന്നും നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്താ​നി​ട​യുണ്ട്‌. അതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. മനുഷ്യ​രായ നമുക്ക്‌ ശരിയും തെറ്റും സംബന്ധിച്ച്‌ ശക്തമായ ഒരു അവബോ​ധ​മുണ്ട്‌. അനീതി നമ്മെ രോഷാ​കു​ല​രാ​ക്കു​ന്നു. അനീതി​ക്കി​ര​യായ ആൾക്ക്‌ നഷ്ടപരി​ഹാ​രം കിട്ടണ​മെ​ന്നും കുറ്റക്കാ​രൻ ശിക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നാം ആഗ്രഹി​ക്കു​ന്നു. അതു സംഭവി​ക്കു​ന്നി​ല്ലെ​ങ്കിൽ, ‘ദൈവം ഇതൊ​ന്നും കാണു​ന്നി​ല്ലേ? ദൈവം എന്തു​കൊണ്ട്‌ നടപടി സ്വീക​രി​ക്കു​ന്നില്ല?’ എന്നു നാം ചിന്തി​ച്ചേ​ക്കാം.

2. ഹബക്കൂക്ക്‌ അനീതി​യോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു, യഹോവ ഇതിന്‌ അദ്ദേഹത്തെ വിമർശി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

2 ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർ ഇതു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദി​ച്ചി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഹബക്കൂക്ക്‌ പ്രവാ​ചകൻ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഞാൻ അനീതി സഹിക്കു​വാൻ അങ്ങ്‌ അനുവ​ദി​ക്കു​ന്ന​തെന്ത്‌? അവിടുന്ന്‌ അന്യാ​യത്തെ സഹിക്കു​ന്ന​തെന്ത്‌? നാശവും അക്രമ​വും എന്റെ മുമ്പി​ലുണ്ട്‌. കലഹവും ഭിന്നത​യും വർദ്ധി​ക്കു​ന്നു.” (ഹബക്കൂക്ക്‌ 1:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) ഹബക്കൂ​ക്കി​ന്റെ നിഷ്‌ക​പ​ട​മായ അന്വേ​ഷ​ണ​ത്തിന്‌ യഹോവ ആ പ്രവാ​ച​കനെ വിമർശി​ച്ചില്ല, കാരണം നീതി എന്ന ആശയം മനുഷ്യ​രിൽ ഉൾനട്ടത്‌ യഹോ​വ​യാണ്‌. അതെ, യഹോവ തന്റെ പൂർണ​മായ നീതി​ബോ​ധ​ത്തി​ന്റെ ഒരു ചെറിയ അംശം നൽകി നമ്മെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.

യഹോവ അനീതി വെറു​ക്കു​ന്നു

3. യഹോവ അനീതി സംബന്ധിച്ച്‌ നമ്മെക്കാൾ ബോധ​വാ​നാണ്‌ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

3 അനീതി യഹോ​വ​യു​ടെ ശ്രദ്ധയിൽ പെടാ​തി​രി​ക്കു​ന്നില്ല. എന്താണു നടക്കു​ന്നത്‌ എന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. നോഹ​യു​ടെ നാളി​നെ​ക്കു​റിച്ച്‌ ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഭൂമി​യിൽ മനുഷ്യ​ന്റെ ദുഷ്ടത വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നെ​ന്നും അവന്റെ ഹൃദയ​വി​ചാ​ര​ങ്ങ​ളെ​ല്ലാം എപ്പോ​ഴും ദോഷ​ത്തി​ലേ​ക്കാ​ണെ​ന്നും യഹോവ കണ്ടു.” (ഉൽപത്തി 6:5) ആ പ്രസ്‌താ​വ​ന​യു​ടെ പ്രാധാ​ന്യം പരിചി​ന്തി​ക്കുക. മിക്ക​പ്പോ​ഴും അനീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം നാം കേട്ടി​ട്ടു​ള്ള​തോ വ്യക്തി​പ​ര​മാ​യി അഭിമു​ഖീ​ക​രി​ച്ചി​ട്ടു​ള്ള​തോ ആയ ഏതാനും സംഭവ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. നേരെ​മ​റിച്ച്‌, യഹോവ ആഗോ​ള​മായ അളവി​ലുള്ള അനീതി​യെ​ക്കു​റിച്ച്‌ ബോധ​വാ​നാണ്‌. യഹോവ അതെല്ലാം കാണുന്നു! അതിലു​പ​രി​യാ​യി, യഹോ​വ​യ്‌ക്കു ഹൃദയ​ചാ​യ്‌വു​കളെ—അനീതി​പ്ര​വൃ​ത്തി​ക​ളു​ടെ പിന്നിലെ അധഃപ​തിച്ച ചിന്തയെ—വിവേ​ചി​ച്ച​റി​യാൻ കഴിയും.—യിരെമ്യ 17:10.

4, 5. (എ) അന്യാ​യ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്കു​വേണ്ടി യഹോവ കരുതു​ന്നു​വെന്ന്‌ ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു? (ബി) യഹോ​വ​തന്നെ അനീതി അനുഭ​വി​ച്ചത്‌ ഏതു വിധത്തിൽ?

4 എന്നാൽ യഹോവ കേവലം അനീതി​യെ ഗൗനി​ക്കു​ന്ന​തി​ല​ധി​കം ചെയ്യുന്നു. അതിന്‌ ഇരയാ​യ​വർക്കാ​യി യഹോവ കരുതു​ന്നു. ശത്രു​ജ​ന​തകൾ ദൈവ​ജ​ന​ത്തോ​ടു ക്രൂര​മാ​യി പെരു​മാ​റി​യ​പ്പോൾ, “അവരെ അടിച്ച​മർത്തു​ക​യും അവരോ​ടു ക്രൂര​മാ​യി പെരു​മാ​റു​ക​യും ചെയ്‌തവർ കാരണം അവർ ഞരങ്ങി​യ​പ്പോൾ യഹോ​വ​യു​ടെ മനസ്സ്‌ അലിഞ്ഞു.” (ന്യായാ​ധി​പ​ന്മാർ 2:18) എത്രയ​ധി​കം അനീതി കാണു​ന്നു​വോ ചില ആളുക​ളു​ടെ മനസ്സ്‌ അത്രയ​ധി​കം തഴമ്പി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടിട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ യഹോ​വയെ സംബന്ധിച്ച്‌ അങ്ങനെയല്ല! യഹോവ ഏതാണ്ട്‌ 6,000 വർഷം അനീതി​യെ അതിന്റെ മുഴു​വ്യാ​പ്‌തി​യോ​ടെ കണ്ടിരി​ക്കു​ന്നു. എങ്കിലും അതി​നോ​ടുള്ള യഹോ​വ​യു​ടെ വെറു​പ്പിന്‌ ഒട്ടും കുറവു വന്നിട്ടില്ല. ‘നുണ പറയുന്ന നാവും’ ‘നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈക​ളും’ ‘നാവെ​ടു​ത്താൽ നുണ പറയുന്ന കള്ളസാ​ക്ഷി​യും’ എല്ലാം യഹോ​വ​യ്‌ക്കു വെറു​പ്പാ​കു​ന്നു എന്നു ബൈബിൾ നമുക്ക്‌ ഉറപ്പു​നൽകു​ന്നു.—സുഭാ​ഷി​തങ്ങൾ 6:16-19.

5 ഇസ്രാ​യേ​ലി​ലെ നീതി​കെട്ട നേതാ​ക്ക​ന്മാ​രെ സംബന്ധിച്ച യഹോ​വ​യു​ടെ ശക്തമായ വിമർശ​ന​വും പരിചി​ന്തി​ക്കുക. “ന്യായം എന്താ​ണെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തല്ലേ” എന്ന്‌ അവരോ​ടു ചോദി​ക്കാൻ ദൈവം തന്റെ പ്രവാ​ച​കനെ പ്രചോ​ദി​പ്പി​ച്ചു. അവരുടെ അധികാര ദുർവി​നി​യോ​ഗത്തെ വളരെ ശക്തമായി തുറന്നു​കാ​ട്ടി​യ​ശേഷം അഴിമ​തി​ക്കാ​രായ ഈ മനുഷ്യർക്കു നേരി​ടാൻ പോകുന്ന ഭവിഷ്യ​ത്തി​നെ​ക്കു​റിച്ച്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “അന്ന്‌ അവർ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ക്കും; എന്നാൽ ദൈവം അവർക്ക്‌ ഉത്തരം കൊടു​ക്കില്ല. അവരുടെ ദുഷ്‌ചെ​യ്‌തി​കൾ കാരണം അന്നു ദൈവം തന്റെ മുഖം അവരിൽനിന്ന്‌ മറയ്‌ക്കും.” (മീഖ 3:1-4) അനീതി​യെ യഹോവ എത്രയ​ധി​ക​മാ​ണു വെറു​ക്കു​ന്നത്‌! യഹോ​വ​തന്നെ അത്‌ നേരിട്ട്‌ അനുഭ​വി​ച്ചി​ട്ടുണ്ട്‌! ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി സാത്താൻ അന്യാ​യ​മാ​യി യഹോ​വയെ നിന്ദി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 27:11) കൂടാതെ, ‘പാപം ചെയ്യാത്ത’ തന്റെ പുത്രൻ ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ വധിക്ക​പ്പെ​ട്ട​പ്പോൾ ഏറ്റവും കൊടിയ അനീതി യഹോ​വ​യ്‌ക്കു​തന്നെ അനുഭ​വി​ക്കേ​ണ്ടി​വന്നു. (1 പത്രോസ്‌ 2:22; യശയ്യ 53:9) അനീതി അനുഭ​വി​ക്കു​ന്ന​വ​രോട്‌ യഹോവ അവഗണ​ന​യോ ഉദാസീ​ന​ത​യോ കാണി​ക്കു​ന്നില്ല എന്നു വ്യക്തമാണ്‌.

6. അനീതി കാണു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

6 എന്നാലും, അനീതി കാണു​മ്പോൾ—അല്ലെങ്കിൽ അന്യാ​യ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരകളാ​യി​ത്തീ​രു​മ്പോൾ—നാം ശക്തമായി പ്രതി​ക​രി​ക്കു​ന്നതു സ്വാഭാ​വി​കം മാത്ര​മാണ്‌. നാം ദൈവ​ത്തി​ന്റെ ഛായയി​ലാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, മാത്ര​വു​മല്ല, അനീതി യഹോവ പ്രതി​നി​ധാ​നം ചെയ്യുന്ന സകലത്തി​നും കടകവി​രു​ദ്ധ​മാണ്‌. (ഉൽപത്തി 1:27) അങ്ങനെ​യെ​ങ്കിൽ യഹോവ അനീതി അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

പ്രധാ​ന​പ്പെട്ട വിവാ​ദ​വി​ഷ​യം

7. യഹോ​വ​യു​ടെ നാമവും ഭരണവി​ധ​വും വെല്ലു​വി​ളി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യെന്നു വിശദ​മാ​ക്കുക.

7 ഈ ചോദ്യ​ത്തി​ന്റെ ഉത്തരം ഒരു പ്രധാ​ന​പ്പെട്ട വിവാ​ദ​വി​ഷ​യ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ഭൂമി​യെ​യും അതിൽ വസിക്കുന്ന സകല​രെ​യും ഭരിക്കു​ന്ന​തി​നുള്ള അവകാശം സ്രഷ്ടാ​വി​നുണ്ട്‌. (സങ്കീർത്തനം 24:1; വെളി​പാട്‌ 4:11) എന്നിരു​ന്നാ​ലും, മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ പ്രാരം​ഭ​ത്തിൽ യഹോ​വ​യു​ടെ സത്‌പേര്‌ കളങ്ക​പ്പെ​ടു​ത്തു​ക​യും യഹോ​വ​യു​ടെ ഭരണവി​ധത്തെ ചോദ്യം​ചെ​യ്യു​ക​യും ചെയ്‌തു. ഇത്‌ എങ്ങനെ സംഭവി​ച്ചു? ആദ്യമ​നു​ഷ്യ​നായ ആദാമി​നോട്‌, പറുദീ​സാ​ഭ​വ​ന​മാ​യി​രുന്ന തോട്ട​ത്തി​ലെ ഒരു വൃക്ഷത്തിൽനിന്ന്‌ ഭക്ഷിക്ക​രു​തെന്ന്‌ യഹോവ കല്പിച്ചിരുന്നു. ആദാം അത്‌ അനുസ​രി​ച്ചി​ല്ലെ​ങ്കി​ലോ? “നീ നിശ്ചയ​മാ​യും മരിക്കും” എന്ന്‌ ദൈവം പറഞ്ഞു. (ഉൽപത്തി 2:17) ആദാമി​നെ​യും ഭാര്യ​യായ ഹവ്വയെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, ദൈവ​ത്തി​ന്റെ കല്പന അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടുള്ള ഒന്നായി​രു​ന്നില്ല. എന്നുവ​രി​കി​ലും ദൈവം അനുചി​ത​മാ​യി നിയ​ന്ത്രണം വെക്കു​ക​യാ​ണെന്ന്‌ സാത്താൻ ഹവ്വയെ ബോധ്യ​പ്പെ​ടു​ത്തി. ആ വൃക്ഷത്തിൽനിന്ന്‌ ഹവ്വ ഭക്ഷിച്ചാൽ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? സാത്താൻ ഹവ്വയോ​ടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.”—ഉൽപത്തി 3:1-5.

8. (എ) ഹവ്വയോ​ടുള്ള തന്റെ പ്രസ്‌താ​വ​ന​ക​ളാൽ സാത്താൻ എന്തു സൂചി​പ്പി​ച്ചു? (ബി) ദൈവ​ത്തി​ന്റെ നാമവും പരമാ​ധി​കാ​ര​വും സംബന്ധിച്ച്‌ സാത്താൻ എന്താണു വെല്ലു​വി​ളി​ച്ചത്‌?

8 പ്രധാ​ന​പ്പെട്ട എന്തോ ഒന്ന്‌ യഹോവ ഹവ്വയിൽനിന്ന്‌ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യഹോവ ഹവ്വയോ​ടു നുണ പറഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഈ പ്രസ്‌താ​വ​ന​യി​ലൂ​ടെ സാത്താൻ സൂചി​പ്പി​ച്ചു. യഹോവ എന്ന പേര്‌ വഹിക്കുന്ന വ്യക്തിയെ ഹവ്വ സംശയി​ക്കാൻ അതിലൂ​ടെ ആ പ്രലോ​ഭകൻ ഇടയാക്കി. അങ്ങനെ സാത്താൻ ദൈവ​നാ​മ​ത്തി​നു മേൽ വലിയ നിന്ദ വരുത്തി. അതു​പോ​ലെ, സാത്താൻ യഹോ​വ​യു​ടെ ഭരണവി​ധ​ത്തെ​യും ശക്തമായി ചോദ്യം ചെയ്‌തു. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ സത്യതയെ ചോദ്യം ചെയ്യാ​തി​രി​ക്കാൻ സാത്താൻ ശ്രദ്ധിച്ചു. എന്നാൽ അവൻ അതിന്റെ ഔചി​ത്യ​ത്തെ​യും അർഹത​യെ​യും നീതി​യു​ക്ത​ത​യെ​യും ചോദ്യം ചെയ്യു​ക​തന്നെ ചെയ്‌തു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നീതി​നി​ഷ്‌ഠ​മായ ഒരു വിധത്തി​ലോ തന്റെ പ്രജക​ളു​ടെ ഉത്തമ താത്‌പ​ര്യ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യോ അല്ല യഹോവ ഭരണം നടത്തു​ന്ന​തെന്ന്‌ അവൻ വാദിച്ചു.

9. (എ) ആദാമി​നും ഹവ്വയ്‌ക്കും തങ്ങളുടെ അനുസ​ര​ണ​ക്കേ​ടിന്‌ എന്ത്‌ ഫലം ലഭിച്ചു, ഇത്‌ ഏതു മർമ​പ്ര​ധാന ചോദ്യ​ങ്ങൾ ഉയർത്തി? (ബി) യഹോവ ധിക്കാ​രി​കളെ ഉടനെ നശിപ്പി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 തത്‌ഫ​ല​മാ​യി, വിലക്ക​പ്പെട്ട വൃക്ഷത്തിൽനിന്ന്‌ ഭക്ഷിച്ചു​കൊണ്ട്‌ ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. അവരുടെ അനുസ​ര​ണ​ക്കേട്‌ ദൈവം കല്പിച്ചിരുന്നതുപോലെതന്നെ അവരെ മരണത്തിന്‌ അർഹരാ​ക്കി. സാത്താന്റെ നുണ ചില മർമ​പ്ര​ധാന ചോദ്യ​ങ്ങൾ ഉയർത്തി. യഹോ​വ​യ്‌ക്കു വാസ്‌ത​വ​ത്തിൽ മനുഷ്യ​വർഗത്തെ ഭരിക്കാ​നുള്ള അവകാ​ശ​മു​ണ്ടോ, അതോ മനുഷ്യൻതന്നെ മനുഷ്യ​നെ ഭരിക്ക​ണ​മോ? സാധ്യ​മായ ഏറ്റവും നല്ല വിധത്തി​ലാ​ണോ യഹോവ തന്റെ പരമാ​ധി​കാ​രം പ്രയോ​ഗി​ക്കു​ന്നത്‌? യഹോ​വ​യ്‌ക്കു തന്റെ സർവശക്തി ഉപയോ​ഗിച്ച്‌ ധിക്കാ​രി​കളെ അപ്പോൾത്തന്നെ നശിപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ ഉന്നയി​ക്ക​പ്പെട്ട പ്രശ്‌നങ്ങൾ ദൈവ​ത്തി​ന്റെ ശക്തിയെ അല്ല പകരം ദൈവ​ത്തി​ന്റെ നാമത്തെ, ദൈവ​ത്തി​ന്റെ സത്‌പേ​രി​നെ സംബന്ധി​ക്കു​ന്ന​താ​യി​രു​ന്നു. അതിൽ യഹോവ ഭരിക്കുന്ന വിധവും ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ ആദാമി​നെ​യും ഹവ്വയെ​യും സാത്താ​നെ​യും നീക്കം ചെയ്യു​ന്നത്‌ ദൈവ​ത്തി​ന്റെ ഭരണത്തി​ന്റെ നീതി​യു​ക്തത തെളി​യി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. മറിച്ച്‌, അത്‌ ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​നെ​തി​രെ കൂടുതൽ ചോദ്യ​ങ്ങൾ ഉയർന്നു​വ​രാൻ ഇടയാ​ക്കു​മാ​യി​രു​ന്നു. മനുഷ്യർക്ക്‌ ദൈവത്തെ ആശ്രയി​ക്കാ​തെ തങ്ങളെ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാൻ കഴിയു​മോ എന്നു നിർണ​യി​ക്കാ​നുള്ള ഏകമാർഗം അതു തെളി​യി​ക്കാൻ കൂടുതൽ സമയം അനുവ​ദി​ക്കുക എന്നതാ​യി​രു​ന്നു.

10. മാനു​ഷ​ഭ​രണം സംബന്ധിച്ച്‌ ചരിത്രം എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

10 കാലം എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു? സഹസ്രാ​ബ്ദ​ങ്ങ​ളിൽ ഉടനീളം ആളുകൾ സ്വേച്ഛാ​ധി​പ​ത്യം, ജനാധി​പ​ത്യം, സോഷ്യ​ലി​സം, കമ്മ്യൂ​ണി​സം എന്നിങ്ങനെ അനേകം ഭരണരൂ​പങ്ങൾ പരീക്ഷിച്ച്‌ നോക്കി​യി​രി​ക്കു​ന്നു. അവയുടെ പരിണ​ത​ഫ​ല​ങ്ങളെ ബൈബിൾ ഇപ്രകാ​രം സംഗ്ര​ഹി​ച്ചു​പ​റ​യു​ന്നു: “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ . . . അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 8:9) പ്രവാ​ച​ക​നായ യിരെമ്യ നല്ല കാരണ​ത്തോ​ടെ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “യഹോവേ, മനുഷ്യ​ന്റെ വഴികൾ അവന്റെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലെന്ന്‌ എനിക്കു നന്നായി അറിയാം. സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ.”—യിരെമ്യ 10:23.

11. മനുഷ്യ​വർഗം കഷ്ടപ്പാ​ടി​നു വിധേ​യ​മാ​കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

11 മനുഷ്യ​വർഗ​ത്തി​ന്റെ സ്വാത​ന്ത്ര്യം അല്ലെങ്കിൽ സ്വയം​ഭ​രണം വളരെ​യ​ധി​കം ദുരി​തങ്ങൾ വരുത്തി​വെ​ക്കു​മെന്ന്‌ ആദ്യം മുതലേ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അപ്പോൾ അനിവാ​ര്യ​മായ ഈ സാഹച​ര്യം തുടരാൻ അനുവ​ദി​ച്ചത്‌ യഹോ​വയെ സംബന്ധിച്ച്‌ അന്യാ​യ​മാ​യി​രു​ന്നോ? അശേഷമല്ല! ദൃഷ്ടാ​ന്ത​ത്തിന്‌, ജീവനു ഭീഷണി​യായ ഒരു രോഗം സുഖ​പ്പെ​ടു​ത്താൻ നിങ്ങളു​ടെ കുട്ടിക്ക്‌ ഒരു ശസ്‌ത്ര​ക്രിയ ആവശ്യ​മാ​ണെ​ന്നി​രി​ക്കട്ടെ. ഈ ശസ്‌ത്ര​ക്രിയ നിങ്ങളു​ടെ കുട്ടിക്ക്‌ ഒരള​വോ​ളം വേദന വരുത്തു​മെന്നു നിങ്ങൾ തിരി​ച്ച​റി​യു​ന്നു, ഇതു നിങ്ങളെ അതിയാ​യി ദുഃഖി​പ്പി​ക്കു​ന്നു. അതേസ​മയം, ഈ നടപടി മൂലം പിൽക്കാല ജീവി​ത​ത്തിൽ അവനു മെച്ചപ്പെട്ട ആരോ​ഗ്യം ആസ്വദി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്ക്‌ അറിയാം. സമാന​മാ​യി, മാനു​ഷ​ഭ​രണം അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഒരളവു​വരെ വേദന​യും കഷ്ടപ്പാ​ടും കൈവ​രു​ത്തു​മെന്നു ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു—ദൈവം അത്‌ മുൻകൂ​ട്ടി​പ്പ​റ​യുക പോലും ചെയ്‌തു. (ഉൽപത്തി 3:16-19) ധിക്കാ​ര​ത്തി​ന്റെ ഭവിഷ്യ​ത്തു​കൾ കാണാൻ മുഴു മനുഷ്യ​വർഗ​ത്തെ​യും അനുവ​ദി​ച്ചാൽ മാത്രമേ നിലനിൽക്കു​ന്ന​തും അർഥവ​ത്തു​മായ ആശ്വാസം സാധ്യ​മാ​കു​ക​യു​ള്ളു എന്നും ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. ഈ വിധത്തിൽ വിവാ​ദ​വി​ഷയം എന്നേക്കു​മാ​യി, സകല നിത്യ​ത​യി​ലേ​ക്കു​മാ​യി, പരിഹ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

മനുഷ്യ​ന്റെ നിർമലത സംബന്ധിച്ച വിവാ​ദ​വി​ഷ​യം

12. ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, സാത്താൻ മനുഷ്യർക്കെ​തി​രെ എന്ത്‌ ആരോ​പണം ഉന്നയിച്ചു?

12 ഈ സംഗതി​ക്കു മറ്റൊരു വശമുണ്ട്‌. ദൈവ ഭരണത്തി​ന്റെ ഔചി​ത്യ​ത്തെ​യും നീതി​യു​ക്ത​ത​യെ​യും വെല്ലു​വി​ളി​ക്കു​ക​വഴി സാത്താൻ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​വും നാമവും സംബന്ധിച്ച്‌ മാത്രമല്ല ദൂഷണം പറഞ്ഞത്‌, ദൈവ​ദാ​സ​ന്മാ​രു​ടെ നിർമ​ല​ത​യ്‌ക്കെ​തി​രെ​യും അവൻ ദൂഷണം പറഞ്ഞു. ദൃഷ്ടാ​ന്ത​ത്തിന്‌, നീതി​മാ​നായ ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ സാത്താൻ യഹോ​വ​യോ​ടു പറഞ്ഞതു ശ്രദ്ധി​ക്കുക: “അവനും അവന്റെ വീടി​നും അവനുള്ള എല്ലാത്തി​നും ചുറ്റും അങ്ങ്‌ ഒരു വേലി കെട്ടി​യി​രി​ക്കു​ക​യല്ലേ? അവന്റെ അധ്വാ​നത്തെ അങ്ങ്‌ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു; നാടു മുഴുവൻ അവന്റെ മൃഗങ്ങ​ളാണ്‌. എന്നാൽ കൈ നീട്ടി അവനു​ള്ള​തെ​ല്ലാം ഒന്നു തൊട്ടു​നോക്ക്‌. അപ്പോൾ അറിയാം എന്തു സംഭവി​ക്കു​മെന്ന്‌. അവൻ അങ്ങയെ മുഖത്ത്‌ നോക്കി ശപിക്കും!”—ഇയ്യോബ്‌ 1:10, 11.

13. ഇയ്യോ​ബി​നെ​ക്കു​റി​ച്ചുള്ള കുറ്റാ​രോ​പ​ണ​ങ്ങ​ളാൽ സാത്താൻ എന്തു സൂചി​പ്പി​ച്ചു, ഇത്‌ എല്ലാ മനുഷ്യ​രെ​യും ബാധി​ക്കു​ന്നത്‌ എങ്ങനെ?

13 യഹോവ തന്റെ സംരക്ഷ​ക​ശ​ക്തി​യെ ഇയ്യോ​ബി​ന്റെ ഭക്തി നേടി​യെ​ടു​ക്കാൻ ഉപയോ​ഗി​ക്കു​ക​യാ​ണെന്നു സാത്താൻ ആരോ​പി​ച്ചു. അങ്ങനെ, ഇയ്യോ​ബി​ന്റെ നിർമലത കേവലം കപടമാ​ണെന്ന്‌, തനിക്കു ലഭിക്കുന്ന പ്രയോ​ജ​ന​ത്തെ​പ്രതി മാത്ര​മാണ്‌ ഇയ്യോബ്‌ ദൈവത്തെ ആരാധി​ക്കു​ന്ന​തെന്ന്‌, സാത്താൻ സൂചി​പ്പി​ച്ചു. ദൈവ​ത്തിൽനിന്ന്‌ അനു​ഗ്രഹം ലഭിക്കാ​തെ വന്നാൽ, ഇയ്യോബ്‌ പോലും തന്റെ സ്രഷ്ടാ​വി​നെ ശപിക്കു​മെന്നു സാത്താൻ തറപ്പിച്ച്‌ പറഞ്ഞു. “ദൈവ​ഭ​ക്ത​നും നേരു​ള്ള​വ​നും നിഷ്‌ക​ള​ങ്ക​നും” എന്ന നിലയിൽ ഇയ്യോബ്‌ ഒരു ഉത്തമ വ്യക്തി​യാ​ണെ​ന്നും “തെറ്റായ കാര്യ​ങ്ങ​ളൊ​ന്നും (ഇയ്യോബ്‌) ചെയ്യാ​റില്ല” എന്നും സാത്താന്‌ അറിയാ​മാ​യി​രു​ന്നു.a അതു​കൊണ്ട്‌ സാത്താന്‌ ഇയ്യോ​ബി​ന്റെ നിർമലത തകർക്കാൻ കഴിഞ്ഞാൽ ശേഷിച്ച മനുഷ്യ​വർഗത്തെ സംബന്ധിച്ച്‌ അത്‌ എന്ത്‌ അർഥമാ​ക്കും? ഈ വിധത്തിൽ സാത്താൻ യഥാർഥ​ത്തിൽ, ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന സകലരു​ടെ​യും വിശ്വ​സ്‌ത​തയെ ചോദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ വിവാ​ദ​ത്തിൽ മറ്റു മനുഷ്യ​രെ കൂടെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ സാത്താൻ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കു​ള്ള​തെ​ല്ലാം കൊടു​ക്കും.”—ഇയ്യോബ്‌ 1:8; 2:4.

14. മനുഷ്യർക്കെ​തി​രാ​യുള്ള സാത്താന്റെ കുറ്റാ​രോ​പ​ണങ്ങൾ സംബന്ധിച്ച്‌ ചരിത്രം എന്തു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു?

14 ഇയ്യോ​ബി​നെ​പ്പോ​ലെ അനേകർ സാത്താന്റെ അവകാ​ശ​വാ​ദ​ത്തി​നു വിരു​ദ്ധ​മാ​യി, പരി​ശോ​ധ​ന​കൾക്കു മധ്യേ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടി​ട്ടുണ്ട്‌ എന്ന്‌ ചരിത്രം തെളി​യി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ വിശ്വ​സ്‌ത​ഗ​തി​യാൽ അവർ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. തന്മൂലം, പ്രയാ​സ​ങ്ങൾക്കു വിധേ​യ​രാ​യാൽ മനുഷ്യർ ദൈവത്തെ സേവി​ക്കു​ന്ന​തിൽനിന്ന്‌ പിന്മാ​റും എന്ന സാത്താന്റെ അഹങ്കാ​ര​പൂർവ​ക​മായ വെല്ലു​വി​ളി​ക്കു മറുപടി കൊടു​ക്കാൻ യഹോ​വ​യ്‌ക്കു സാധി​ച്ചി​രി​ക്കു​ന്നു. (എബ്രായർ 11:4-38) അതെ, ശരിയായ ഹൃദയ​നി​ല​യു​ള്ളവർ ദൈവത്തെ ത്യജി​ച്ചു​പ​റ​യാൻ വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. അത്യന്തം പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പെട്ട്‌ ഉഴലു​മ്പോ​ഴും സഹിച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തിക്കാ​യി അവർ യഹോ​വയെ പൂർവാ​ധി​കം ആശ്രയി​ച്ചി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:7-10.

15. കഴിഞ്ഞ​കാ​ല​ത്തെ​യും ഭാവി​യി​ലെ​യും ദൈവിക ന്യായ​വി​ധി​കൾ സംബന്ധിച്ച്‌ ഏതു ചോദ്യം ഉയർന്നു​വ​ന്നേ​ക്കാം?

15 എന്നാൽ യഹോ​വ​യു​ടെ നീതി​യിൽ പരമാ​ധി​കാ​ര​ത്തി​ന്റെ​യും മനുഷ്യ​നിർമ​ല​ത​യു​ടെ​യും വിവാ​ദ​വി​ഷ​യ​ത്തെ​ക്കാൾ കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. വ്യക്തി​ക​ളോ​ടും മുഴു​ജ​ന​ത​ക​ളോ​ടു​പോ​ലു​മുള്ള ബന്ധത്തിൽ യഹോവ നടത്തിയ ന്യായ​ത്തീർപ്പു​ക​ളു​ടെ ഒരു രേഖ ബൈബിൾ നമുക്കു നൽകുന്നു. യഹോവ ഭാവി​യിൽ നടത്താ​നി​രി​ക്കുന്ന ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളും അതിൽ അടങ്ങി​യി​രി​ക്കു​ന്നു. തന്റെ ന്യായ​ത്തീർപ്പു​ക​ളിൽ യഹോവ നീതി​മാ​നാ​യി​രു​ന്നു എന്നും ഇനിയും അങ്ങനെ​തന്നെ ആയിരി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തി​ന്റെ നീതി ഉത്‌കൃ​ഷ്ട​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും വർഷിക്കപ്പെടുമ്പോൾ, ലോത്തും രണ്ടു പുത്രിമാരും സുരക്ഷിതരായി സോവരിൽ എത്തുന്നു. പിന്നിൽ, ഉപ്പുതൂണായിത്തീർന്ന ലോത്തിന്റെ ഭാര്യയെ കാണാം.

യഹോവ ഒരിക്ക​ലും ‘ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെ നശിപ്പി​ച്ചു​ക​ള​യില്ല’

16, 17. യഥാർഥ നീതി​യു​ടെ കാര്യ​ത്തിൽ മനുഷ്യ​രു​ടെ കാഴ്‌ച​പ്പാട്‌ സങ്കുചി​ത​മാ​ണെന്ന്‌ ഏതു ദൃഷ്ടാ​ന്തങ്ങൾ പ്രകട​മാ​ക്കു​ന്നു?

16 ദൈവത്തെ സംബന്ധിച്ച്‌ “ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ” എന്നു സത്യമാ​യി പറയാൻ കഴിയും. (ആവർത്തനം 32:4) നമ്മിൽ ആർക്കും നമ്മെക്കു​റിച്ച്‌ അത്തര​മൊ​രു അവകാ​ശ​വാ​ദം നടത്താൻ കഴിയില്ല. കാരണം മിക്ക​പ്പോ​ഴും നമ്മുടെ സങ്കുചി​ത​മായ കാഴ്‌ച​പ്പാട്‌ നീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യ​ത്തെ മറയ്‌ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, അബ്രാ​ഹാ​മി​ന്റെ കാര്യ​മെ​ടു​ക്കുക. സൊ​ദോ​മിൽ ദുഷ്ടത പ്രബല​മാ​യി​രു​ന്നി​ട്ടും അതിനെ നശിപ്പി​ക്കാ​നുള്ള തീരു​മാ​നം സംബന്ധിച്ച്‌ അബ്രാ​ഹാം യഹോ​വ​യോട്‌ ന്യായ​വാ​ദം നടത്തി. “ദുഷ്ടന്മാ​രു​ടെ​കൂ​ടെ നീതി​മാ​ന്മാ​രെ​യും അങ്ങ്‌ നശിപ്പി​ച്ചു​ക​ള​യു​മോ” എന്ന്‌ അദ്ദേഹം യഹോ​വ​യോ​ടു ചോദി​ച്ചു. (ഉൽപത്തി 18:23-33) തീർച്ച​യാ​യും, ഇല്ല എന്നതാ​യി​രു​ന്നു ഉത്തരം. നീതി​മാ​നായ ലോത്തും ലോത്തി​ന്റെ പുത്രി​മാ​രും സോവർ പട്ടണത്തിൽ സുരക്ഷി​ത​മാ​യി എത്തിയ​ശേ​ഷ​മാണ്‌ യഹോവ സൊ​ദോ​മി​നു മേൽ ‘തീയും ഗന്ധകവും വർഷി​ച്ചത്‌.’ (ഉൽപത്തി 19:22-24) നേരെ​മ​റിച്ച്‌, ദൈവം നിനെ​വെ​യി​ലെ ജനത്തോ​ടു കരുണ കാണി​ച്ച​പ്പോൾ യോന​യ്‌ക്കു “വല്ലാത്ത ദേഷ്യം തോന്നി.” യോന നേരത്തെ അവരുടെ നാശം പ്രഖ്യാ​പിച്ച്‌ കഴിഞ്ഞി​രു​ന്നു. അവരുടെ ഹൃദയം​ഗ​മ​മായ പശ്ചാത്താ​പം ഗണ്യമാ​ക്കാ​തെ അവർക്കു നിർമൂ​ല​നാ​ശം വന്നുകാ​ണാൻ യോന ആഗ്രഹി​ച്ചു.—യോന 3:10–4:1.

17 ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ന്നതു മാത്രമല്ല, നീതി​മാ​ന്മാ​രെ രക്ഷിക്കു​ന്ന​തും തന്റെ നീതി​യിൽ ഉൾപ്പെ​ടു​ന്നു എന്ന്‌ യഹോവ അബ്രാ​ഹാ​മിന്‌ ഉറപ്പു​കൊ​ടു​ത്തു. യോനയെ സംബന്ധി​ച്ചി​ട​ത്തോ​ളം, യഹോവ കരുണാ​സ​മ്പ​ന്ന​നാ​ണെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ദുഷ്ടന്മാർ അവരുടെ വഴികൾക്കു മാറ്റം വരുത്തു​ന്നെ​ങ്കിൽ യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണ്‌.’ (സങ്കീർത്തനം 86:5) തങ്ങളുടെ പദവി സംബന്ധിച്ച്‌ അരക്ഷി​ത​ബോ​ധ​ത്തിൽ കഴിയുന്ന ചില മനുഷ്യ​രിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി യഹോവ കേവലം തന്റെ അധികാ​രം പ്രദർശി​പ്പി​ക്കാ​നല്ല പ്രതി​കൂല ന്യായ​വി​ധി നടത്തു​ന്നത്‌. താൻ ദുർബ​ല​നാ​യി വീക്ഷി​ക്ക​പ്പെ​ടും എന്ന ഭയത്താൽ യഹോവ സഹാനു​ഭൂ​തി പിൻവ​ലി​ക്കു​ന്നു​മില്ല. കരുണ കാണി​ക്കാൻ അടിസ്ഥാ​ന​മു​ള്ള​പ്പോ​ഴെ​ല്ലാം യഹോവ അതു കാണി​ക്കു​ന്നു.—യശയ്യ 55:7; യഹസ്‌കേൽ 18:23.

18. യഹോവ കേവലം വികാ​രത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി പ്രവർത്തി​ക്കു​ന്നി​ല്ലെന്നു ബൈബി​ളിൽനിന്ന്‌ തെളി​യി​ക്കുക.

18 എന്നിരു​ന്നാ​ലും, യഹോവ കേവലം വികാ​ര​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​വനല്ല. തന്റെ ജനം വിഗ്ര​ഹാ​രാ​ധ​ന​യിൽ മുഴു​കി​യ​പ്പോൾ യഹോവ കർശന​മാ​യി ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “നിന്റെ വഴികൾക്ക​നു​സ​രിച്ച്‌ ഞാൻ നിന്നെ വിധി​ക്കും. നിന്റെ വൃത്തി​കേ​ടു​കൾക്കെ​ല്ലാം ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കും. എനിക്കു നിന്നോട്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുക​മ്പ​യും കാണി​ക്കില്ല. കാരണം, നിന്റെ സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഫലംത​ന്നെ​യാ​ണു ഞാൻ നിന്റെ മേൽ വരുത്തു​ന്നത്‌.” (യഹസ്‌കേൽ 7:3, 4) അതു​കൊണ്ട്‌ മനുഷ്യർ തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്താ​തി​രി​ക്കു​മ്പോൾ യഹോവ അതനു​സ​രിച്ച്‌ ന്യായം വിധി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ ന്യായ​വി​ധി ഈടുറ്റ തെളി​വിൽ അധിഷ്‌ഠി​ത​മാണ്‌. അങ്ങനെ, സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും കുറി​ച്ചുള്ള പരാതി​യു​ടെ “മുറവി​ളി” തന്റെ ചെവി​യി​ലെ​ത്തി​യ​പ്പോൾ യഹോവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “എന്റെ അടുത്ത്‌ എത്തിയ മുറവി​ളി​പോ​ലെ​യാ​ണോ അവർ പ്രവർത്തി​ക്കു​ന്ന​തെന്ന്‌ അറിയാൻ ഞാൻ ഇറങ്ങി​ച്ചെ​ല്ലും.” (ഉൽപത്തി 18:20, 21) എല്ലാ വസ്‌തു​ത​ക​ളും കേൾക്കു​ന്ന​തി​നു മുമ്പ്‌ തിടു​ക്ക​ത്തിൽ നിഗമ​ന​ങ്ങ​ളിൽ എത്തുന്ന പല മനുഷ്യ​രെ​യും പോ​ലെയല്ല യഹോവ എന്നതിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും! യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഈ പ്രസ്‌താ​വന എത്രയോ ശരിയാണ്‌: “ദൈവം വിശ്വ​സ്‌തൻ, അനീതി​യി​ല്ലാ​ത്തവൻ.”—ആവർത്തനം 32:4.

യഹോ​വ​യു​ടെ നീതി​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക

19. യഹോവ നീതി നടപ്പാ​ക്കുന്ന വിധം സംബന്ധിച്ച ചില ചോദ്യ​ങ്ങൾ നമ്മെ കുഴപ്പി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

19 കഴിഞ്ഞ കാലത്തെ യഹോ​വ​യു​ടെ പ്രവർത്ത​നങ്ങൾ സംബന്ധിച്ച എല്ലാ ചോദ്യ​ങ്ങ​ളും ബൈബിൾ കൈകാ​ര്യം ചെയ്യു​ന്നില്ല; ഭാവി​യിൽ യഹോവ വ്യക്തി​ക​ളോ​ടും സമൂഹ​ങ്ങ​ളോ​ടു​മുള്ള ബന്ധത്തിൽ എങ്ങനെ ന്യായ​വി​ധി നടപ്പാ​ക്കും എന്നതു സംബന്ധിച്ച വിശദാം​ശ​ങ്ങ​ളും അതു നൽകു​ന്നില്ല. അങ്ങനെ​യുള്ള വിശദാം​ശങ്ങൾ ഇല്ലാത്ത വിവര​ണ​ങ്ങ​ളോ പ്രവച​ന​ങ്ങ​ളോ നമ്മെ കുഴപ്പി​ക്കു​ന്നെ​ങ്കിൽ മീഖ പ്രവാ​ച​കന്റെ അതേ വിശ്വ​സ്‌തത നമുക്കു പ്രകട​മാ​ക്കാൻ കഴിയും. മീഖ ഇങ്ങനെ എഴുതി: “എനിക്കു രക്ഷയേ​കുന്ന ദൈവ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും.”—മീഖ 7:7.

20, 21. യഹോവ എല്ലായ്‌പോ​ഴും ശരിയാ​യതു ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഏതു സാഹച​ര്യ​ത്തി​ലും യഹോവ നീതി പ്രവർത്തി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. മനുഷ്യൻ അനീതി​ക്കു നേരെ കണ്ണടക്കു​ന്ന​താ​യി കാണ​പ്പെ​ടു​മ്പോ​ഴും യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും.” (റോമർ 12:19) നാം കാത്തി​രി​പ്പിൻ മനോ​ഭാ​വം പ്രകട​മാ​ക്കു​ക​യാ​ണെ​ങ്കിൽ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ഈ ഉറച്ച ബോധ്യം പ്രതി​ധ്വ​നി​പ്പി​ക്കു​ക​യാ​യി​രി​ക്കും നാം ചെയ്യു​ന്നത്‌: “ദൈവം നീതി​കെ​ട്ട​വ​നാ​ണെ​ന്നാ​ണോ പറഞ്ഞു​വ​രു​ന്നത്‌? ഒരിക്ക​ലു​മല്ല!”—റോമർ 9:14.

21 ഇപ്പോൾ നാം “ബുദ്ധി​മു​ട്ടു നിറഞ്ഞ” സമയങ്ങ​ളി​ലാ​ണു ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) അനീതി​യും “അടിച്ച​മർത്ത​ലു​ക​ളും” അതി​ഘോ​ര​മായ അനേകം സംഭവ​ങ്ങ​ളിൽ കലാശി​ച്ചി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 4:1) എന്നിരു​ന്നാ​ലും, യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടില്ല. യഹോവ ഇപ്പോ​ഴും അനീതി വെറു​ക്കു​ന്നു. അതിന്‌ ഇരയാ​കു​ന്ന​വർക്കാ​യി വളരെ​യ​ധി​കം കരുതു​ന്നു. നാം യഹോ​വ​യോ​ടും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടും വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നെ​ങ്കിൽ തന്റെ രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ സകല അനീതി​ക​ളും തിരു​ത്താ​നുള്ള നിയമിത സമയം​വരെ സഹിച്ചു​നിൽക്കാ​നുള്ള ശക്തി യഹോവ നമുക്കു നൽകും. —1 പത്രോസ്‌ 5:6, 7.

a യഹോവ ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ ‘അവനെ​പ്പോ​ലെ മറ്റാരും ഭൂമി​യി​ലില്ല’ എന്നു പറഞ്ഞു. (ഇയ്യോബ്‌ 1:8) അപ്പോൾ, ഇയ്യോബ്‌ ജീവി​ച്ചി​രു​ന്നത്‌ യോ​സേ​ഫി​ന്റെ മരണ​ശേ​ഷ​വും മോശ ഇസ്രാ​യേ​ലി​ന്റെ നിയമിത നായക​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പും ആയിരി​ക്കാ​നി​ട​യുണ്ട്‌. അങ്ങനെ, ആ കാലത്ത്‌ ഇയ്യോ​ബി​ന്റേ​തു​പോ​ലുള്ള നിർമലത ആർക്കും ഇല്ലായി​രു​ന്നു എന്നു പറയാൻ കഴിയു​മാ​യി​രു​ന്നു.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • ആവർത്തനം 10:17-19 യഹോവ തന്റെ ഇടപെ​ട​ലു​ക​ളിൽ പക്ഷപാതം കാണി​ക്കു​ക​യി​ല്ലെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഇയ്യോബ്‌ 34:1-12 നിങ്ങൾ അനീതി​യെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, എലീഹു​വി​ന്റെ വാക്കു​കൾക്ക്‌ ദൈവ​ത്തി​ന്റെ നീതി​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

  • സങ്കീർത്തനം 1:1-6 യഹോവ നീതി​മാ​ന്മാ​രു​ടെ​യും ദുഷ്ടന്മാ​രു​ടെ​യും പ്രവൃ​ത്തി​കളെ ശ്രദ്ധാ​പൂർവം തൂക്കി​നോ​ക്കു​ന്നു എന്ന്‌ അറിയു​ന്നത്‌ ആശ്വാ​സ​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • മലാഖി 2:13-16 ന്യായ​മായ കാരണ​മി​ല്ലാ​തെ ഭർത്താ​ക്ക​ന്മാർ ഉപേക്ഷി​ച്ചു​പോയ സ്‌ത്രീ​കൾ അനുഭ​വി​ക്കേ​ണ്ടി​വന്ന അനീതി​യെ യഹോവ എങ്ങനെ വീക്ഷിച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക