വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 11 പേ. 108-117
  • “ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ നീതി?
  • കരുണ​യും യഹോ​വ​യു​ടെ പൂർണ​ത​യുള്ള നീതി​യും
  • യഹോ​വ​യു​ടെ നീതി ഹൃദ​യോ​ഷ്‌മ​ളം
  • കുറ്റമു​ള്ള​വനെ വെറുതെ വിടു​ക​യി​ല്ല
  • നീതി​യു​ടെ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക
  • യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്‌
    വീക്ഷാഗോപുരം—1998
  • യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക
    വീക്ഷാഗോപുരം—1998
  • യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ
    വീക്ഷാഗോപുരം—1996
  • സകല ജനതകൾക്കും പെട്ടെന്നുതന്നെ നീതി
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 11 പേ. 108-117
ബന്ധനസ്ഥനായ യോസേഫ്‌ മറ്റു തടവുകാരോടൊപ്പം തടവറയിൽ.

അധ്യായം 11

“ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ”

1, 2. (എ) യോ​സേഫ്‌ ഏതു കടുത്ത അനീതിക്ക്‌ ഇരയായി? (ബി) യഹോവ അതി​നെ​തി​രെ നടപടി സ്വീക​രി​ച്ചത്‌ എങ്ങനെ?

അതു കടുത്ത അനീതി​യാ​യി​രു​ന്നു. സുന്ദര​നായ ആ യുവാവ്‌ ഒരു കുറ്റവും ചെയ്‌തി​രു​ന്നില്ല. എന്നിട്ടും ബലാത്സം​ഗ​ത്തി​നു ശ്രമിച്ചു എന്ന വ്യാജാ​രോ​പണം ചുമത്തി അവനെ കാരാ​ഗൃ​ഹ​ത്തി​ലാ​ക്കി. എന്നാൽ അവൻ അനീതിക്ക്‌ ഇരയാ​കു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ട​ല്ലാ​യി​രു​ന്നു. വർഷങ്ങൾക്കു മുമ്പ്‌ 17-ാം വയസ്സിൽ, യോ​സേഫ്‌ എന്ന ഈ യുവാ​വി​നെ സ്വന്തം ചേട്ടന്മാർ ചതിച്ചു​കൊ​ല്ലാൻ പദ്ധതി​യി​ട്ടു. പിന്നീട്‌ അവർ യോ​സേ​ഫി​നെ മറ്റൊരു ദേശ​ത്തേക്ക്‌ അടിമ​യാ​യി വിറ്റു. അവിടെ യോ​സേഫ്‌ തന്റെ യജമാ​നന്റെ ഭാര്യ​യു​ടെ അധാർമിക മുന്നേ​റ്റ​ങ്ങളെ നിരസി​ച്ചു. ആ സ്‌ത്രീ​യാണ്‌ വ്യാജാ​രോ​പണം ഉന്നയി​ച്ചത്‌. യോ​സേഫ്‌ തടവിൽ ആയതും അങ്ങനെ​യാണ്‌. സങ്കടക​ര​മെന്നു പറയട്ടെ, യോ​സേ​ഫി​നു​വേണ്ടി വാദി​ക്കാൻ പ്രത്യ​ക്ഷ​ത്തിൽ ആരുമി​ല്ലാ​യി​രു​ന്നു.

2 എന്നിരു​ന്നാ​ലും, “നീതി​യെ​യും ന്യായ​ത്തെ​യും സ്‌നേ​ഹി​ക്കുന്ന” ദൈവം എല്ലാം നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. (സങ്കീർത്തനം 33:5) ആ അനീതി​ക്കെ​തി​രെ യഹോവ നടപടി സ്വീക​രി​ച്ചു. യോ​സേഫ്‌ മോചി​ത​നാ​ക​ത്ത​ക്ക​വണ്ണം യഹോവ കാര്യങ്ങൾ നീക്കി. അതിലു​പരി, യോ​സേഫ്‌—“തടവറ​യിൽ” അടയ്‌ക്ക​പ്പെ​ട്ടി​രുന്ന ആ മനുഷ്യൻ—വലിയ ഉത്തരവാ​ദി​ത്വ​മുള്ള, അസാധാ​രണ ബഹുമ​തിക്ക്‌ അർഹമായ ഒരു സ്ഥാനത്ത്‌ അവരോ​ധി​ക്ക​പ്പെട്ടു. (ഉൽപത്തി 40:15; 41:41-43; സങ്കീർത്തനം 105:17, 18) അവസാനം യോ​സേഫ്‌ കുറ്റവി​മു​ക്ത​നാ​ക്ക​പ്പെട്ടു. അദ്ദേഹം തന്റെ സമുന്നത സ്ഥാനം ദൈ​വോ​ദ്ദേ​ശ്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചു.—ഉൽപത്തി 45:5-8.

യോസേഫ്‌ അന്യാ​യ​മാ​യി “തടവറ​യിൽ” അടയ്‌ക്ക​പ്പെ​ട്ടു

3. നാമെ​ല്ലാ​വ​രും നീതി​നി​ഷ്‌ഠ​മായ പെരു​മാ​റ്റം ആഗ്രഹി​ക്കു​ന്നത്‌ അതിശ​യ​ക​ര​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ആ വിവരണം ഹൃദയ​സ്‌പർശി​യാണ്‌, അല്ലേ? അനീതി കണ്ടിട്ടി​ല്ലാ​ത്ത​വ​രാ​യി അല്ലെങ്കിൽ അതിന്‌ ഇരയാ​യി​ട്ടി​ല്ലാ​ത്ത​വ​രാ​യി നമ്മിൽ ആരുണ്ട്‌? അതെ, നാമെ​ല്ലാ​വ​രും നീതി​നി​ഷ്‌ഠ​വും നിഷ്‌പ​ക്ഷ​വു​മായ പെരു​മാ​റ്റം കാംക്ഷി​ക്കു​ന്നു. അതിൽ അതിശ​യി​ക്കാ​നില്ല, കാരണം യഹോവ സ്വന്തം വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഗുണങ്ങൾ നമുക്കു നൽകി​യി​രി​ക്കു​ന്നു. യഹോ​വ​യു​ടെ മുഖ്യ ഗുണങ്ങ​ളി​ലൊന്ന്‌ നീതി​യാണ്‌. (ഉൽപത്തി 1:27) യഹോ​വയെ നന്നായി അറിയു​ന്ന​തിന്‌ നാം യഹോ​വ​യു​ടെ നീതി​ബോ​ധം ഗ്രഹി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ നാം യഹോ​വ​യു​ടെ വിസ്‌മ​യ​ക​ര​മായ വഴികളെ കൂടു​ത​ലാ​യി വിലമ​തി​ക്കാ​നും യഹോ​വ​യോ​ടു കുറെ​ക്കൂ​ടെ അടുത്ത്‌ ചെല്ലാ​നും ഇടയാ​കും.

എന്താണ്‌ നീതി?

4. മാനുഷ വീക്ഷണ​ത്തിൽ, നീതി എന്ന പദം മിക്ക​പ്പോ​ഴും എന്ത്‌ അർഥമാ​ക്കു​ന്നു?

4 മാനുഷ വീക്ഷണ​ത്തിൽ നീതി അഥവാ ന്യായം, ഒരു നിയമാ​വ​ലി​യി​ലെ ചട്ടങ്ങളു​ടെ ഏറെക്കു​റെ ഉചിത​മായ പിൻപറ്റൽ മാത്ര​മാണ്‌. “നീതി നിയമ​ത്തോ​ടും കടപ്പാ​ടി​നോ​ടും അവകാ​ശ​ങ്ങ​ളോ​ടും കർത്തവ്യ​ങ്ങ​ളോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, നിഷ്‌പ​ക്ഷ​മാ​യി അല്ലെങ്കിൽ യോഗ്യ​ത​യ്‌ക്ക്‌ അനുസൃ​ത​മാ​യി അതിന്റെ തീർപ്പു​കൾ പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ അവകാ​ശ​വും ന്യായ​ബോ​ധ​വും—തത്ത്വത്തി​ലെ​യും പ്രവർത്ത​ന​ത്തി​ലെ​യും സദാചാര മൂല്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. എന്നാൽ യഹോ​വ​യു​ടെ നീതി​യിൽ, കർത്തവ്യ​ത്തി​ന്റെ​യോ കടപ്പാ​ടി​ന്റെ​യോ പേരിൽ ചട്ടങ്ങൾ യാന്ത്രി​ക​മാ​യി പിൻപ​റ്റു​ന്ന​തി​ല​ധി​കം ഉൾപ്പെ​ടു​ന്നു.

5, 6. (എ)“നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യ​പ്പെ​ടുന്ന മൂല ഭാഷാ​പ​ദ​ങ്ങ​ളു​ടെ അർഥ​മെന്ത്‌? (ബി) ദൈവം നീതി​മാ​നാണ്‌ എന്നതിന്റെ അർഥ​മെന്ത്‌?

5 ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മൂല ഭാഷാ​പ​ദങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നീതി​യു​ടെ ആഴവും പരപ്പും മെച്ചമാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നു സഹായി​ക്കും. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ മൂന്നു മുഖ്യ പദങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. “നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യ​പ്പെ​ടുന്ന ഈ പദങ്ങൾ “ശരിയാ​യത്‌” എന്നും വിവർത്തനം ചെയ്യാ​വു​ന്ന​താണ്‌.—ഉൽപത്തി 18:25.

6 അതു​കൊണ്ട്‌, ദൈവം നീതി​മാൻ ആണെന്നു ബൈബിൾ പറയു​മ്പോൾ ദൈവം ശരിയും ഉചിത​വു​മാ​യത്‌ ചെയ്യുന്നു എന്നും മുഖപ​ക്ഷ​മി​ല്ലാ​തെ എല്ലായ്‌പോ​ഴും അങ്ങനെ ചെയ്യുന്നു എന്നും അത്‌ നമ്മോടു പറയു​ക​യാണ്‌. (റോമർ 2:11) മറ്റു പ്രകാ​ര​ത്തിൽ ദൈവം പ്രവർത്തി​ക്കും എന്നത്‌ യഥാർഥ​ത്തിൽ അചിന്ത​നീ​യ​മാണ്‌. വിശ്വ​സ്‌ത​നായ എലീഹു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സത്യ​ദൈ​വ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.” (ഇയ്യോബ്‌ 34:10) തീർച്ച​യാ​യും, നീതി​കേടു ചെയ്യുക എന്നത്‌ യഹോ​വ​യ്‌ക്ക്‌ അസാധ്യ​മാണ്‌. എന്തു​കൊണ്ട്‌? അതിനു പ്രധാ​ന​മാ​യും രണ്ടു കാരണ​ങ്ങ​ളുണ്ട്‌.

7, 8. (എ) യഹോ​വ​യ്‌ക്ക്‌ അനീതി പ്രവർത്തി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ ഇടപെ​ട​ലു​ക​ളിൽ നീതി പുലർത്താൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌?

7 ഒന്ന്‌, യഹോവ പരിശു​ദ്ധ​നാണ്‌. നാം 3-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, യഹോവ പൂർണ​മായ അർഥത്തിൽ നിർമ​ല​നും നേരു​ള്ള​വ​നു​മാണ്‌. അതു​കൊണ്ട്‌ നീതി​ര​ഹി​ത​മാ​യോ അന്യാ​യ​മാ​യോ പ്രവർത്തി​ക്കാൻ അപ്രാ​പ്‌ത​നാണ്‌. അതിന്റെ അർഥ​മെ​ന്തെന്നു ചിന്തി​ക്കുക. തന്റെ മക്കൾക്കു ദോഷ​ക​ര​മാ​യ​തൊ​ന്നും ദൈവം ഒരിക്ക​ലും ചെയ്യു​ക​യി​ല്ലെന്നു വിശ്വ​സി​ക്കാൻ, നമ്മുടെ സ്വർഗീയ പിതാ​വി​ന്റെ പരിശു​ദ്ധി നമുക്കു ശക്തമായ കാരണം നൽകുന്നു. യേശു​വിന്‌ അത്തരം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. തന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന രാത്രി​യിൽ, യേശു ഇങ്ങനെ പ്രാർഥി​ച്ചു: “പരിശു​ദ്ധ​പി​താ​വേ, . . . അങ്ങയുടെ പേര്‌ ഓർത്ത്‌ അവരെ കാത്തു​കൊ​ള്ളേ​ണമേ.” (യോഹ​ന്നാൻ 17:11) തിരു​വെ​ഴു​ത്തു​ക​ളിൽ യഹോ​വയെ മാത്ര​മാണ്‌ “പരിശു​ദ്ധ​പി​താ​വേ” എന്ന്‌ സംബോ​ധന ചെയ്‌തി​രി​ക്കു​ന്നത്‌. അത്‌ ഉചിത​മാണ്‌. കാരണം, വിശു​ദ്ധി​യു​ടെ കാര്യ​ത്തിൽ യാതൊ​രു മാനുഷ പിതാ​വി​നെ​യും യഹോ​വ​യോ​ടു തുലനം ചെയ്യാ​നാ​വില്ല. പരിപൂർണ​മായ അളവിൽ നിർമ​ല​നും വിശു​ദ്ധ​നും സകല പാപാ​വ​സ്ഥ​യിൽനി​ന്നും തികച്ചും വേർപെ​ട്ട​വ​നു​മായ പിതാ​വി​ന്റെ കൈക​ളിൽ തന്റെ ശിഷ്യ​ന്മാർ സുരക്ഷി​ത​രാ​യി​രി​ക്കും എന്ന്‌ യേശു​വിന്‌ പൂർണ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.—മത്തായി 23:9.

8 രണ്ട്‌, നിസ്വാർഥ സ്‌നേഹം ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ അടിസ്ഥാന ഘടകമാണ്‌. അത്തരം സ്‌നേഹം മറ്റുള്ള​വ​രോട്‌ നീതി​പൂർവം ഇടപെ​ടാൻ ദൈവത്തെ പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ വർഗീ​യ​വാ​ദം, വിവേചന, പക്ഷപാ​തി​ത്വം തുടങ്ങിയ അനീതി​യു​ടെ രൂപങ്ങൾ മിക്ക​പ്പോ​ഴും സ്‌നേ​ഹ​ത്തി​ന്റെ വിപരീ​ത​മായ അത്യാ​ഗ്ര​ഹ​ത്തിൽനി​ന്നും സ്വാർഥ​ത​യിൽനി​ന്നു​മാണ്‌ ഉടലെ​ടു​ക്കു​ന്നത്‌. സ്‌നേ​ഹ​ത്തി​ന്റെ ദൈവത്തെ സംബന്ധിച്ച്‌ ബൈബിൾ നമുക്ക്‌ ഇങ്ങനെ ഉറപ്പു നൽകുന്നു: “യഹോവ നീതി​മാ​നാണ്‌, നീതി​പ്ര​വൃ​ത്തി​കൾ പ്രിയ​പ്പെ​ടു​ന്നു.” (സങ്കീർത്തനം 11:7) തന്നെക്കു​റി​ച്ചു​തന്നെ യഹോവ ഇങ്ങനെ പറയുന്നു: “യഹോവ എന്ന ഞാൻ ന്യായത്തെ സ്‌നേ​ഹി​ക്കു​ന്നു.” (യശയ്യ 61:8) ശരിയാ​യത്‌ അല്ലെങ്കിൽ നീതി​യാ​യത്‌ ചെയ്യു​ന്ന​തിൽ നമ്മുടെ ദൈവം സന്തോ​ഷി​ക്കു​ന്നു എന്നറി​യു​ന്നത്‌ ആശ്വാ​സ​ക​ര​മല്ലേ?—യിരെമ്യ 9:24.

കരുണ​യും യഹോ​വ​യു​ടെ പൂർണ​ത​യുള്ള നീതി​യും

9-11. (എ) യഹോ​വ​യു​ടെ നീതി​യും യഹോ​വ​യു​ടെ കരുണ​യും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) പാപി​ക​ളായ മനുഷ്യ​രോട്‌ ഇടപെ​ടുന്ന വിധത്തിൽ യഹോ​വ​യു​ടെ നീതി​യും കരുണ​യും പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ മറ്റ്‌ ഏതൊരു അതുല്യ വശത്തെ​യും പോലെ, യഹോ​വ​യു​ടെ നീതി പൂർണ​ത​യു​ള്ള​താണ്‌, യാതൊ​രു​വിധ കുറവു​ക​ളും അതിനില്ല. യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ മോശ ഇങ്ങനെ എഴുതി: “ദൈവം പാറ! ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അത്യു​ത്തമം, ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ. ദൈവം വിശ്വ​സ്‌തൻ, അനീതി​യി​ല്ലാ​ത്തവൻ; നീതി​യും നേരും ഉള്ളവൻതന്നെ.” (ആവർത്തനം 32:3, 4) യഹോ​വ​യു​ടെ നീതി​യു​ടെ ഏതു പ്രകട​ന​വും കുറ്റമ​റ്റ​താണ്‌—അത്‌ ഒരിക്ക​ലും കണക്കി​ലേറെ അയവു​ള്ള​തോ അങ്ങേയറ്റം കഠിന​മോ അല്ല.

10 യഹോ​വ​യു​ടെ നീതി​യും കരുണ​യും തമ്മിൽ അടുത്ത ബന്ധമുണ്ട്‌. സങ്കീർത്തനം 116:5 പറയുന്നു: “യഹോവ അനുക​മ്പ​യും നീതി​യും കാട്ടു​ന്നവൻ; നമ്മുടെ ദൈവം കരുണാ​മയൻ.” അതെ, യഹോവ നീതി​യും കരുണ​യു​മു​ള്ള​വ​നാണ്‌. ഈ രണ്ടു ഗുണങ്ങ​ളും പരസ്‌പര വിരു​ദ്ധമല്ല. യഹോവ കരുണ പ്രകട​മാ​ക്കു​ന്നത്‌ യഹോ​വ​യു​ടെ നീതി അങ്ങേയറ്റം കർക്കശ​മാ​യ​തി​നാ​ലോ അതിനെ മയപ്പെ​ടു​ത്തേ​ണ്ട​തു​ള്ള​തി​നാ​ലോ അല്ല. ഈ രണ്ടു ഗുണങ്ങ​ളും—കരുണ​യും നീതി​യും—ഒരേ സമയത്ത്‌, യഹോ​വ​യു​ടെ ഒരേ പ്രവൃ​ത്തി​യിൽപ്പോ​ലും, പ്രകട​മാ​കു​ന്നു. ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കുക.

11 സകല മനുഷ്യ​രും പാരമ്പ​ര്യ​സി​ദ്ധ​മാ​യി പാപപൂർണ​രും തന്നിമി​ത്തം പാപത്തി​ന്റെ ശിക്ഷയായ മരണം അർഹി​ക്കു​ന്ന​വ​രു​മാണ്‌. (റോമർ 5:12) എന്നാൽ യഹോവ പാപി​ക​ളു​ടെ മരണത്തിൽ സന്തോ​ഷി​ക്കു​ന്നില്ല. യഹോവ ‘ക്ഷമിക്കാൻ മനസ്സുള്ള, അനുക​മ്പ​യുള്ള, കരുണാ​മ​യ​നായ ഒരു ദൈവ​മാണ്‌.’ (നെഹമ്യ 9:17) എങ്കിലും പരിശു​ദ്ധ​നാ​ക​യാൽ ദൈവ​ത്തിന്‌ അനീതി പൊറു​ക്കാൻ കഴിയില്ല. അപ്പോൾ ദൈവ​ത്തി​നു ജന്മനാ പാപി​ക​ളായ മനുഷ്യ​രോട്‌ എങ്ങനെ കരുണ കാണി​ക്കാൻ കഴിയും? ദൈവ​വ​ച​ന​ത്തി​ലെ ഏറ്റവും അമൂല്യ​മായ സത്യങ്ങ​ളിൽ ഒന്നിലാണ്‌ അതിനുള്ള ഉത്തരം അടങ്ങി​യി​രി​ക്കു​ന്നത്‌: മനുഷ്യ​വർഗ​ത്തി​ന്റെ രക്ഷയ്‌ക്കു​വേണ്ടി യഹോവ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന മോച​ന​വില എന്ന ക്രമീ​ക​ര​ണ​ത്തിൽ. 14-ാം അധ്യാ​യ​ത്തിൽ നാം സ്‌നേ​ഹ​നിർഭ​ര​മായ ഈ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കും. അത്‌ അത്യന്തം നീതി​പൂർവ​ക​വും അതേസ​മയം അങ്ങേയറ്റം കരുണാ​പൂർവ​ക​വു​മാണ്‌. അതു മുഖാ​ന്തരം തന്റെ പൂർണ​ത​യുള്ള നീതി​യു​ടെ പ്രമാ​ണങ്ങൾ പാലി​ക്കു​മ്പോൾത്തന്നെ പശ്ചാത്താ​പ​മുള്ള പാപി​ക​ളോട്‌ ആർദ്ര കരുണ പ്രകട​മാ​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും.—റോമർ 3:21-26.

യഹോ​വ​യു​ടെ നീതി ഹൃദ​യോ​ഷ്‌മ​ളം

12, 13. (എ) യഹോ​വ​യു​ടെ നീതി നമ്മെ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹോ​വ​യു​ടെ നീതി സംബന്ധിച്ച്‌ ദാവീദ്‌ എന്തു നിഗമ​ന​ത്തിൽ എത്തി, ഇതിന്‌ നമ്മെ എങ്ങനെ ആശ്വസി​പ്പി​ക്കാൻ കഴിയും?

12 യഹോ​വ​യു​ടെ നീതി നമ്മെ യഹോ​വ​യിൽനിന്ന്‌ അകറ്റുന്ന ഒരു നിർവി​കാര ഗുണമല്ല, പിന്നെ​യോ നമ്മെ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്കുന്ന പ്രിയ​ങ്ക​ര​മായ ഒരു ഗുണമാണ്‌. ദൈവ​ത്തി​ന്റെ ന്യായ​ത്തി​ന്റെ അല്ലെങ്കിൽ നീതി​യു​ടെ കരുണാർദ്ര​മായ സ്വഭാവം ബൈബിൾ വ്യക്തമാ​യി വർണി​ക്കു​ന്നു. ദൈവം നീതി പ്രകട​മാ​ക്കുന്ന ഹൃദ​യോ​ഷ്‌മ​ള​മായ ചില വിധങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.

13 തന്റെ ദാസന്മാ​രോട്‌ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ യഹോ​വ​യു​ടെ പൂർണ​നീ​തി യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ നീതി​യു​ടെ ഈ സവി​ശേഷത നേരിട്ട്‌ മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്‌ത വ്യക്തി​യാ​യി​രു​ന്നു സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌. സ്വന്തം അനുഭ​വ​ത്തിൽനി​ന്നും ദൈവ​ത്തി​ന്റെ പ്രവർത്ത​ന​രീ​തി​കളെ കുറി​ച്ചുള്ള വ്യക്തി​പ​ര​മായ പഠനത്തിൽനി​ന്നും ദാവീദ്‌ എന്തു നിഗമ​ന​ത്തിൽ എത്തി? ദാവീദ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “കാരണം, യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നു; ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല. അവർക്ക്‌ എപ്പോ​ഴും സംരക്ഷണം ലഭിക്കും.” (സങ്കീർത്തനം 37:28) എത്ര ആശ്വാ​സ​ക​ര​മായ ഉറപ്പ്‌! നമ്മുടെ ദൈവം തന്നോട്‌ വിശ്വ​സ്‌ത​രാ​യ​വരെ ഒരു നിമി​ഷ​ത്തേക്കു പോലും കൈ​വെ​ടി​യു​ക​യില്ല. അതു​കൊണ്ട്‌ നമുക്ക്‌ ദൈവ​വു​മാ​യുള്ള അടുപ്പ​ത്തി​ലും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​നിർഭ​ര​മായ പരിപാ​ല​ന​ത്തി​ലും ആശ്രയം വെക്കാൻ കഴിയും. ദൈവ​ത്തി​ന്റെ നീതി അതിന്‌ ഉറപ്പു നൽകുന്നു!—സുഭാ​ഷി​തങ്ങൾ 2:7, 8.

14. ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോവ ചിന്തയു​ള്ള​വ​നാ​ണെന്ന്‌ ഇസ്രാ​യേ​ലി​നു കൊടുത്ത നിയമം വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?

14 ദിവ്യ​നീ​തിക്ക്‌ ക്ലേശി​ത​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബോധ​മുണ്ട്‌. ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ചിന്ത ഇസ്രാ​യേ​ലിന്‌ യഹോവ കൊടുത്ത നിയമ​ത്തിൽ പ്രകട​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, അനാഥ​രും വിധവ​മാ​രും സംരക്ഷി​ക്ക​പ്പെ​ടു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താ​നുള്ള പ്രത്യേക ക്രമീ​ക​ര​ണങ്ങൾ മോശ​യു​ടെ നിയമ​ത്തിൽ അടങ്ങി​യി​രു​ന്നു. (ആവർത്തനം 24:17-21)a അങ്ങനെ​യുള്ള കുടും​ബ​ങ്ങൾക്ക്‌ ജീവിതം എത്ര പ്രയാ​സ​ക​ര​മാ​യി​രി​ക്കാം എന്നതു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ യഹോ​വ​തന്നെ അവരുടെ പിതൃ​തു​ല്യ ന്യായാ​ധി​പ​നും സംരക്ഷ​ക​നും ആയിത്തീർന്നു. “വിധവ​യ്‌ക്കും പിതാ​വി​ല്ലാത്ത കുട്ടി​ക്കും ദൈവം നീതി നടത്തി​ക്കൊ​ടു​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 10:18, അടിക്കു​റിപ്പ്‌; സങ്കീർത്തനം 68:5) ഇസ്രാ​യേ​ല്യർ അശരണ​രായ സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ദ്രോ​ഹി​ച്ചാൽ താൻ അങ്ങനെ​യു​ള്ള​വ​രു​ടെ നിലവി​ളി തീർച്ച​യാ​യും കേൾക്കു​മെന്നു യഹോവ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. ‘എന്റെ കോപം ജ്വലി​ക്കും’ എന്ന്‌ യഹോവ പ്രസ്‌താ​വി​ച്ചു. (പുറപ്പാട്‌ 22:22-24) കോപം യഹോ​വ​യു​ടെ പ്രമുഖ ഗുണങ്ങ​ളിൽ ഒന്നല്ലെ​ങ്കി​ലും, അനീതി​യു​ടെ മനഃപൂർവ പ്രവൃ​ത്തി​കൾ യഹോ​വ​യിൽ നീതി​നി​ഷ്‌ഠ​മായ കോപം ഉളവാ​ക്കു​ന്നു, വിശേ​ഷി​ച്ചും അതിന്‌ ഇരകളാ​കു​ന്നവർ എളിയ​വ​രും നിസ്സഹാ​യ​രു​മാ​ണെ​ങ്കിൽ.—സങ്കീർത്തനം 103:6.

15, 16. യഹോ​വ​യു​ടെ പക്ഷപാ​തി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ തികച്ചും ശ്രദ്ധേ​യ​മായ ഒരു തെളിവ്‌ എന്ത്‌?

15 താൻ “പക്ഷപാതം കാണി​ക്കു​ക​യോ കൈക്കൂ​ലി വാങ്ങു​ക​യോ ചെയ്യു​ന്നില്ല” എന്നും യഹോവ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (ആവർത്തനം 10:17) അധികാ​ര​മോ സ്വാധീ​ന​മോ ഉള്ള പല മനുഷ്യ​രിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി യഹോവ ഭൗതിക ധനത്താ​ലോ ബാഹ്യ​പ്ര​ത്യ​ക്ഷ​ത​യാ​ലോ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നില്ല. യഹോ​വ​യ്‌ക്കു മുൻവി​ധി​യോ പക്ഷപാ​തി​ത്വ​മോ ഇല്ല. യഹോ​വ​യു​ടെ പക്ഷപാ​തി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ തികച്ചും ശ്രദ്ധേ​യ​മായ ഒരു തെളിവ്‌ പരിചി​ന്തി​ക്കുക. അനന്തജീ​വന്റെ പ്രത്യാ​ശ​യോ​ടെ തന്റെ സത്യാ​രാ​ധ​ക​രാ​യി​ത്തീ​രാ​നുള്ള അവസരം ശ്രേഷ്‌ഠ​രായ ചുരുക്കം ചില വ്യക്തി​കൾക്കാ​യി യഹോവ പരിമി​ത​പ്പെ​ടു​ത്തു​ന്നില്ല. മറിച്ച്‌, “ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 10:34, 35) ഈ അത്ഭുത​ക​ര​മായ പ്രത്യാശ സകലർക്കും ലഭ്യമാണ്‌, സാമൂ​ഹിക നിലയോ വർഗമോ ദേശമോ ഒന്നും അതി​നൊ​രു പ്രതി​ബ​ന്ധമല്ല. അതു യഥാർഥ നീതി​യു​ടെ അതിമ​ഹ​ത്തായ ഒരു പ്രകട​ന​മല്ലേ?

16 യഹോ​വ​യു​ടെ പൂർണ​ത​യുള്ള നീതി​യു​ടെ മറ്റൊരു വശം നമ്മുടെ പരിചി​ന്ത​ന​വും ആദരവും അർഹി​ക്കു​ന്നു: തന്റെ നീതി​യുള്ള പ്രമാ​ണങ്ങൾ ലംഘി​ക്കു​ന്ന​വ​രോട്‌ യഹോവ ഇടപെ​ടുന്ന വിധം.

കുറ്റമു​ള്ള​വനെ വെറുതെ വിടു​ക​യി​ല്ല

17. ഈ ലോക​ത്തി​ലെ അനീതി​കൾ യാതൊ​രു പ്രകാ​ര​ത്തി​ലും യഹോ​വ​യു​ടെ നീതിയെ കളങ്ക​പ്പെ​ടു​ത്തു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

17 ‘യഹോവ അനീതി​യു​ടെ നേരെ കണ്ണടയ്‌ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ ഇന്നത്തെ ലോക​ത്തിൽ വളരെ സാധാ​ര​ണ​മാ​യി​രി​ക്കുന്ന അന്യാ​യ​മായ കഷ്ടപ്പാ​ടി​ന്റെ​യും ദുർന​ട​പ​ടി​ക​ളു​ടെ​യും കാരണം നമുക്ക്‌ എങ്ങനെ വിശദീ​ക​രി​ക്കാ​നാ​കും’ എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. അത്തരം അനീതി​കൾ ഒരു പ്രകാ​ര​ത്തി​ലും യഹോ​വ​യു​ടെ നീതിയെ കളങ്ക​പ്പെ​ടു​ത്തു​ന്നില്ല. ഈ ദുഷ്ട ലോക​ത്തി​ലെ അനീതി​ക​ളിൽ പലതും മനുഷ്യർക്ക്‌ ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടി​യി​രി​ക്കുന്ന പാപാ​വ​സ്ഥ​യു​ടെ പരിണ​ത​ഫ​ല​ങ്ങ​ളാണ്‌. അപൂർണ മനുഷ്യൻ പാപപ​ങ്കി​ല​മായ ഗതി തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഈ ലോക​ത്തിൽ അനീതി​കൾ പെരു​കു​ന്നു—എന്നാൽ അത്‌ അധിക​കാ​ലം തുടരു​ക​യില്ല.—ആവർത്തനം 32:5.

18, 19. തന്റെ നീതി​യുള്ള നിയമ​ങ്ങളെ മനഃപൂർവം ലംഘി​ക്കു​ന്ന​വരെ യഹോവ വെച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

18 ആത്മാർഥ​മാ​യി തന്നോട്‌ അടുത്ത്‌ വരുന്ന​വ​രോട്‌ യഹോവ വലിയ കരുണ കാണി​ക്കു​ന്നെ​ങ്കി​ലും, തന്റെ വിശുദ്ധ നാമത്തി​ന്മേൽ നിന്ദ വരുത്തുന്ന ഒരു സാഹച​ര്യ​ത്തെ യഹോവ എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കു​ക​യില്ല. (സങ്കീർത്തനം 74:10, 22, 23) നീതി​യു​ടെ ദൈവത്തെ പരിഹ​സി​ക്കാ​വു​ന്നതല്ല; മനഃപൂർവ പാപി​കളെ അവർ അർഹി​ക്കുന്ന പ്രതി​കൂല ന്യായ​വി​ധി​യിൽനിന്ന്‌ ദൈവം ഒഴിവാ​ക്കു​ക​യില്ല. ‘കരുണ​യും അനുക​മ്പ​യും ഉള്ള, പെട്ടെന്നു കോപി​ക്കാത്ത, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞ’ ദൈവ​മാണ്‌ യഹോവ. “എന്നാൽ കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും അവൻ ശിക്ഷി​ക്കാ​തെ വിടില്ല.” (പുറപ്പാട്‌ 34:6, 7) ഈ വാക്കു​കൾക്കു ചേർച്ച​യിൽ, തന്റെ നീതി​യുള്ള നിയമങ്ങൾ മനഃപൂർവം ലംഘി​ക്കു​ന്ന​വ​രു​ടെ​മേൽ ന്യായ​വി​ധി നടത്തേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു യഹോവ ചില സമയങ്ങ​ളിൽ കണ്ടെത്തി​യി​ട്ടുണ്ട്‌.

19 ദൃഷ്ടാ​ന്ത​മാ​യി, പുരാതന ഇസ്രാ​യേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പാർക്കു​മ്പോൾപ്പോ​ലും ഇസ്രാ​യേ​ല്യർ ആവർത്തിച്ച്‌ അവിശ്വ​സ്‌തത കാണിച്ചു. അവരുടെ ദുഷിച്ച നടപടി​കൾ യഹോ​വയെ ‘ദുഃഖി​പ്പി​ച്ചെ​ങ്കി​ലും’ യഹോവ പെട്ടെന്ന്‌ അവരെ തള്ളിക്ക​ള​ഞ്ഞില്ല. (സങ്കീർത്തനം 78:38-41) മറിച്ച്‌ അവരുടെ ഗതിക്ക്‌ മാറ്റം വരുത്താൻ കരുണാ​പൂർവം അവസരങ്ങൾ നൽകി. യഹോവ ഇങ്ങനെ അഭ്യർഥി​ച്ചു: “ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോ​ഷി​ക്കു​ന്നില്ല. പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടു​തി​രിഞ്ഞ്‌ ജീവി​ച്ചി​രി​ക്കു​ന്ന​താണ്‌ എന്റെ സന്തോഷം. തിരി​ഞ്ഞു​വരൂ! നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വരൂ! ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങൾ എന്തിനു മരിക്കണം?” (യഹസ്‌കേൽ 33:11) ഇസ്രാ​യേ​ല്യർ തങ്ങളുടെ മോശ​മായ വഴിക​ളിൽനിന്ന്‌ പിന്തി​രി​യേ​ണ്ട​തിന്‌ യഹോവ തന്റെ പ്രവാ​ച​ക​ന്മാ​രെ ആവർത്തിച്ച്‌ അവരുടെ അടുക്ക​ലേക്ക്‌ അയച്ചു. കാരണം, ജീവൻ യഹോ​വ​യ്‌ക്ക്‌ അത്ര വില​പ്പെ​ട്ട​താ​യി​രു​ന്നു. എന്നാൽ പൊതു​വേ, കഠിന​ഹൃ​ദ​യ​രാ​യി​രുന്ന ആളുകൾ ശ്രദ്ധി​ക്കാ​നും അനുത​പി​ക്കാ​നും വിസമ്മ​തി​ച്ചു. ഒടുവിൽ, തന്റെ വിശുദ്ധ നാമത്തി​നു​വേ​ണ്ടി​യും അതു പ്രതി​നി​ധാ​നം ചെയ്യുന്ന സകലത്തി​നു വേണ്ടി​യും യഹോവ അവരെ ശത്രു​ക്ക​ളു​ടെ കൈക​ളിൽ ഏൽപ്പിച്ചു.—നെഹമ്യ 9:26-30.

20. (എ) ഇസ്രാ​യേ​ലി​നോ​ടുള്ള ഇടപെ​ട​ലു​കൾ യഹോ​വയെ സംബന്ധിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) സിംഹത്തെ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തോ​ടും സിംഹാ​സ​ന​ത്തോ​ടും ബന്ധപ്പെ​ടു​ത്തു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഇസ്രാ​യേ​ലു​മാ​യുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മെ വളരെ​യ​ധി​കം പഠിപ്പി​ക്കു​ന്നു. സകലവും കാണുന്ന ദൈവ​ത്തി​ന്റെ കണ്ണുകൾ അനീതി ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ദൈവം കാണുന്ന കാര്യങ്ങൾ ദൈവത്തെ ആഴത്തിൽ സ്‌പർശി​ക്കു​ന്നു​ണ്ടെ​ന്നും നാം മനസ്സി​ലാ​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 15:3) കരുണ കാണി​ക്കാൻ അടിസ്ഥാ​ന​മു​ള്ള​പ്പോ​ഴെ​ല്ലാം ദൈവം അങ്ങനെ ചെയ്യുന്നു എന്നറി​യു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. അതിനു പുറമേ, ദൈവ​ത്തി​ന്റെ നീതി ഒരിക്ക​ലും തിടു​ക്ക​ത്തിൽ പ്രകടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത​ല്ലെ​ന്നും നാം മനസ്സി​ലാ​ക്കു​ന്നു. യഹോ​വ​യു​ടെ ക്ഷമ നിമിത്തം യഹോവ ദുഷ്ടന്മാർക്കെ​തി​രെ ഒരിക്ക​ലും ന്യായ​വി​ധി നടത്തു​ക​യി​ല്ലെന്ന്‌ അനേകർ തെറ്റായി നിഗമനം ചെയ്യുന്നു. എന്നാൽ അതു തീർച്ച​യാ​യും സത്യമല്ല, കാരണം, ഇസ്രാ​യേ​ലു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ ദിവ്യ​ക്ഷ​മ​യ്‌ക്ക്‌ അതിരു​ക​ളു​ണ്ടെ​ന്നും നമ്മെ പഠിപ്പി​ക്കു​ന്നു. യഹോവ നീതി​ക്കു​വേണ്ടി ഉറച്ചു​നിൽക്കു​ന്ന​വ​നാണ്‌. നീതി നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ മിക്ക​പ്പോ​ഴും ഒഴിഞ്ഞു​മാ​റുന്ന മനുഷ്യ​രിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, ശരിയാ​യ​തി​നു​വേണ്ടി നില​കൊ​ള്ളാ​നുള്ള ധൈര്യം യഹോ​വ​യ്‌ക്ക്‌ എപ്പോ​ഴു​മുണ്ട്‌. അതു​കൊ​ണ്ടു​തന്നെ, ധീരമായ നീതി​യു​ടെ പ്രതീ​ക​മായ സിംഹത്തെ ദൈവ​ത്തി​ന്റെ സാന്നി​ധ്യ​ത്തോ​ടും സിംഹാ​സ​ന​ത്തോ​ടും ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഉചിത​മാണ്‌.b (യഹസ്‌കേൽ 1:10; വെളി​പാട്‌ 4:7) അതു​കൊണ്ട്‌, ഈ ഭൂമി​യിൽനിന്ന്‌ അനീതി തുടച്ചു​നീ​ക്കു​മെ​ന്നുള്ള തന്റെ വാഗ്‌ദാ​നം ദൈവം നിവർത്തി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. തീർച്ച​യാ​യും, ദൈവ​ത്തി​ന്റെ ന്യായ​ത്തീർപ്പി​ന്റെ സാരം ഇതാണ്‌: ആവശ്യ​മാ​യി​രി​ക്കു​ന്നി​ടത്തു ദൃഢത, സാധ്യ​മാ​കു​ന്നി​ടത്തു കരുണ.—2 പത്രോസ്‌ 3:9.

നീതി​യു​ടെ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക

21. യഹോവ നീതി നടപ്പാ​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ നാം യഹോ​വയെ എങ്ങനെ കാണണം, എന്തു​കൊണ്ട്‌?

21 യഹോവ നീതി നടപ്പാ​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ​മേൽ ന്യായ​വി​ധി ഉച്ചരി​ക്കു​ന്ന​തിൽ മാത്രം തത്‌പ​ര​നായ, നിർവി​കാ​ര​നായ ഒരു കഠിന ന്യായാ​ധി​പൻ ആയി നാം യഹോ​വയെ കാണരുത്‌. മറിച്ച്‌, എല്ലായ്‌പോ​ഴും ഏറ്റവും നല്ല വിധത്തിൽ തന്റെ മക്കളോട്‌ ഇടപെ​ടുന്ന, സ്‌നേ​ഹ​വും ദൃഢത​യു​മുള്ള ഒരു പിതാ​വാ​യി നാം യഹോ​വയെ കാണണം. ന്യായ​പ്രി​യ​നായ അല്ലെങ്കിൽ നീതി​മാ​നായ ഒരു പിതാവ്‌ എന്ന നിലയിൽ യഹോവ, ശരിയായ കാര്യ​ങ്ങൾക്കു​വേണ്ടി ദൃഢമാ​യി നില​കൊ​ള്ളു​മ്പോൾത്തന്നെ തന്റെ സഹായ​വും ക്ഷമയും ആവശ്യ​മുള്ള തന്റെ ഭൗമിക മക്കളോട്‌ കരുണാർദ്ര​ത​യോ​ടെ ഇടപെ​ടു​ന്നു.—സങ്കീർത്തനം 103:10, 13.

22. തന്റെ നീതി​യാൽ നയിക്ക​പ്പെ​ടു​ന്ന​വ​നായ യഹോവ നമുക്ക്‌ എന്തു പ്രത്യാശ സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു, യഹോവ നമ്മോട്‌ ഈ വിധത്തിൽ ഇടപെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

22 ദിവ്യ​നീ​തി​യിൽ, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ​മേൽ വിധി പ്രസ്‌താ​വി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ​യ​ധി​കം ഉൾപ്പെ​ടു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും! തന്റെ നീതി​യാൽ നയിക്ക​പ്പെ​ടു​ന്ന​വ​നായ യഹോവ നമുക്ക്‌ യഥാർഥ​ത്തിൽ പുളക​പ്ര​ദ​മായ ഒരു പ്രത്യാശ—‘നീതി കളിയാ​ടുന്ന’ ഒരു ലോക​ത്തി​ലെ പൂർണ​ത​യുള്ള അനന്തജീ​വൻ—സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. (2 പത്രോസ്‌ 3:13) നമ്മുടെ ദൈവം നമ്മോട്‌ ഈ വിധത്തിൽ ഇടപെ​ടു​ന്ന​തി​ന്റെ കാരണം ഇതാണ്‌: ദൈവ​ത്തി​ന്റെ നീതി കുറ്റം​വി​ധി​ക്കാ​നുള്ള പഴുതു​കൾ തേടുന്ന ഒരു ഗുണമല്ല, മറിച്ച്‌ രക്ഷിക്കാ​നുള്ള വഴികൾ തേടുന്ന ഒന്നാണ്‌. സത്യമാ​യും, യഹോ​വ​യു​ടെ നീതി​യു​ടെ വ്യാപ്‌തി സംബന്ധിച്ച മെച്ചമായ ഒരു ഗ്രാഹ്യം നമ്മെ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്കു​ന്നു! അടുത്ത അധ്യാ​യ​ങ്ങ​ളിൽ, യഹോവ ഈ വിശി​ഷ്ട​ഗു​ണം പ്രകട​മാ​ക്കുന്ന വിധത്തെ നാം കുറെ​ക്കൂ​ടെ അടുത്ത്‌ വീക്ഷി​ക്കു​ന്ന​താ​യി​രി​ക്കും.

a “പിതാ​വി​ല്ലാത്ത കുട്ടി” എന്ന പ്രയോ​ഗം, യഹോ​വ​യ്‌ക്ക്‌ പിതാ​വി​ല്ലാത്ത ആൺകു​ട്ടി​ക​ളു​ടെ കാര്യ​ത്തിൽ മാത്രമല്ല, പിതാ​വി​ല്ലാത്ത പെൺകു​ട്ടി​ക​ളെ​ക്കു​റി​ച്ചും ആഴമായ ചിന്തയുണ്ട്‌ എന്നു കാണി​ക്കു​ന്നു. സെലോ​ഫ​ഹാ​ദി​ന്റെ മരണ​ശേഷം അദ്ദേഹ​ത്തി​ന്റെ പുത്രി​മാർക്ക്‌ പിതൃ​സ്വ​ത്തി​ന്റെ അവകാശം നേടി​ക്കൊ​ടുത്ത ഒരു ന്യായ​ത്തീർപ്പി​നെ കുറി​ച്ചുള്ള വിവരണം യഹോവ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ഉൾപ്പെ​ടു​ത്തി. ആ ചട്ടം ഒരു കീഴ്‌വ​ഴ​ക്ക​മാ​യി​ത്തീ​രു​ക​യും പിതാ​വി​ല്ലാത്ത പെൺകു​ട്ടി​ക​ളു​ടെ അവകാ​ശ​ങ്ങളെ പിന്താ​ങ്ങു​ക​യും ചെയ്‌തു.—സംഖ്യ 27:1-8.

b അവിശ്വസ്‌ത ഇസ്രാ​യേ​ലി​ന്മേൽ ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തിൽ യഹോവ തന്നെത്തന്നെ ഒരു സിംഹ​ത്തോട്‌ ഉപമി​ക്കു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌.—യിരെമ്യ 25:38; ഹോശേയ 5:14.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • യിരെമ്യ 18:1-11 പ്രതി​കൂല ന്യായ​വി​ധി ഉച്ചരി​ക്കാൻ താൻ തിടുക്കം കാട്ടു​ന്നി​ല്ലെന്ന്‌ യഹോവ യിരെ​മ്യ​യെ പഠിപ്പി​ച്ചത്‌ എങ്ങനെ?

  • ഹബക്കൂക്ക്‌ 1:1-4, 13; 2:2-4 താൻ അനീതി എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെന്ന്‌ യഹോവ ഹബക്കൂ​ക്കിന്‌ ഉറപ്പു കൊടു​ത്തത്‌ എങ്ങനെ?

  • സെഖര്യ 7:8-14 മറ്റുള്ള​വ​രു​ടെ അവകാ​ശ​ങ്ങളെ ചവിട്ടി​മെ​തി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോവ എങ്ങനെ വിചാ​രി​ക്കു​ന്നു?

  • റോമർ 2:3-11 യഹോവ വ്യക്തി​ക​ളെ​യും ജനതക​ളെ​യും ഏത്‌ അടിസ്ഥാ​ന​ത്തിൽ ന്യായം വിധി​ക്കു​ന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക