ഒരു നിരീശ്വരവാദി ഉത്തരങ്ങൾ കണ്ടെത്തുന്നു
“നിങ്ങളുടെ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വരുന്ന ലേഖനങ്ങൾ വിസ്മയാവഹമാണ്! ഈയിടെയായി വരുന്ന ലക്കങ്ങളെല്ലാം, കിട്ടിയാലുടനെതന്നെ ഞാൻ വായിക്കുന്നു. കാരണം അവ അത്ര ആകർഷകമാണ്! ഈ മാസികകൾ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നു, ഒപ്പം മനസ്സമാധാനവും.”
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു വായനക്കാരന്റെ അഭിപ്രായമാണ് അത്. ഒരു ഹിന്ദുവായിട്ടാണു ജനിച്ചതെങ്കിലും പിതാവ് അദ്ദേഹത്തെ ഒരു നിരീശ്വരവാദിയായിട്ടാണു വളർത്തിയത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ എനിക്കു കഴിഞ്ഞില്ല. ഡാർവിന്റെ പരിണാമസിദ്ധാന്തം യുക്തിക്ക് തീരെ നിരക്കാത്ത ഒന്നായി എനിക്കു തോന്നി. ദൈവം ആരാണ്? ലോകം ഇത്രമാത്രം വഷളായിരിക്കുന്നത് എന്തുകൊണ്ട്? മരിക്കുമ്പോൾ നാം എങ്ങോട്ടു പോകുന്നു? ദുഷ്ടാത്മാക്കൾ യഥാർഥത്തിൽ ഉണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വർഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.”
തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ കണ്ടെത്തിയ ഈ വായനക്കാരൻ രണ്ടു മാസികകളുടെയും വരിസംഖ്യ എടുത്തു. സമ്മാനമായി, തന്റെ സഹോദരിക്കും അദ്ദേഹം അവയുടെ വരിസംഖ്യകൾ അയച്ചുകൊടുത്തു. ഇപ്പോൾ കണ്ടുമുട്ടുന്നവർക്കെല്ലാം അദ്ദേഹം ഈ മാസികകൾ കൈമാറുന്നു. ഒരു ഫോട്ടോഗ്രാഫറും കലാകാരനുമായ അദ്ദേഹം അവയിലെ “സംസാരിക്കുന്ന” ചിത്രങ്ങളെ പ്രതി വിലമതിപ്പു പ്രകടിപ്പിച്ചു. വിശിഷ്ടമായ ഈ മാസികകളുടെ വായനയിലൂടെ നിങ്ങൾക്കും, തങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും മനസ്സമാധാനവും കണ്ടെത്തിയിരിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അണികളോടു ചേരാൻ കഴിയും.
ദൈവത്തെ കുറിച്ചും നമ്മെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തെ കുറിച്ചും കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക പണം ഈടാക്കാതെ നിങ്ങൾക്ക് അയച്ചുതരാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയച്ചാൽ മാത്രം മതി.
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുഖചിത്രവും 2-9, 32 പേജുകളിലെ ചിത്രങ്ങളും: Einstein: U.S. National Archives photo; Model-T Ford: From the Collections of Henry Ford Museum & Greenfield Village; Great Depression: Dorothea Lange, FSA Collection, Library of Congress; Nicholas II and family: From the book Liberty’s Victorious Conflict; League of Nations building: U.S. National Archives photo; Churchill: The Trustees of the Imperial War Museum (MH 26392); Battleship: U.S. Navy photo; Atomic bombs: USAF photo; Gandhi: Culver Pictures; Man on the moon: NASA photo; Pollution: Godo-Foto; Mao Tse-tung: Culver Pictures; African children: FAO photo/F. Botts; Statue of Lenin: Juraatis/Sipa Press; Space shuttle: NASA photo; Archduke Ferdinand: From the book The War of the Nations; Lenin: Musée d’Histoire Contemporaine-BDIC