വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 11/22 പേ. 8-10
  • മാലാഖമാരെ സംബന്ധിച്ച സത്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാലാഖമാരെ സംബന്ധിച്ച സത്യം
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ദൂ​ത​ന്മാർക്കു നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന വിധം
  • മാലാഖമാർക്ക്‌ നിങ്ങളെ സഹായിക്കാനാകുന്ന വിധം
    വീക്ഷാഗോപുരം—1998
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
  • ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
    2006 വീക്ഷാഗോപുരം
  • ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
ഉണരുക!—1999
g99 11/22 പേ. 8-10

മാലാ​ഖ​മാ​രെ സംബന്ധിച്ച സത്യം

നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, മാലാ​ഖ​മാ​രെ സംബന്ധിച്ച്‌ പരക്കെ​യുള്ള ആശയങ്ങ​ളും കഥകളും എപ്പോ​ഴും ബൈബി​ളു​മാ​യി യോജി​പ്പി​ലല്ല. വിയോ​ജി​പ്പു​ണ്ടെ​ന്നു​ള്ളത്‌ പ്രാധാ​ന്യ​മർഹി​ക്കുന്ന ഒരു കാര്യ​മാ​ണോ? മാലാ​ഖ​മാ​രെ സംബന്ധിച്ച്‌ പരക്കെ​യുള്ള വിശ്വാ​സങ്ങൾ സ്വീക​രി​ക്കു​ന്ന​തിൽ എന്തെങ്കി​ലും ദോഷ​മു​ണ്ടോ? തീർച്ച​യാ​യും.

ഉദാഹ​ര​ണ​ത്തിന്‌, “പുതിയ ആത്മീയത” എന്ന വീക്ഷണം പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മനോ​ഭാ​വങ്ങൾ പരിചി​ന്തി​ക്കുക. ദൈവ​ദൂ​ത​ന്മാ​രെ സംബന്ധിച്ച ആധുനിക പുസ്‌ത​കങ്ങൾ എന്തും അനുവ​ദ​നീ​യ​മാ​ണെന്ന കുട്ടി​ക​ളു​ടേതു പോലുള്ള മനോ​ഭാ​വത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, അല്ലാതെ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ക്കു​ന്ന​തി​നെയല്ല. പ്രശ്‌ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്രമി​ക്കാ​നോ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യ​വും ദൈവത്തെ കുറി​ച്ചുള്ള പരിജ്ഞാ​ന​വും തേടാ​നോ അവ വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. കാര്യ​ങ്ങ​ളെ​ല്ലാം വേണ്ടതു​പോ​ലെ​തന്നെ നടക്കുന്ന ഒരു സന്തുഷ്‌ട പ്രപഞ്ച​ത്തിൽ നാം ജീവി​ക്കു​ന്ന​തു​കൊണ്ട്‌ സൗമ്യ​നും സ്‌നേ​ഹ​വാ​നു​മായ ഒരു ദൈവ​ദൂ​തൻ ജീവി​ത​കാ​ലം മുഴുവൻ നമ്മോ​ടൊ​പ്പം ഉണ്ടെങ്കിൽ ഭയപ്പെ​ടാൻ യാതൊ​രു കാരണ​വു​മി​ല്ലെന്ന്‌ ഈ പുസ്‌ത​കങ്ങൾ ഉറപ്പു തരുന്നു. എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​യാൽ നാം ദൈവ​ദൂ​തന്റെ ഇടപെ​ട​ലി​നാ​യി കാത്തി​രി​ക്കുക മാത്രം ചെയ്‌താൽ മതി. വാസ്‌തവം അതാ​ണെ​ങ്കിൽ, ‘വിശ്വാ​സ​ത്തി​നു​വേണ്ടി പോരാ​ടാൻ’ ബൈബിൾ എന്തു​കൊണ്ട്‌ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു?—യൂദാ 3.

മാലാ​ഖ​മാ​രെ സംബന്ധി​ച്ചുള്ള പല പുസ്‌ത​ക​ങ്ങ​ളും മാനുഷ അഹങ്കാ​ര​ത്തെ​യും ഗർവി​നെ​യും ഊട്ടി​വ​ളർത്തു​ന്നു. തന്നി​ലേ​ക്കു​തന്നെ ശ്രദ്ധ പതിപ്പി​ക്കാ​നാണ്‌ അവ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. അത്തരം പുസ്‌ത​കങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌, നാം എത്ര സൗന്ദര്യ​മു​ള്ള​വ​രും ശ്രേഷ്‌ഠ​രും ആണെന്നു നമ്മൾതന്നെ മനസ്സി​ലാ​ക്കാൻ ആധുനിക നാളിലെ മാലാ​ഖ​മാർ ആഗ്രഹി​ക്കു​ന്നു. നമ്മെ കുറി​ച്ചു​തന്നെ ക്രിയാ​ത്മ​ക​മായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കു​ന്നതു നല്ലതാ​ണെ​ങ്കി​ലും, “പുതിയ ആത്മീയത”യുടെ മുഖ്യ​വി​ഷയം നിരു​പാ​ധി​കം നമ്മെത്തന്നെ സ്‌നേ​ഹി​ക്കുക എന്നതാണ്‌. “നിങ്ങളാ​കുന്ന കർത്താ​വി​നെ സ്‌നേ​ഹി​ക്കുക” എന്നാണ്‌ ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കൽപ്പന എന്ന്‌ ഒരു ഗ്രന്ഥകർത്താ​വു പറയുന്നു. യേശു​വി​ന്റെ വാക്കു​കൾക്ക്‌ എത്ര വിരു​ദ്ധ​മാണ്‌ ഇത്‌! അവൻ പറഞ്ഞു: “നിന്റെ ദൈവ​മായ കർത്താ​വി​നെ [“യഹോ​വയെ,” NW] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കേണം. ഇതാകു​ന്നു ഏററവും വലിയ​തും ഒന്നാമ​ത്തേ​തു​മായ കൽപ്പന.” (മത്തായി 22:36-39) നമ്മു​ടേ​തി​നെ​ക്കാൾ ദൈവ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ നാം ജീവി​ത​ത്തിൽ ഏറ്റവു​മ​ധി​കം സന്തോഷം അനുഭ​വി​ക്കും.

മാലാ​ഖ​മാ​രെ കേന്ദ്ര​സ്ഥാ​നത്തു പ്രതി​ഷ്‌ഠി​ക്കു​ന്നത്‌ യഥാർഥ ക്രിസ്‌ത്യാ​നി​ത്വ​ത്തി​നു നിരക്കു​ന്നതല്ല. മാലാ​ഖ​മാ​രെ ആരാധി​ക്കു​ന്ന​തി​നെ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ കുറ്റം വിധിച്ചു. (കൊ​ലൊ​സ്സ്യർ 2:18) ആരാധി​ക്കുക എന്നതിന്റെ അർഥം “ദിവ്യ വ്യക്തി എന്ന നിലയി​ലോ പ്രകൃ​ത്യ​തീത ശക്തി എന്ന നിലയി​ലോ ബഹുമാ​നി​ക്കുക ഭക്ത്യാ​ദ​രവ്‌ നൽകുക” എന്നാണ്‌. മാലാ​ഖ​മാ​രെ സംബന്ധിച്ച പ്രചാ​ര​മേ​റിയ പല പുസ്‌ത​ക​ങ്ങ​ളും വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ അവരെ ബഹുമാ​നി​ക്കാ​നും അവർക്കു ഭക്ത്യാ​ദ​രവ്‌ നൽകാ​നും തന്നെയാണ്‌. എന്നാൽ ഒരൊറ്റ പ്രാവ​ശ്യം മാത്രം തന്നെ ആരാധി​ക്കാൻ സാത്താൻ യേശു​വി​നോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ എന്താണ്‌ ഉണ്ടായ​തെന്ന്‌ അനുസ്‌മ​രി​ക്കുക. യേശു ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവ​മായ കർത്താ​വി​നെ [“യഹോ​വയെ,” NW] നമസ്‌ക​രി​ച്ചു അവനെ മാത്രമേ ആരാധി​ക്കാ​വൂ.” (ലൂക്കൊസ്‌ 4:8) പിന്നീട്‌, അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഒരു ദൈവ​ദൂ​തന്റെ കാൽക്കൽ വീണ​പ്പോൾ ആ ദൈവ​ദൂ​തൻ അവനോ​ടു പറഞ്ഞു: “അതരുതു: ഞാൻ നിനക്കും യേശു​വി​ന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോ​ദ​ര​ന്മാർക്കും സഹഭൃ​ത്യ​ന​ത്രേ; ദൈവത്തെ നമസ്‌ക​രിക്ക.”—വെളി​പ്പാ​ടു 19:10.

ദൈവ​ദൂ​ത​ന്മാർക്കു നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന വിധം

മാർഗ​നിർദേ​ശ​ത്തി​നും സഹായ​ത്തി​നു​മാ​യി സമീപി​ക്കേ​ണ്ടത്‌ ദൈവ​ത്തെ​യാണ്‌, മാലാ​ഖ​മാ​രെ അല്ല. തന്റെ നീതി​നി​ഷ്‌ഠ​മായ കൽപ്പനകൾ അനുസ​രി​ക്കു​ന്ന​വ​രു​ടെ​മേൽ സ്‌നേഹം ചൊരി​യാൻ അവൻ മനസ്സൊ​രു​ക്ക​വും സന്തോ​ഷ​വും ഉള്ളവനാണ്‌. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “അവന്റെ ഇഷ്ടപ്ര​കാ​രം നാം എന്തെങ്കി​ലും അപേക്ഷി​ച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു എന്നുള്ളതു നമുക്കു അവനോ​ടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷി​ച്ചാ​ലും അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു എന്നറി​യു​ന്നു​വെ​ങ്കിൽ അവനോ​ടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയു​ന്നു.”—1 യോഹ​ന്നാൻ 5:14, 15.

ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദൂതന്മാ​രെ കുറിച്ചു നമുക്ക്‌ അറിയി​ല്ലാത്ത ഒട്ടേറെ കാര്യ​ങ്ങ​ളുണ്ട്‌. എന്നാൽ, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും ചേർച്ച​യിൽ അവർ അവനെ സേവി​ക്കു​ന്നു​വെന്നു നമുക്ക്‌ അറിയാം. ദൈവത്തെ കുറി​ച്ചുള്ള സത്യം ഉന്നമി​പ്പി​ക്കാൻ അവർ ഉത്സുക​രാണ്‌. (വെളി​പ്പാ​ടു 14:6, 7) അവർ നമ്മിൽനിന്ന്‌ ആരാധന ആഗ്രഹി​ക്കു​ന്നില്ല. നമുക്ക്‌ അവരെ കാണാൻ കഴിയാ​ത്ത​തു​കൊണ്ട്‌, ദൈനം​ദിന കാര്യ​ങ്ങ​ളിൽ തന്റെ ജനത്തെ സഹായി​ക്കാൻ ദൈവം എത്ര​ത്തോ​ളം അവരെ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ അറിയില്ല. എന്നാൽ ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തെ ദൈവം സംരക്ഷി​ക്കു​ക​യും വഴിന​യി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്നു നമുക്ക്‌ അറിയാം.

വിശ്വ​സ്‌ത ദൂതന്മാർ നമുക്കു​വേണ്ടി എത്ര നല്ല മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌! അവർ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും സ്‌തു​തി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 148:2) മാനസി​ക​വും ആത്മീയ​വു​മാ​യി അവർക്കു വലിയ പ്രാപ്‌തി​ക​ളു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോട്‌ അവർ ആഴമായ ആദരവു കാട്ടുന്നു. (യൂദാ 9) ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിൽ അവർക്ക്‌ അതിയായ താത്‌പ​ര്യ​മുണ്ട്‌. (1 പത്രൊസ്‌ 1:11, 12) ദൈവ​വ​ച​ന​മായ ബൈബി​ളിൽ നിന്നാണ്‌ നാം ഇക്കാര്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌. അതേ, ദൂതന്മാ​രെ കുറി​ച്ചുള്ള സത്യം നമ്മോടു പറയുന്ന പുസ്‌തകം ബൈബി​ളാണ്‌.

[10-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ദൈവത്തെ കുറി​ച്ചുള്ള സത്യം ഉന്നമി​പ്പി​ക്കാൻ ദൂതന്മാർ ഉത്സുക​രാണ്‌

[8, 9 പേജു​ക​ളി​ലെ ചിത്രം]

അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഒരു ദൂതനെ ആരാധി​ക്കാൻ ശ്രമി​ച്ച​പ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: ‘അതരുത്‌!’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക