“എത്ര നല്ല വിവരങ്ങൾ!”
യുവജനങ്ങൾക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തുന്നതിനോ സ്വയം മനസ്സിലാക്കുന്നതിനോ മാതാപിതാക്കളുമായി ഒത്തുപോകാൻ പഠിക്കുന്നതിനോ എങ്ങനെ കഴിയും? അടുത്തയിടെ സ്പെയിനിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന് ഒരു കത്തു ലഭിച്ചു. അതിന്റെ ഒരു ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്:
“യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നതു പോലെയുള്ള മികച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നിങ്ങളെ മനസ്സു തുറന്ന് അഭിനന്ദിക്കാനാണ് ഞാൻ ഈ കത്തെഴുതുന്നത്. എത്ര നല്ല വിവരങ്ങൾ! ആയിരക്കണക്കിനു യുവജനങ്ങളുടെ ആഗ്രഹം സഫലമാക്കിയ എഴുത്തുകാരെയും പ്രസാധകരെയും ഞാൻ അനുമോദിക്കുന്നു.
“ഞാൻ 21 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. മുമ്പ് ഞാൻ ബൈബിൾ പഠിച്ചിട്ടുള്ളതാണ്. . . . ആകസ്മികമായി എന്റെ ഒരു സുഹൃത്തിൽനിന്ന് എനിക്ക് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം ലഭിച്ചു.
“ആ പുസ്തകംകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്നാൽ പതുക്കെ പതുക്കെ അത് വായിക്കാനുള്ള എന്റെ താത്പര്യം വളർന്നുവന്നു. എന്റെ ജീവിതംകൊണ്ട് ഞാൻ എന്തു ചെയ്യണം എന്നിങ്ങനെ പലതിനെ കുറിച്ചും ചിന്തിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. ക്രമേണ അത് എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. എന്റെ മാതാപിതാക്കളെ മനസ്സിലാക്കാനും ക്ഷമാശീലം ഉള്ളവളായിരിക്കാനും ഒരു സ്ത്രീയെന്ന നിലയിൽ പക്വത കൈവരിക്കാനും എങ്ങനെ കഴിയുമെന്ന് എന്റെ കയ്യിലുള്ള ആ അമൂല്യമായ പുസ്തകം എനിക്കു കാട്ടിത്തന്നു.”
യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിൽനിന്നു പ്രയോജനം ലഭിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ ഒരു പ്രതി ലഭിക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം എനിക്ക് അയച്ചുതരിക.
□ എനിക്ക് ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: