വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 8/22 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ശബ്ദമലി​നീ​ക​ര​ണ​ത്തി​ന്റെ ദൂഷ്യ​ഫ​ല​ങ്ങൾ
  • തുണ്ടു​വ​ന​ങ്ങ​ളാ​യി മാറ്റപ്പെട്ട മഴക്കാ​ടു​കൾ
  • താത്‌പ​ര്യ​മെ​ടു​ക്കുന്ന പിതാ​ക്ക​ന്മാർക്ക്‌ സന്തുഷ്ട​രായ പുത്ര​ന്മാർ
  • പുതപ്പി​ന​ടി​യിൽ കിടന്നുള്ള വായന
  • ആവി എഞ്ചിനു​ക​ളു​ടെ തിരി​ച്ചു​വ​ര​വോ?
  • പുഞ്ചിരി പാഠം
  • നേരത്തേ കണ്ടുപി​ടി​ക്കു​ന്നതു ജീവര​ക്ഷാ​ക​രം
  • കറവക്കാ​രി റോ​ബോട്ട്‌
  • യൂറോ​പ്പി​ലെ ജനനനി​ര​ക്കി​ലുള്ള ഇടിവ്‌
  • ഒരുമി​ച്ചു ഭക്ഷിക്കൽ
  • ആവിശക്തിയുഗം തങ്ങിനിൽക്കുന്നു
    ഉണരുക!—1989
  • ധാർമിക മൂല്യങ്ങൾ ഇന്ന്‌
    ഉണരുക!—2000
  • യൂറോപ്പ്‌ യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?
    ഉണരുക!—2000
  • പുഞ്ചിരിക്കൂ അതു നിങ്ങൾക്കു നല്ലതാണ്‌!
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—1999
g99 8/22 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ശബ്ദമലി​നീ​ക​ര​ണ​ത്തി​ന്റെ ദൂഷ്യ​ഫ​ല​ങ്ങൾ

ഇന്ത്യയി​ലെ ജനസംഖ്യ സുമാർ 100 കോടി​യാണ്‌. പോസ്റ്റ്‌ ഗ്രാജു​വെറ്റ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ചണ്ഡിഗ​ഢി​ലെ പ്രൊ​ഫ​സ​റായ ഡോ. എസ്‌.ബി.എസ്‌. മാൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ രാജ്യത്തെ പത്തിൽ ഒരാൾക്കു വീതം അഥവാ ഏകദേശം 10 കോടി ആളുകൾക്ക്‌, ഏതെങ്കി​ലും വിധത്തി​ലുള്ള ശ്രവണ തകരാ​റു​കൾ ഉണ്ട്‌. ഹോണ​ടി​യും എഞ്ചിനു​ക​ളു​ടെ​യും യന്ത്രങ്ങ​ളു​ടെ​യും വിമാ​ന​ങ്ങ​ളു​ടെ​യും ഒച്ചയും പോലുള്ള ശബ്ദമലി​നീ​ക​ര​ണ​മാ​ണു ഗുരു​ത​ര​മായ ഈ ആരോഗ്യ പ്രശ്‌ന​ത്തി​നു കാരണം എന്ന്‌ ഇന്ത്യയി​ലെ ഇഎൻറ്റി വിദഗ്‌ധ​രു​ടെ സമിതി സംഘടി​പ്പിച്ച വാർഷിക സമ്മേള​ന​ത്തി​ന്റെ ഉത്‌ഘാ​ട​ന​ത്തിൽ സംസാ​രി​ക്കവെ ഡോ. മാൻ എടുത്തു​കാ​ട്ടി. ഉത്സവക്കാ​ലത്തു നിർലോ​ഭം ഉപയോ​ഗി​ക്കുന്ന പടക്കങ്ങ​ളും മറ്റും അതിൽ കാര്യ​മായ പങ്കുവ​ഹി​ക്കു​ന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, ദസറ ഉത്സവക്കാ​ലത്തു രാജ്യ​മെ​മ്പാ​ടും, സമൂഹ​ത്തി​ലെ ദുഷ്ട ശക്തികളെ പ്രതി​നി​ധാ​നം ചെയ്യുന്ന ഹൈന്ദവ പുരാണ കഥാപാ​ത്ര​ങ്ങ​ളു​ടെ കൂറ്റൻ കോല​ങ്ങ​ളു​ണ്ടാ​ക്കി അതിന​കത്തു നൂറു​ക​ണ​ക്കി​നു പടക്കങ്ങൾ നിറച്ച്‌ തീകൊ​ളു​ത്തും. കാതട​പ്പി​ക്കുന്ന ഒച്ചയാണ്‌ അതുണ്ടാ​ക്കു​ന്നത്‌. തുടർന്ന്‌, ദീപാ​വലി ഉത്സവത്തി​ന്റെ ഊഴമാണ്‌. അഞ്ചു നാൾ നീണ്ടു​നിൽക്കുന്ന പ്രസ്‌തുത ആഘോ​ഷ​ത്തിൽ ദശലക്ഷ​ക്ക​ണ​ക്കി​നു പടക്കങ്ങ​ളാ​ണു പൊട്ടി​ക്കു​ന്നത്‌.

തുണ്ടു​വ​ന​ങ്ങ​ളാ​യി മാറ്റപ്പെട്ട മഴക്കാ​ടു​കൾ

“വേട്ടയാ​ടൽ, വനനശീ​ക​രണം, തീപി​ടി​ത്തം എന്നിവ മാത്രമല്ല സസ്യമൃ​ഗാ​ദി​ക​ളു​ടെ അതിജീ​വ​ന​ത്തി​നു ഭീഷണി ആയിരി​ക്കു​ന്നത്‌” എന്ന്‌ ബ്രസീ​ലി​ലെ ഷൊർനൽ ഡൂ കോ​മെർസ്യൂ റിപ്പോർട്ടു ചെയ്യുന്നു. വനങ്ങൾ അങ്ങിങ്ങാ​യി ചിതറി​ക്കി​ട​ക്കുന്ന തുണ്ടു​പ്ര​ദേ​ശ​ങ്ങ​ളാ​യി മാറ്റ​പ്പെ​ടു​ന്ന​തും സസ്യജ​ന്തു​ജാ​ല​ങ്ങ​ളു​ടെ വംശനാ​ശ​ത്തി​നു ഭീഷണി ഉയർത്തു​ന്നു. വനത്തിന്റെ ചില ഭാഗങ്ങൾക്കു നശീക​രണം സംഭവി​ക്കാ​ത്ത​പ്പോ​ഴാണ്‌ അതു സംഭവി​ക്കു​ന്നത്‌. ബ്രസീ​ലി​ലെ കൃഷി വിദഗ്‌ധ​നായ മാർസെലൂ റ്റാബാ​റെലി പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ തുണ്ടു വനങ്ങളിൽ പലതി​നും 25 ഏക്കറിൽ കുറഞ്ഞ വിസ്‌തൃ​തി​യേ ഉള്ളൂ. “ഈ വലുപ്പ​ത്തി​ലുള്ള പ്രദേ​ശങ്ങൾ വലിയ സസ്‌ത​നി​ക​ളു​ടെ നിലനിൽപ്പി​നു പര്യാ​പ്‌തമല്ല,” റ്റാബാ​റെലി പറയുന്നു. തുണ്ടു വനങ്ങൾ “ജീവജാ​ല​ങ്ങ​ളു​ടെ വ്യാപ​ന​ത്തി​നും ദേശാ​ന്ത​ര​ഗ​മ​ന​ത്തി​നും തടസ്സം സൃഷ്ടി​ക്കു​ന്നു” എന്നതാണ്‌ ഒരു സംഗതി. തത്‌ഫ​ല​മാ​യി, “[സസ്യജ​ന്തു​ജാ​ല​ങ്ങ​ളു​ടെ] സംഖ്യ കുറയു​ന്നു.” ഉദാഹ​ര​ണ​ത്തിന്‌, ടൂക്കാൻ പോലുള്ള അരണ്യ പക്ഷിക​ളു​ടെ കാര്യ​മെ​ടു​ക്കുക. “ഇപ്പോ​ഴും അവയെ കണ്ടെത്താ​നാ​കും. എന്നാൽ, അവയുടെ വംശം നിലനിൽക്കാ​നുള്ള സാധ്യത തീരെ കുറവാണ്‌” എന്ന്‌ റ്റാബാ​റെലി പറയുന്നു.

താത്‌പ​ര്യ​മെ​ടു​ക്കുന്ന പിതാ​ക്ക​ന്മാർക്ക്‌ സന്തുഷ്ട​രായ പുത്ര​ന്മാർ

പുത്ര​ന്മാ​രു​ടെ ഉത്‌ക​ണ്‌ഠ​ക​ളി​ലും പഠനകാ​ര്യ​ങ്ങ​ളി​ലും സാമൂ​ഹിക ജീവി​ത​ത്തി​ലും വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കുന്ന പിതാ​ക്ക​ന്മാർ “ആത്മവി​ശ്വാ​സ​വും പ്രത്യാ​ശ​യും നിറഞ്ഞ, ഉത്സാഹി​ക​ളും ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ള്ള​വ​രും ആയ യുവാ​ക്കളെ” സൃഷ്ടി​ക്കു​ന്നു എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ‘നാളെ​യു​ടെ പുരു​ഷ​ന്മാർ’ എന്ന പദ്ധതി 13-നും 19-നും ഇടയ്‌ക്കു പ്രായ​മുള്ള 1,500 ആൺകു​ട്ടി​ക​ളിൽ ഒരു പഠനം നടത്തി. അതിൽ, പിതാ​ക്ക​ന്മാർ തങ്ങളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ക​യും തങ്ങളുടെ പുരോ​ഗ​തി​യിൽ അതീവ താത്‌പ​ര്യം എടുക്കു​ക​യും ചെയ്യു​ന്ന​താ​യി കരുതിയ ആൺകു​ട്ടി​ക​ളിൽ 90-ലധികം ശതമാനം പേരും “തികഞ്ഞ ആത്മാഭി​മാ​ന​വും സന്തുഷ്ടി​യും ആത്മവി​ശ്വാ​സ​വും” ഉള്ളവരാ​യി കാണ​പ്പെട്ടു. അതേസ​മയം, പിതാ​ക്ക​ന്മാർ തങ്ങളിൽ കുറഞ്ഞ താത്‌പ​ര്യ​മേ എടുക്കു​ന്നു​ള്ളൂ അല്ലെങ്കിൽ തെല്ലും താത്‌പ​ര്യ​മെ​ടു​ക്കു​ന്നില്ല എന്നു കരുതിയ ആൺകു​ട്ടി​ക​ളിൽ 72 ശതമാനം പേർക്കും “ആത്മാഭി​മാ​ന​വും ആത്മവി​ശ്വാ​സ​വും തീരെ കുറവാ​യി​രു​ന്നു. മാത്രമല്ല, അവർ വിഷാ​ദ​ത്തിന്‌ അടി​പ്പെ​ടാ​നും സ്‌കൂ​ളിൽ പോകാൻ ഇഷ്ടക്കേടു കാട്ടാ​നും പൊലീസ്‌ കേസു​ക​ളിൽ അകപ്പെ​ടാ​നു​മുള്ള സാധ്യത കൂടു​ത​ലും ആയിരു​ന്നു.” അച്ഛനും മകനും ഒരുമി​ച്ചു ചെലവ​ഴി​ക്കുന്ന സമയം വളരെ ദീർഘി​ച്ചത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല എന്ന്‌ ‘നാളെ​യു​ടെ പുരു​ഷ​ന്മാർ’ പദ്ധതി​യി​ലെ ഏഡ്രിയൻ കാട്‌സ്‌ അഭി​പ്രാ​യ​പ്പെട്ടു. “താൻ വേണ്ട​പ്പെ​ട്ട​വ​നാ​ണെ​ന്നും സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും കുട്ടിക്കു തോന്നണം എന്നതാണു പ്രധാന സംഗതി,” അവർ പറയുന്നു.

പുതപ്പി​ന​ടി​യിൽ കിടന്നുള്ള വായന

പുതപ്പു തലയി​ലൂ​ടെ വലിച്ചിട്ട്‌ അരണ്ട വെളി​ച്ച​ത്തിൽ വായി​ക്കു​ന്നത്‌ ഒരു കുട്ടി​യു​ടെ കണ്ണുകൾക്കു ദോഷം ചെയ്‌തേ​ക്കും എന്ന്‌ ജർമൻ ആരോഗ്യ വാർത്താ​പ​ത്രി​ക​യായ ആപ്പോ​തേ​ക്കെൻ ഉമ്‌ഷൗ റിപ്പോർട്ടു ചെയ്യുന്നു. ദൃഷ്ടി അൽപ്പ​മെ​ങ്കി​ലും വികല​മാ​കു​ന്ന​തും അരണ്ട​വെ​ളി​ച്ച​ത്തിൽ വായി​ക്കു​ന്ന​തും നേത്ര​ഗോ​ള​ത്തി​ന്റെ വളർച്ചയെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം എന്ന്‌ ട്‌ജൂ​ബി​ങ്കെൻ സർവക​ലാ​ശാ​ല​യിൽവെച്ചു കോഴി​ക​ളിൽ നടത്തിയ ഒരു പഠനം സൂചി​പ്പി​ച്ചു. ഒരു കുട്ടി പുതപ്പി​ന​ടി​യിൽ കിടന്നു​കൊ​ണ്ടു വായി​ക്കു​മ്പോൾ ഇതു രണ്ടും സംഭവി​ക്കു​ന്നു: പുസ്‌തകം വളരെ അടുത്തു പിടി​ക്കു​ന്ന​തു​കൊണ്ട്‌ കണ്ണു ശരിയാ​യി കേന്ദ്രീ​ക​രി​ക്കാൻ സാധി​ക്കാ​ത്ത​തി​നാൽ ദൃഷ്ടി വികല​മാ​കു​ന്നു, ഒപ്പം അരണ്ട വെളി​ച്ച​വും. “ടോർച്ചി​ന്റെ വെളി​ച്ച​ത്തിൽ, തലമു​റ​ക​ളാ​യി കൗമാ​ര​പ്രാ​യ​ക്കാർ തങ്ങളുടെ പ്രിയ​പ്പെട്ട കഥകൾ പുതപ്പി​ന​ടി​യിൽ കിടന്നു വായിച്ചു രസിച്ചി​ട്ടുണ്ട്‌. അതുവഴി അവർ, സാഹി​ത്യ​വാ​സ​ന​യ്‌ക്കു മാത്രമല്ല ഹ്രസ്വ​ദൃ​ഷ്ടി​യ്‌ക്കും ഉള്ള അടിത്തറ പാകി​യി​രി​ക്കു​ന്നു,” എന്ന്‌ ആ വാർത്താ​പ​ത്രിക പ്രസ്‌താ​വി​ക്കു​ന്നു.

ആവി എഞ്ചിനു​ക​ളു​ടെ തിരി​ച്ചു​വ​ര​വോ?

പോയ​നാ​ളു​ക​ളിൽ റെയിൽപ്പാ​ത​ക​ളു​ടെ അഭിമാ​ന​മാ​യി​രുന്ന ആവി എഞ്ചിനു​ക​ളോട്‌ പ്രതി​പ​ത്തി​കാ​ട്ടു​ന്നവർ അതേക്കു​റി​ച്ചു നഷ്ടബോ​ധ​ത്തോ​ടെ ഓർക്കു​ന്നു. കാര്യ​ക്ഷ​മ​ത​ക്കു​റ​വും ഉയർന്ന മലിനീ​ക​ര​ണ​വും ആ ഉത്‌കൃഷ്ട എഞ്ചിനു​കളെ അന്തർധാ​ന​ത്തി​ന്റെ വക്കിൽ എത്തി​ച്ചെ​ങ്കി​ലും അതിനു ശോഭ​ന​മായ ഒരു ഭാവി ഉണ്ടെന്നാ​ണു സ്വിറ്റ്‌സർല​ണ്ടി​ലെ തീവണ്ടി എഞ്ചിൻ ഫാക്ടറി​യി​ലെ ഒരു എഞ്ചിനീ​യ​റായ റോഷേ വാലർ വിശ്വ​സി​ക്കു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ കമ്പനി നിർമിച്ച, പല്ലുക​ളുള്ള തീവണ്ടി​പ്പാ​ത​യി​ലൂ​ടെ ഓടുന്ന എട്ട്‌ ആവി എഞ്ചിനു​കൾ ആൽപ്‌സ്‌ പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ ഇപ്പോൾത്തന്നെ ഉപയോ​ഗ​ത്തി​ലുണ്ട്‌ എന്ന്‌ ബെർലീ​നർ റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, ഈയിടെ വാലെർ സാധാരണ പാളത്തി​ലും ഉപയോ​ഗി​ക്ക​ത്ത​ക്ക​വണ്ണം ഒരു പഴയ ആവി എഞ്ചിന്‌ നൂതന രൂപം നൽകു​ക​യു​ണ്ടാ​യി. കൽക്കരി​ക്കു പകരം സാന്ദ്രത കുറഞ്ഞ എണ്ണയാണു പുതിയ എഞ്ചിൻ ഇന്ധനമാ​യി ഉപയോ​ഗി​ക്കു​ന്നത്‌. തന്മൂലം, അതു മലിനീ​ക​രണം കുറയ്‌ക്കു​ന്നു. ഘർഷണം കുറയ്‌ക്കു​ന്ന​തിന്‌ റോളർ ബെയറി​ങ്ങും ഊർജ​നഷ്ടം പരമാ​വധി കുറയ്‌ക്കാ​നും വെള്ളം എളുപ്പം ചൂടാ​കാ​നും നല്ല രോധ​ക​ങ്ങ​ളും അത്‌ ഉപയോ​ഗി​ക്കു​ന്നു. “അതിന്‌ പണച്ചെ​ലവു കുറവാ​ണെന്നു മാത്രമല്ല ഡീസൽ എഞ്ചി​ന്റെ​യ​ത്ര​യും പരിസ്ഥി​തി മലിനീ​ക​ര​ണ​വും ഉണ്ടാകു​ന്നില്ല” എന്നു വാലെർ പറയുന്നു.

പുഞ്ചിരി പാഠം

നല്ല സേവനം നൽകു​ന്ന​തിൽ അഭിമാ​നം കൊള്ളുന്ന ജപ്പാനിൽ, കമ്പനികൾ കൂടുതൽ കൂടുതൽ “ജോലി​ക്കാ​രെ സൗഹൃ​ദ​ഭാ​വം ഉള്ളവർ ആയിരി​ക്കാൻ പഠി​ക്കേ​ണ്ട​തി​നു സ്‌കൂ​ളിൽ വിടുന്നു” എന്ന്‌ ആസാഹി ഈവനിങ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. “സാമ്പത്തിക മാന്ദ്യ​ത്തി​നി​ട​യിൽ വിൽപ്പന വർധി​പ്പി​ക്കു​ന്ന​തിന്‌ പുഞ്ചി​രി​യും ചിരി​യും ഫലിത​ങ്ങ​ളും, ചെലവി​ല്ലാ​ത്ത​തും ഫലപ്ര​ദ​വു​മായ മാർഗ​മാ​ണെന്നു കമ്പനികൾ കരുതു​ന്നു.” ഒരു സ്‌കൂ​ളിൽ വിദ്യാർഥി​കൾ കണ്ണാടി​യു​ടെ മുന്നിൽ ഇരുന്ന്‌ “ഏറ്റവും ഹൃദ്യ​മാ​യി പുഞ്ചി​രി​ക്കാൻ” പരിശീ​ലി​ക്കു​ന്നു. ഏറ്റവും പ്രിയ​മുള്ള വ്യക്തിയെ ഓർക്കാൻ വിദ്യാർഥി​ക​ളോ​ടു പറയുന്നു. പിരി​മു​റു​ക്കം കുറയ്‌ക്കാ​നും സ്വാഭാ​വി​ക​മാ​യി പുഞ്ചി​രി​ക്കാ​നും വിദ്യാർഥി​കളെ സഹായി​ക്കു​ന്ന​തിന്‌ അധ്യാ​പകർ ശ്രമി​ക്കു​ന്നു. സ്‌കൂ​ളിൽ അയയ്‌ക്കു​ന്ന​തി​നു പുറമേ, സദാ പുഞ്ചി​രി​ക്കാൻ പരിശീ​ലി​പ്പി​ക്ക​പ്പെട്ട ജോലി​ക്കാ​രുള്ള ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്ററ​ന്റു​ക​ളി​ലും പരിശീ​ല​ന​ത്തി​നാ​യി തങ്ങളുടെ ജോലി​ക്കാ​രെ ചില കമ്പനികൾ അയയ്‌ക്കു​ന്നു. ബിസി​ന​സി​നു പുഞ്ചിരി സഹായ​ക​മാ​ണോ? പ്രസ്‌തുത വർത്തമാ​ന​പ​ത്രം പറയു​ന്ന​ത​നു​സ​രിച്ച്‌, 3,000-ത്തിലധി​കം ജോലി​ക്കാ​രെ പുഞ്ചിരി കോഴ്‌സിന്‌ അയച്ച സൗന്ദര്യ​വർധക വസ്‌തു​ക്കൾ വിൽക്കുന്ന ഒരു കമ്പനിക്ക്‌ ആ വർഷം വിൽപ്പ​ന​യിൽ 20 ശതമാനം വർധനവ്‌ ഉണ്ടായി. ആ കോഴ്‌സ്‌ തന്റെ ഓഫീസ്‌ അന്തരീക്ഷം മെച്ച​പ്പെ​ടാ​നും സഹായി​ച്ച​താ​യി ഒരു ജീവന​ക്കാ​രി ചൂണ്ടി​ക്കാ​ട്ടി. “പുഞ്ചി​രി​തൂ​കുന്ന ബോസു​മാ​രുള്ള ഓഫീ​സിൽ ജോലി ചെയ്യു​ന്നതു വളരെ രസകര​മാണ്‌,” അവർ പറഞ്ഞു.

നേരത്തേ കണ്ടുപി​ടി​ക്കു​ന്നതു ജീവര​ക്ഷാ​ക​രം

“കാൻസർ ഉചിത​മാ​യി കൈകാ​ര്യം ചെയ്യു​ന്ന​തി​നും ചികി​ത്സി​ക്കു​ന്ന​തി​നും ആവശ്യ​മായ പ്രധാന സംഗതി അതു നേരത്തേ കണ്ടുപി​ടി​ക്കു​ന്ന​താണ്‌” എന്ന്‌ ടൈംസ്‌ ഓഫ്‌ സാംബിയ പ്രസ്‌താ​വി​ക്കു​ന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ ഒട്ടേറെ പേർ, വൈദ്യ​പ​രി​ശോ​ധന നടത്തി​യി​രു​ന്നെ​ങ്കിൽ നേരത്തേ കണ്ടുപി​ടി​ക്കാൻ സാധി​ക്കു​മാ​യി​രുന്ന കാൻസ​റു​കൾ പിടി​പെട്ടു മരിക്കു​ന്നു. സ്‌ത്രീ​കൾക്ക്‌ ഉണ്ടാകുന്ന രോഗ​ങ്ങ​ളിൽ ഏറ്റവും സാധാ​രണം ഗർഭാ​ശ​യ​മുഖ-സ്‌തന കാൻസ​റു​ക​ളാണ്‌. പ്രോ​സ്റ്റെ​യ്‌റ്റ്‌ ഗ്രന്ഥി​യെ​യും കുടലി​നെ​യും ബാധി​ക്കുന്ന കാൻസ​റു​ക​ളാ​ണു പുരു​ഷ​ന്മാ​രിൽ ഏറ്റവും സാധാ​ര​ണ​മാ​യി കണ്ടുവ​രു​ന്നത്‌. തന്നിമി​ത്തം, കാൻസർ ബാധയു​ണ്ടോ എന്നു പരി​ശോ​ധി​ക്കു​ന്ന​തിന്‌ ആശുപ​ത്രി​ക​ളിൽ പോകാൻ സാംബി​യ​യു​ടെ സെൻട്രൽ ബോർഡ്‌ ഓഫ്‌ ഹെൽത്ത്‌ ആളുക​ളോ​ടു ശുപാർശ ചെയ്യുന്നു. നേരത്തേ കണ്ടുപി​ടി​ക്കു​ന്ന​തി​ലൂ​ടെ “രോഗി​യും കുടും​ബ​വും അനുഭ​വി​ക്കേണ്ടി വരുന്ന വേദന​യും യാതന​യും കുറയ്‌ക്കാ​നാ​കും. മാത്രമല്ല, സമയോ​ചിത നടപടി​കൾ സ്വീക​രി​ക്കാൻ ഡോക്‌ടർമാ​രെ സഹായി​ക്കാ​നും അതിനു കഴിയും” എന്ന്‌ ടൈംസ്‌ പ്രസ്‌താ​വി​ക്കു​ന്നു.

കറവക്കാ​രി റോ​ബോട്ട്‌

“ദിവസം രണ്ടു​നേരം മാത്രം പാൽ കറക്കു​ന്നതു പശുക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം അസ്വാ​ഭാ​വി​ക​മായ ചര്യയാണ്‌” എന്ന്‌ കറവ നടത്താ​നുള്ള ഒരു റോ​ബോ​ട്ടി​നെ നിർമി​ച്ചെ​ടുത്ത സംഘത്തിൽപ്പെട്ട സൂ സ്‌പെൻസർ പറയുന്നു. നിറഞ്ഞു വീർത്ത അകിട്‌, നീരും മറ്റും ഉണ്ടാകാൻ ഇടയാ​ക്കി​യേ​ക്കാം എന്നു സ്‌പെൻസർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ സ്ഥിതിക്ക്‌, സാധാരണ കറവ സമയമ​ല്ലാ​ത്ത​പ്പോൾ പാൽ കറന്നെ​ടു​ക്ക​ണ​മെന്ന്‌ ഡയറി ഫാമിലെ ഒരു പശു ആഗ്രഹി​ക്കു​ന്നെ​ങ്കി​ലോ? അപ്പോ​ഴാ​ണു റോ​ബോട്ട്‌ സഹായ​ത്തിന്‌ എത്തുന്നത്‌! സ്വീഡ​നി​ലെ ഒരു ഡയറി ഫാമിൽ ഇപ്പോൾത്തന്നെ അത്‌ ഉപയോ​ഗ​ത്തിൽ ഉള്ളതായി ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്‌തു. സ്വീഡ​നി​ലെ ഈ ഫാമിലെ പശുക്കൾക്ക്‌ പാൽ കറന്നെ​ടു​ക്ക​ണ​മെന്നു തോന്നു​മ്പോ​ഴെ​ല്ലാം റോ​ബോ​ട്ടി​നെ വെച്ചി​രി​ക്കുന്ന ഷെഡ്ഡി​ലേക്കു ചെല്ലാ​വു​ന്ന​താണ്‌. പറ്റത്തി​ലുള്ള 30 പശുക്ക​ളു​ടെ​യും കഴുത്തിൽ ഓരോ ഇലക്‌​ട്രോ​ണിക്‌ പട്ട ചുറ്റി​യി​ട്ടുണ്ട്‌, ഇത്‌ പശുവി​നെ തിരി​ച്ച​റി​യാൻ ലേസർ നിയ​ന്ത്രിത സംവി​ധാ​നത്തെ സഹായി​ക്കു​ന്നു. ഒരു പശുവി​ന്റെ പാൽ കറന്നെ​ടു​ക്കാ​റാ​യെ​ങ്കിൽ കറവപ്പു​ര​യി​ലേ​ക്കുള്ള വാതിൽ തുറക്ക​പ്പെ​ടു​ന്നു. കറവ യന്ത്രത്തി​ന്റെ, ലേസർ രശ്‌മി​ക​ളാൽ നിയ​ന്ത്രി​ത​മായ യന്ത്ര​ക്കൈകൾ പശുവി​ന്റെ മുല​ഞെ​ട്ടു​ക​ളിൽ കറവക്ക​പ്പു​കൾ മൃദു​വാ​യി പിടി​പ്പി​ക്കു​ന്നു.

യൂറോ​പ്പി​ലെ ജനനനി​ര​ക്കി​ലുള്ള ഇടിവ്‌

“രണ്ടാം ലോക മഹായു​ദ്ധ​ത്തി​നു ശേഷം യൂറോ​പ്യൻ സമൂഹ​ത്തി​ലെ (ഇയു) ജനനനി​ര​ക്കിൽ ഏറ്റവും കുറവു​ണ്ടാ​യത്‌ പോയ​വർഷം ആയിരു​ന്നു” എന്ന്‌ സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. 1960-കളുടെ മധ്യത്തിൽ യൂറോ​പ്യൻ സമൂഹ​ത്തിൽ പ്രതി​വർഷം ഏതാണ്ട്‌ 60 ലക്ഷം കുട്ടികൾ ജനിച്ച​പ്പോൾ 1998-ൽ ഏകദേശം 40 ലക്ഷം കുട്ടി​കളേ ജനിച്ചു​ള്ളൂ എന്ന്‌ യൂറോ​പ്യൻ സമൂഹ​ത്തി​നു വേണ്ടി പ്രവർത്തി​ക്കുന്ന ഒരു സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ ഓഫീ​സായ യൂറോ​സ്റ്റാറ്റ്‌ പ്രസ്‌താ​വി​ച്ചു. ഇയു രാഷ്‌ട്ര​ങ്ങ​ളി​ലെ ശരാശരി ജനനനി​രക്ക്‌ പ്രതി​വർഷം 1,000 ആളുകൾക്ക്‌ 10.7 എന്നതാണ്‌. ഏറ്റവും കുറഞ്ഞ ജനനനി​രക്ക്‌ ഏതു രാജ്യ​ത്താണ്‌? ഇറ്റലി​യിൽ—റോമൻ കത്തോ​ലി​ക്കാ സഭ ജനനനി​യ​ന്ത്ര​ണ​ത്തിന്‌ എതിരെ നിലപാ​ടു സ്വീക​രി​ച്ചി​ട്ടു​ള്ള​താ​ണെന്ന്‌ ഓർക്കണം. 1,000 പൗരന്മാർക്ക്‌ 9.2 എന്നതാണ്‌ അവിടു​ത്തെ ജനന നിരക്ക്‌. അയർലൻഡി​ലാണ്‌ ഏറ്റവും കൂടുതൽ ജനനനി​രക്ക്‌—1,000 പേർക്ക്‌ 14.1 എന്ന തോതിൽ.

ഒരുമി​ച്ചു ഭക്ഷിക്കൽ

മക്കൾ തങ്ങളോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്നി​ല്ലെ​ന്നും അവർക്ക്‌ ഫാസ്റ്റ്‌ ഫുഡാണ്‌ കൂടുതൽ ഇഷ്ടമെ​ന്നും മിക്ക ദേശങ്ങ​ളി​ലും മാതാ​പി​താ​ക്കൾ പരാതി​പ്പെ​ടു​ന്നു. എന്നാൽ, അക്കാര്യ​ത്തിൽ ഫ്രാൻസ്‌ ഒരു അപവാ​ദ​മാണ്‌. ഫ്രഞ്ച്‌ വർത്തമാ​ന​പ​ത്ര​മായ ലാ ക്ര്‌വാ പറയു​ന്ന​ത​നു​സ​രിച്ച്‌, ഫ്രാൻസി​ലെ 84 ശതമാനം കുടും​ബ​ങ്ങ​ളും ഒരുമി​ച്ചാണ്‌ അത്താഴം കഴിക്കു​ന്നത്‌ എന്ന്‌ ഒരു സമീപ​കാല പഠനം വെളി​പ്പെ​ടു​ത്തി. കുടും​ബം ഒരുമി​ച്ചു ഭക്ഷണം കഴിക്കു​ന്നതു പരിപു​ഷ്ടി​ദാ​യകം ആണെന്നാണ്‌ 12-നും 19-നും ഇടയ്‌ക്കു പ്രായ​മുള്ള 95 ശതമാനം കുട്ടി​ക​ളും കരുതു​ന്നത്‌ എന്ന്‌ പഠനം കണ്ടെത്തി. ഒരു കുടും​ബ​മെന്ന നിലയിൽ പതിവാ​യി ഒരുമി​ച്ചു ഭക്ഷണം കഴിക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തി​നു വിദഗ്‌ധർ ഊന്നൽ നൽകുന്നു. ഫ്രഞ്ച്‌ സെന്റർ ഫോർ ഹെൽത്ത്‌ എജു​ക്കേ​ഷ​നി​ലെ ഡോ. ഫ്രാൻസ്‌വാ ബോഡി​യേ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഭക്ഷണവേള ഭക്ഷണത്തി​നു മാത്ര​മുള്ള സമയമല്ല മറിച്ച്‌ ആശയങ്ങൾ പങ്കു​വെ​ക്കാൻ കൂടെ​യുള്ള സമയമാണ്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക