വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 8/22 പേ. 9-11
  • ഒടുവിൽ സുരക്ഷിത ഭാവി!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒടുവിൽ സുരക്ഷിത ഭാവി!
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അടിസ്ഥാന കാരണങ്ങൾ
  • ഒരു ലോക ഗവൺമെ​ന്റി​നു കീഴിൽ ആഗോള സഹകരണം
  • “ശാന്തത​യും സുരക്ഷി​ത​ത്വ​വും”
  • ന്യൂക്ലിയർ ആയുധങ്ങൾക്ക്‌ അറുതിവരുന്നു—എങ്ങനെ?
    ഉണരുക!—1989
  • ആണവയു​ദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
  • ആണവഭീഷണി—എന്നേക്കുമായി അവസാനിച്ചിരിക്കുന്നു!
    വീക്ഷാഗോപുരം—1994
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—1999
g99 8/22 പേ. 9-11

ഒടുവിൽ സുരക്ഷിത ഭാവി!

“സർവ്വഭൂ​മി​യും വിശ്ര​മി​ച്ചു സ്വസ്ഥമാ​യി​രി​ക്കു​ന്നു; അവർ [“ജനങ്ങൾ,” NW] ആർത്തു​പാ​ടു​ന്നു.”—യെശയ്യാ​വു 14:7.

“ന്യൂക്ലി​യർ മല്ലന്മാ​രു​ടെ​യും സാന്മാർഗിക ശിശു​ക്ക​ളു​ടെ​യും ഒരു ലോക​മാണ്‌ നമ്മു​ടേത്‌. സമാധാ​ന​ത്തെ​ക്കാൾ കൂടുതൽ യുദ്ധത്തെ കുറി​ച്ചും ജീവി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ കൊല്ലു​ന്ന​തി​നെ കുറി​ച്ചും നമുക്ക്‌ അറിയാം.” ഒരു യു.എസ്‌. സൈനിക ജനറൽ 1948-ൽ പറഞ്ഞ ആ വാക്കുകൾ നമ്മെ ബൈബി​ളി​ലെ പിൻവ​രുന്ന വാക്യം അനുസ്‌മ​രി​പ്പി​ക്കു​ന്നു: ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ ദ്രോ​ഹ​ക​ര​മാ​യി അധികാ​രം നടത്തി​യി​രി​ക്കു​ന്നു.’ (സഭാ​പ്ര​സം​ഗി 8:9, ഓശാന ബൈബിൾ) മനുഷ്യർ അണ്വാ​യു​ധങ്ങൾ കയ്യി​ലെ​ടു​ക്കു​മ്പോൾ, സഹമനു​ഷ്യ​രെ ദ്രോ​ഹി​ക്കാൻ മാത്രമല്ല ഉന്മൂലനം ചെയ്യാൻ പോലും അവർക്കു സാധി​ക്കും!

അണ്വാ​യു​ധ​ങ്ങൾ കൈവശം വെക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും ധാർമി​ക​മാ​യി തെറ്റാ​ണെന്നു പലരും സമ്മതി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യു.എസ്‌. എയർഫോ​ഴ്‌സ്‌ ജനറൽ സ്ഥാനത്തു​നി​ന്നു വിരമിച്ച ജോർജ്‌ ലീ ബട്‌ളർ ഇങ്ങനെ പറഞ്ഞു: “ആരു​ടെ​യെ​ങ്കി​ലും ആയുധ​ശേ​ഖ​ര​ത്തിൽ അണ്വാ​യു​ധം ഉണ്ടെങ്കിൽ അതു നൽകുന്ന സന്ദേശം, . . . ആ ആയുധ​ത്തി​ന്റെ ഉപയോ​ഗത്തെ ന്യായീ​ക​രി​ക്കാൻ കഴിയുന്ന സാഹച​ര്യ​ങ്ങൾ സങ്കൽപ്പി​ക്കാൻ കഴിയു​ന്നു എന്നാണ്‌. അത്‌ തെറ്റു​ത​ന്നെ​യാണ്‌.”

എന്നിരു​ന്നാ​ലും ബ്രിട്ടീഷ്‌ പംക്തി​യെ​ഴു​ത്തു​കാ​ര​നായ മാർട്ടിൻ വുള്ള​ക്കൊട്ട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “അണ്വാ​യു​ധ​ങ്ങ​ളു​ടെ ഉപയോ​ഗ​ശൂ​ന്യ​ത​യെ​യും ദൂഷ്യ​ങ്ങ​ളെ​യും കുറിച്ച്‌ സൈദ്ധാ​ന്തി​ക​രും സന്മാർഗ​വാ​ദി​ക​ളും എന്തുതന്നെ പറഞ്ഞാ​ലും അവയുടെ വശീകരണ ശക്തി ഇന്നും നിലനിൽക്കു​ന്നു. ന്യായ​മായ സുരക്ഷാ​കാ​ര​ണ​ങ്ങ​ളെ​പ്രതി അവ ആവശ്യ​മാണ്‌ എന്ന്‌ ഗവൺമെ​ന്റു​കൾ വിശ്വ​സി​ക്കു​ന്നു. അവർ അവ ഉപേക്ഷി​ക്കാ​ത്ത​തിന്‌ മറ്റൊരു കാരണം കൂടി​യുണ്ട്‌, രാഷ്‌ട്രീ​യ​ക്കാ​രും സൈനി​ക​രും വിലമ​തി​ക്കു​ക​യും കൈവ​ശ​മു​ണ്ടാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്ന ഒരുതരം ദുർമാ​ന്ത്രി​ക​ശക്തി അവയ്‌ക്കുണ്ട്‌.”

കഴിഞ്ഞ അഞ്ചു പതിറ്റാ​ണ്ടു​ക​ളാ​യി ആണവ യുദ്ധം ഉണ്ടാകാ​തെ നോക്കാൻ എങ്ങനെ​യോ മനുഷ്യ​നു കഴിഞ്ഞി​ട്ടു​ണ്ടെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ അതേ കാലയ​ള​വിൽത്തന്നെ, മറ്റു തരം ആയുധ​ങ്ങ​ളാൽ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ കൊല്ല​പ്പെ​ട്ടി​ട്ടുണ്ട്‌. മനുഷ്യർ ചെയ്‌തി​ട്ടുള്ള കാര്യങ്ങൾ വെച്ചു നോക്കു​മ്പോൾ ഭയജന​ക​മായ അണ്വാ​യു​ധങ്ങൾ അവർ ഇന്നല്ലെ​ങ്കിൽ നാളെ എടുത്തു പ്രയോ​ഗി​ക്കു​മെന്നു ന്യായ​മാ​യും ഊഹി​ക്കാ​വു​ന്ന​താണ്‌.

അടിസ്ഥാന കാരണങ്ങൾ

മനുഷ്യ​ന്റെ യുദ്ധോ​ത്സു​ക​ത​യ്‌ക്കു കടിഞ്ഞാ​ണി​ടാൻ സാധി​ക്കു​മോ? മനുഷ്യർ യുദ്ധം ചെയ്യു​ന്ന​തി​ന്റെ കാരണങ്ങൾ ബുദ്ധി​ശൂ​ന്യ​ത​യും സ്വാർഥ​ത​യും വഴിവിട്ട അക്രമ​വാ​സ​ന​യു​മാണ്‌ എന്നു ചിലർ വാദി​ക്കു​ന്നു. “യുദ്ധത്തി​നുള്ള പ്രാഥ​മിക കാരണങ്ങൾ ഇവയാ​ണെ​ങ്കിൽ യുദ്ധം ഇല്ലായ്‌മ ചെയ്യാൻ മനുഷ്യർ പ്രബു​ദ്ധ​രാ​ക്ക​പ്പെ​ടു​ക​യും ബോധ​വ​ത്‌ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യണം” എന്ന്‌ പണ്ഡിത​നായ കെന്നത്ത്‌ വാൾട്‌സ്‌ പറയുന്നു.

യുദ്ധത്തി​നു​ള്ള കാരണങ്ങൾ വേരൂ​ന്നി​യി​രി​ക്കു​ന്നത്‌ അന്തർദേ​ശീയ രാഷ്‌ട്രീ​യ​ത്തിൽ ആണെന്നു മറ്റു ചിലർ പറയുന്നു. ഓരോ പരമാ​ധി​കാര രാഷ്‌ട്ര​വും സ്വന്തം ദേശീയ താത്‌പ​ര്യ​ങ്ങൾക്കു വേണ്ടി പ്രവർത്തി​ക്കു​ന്ന​തു​കൊണ്ട്‌ ഏറ്റുമു​ട്ട​ലു​കൾ ഉണ്ടായി​ല്ലെ​ങ്കി​ലേ അത്ഭുത​പ്പെ​ടേ​ണ്ട​തു​ള്ളൂ. പ്രശ്‌നങ്ങൾ പറഞ്ഞൊ​തു​ക്കാൻ സ്ഥിരത​യുള്ള, ആശ്രയ​യോ​ഗ്യ​മായ ഒരു മാർഗം ഇല്ലാത്ത​തു​കൊണ്ട്‌ യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു. നിർണാ​യക പിണ്ഡം എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ വില്യം ഇ. ബറോ​സും റോബർട്ട്‌ വിൻഡ്ര​മും ഇങ്ങനെ എഴുതു​ന്നു: “രാഷ്‌ട്രീയ വശമാണ്‌ ഏറ്റവും ദുർഘടം. വൻ നശീക​ര​ണ​ശേ​ഷി​യുള്ള ആയുധ​ങ്ങ​ളു​ടെ പെരുപ്പം തടയാ​നും അവയെ നീക്കം ചെയ്യാൻ പോലും ഉതകുന്ന ഒരു അടിസ്ഥാന രാഷ്‌ട്രീയ നിശ്ചയ​ദാർഢ്യം ഇല്ലാതെ നിയന്ത്രണ സംവി​ധാ​ന​ങ്ങ​ളൊ​ന്നും​തന്നെ ഫലകര​മാ​യി നടപ്പിൽ വരുക​യില്ല.”

സമഗ്ര ആണവ പരീക്ഷണ നിരോ​ധന കരാർ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രാൻ നടക്കുന്ന ഒത്തുതീർപ്പു ചർച്ചക​ളു​ടെ കാര്യ​മെ​ടു​ക്കാം. “ആണവ ശക്തിക​ളും അണ്വാ​യു​ധങ്ങൾ രഹസ്യ​മാ​യി കൈവശം വെച്ചി​രി​ക്കുന്ന, അല്ലെങ്കിൽ അവ പെട്ടെ​ന്നു​തന്നെ നിർമി​ക്കാ​വുന്ന സാങ്കേ​തിക വിദ്യ​ക​ളുള്ള രാഷ്‌ട്ര​ങ്ങ​ളും തമ്മിൽ നടക്കുന്ന ഒരുതരം കടുത്ത വില​പേശൽ” എന്നാണ്‌ ഗാർഡി​യൻ വീക്കിലി അവയെ വിശേ​ഷി​പ്പി​ച്ചത്‌. അതേ ലേഖനം ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “തങ്ങളുടെ ആയുധ​ങ്ങ​ളോ ആയുധ​നിർമാണ ശേഷി​യോ അതുമ​ല്ലെ​ങ്കിൽ ഉള്ള ശേഷി മെച്ച​പ്പെ​ടു​ത്താ​നുള്ള താത്‌പ​ര്യ​ങ്ങ​ളോ ഉപേക്ഷി​ക്കാൻ ഇരു[കൂട്ടർക്കും] പരിപാ​ടി​യൊ​ന്നും ഇല്ല.”

എല്ലാ തരത്തി​ലുള്ള ആണവ ഭീഷണി​യും ഇല്ലാതാ​ക്കാൻ അന്താരാ​ഷ്‌ട്ര സഹകരണം ആവശ്യ​മാ​ണെന്നു വ്യക്തം. നിർണാ​യക പിണ്ഡം എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “സുനി​ശ്ചിത പരസ്‌പര വിനാ​ശ​ത്തി​നു പകരം എല്ലായി​ട​ത്തും പരസ്‌പര വിശ്വാ​സം ഉണ്ടായി​രി​ക്കണം . . . അല്ലാത്ത​പക്ഷം ഇന്നല്ലെ​ങ്കിൽ നാളെ ഒരു കൊടും​വി​പത്ത്‌ ഉണ്ടാകും.” സങ്കടക​ര​മെന്നു പറയട്ടെ, ഇന്നത്തെ അന്താരാ​ഷ്‌ട്ര ബന്ധങ്ങളും പല ഒത്തുതീർപ്പു ചർച്ചക​ളും പ്രവാ​ച​ക​നായ ദാനീ​യേൽ 26 നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ വിവരി​ച്ച​തി​നു സമാന​മാണ്‌: ‘അവർ ഒരേ മേശയി​ങ്കൽ വെച്ചു ഭോഷ്‌ക്കു സംസാ​രി​ക്കു​ന്നു.’—ദാനീ​യേൽ 11:27.

ഒരു ലോക ഗവൺമെ​ന്റി​നു കീഴിൽ ആഗോള സഹകരണം

എന്നാൽ, തികച്ചും കാര്യ​ക്ഷ​മ​ത​യുള്ള ഒരു ലോക​ഗ​വൺമെ​ന്റി​നു കീഴിലെ യഥാർഥ ആഗോള സഹകരണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാണ്‌ എന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു. കർത്താ​വി​ന്റെ പ്രാർഥന ചൊല്ലു​മ്പോൾ അർഥം മനസ്സി​ലാ​ക്കാ​തെ​യാ​ണെ​ങ്കി​ലും ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ഈ ഗവൺമെ​ന്റി​നാ​യി പ്രാർഥി​ക്കു​ന്നുണ്ട്‌: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:10) രാജ്യം ഒരു ഗവൺമെ​ന്റാണ്‌. ആ രാജ്യ ഗവൺമെ​ന്റി​ന്റെ തലവൻ സമാധാന പ്രഭു​വായ യേശു​ക്രി​സ്‌തു​വാണ്‌. ദൈവ​വ​ചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല . . . സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ തീക്ഷ്‌ണത അതിനെ നിവർത്തി​ക്കും.” (യെശയ്യാ​വു 9:6, 7) യേശു​വി​ന്റെ കീഴി​ലുള്ള ആ ഗവൺമെ​ന്റി​നെ കുറിച്ച്‌ ബൈബിൾ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “അതു ഈ രാജത്വ​ങ്ങളെ” അഥവാ മാനുഷ ഗവൺമെ​ന്റു​കളെ “ഒക്കെയും തകർത്തു നശിപ്പി”ക്കും.—ദാനീ​യേൽ 2:44.

ഈ ലോക ഗവൺമെന്റ്‌ യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്തും, എന്നാൽ അത്‌ ആണവ നിഷ്‌ക്രി​യീ​ക​ര​ണ​ത്തി​ലൂ​ടെ​യോ ആശ്രയ​യോ​ഗ്യ​മ​ല്ലാത്ത ആയുധ നിരോ​ധന ഉടമ്പടി​ക​ളി​ലൂ​ടെ​യോ അയിരി​ക്കില്ല. സങ്കീർത്തനം 46:9 ഇങ്ങനെ മുൻകൂ​ട്ടി പറയുന്നു: “[യഹോ​വ​യാം ദൈവം] ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു; അവൻ വില്ലൊ​ടി​ച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടു​ക​ള​യു​ന്നു.” ഭാഗി​ക​മായ നടപടി​കൾ പൂർണ​മായ പ്രയോ​ജനം കൈവ​രു​ത്തു​ക​യില്ല. ക്രിസ്‌തു​വി​ന്റെ കീഴി​ലുള്ള ദൈവ​രാ​ജ്യം അണ്വാ​യു​ധ​ങ്ങ​ളു​ടെ എണ്ണം വെട്ടി​ച്ചു​രു​ക്കു​ന്ന​തി​ലു​മ​ധി​കം ചെയ്യും—അത്‌ അവയെ​യും മറ്റെല്ലാ യുദ്ധോ​പ​ക​ര​ണ​ങ്ങ​ളെ​യും അപ്പാടെ നീക്കം ചെയ്യും.

വൻ ശക്തിക​ളും വഞ്ചക രാഷ്‌ട്ര​ങ്ങ​ളും ഭീകര പ്രവർത്ത​ക​രും ഇല്ലാത്ത​തു​കൊണ്ട്‌ ആണവ ഭീഷണി ഉണ്ടായി​രി​ക്കു​ക​യില്ല. യഥാർഥ സമാധാ​നം എങ്ങും കളിയാ​ടും: “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.” ഈ നിശ്വസ്‌ത മൊഴി​കൾ, നുണ പറയാൻ കഴിയാ​ത്ത​വ​നായ ദൈവ​ത്തി​ന്റേ​താണ്‌.—മീഖാ 4:4; തീത്തോസ്‌ 1:2.

സങ്കീർത്ത​നം 4:8 പറയു​ന്ന​തു​പോ​ലെ യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും യഹോ​വ​യാം ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു​ള്ളിൽ മാത്രമേ കാണാൻ സാധി​ക്കു​ക​യു​ള്ളൂ: “ഞാൻ സമാധാ​ന​ത്തോ​ടെ കിടന്നു​റ​ങ്ങും; നീയല്ലോ യഹോവേ [“യഹോവേ, നീ മാത്ര​മാ​ണ​ല്ലോ,” NW], എന്നെ നിർഭയം [“സുരക്ഷി​ത​മാ​യി,” NW] വസിക്കു​മാ​റാ​ക്കു​ന്നതു.” യഹോ​വ​യു​ടെ രാജ്യം മുഖാ​ന്ത​ര​മ​ല്ലാ​തെ​യുള്ള ‘സമാധാ​ന​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും’ വാഗ്‌ദാ​നങ്ങൾ വ്യാജ​മാ​ണെന്ന്‌ മാനവ ചരിത്രം വേദനാ​ജ​ന​ക​മായ വിധത്തിൽ തെളി​യി​ച്ചി​രി​ക്കു​ന്നു.—1 തെസ്സ​ലൊ​നീ​ക്യർ 5:3 താരത​മ്യം ചെയ്യുക.

“ശാന്തത​യും സുരക്ഷി​ത​ത്വ​വും”

മനുഷ്യ​ന്റെ യുദ്ധോ​ത്സു​ക​ത​യ്‌ക്ക്‌ എന്തു സംഭവി​ക്കും? “ഭൂവാ​സി​കൾ നീതിയെ പഠിക്കും.” (യെശയ്യാ​വു 26:9) അത്തരം നീതി​പ്ര​ബോ​ധ​നങ്ങൾ മനുഷ്യ​രു​ടെ സ്വഭാ​വ​ത്തി​ന്മേ​ലും ലോകാ​വ​സ്ഥ​ക​ളു​ടെ മേലും ഗണ്യമായ പ്രഭാവം ചെലു​ത്തും: “യഥാർഥ നീതി​യു​ടെ പ്രവൃത്തി സമാധാ​നം ആയിരി​ക്കും; യഥാർഥ നീതി​യു​ടെ ഫലം അനിശ്ചി​ത​കാ​ല​ത്തേ​ക്കുള്ള ശാന്തത​യും സുരക്ഷി​ത​ത്വ​വും ആയിരി​ക്കും.” (യെശയ്യാ​വു 32:17, NW) അക്രമ പ്രവണ​ത​യും ക്രൂര വാസന​ക​ളും മാറി തത്‌സ്ഥാ​നത്ത്‌ അയൽക്കാ​ര​നോ​ടുള്ള സ്‌നേ​ഹ​വും പൊതു​ന​ന്മ​യി​ലുള്ള താത്‌പ​ര്യ​വും വരും. ഭൂവാ​സി​കൾ “തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.”—യെശയ്യാ​വു 2:4.

മൃഗീയ വാസന​ക​ളുള്ള ആളുകൾക്ക്‌ മാറ്റം വരു​മെന്ന്‌ പ്രാവ​ച​നിക ഭാഷയിൽ യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. “ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി”രിക്കുന്ന ഒരു കാലത്തെ കുറിച്ച്‌ അവൻ പറഞ്ഞു. അതിന്റെ ഫലമായി, “ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറി​യ​കു​ട്ടി അവയെ നടത്തും. . . . എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.”—യെശയ്യാ​വു 11:6-9.

ഈ ദിവ്യ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ജീവി​തത്തെ സംബന്ധി​ച്ചു ശുഭാ​പ്‌തി വിശ്വാ​സം പകർന്നി​രി​ക്കു​ന്നു. ഭാവിയെ കുറിച്ചു ചിന്തി​ക്കു​മ്പോൾ ഞങ്ങളുടെ കൺമു​മ്പിൽ തെളി​യു​ന്നത്‌ അണ്വാ​യു​ധ​ങ്ങ​ളാൽ തകർത്തു തരിപ്പ​ണ​മാ​ക്ക​പ്പെട്ട ഒരു ഭൂമിയല്ല. പകരം “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും” എന്ന ബൈബിൾ വാഗ്‌ദാ​ന​ത്തി​ന്റെ നിവൃ​ത്തി​യാണ്‌. (സങ്കീർത്തനം 37:29) അത്തരം വിശ്വാ​സത്തെ ചിലർ ബുദ്ധി​ശൂ​ന്യ​ത​യെ​ന്നും അയഥാർഥം എന്നും വിശേ​ഷി​പ്പി​ച്ചേ​ക്കാം. എന്നാൽ വാസ്‌ത​വ​ത്തിൽ ബുദ്ധി​ശൂ​ന്യർ ആരാണ്‌? ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്ന​വ​രോ രാഷ്‌ട്രീ​യ​ക്കാ​രു​ടെ പൊള്ള​യായ വാഗ്‌ദാ​നങ്ങൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കു​ന്ന​വ​രോ? യഥാർഥ സമാധാന സ്‌നേ​ഹി​കൾക്ക്‌ ഉത്തരം വ്യക്തമാണ്‌.a

[അടിക്കു​റി​പ്പു​കൾ]

a ബൈബിളിൾ നൽകുന്ന പ്രത്യാശ സ്വീക​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​ലൂ​ടെ ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കളെ സഹായി​ച്ചി​ട്ടുണ്ട്‌. അവരിൽ ആരെങ്കി​ലും നിങ്ങളെ സന്ദർശി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഈ മാസി​ക​യു​ടെ പ്രസാ​ധ​ക​രു​മാ​യി ബന്ധപ്പെ​ടു​ക​യോ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക രാജ്യ​ഹാൾ സന്ദർശി​ക്കു​ക​യോ ചെയ്യുക.

[11-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.”—യെശയ്യാ​വു 2:4

[9-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ പുതിയ ലോക​ത്തിൽ കുടും​ബങ്ങൾ ‘നിർഭയം വസിക്കും.’ എല്ലാ തരത്തി​ലുള്ള യുദ്ധോ​പ​ക​ര​ണ​ങ്ങ​ളും നീക്കം ചെയ്യ​പ്പെ​ട്ടി​രി​ക്കും

[10-ാം പേജിലെ ചിത്രം]

ആളുകൾ ദൈവ​വ​ച​ന​മായ ബൈബിൾ പഠിക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യവെ അവരിലെ യുദ്ധോ​ത്സു​കത നീക്കം ചെയ്യ​പ്പെ​ടും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക