പുകവലി വിരുദ്ധ പോസ്റ്ററിന് ഉണരുക! പ്രചോദനമേകുന്നു
ഇറ്റലിയിലെ ഉണരുക! ലേഖകൻ
വടക്കേ ഇറ്റലിയിലെ മോർട്ടാറാ നഗരത്തിൽ ഇറ്റാലിയൻ കാൻസർവിരുദ്ധ സഖ്യവും പ്രാദേശിക വർത്തമാനപത്രവും ചേർന്ന് അടുത്തയിടെ ഹൈസ്കൂൾ വിദ്യാർഥികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചു, ഒരു പുകവലി വിരുദ്ധ പോസ്റ്റർ രൂപകൽപ്പന ചെയ്യുക. യഹോവയുടെ സാക്ഷികളിൽ ഒരുവളായ 14 വയസ്സുകാരി സിമോണാ, പുകയിലയുടെ അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി ഉണരുക!-യുടെ വിവിധ ലക്കങ്ങൾ, വിശേഷിച്ചും 1990 സെപ്റ്റംബർ 8, 1995 മേയ് 22 എന്നിവ, പരിശോധിച്ചു. സിമോണാ എഴുതുന്നു: “ഗവേഷണം ചെയ്തപ്പോൾ ഈ ലക്കങ്ങളിലെ മുഖചിത്രങ്ങൾ എന്നിൽ വളരെ മതിപ്പുളവാക്കി. ഉണരുക!-യിൽ കണ്ടതുപോലെ വായിൽ സിഗരറ്റ് ഉള്ള ഒരു തലയോട്ടി ഞാൻ വരച്ചു. കവർപേജിലെ തലക്കെട്ട് പരസ്യവാചകത്തിനുള്ള ആശയം പ്രദാനം ചെയ്തു.” “പുകവലി—ലക്ഷങ്ങൾ ഉണ്ടാക്കാൻ അത് ലക്ഷങ്ങളെ കൊല്ലുന്നു” എന്നായിരുന്നു അവളുടെ പരസ്യവാചകം. മത്സരത്തിന് എത്തിയ 250 പോസ്റ്ററുകളിൽ ഒന്നായിരുന്നു അവളുടേത്.
മത്സരത്തിൽ പങ്കെടുത്ത മറ്റു പല വിദ്യാർഥികളെക്കാളും പ്രായം കുറവായിരുന്നെങ്കിലും സിമോണായായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സമ്മാനത്തിനു പുറമേ 300 ഡോളറിന്റെ സ്കോളർഷിപ്പും അവൾക്കു ലഭിച്ചു. തനിക്ക് ആശയം പ്രദാനം ചെയ്ത ഉണരുക!-യുടെ ഫലപ്രദമായ കവർപേജുകൾക്കായി കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സിമോണാ വാച്ച്ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിന് ഒരു കത്തെഴുതി. ഉണരുക!-യുടെ കവർപേജുകൾ കാരണം മാത്രമല്ല അവൾ അതു വായിക്കാൻ ഇഷ്ടപ്പെടുന്നത്, പിന്നെയോ ആരോഗ്യം, സമകാലിക സംഭവങ്ങൾ, യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ചുള്ള കാലോചിതവും പ്രായോഗികവുമായ അതിന്റെ ലേഖനങ്ങൾ നിമിത്തം കൂടെയാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ കത്ത് അവസാനിപ്പിക്കുന്നു: “PS: ഇതുപോലെ നല്ല ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുക!”
ക്രിസ്ത്യാനികളെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ താഴെ കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുകയോ ചെയ്യുക.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി എനിക്ക്
□ സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാൻ എനിക്കു താത്പര്യമുണ്ട്. എന്റെ വിലാസം: