നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച് ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ഈജിപ്തിലായിരിക്കെ തങ്ങൾ കഴിച്ച ഏതെല്ലാം ആഹാരസാധനങ്ങളെ കുറിച്ചാണു മരുഭൂമിയിൽ വെച്ച് ഇസ്രായേല്യർ കൊതിയോടെ ഓർത്തത്? (സംഖ്യാപുസ്തകം 11:5)
2. മനോഹരമായി ചമഞ്ഞിരുന്നെങ്കിലും വയലിലെ താമരകൾക്ക് എന്തുചെയ്യേണ്ടിയിരുന്നില്ല എന്നാണ് യേശു തന്റെ ശിഷ്യന്മാരെ ഓർമിപ്പിച്ചത്? (ലൂക്കൊസ് 12:27)
3. മോശൈക ന്യായപ്രമാണപ്രകാരം വിധവയോ ഉപേക്ഷിക്കപ്പട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനശപഥവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കുമ്പോൾ, ഭർത്താവുള്ള ഒരു സ്ത്രീ ചെയ്യുന്ന ഏതു നേർച്ചയും പരിവർജ്ജനശപഥവും സംബന്ധിച്ച് അവളുടെ ഭർത്താവിന് എന്തു ചെയ്യാൻ കഴിയുമായിരുന്നു? (സംഖ്യാപുസ്തകം 30:13)
4. ബൈബിൾ കാലങ്ങളിൽ, പരസ്പരം പ്രിയമോ ആദരവോ പ്രകടിപ്പിക്കുന്നതിന് ആളുകൾ എന്താണു ചെയ്തിരുന്നത്? (1 ശമൂവേൽ 20:41, 42)
5. രണ്ടാമത്തെ കൽപ്പന എന്തിനെയാണു വിലക്കിയത്? (പുറപ്പാടു 20:4, 5)
6. ഇസ്രായേല്യർക്കു പത്തു കൽപ്പനകൾ ലഭിച്ചത് എങ്ങനെയാണ്? ഏതു സാഹചര്യത്തിൻ കീഴിൽ? (ആവർത്തനപുസ്തകം 10:4)
7. ഒർന്നാന്റെ കളം വിലയ്ക്കു വാങ്ങിയത് ആരായിരുന്നു, പിന്നീട്, ആ സ്ഥലത്ത് എന്താണു പണിതുയർത്തിയത്? (1 ദിനവൃത്താന്തം 21:24; 2 ദിനവൃത്താന്തം 3:1)
8. ഉന്നത അധികാരമുള്ള എത്ര കാര്യക്കാരന്മാർ ശലോമോന് ഉണ്ടായിരുന്നു, അവരുടെ ജോലി എന്തായിരുന്നു? (1 രാജാക്കന്മാർ 4:7)
9. “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾ”വിൻ എന്നു പത്രൊസ് നമ്മെ ബുദ്ധിയുപദേശിക്കുന്നത് എന്തുകൊണ്ട്? (1 പത്രൊസ് 5:5)
10. പുനരുത്ഥാന പ്രത്യാശയെ നിരാകരിച്ചുകൊണ്ട് അഥേനയിലെ ചന്തസ്ഥലത്തു വെച്ചു പൗലൊസിനോടു വാദിച്ചത് ആർ? (പ്രവൃത്തികൾ 17:18)
11. ഒരു കാര്യം സംബന്ധിച്ച യഹോവയുടെ ഹിതം അറിയുന്നതിന്, മഹാപുരോഹിതൻ തന്നെ ഏൽപ്പിച്ചിരുന്ന ഏതു വസ്തുക്കളാണ് ഉപയോഗപ്പെടുത്തിയിരുന്നത്? (പുറപ്പാടു 28:30)
12. ഏതു പ്രവാചകനാണു യഹോവയുടെ സ്വർഗീയ രഥത്തെ കുറിച്ചുള്ള ദർശനം ലഭിച്ചത്?
13. ഹാമാനെയും അവന്റെ പിതാവായ ഹമ്മെദാഥയെയും കുറിച്ചുള്ള ഏതു പരാമർശമാണ് അവർ അമാലേക്യ വംശത്തിൽ പെട്ടവരാണെന്നും യഹൂദന്മാരുടെ പരമ്പരാഗത ശത്രുക്കളാണ് എന്നും ഉള്ളതിന്റെ സൂചന തരുന്നത്? (എസ്ഥേർ 3:1; 8:3)
14. 3.67 ലിറ്ററിന് അല്ലെങ്കിൽ ഏകദേശം ഒരു ഗ്യാലന് (യുഎസ്) സമമായ പുരാതന ദ്രാവക അളവ് ഏതാണ്? (പുറപ്പാടു 29:40)
15. മോശൈക ന്യായപ്രമാണത്തിൻ കീഴിൽ, ഭക്ഷ്യയോഗ്യമായി കരുതപ്പെടണമെങ്കിൽ ഒരു മൃഗത്തിന് എന്തെല്ലാം സവിശേഷതകൾ ഉണ്ടായിരിക്കണമായിരുന്നു? (ലേവ്യപുസ്തകം 11:3)
16. ശലോമോൻ തന്റെ സിംഹാസനം തീർത്തത് എന്തിൽനിന്നാണ്? (1 രാജാക്കന്മാർ 10:18)
17. ശമര്യസ്ത്രീയുമായി കിണറ്റിങ്കരയിൽ വെച്ചു നടത്തിയ സംഭാഷണത്തിന് യേശു എങ്ങനെയാണു തുടക്കമിട്ടത്? (യോഹന്നാൻ 4:7)
18. കയീൻ ഹാബെലിനെ എവിടെ വെച്ചാണു കൊന്നത്? (ഉല്പത്തി 4:8)
19. ബൈബിളിൽ കൃത്യമായി പേർ പറഞ്ഞിരിക്കുന്ന ആദ്യത്തെ പക്ഷിയേതാണ്? (ഉല്പത്തി 8:7)
ക്വിസിനുള്ള ഉത്തരങ്ങൾ
1. മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി
2. അധ്വാനിക്കുകയോ നൂൽക്കുകയോ ചെയ്യേണ്ടിയിരുന്നില്ല
3. അയാൾക്ക് അതു ദുർബലപ്പെടുത്താൻ കഴിയുമായിരുന്നു
4. അവർ പരസ്പരം ചുംബിക്കുമായിരുന്നു
5. വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതും അവയെ ആരാധിക്കുന്നതും
6. സീനായി പർവതത്തിൽ വെച്ച് യഹോവ “തീയുടെ നടുവിൽനിന്നു” അരുളിച്ചെയ്തപ്പോൾ അവ വാമൊഴിയായി നൽകപ്പെട്ടു
7. ദാവീദ് രാജാവ്; ആലയം
8. പന്ത്രണ്ട്; ഊഴം അനുസരിച്ച് ഓരോരുത്തരും ഓരോ മാസം ശലോമോന്റെ ഗൃഹത്തിനു ഭോജനപദാർഥങ്ങളും മറ്റും എത്തിച്ചു കൊടുത്തിരുന്നു
9. “ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ [“അനർഹ ദയ”, NW] നല്കുന്നു”
10. “എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനി”കൾ
11. ഊറീമും തുമ്മീമും
12. യെഹെസ്കേലിന് (യെഹെസ്കേൽ, ഒന്നാം അധ്യായം)
13. ആഗാഗ്യൻ
14. ഹീൻ
15. അത് അയവിറക്കുന്നതായിരിക്കണം. മാത്രമല്ല, അതിന്റെ കുളമ്പു പിളർന്നിരിക്കുന്നതോ രണ്ടായി പിരിഞ്ഞിരിക്കുന്നതോ ആയിരിക്കണം
16. ദന്തം. അതു തങ്കം കൊണ്ടു പൊതിഞ്ഞിരുന്നു
17. കുടിക്കാൻ വെള്ളം ചോദിച്ചു കൊണ്ട്
18. വയലിൽ വെച്ച്
19. മലങ്കാക്ക