ഒരു കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടൽ
ബ്രിട്ടനിൽ നിന്നുള്ള ഒരു മാതാവ്, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയോടുള്ള വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ഇങ്ങനെ എഴുതി: “ഞങ്ങളുടെ കുടുംബത്തിന് ഈ ലഘുപത്രിക തീർച്ചയായും തക്ക സമയത്തുള്ള ആഹാരമാണ്.” എന്നിട്ട് അവർ ഇപ്രകാരം വിശദീകരിച്ചു:
“ലഘുപത്രികയിൽ വിവരിച്ചിരിക്കുന്ന അനുഭവങ്ങൾ ഞങ്ങളുടേതിനു സമാനമായിരുന്നു. മറ്റുള്ളവർക്കും ഞങ്ങളുടേതു പോലെ തന്നെയുള്ള വികാരങ്ങൾ ഉണ്ടായിരുന്നു എന്നും ഇപ്പോഴും ഉണ്ട് എന്നും അറിയുന്നതു വളരെയേറെ സാന്ത്വനദായകമായി.
“ഗർഭമലസൽ ഒരു തരത്തിലുള്ള മരണമാണെന്നും അതു കഠിന ദുഃഖത്തിന് ഇടയാക്കുന്നുവെന്നുമുള്ള വസ്തുതയെ അംഗീകരിച്ച ആ ഭാഗം ഞാൻ പ്രത്യേകം വിലമതിച്ചു. കുഞ്ഞ് ഗർഭാശയത്തിനു വെളിയിൽ വന്നിട്ടില്ലാത്തതിനാലും തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയായി തീർന്നിട്ടില്ലാത്തതിനാലും, അനേകർക്കും ഇതിന്റെ വേദന മനസ്സിലാകില്ല.
“എന്റെ ഗർഭമലസൽ സാധാരണരീതിയിലുള്ളത് ആയിരുന്നില്ല . . . രണ്ടുതവണയും കൃത്രിമമായി പ്രസവവേദന ഉണ്ടാക്കേണ്ടതായി വന്നു. ഞാൻ പ്രസവിച്ചതാകട്ടെ, ചാപിള്ളയേയും. (ലഘുപത്രികയുടെ 10-ാം പേജിൽ കൊടുത്തിരിക്കുന്ന) വെറോനിക്കായുടെ വാക്കുകൾ ഞാനും ആവർത്തിക്കട്ടെ. അവർ ഇങ്ങനെ പറഞ്ഞു: ‘ഒരു മരിച്ചശിശുവിനു ജന്മം നൽകുകയെന്നത് ഒരമ്മയെ സംബന്ധിച്ചിടത്തോളം ഭയാനകമായ കാര്യമാണ്.’”
ഏറെ വിലമതിക്കപ്പെട്ടിട്ടുള്ള, 32-പേജുള്ള ഈ ലഘുപത്രിക വായിക്കുന്നത് ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങൾക്കു പരിചയമുള്ള ആർക്കെങ്കിലുമോ സാന്ത്വനദായകമായിരുന്നേക്കാം. ഇതോടൊപ്പം ഉള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്.
□ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ ഒരു പ്രതി അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: