നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടുത്താൻ അതിനു കഴിയും
പന്ത്രണ്ടിനും ഇരുപത്തിരണ്ടിനും ഇടയ്ക്കു പ്രായമുള്ള നാലു മക്കളുടെ അമ്മയായ ഒരു സ്ത്രീ ഇങ്ങനെ എഴുതി: “ഈ പുസ്തകത്തിന്റെ സഹായത്തോടെ കുടുംബ ജീവിതത്തിന് ഒരു പുതിയ തുടക്കമിടാൻ ആഗ്രഹിക്കുന്ന പല കുടുംബങ്ങളും കാണുമെന്ന് എനിക്ക് അറിയാം.” കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ചു പരാമർശിക്കുകയായിരുന്നു അവർ.
ന്യൂസിലൻഡുകാരിയായ 49 വയസ്സുള്ള ആ അമ്മ പുസ്തകത്തെ കുറിച്ച് ഇങ്ങനെയും പറഞ്ഞു: “കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസ്സിലാക്കി വളരെ ഗ്രാഹ്യത്തോടു കൂടെയാണ് അതു തയ്യാറാക്കിയിരിക്കുന്നത്.”
കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം കുടുംബത്തിലുള്ള എല്ലാവർക്കും—ഭർത്താക്കന്മാർക്കും ഭാര്യമാർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും—ഒരുപോലെ പ്രയോജനം ചെയ്യും. “വിജയപ്രദമായ വിവാഹത്തിനുവേണ്ടി ഒരുങ്ങൽ,” “നിങ്ങൾക്കെങ്ങനെ വീട്ടുകാര്യങ്ങൾ നോക്കിനടത്താനാവും?,” “കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവും,” “ഒരുമിച്ചു വൃദ്ധരാകൽ” എന്നിവ ആ പുസ്തകത്തിലെ പ്രബോധനാത്മകമായ ഏതാനും അധ്യായങ്ങളാണ്.
ഈ പുസ്തകത്തിന്റെ ഒരു പ്രതി വേണമെന്നുണ്ടെങ്കിൽ ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുക. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്ന വിധത്തിൽ അതു സന്തുഷ്ടമാക്കി തീർക്കാൻ വേണ്ട കൃത്യമായ നിർദേശങ്ങൾ നിങ്ങൾക്കു ലഭിക്കും.
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: