വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 2/22 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പ്രൂഫ്‌ വായന​യി​ലെ പിശകു​കൾ
  • റോളർ സ്‌കേറ്റർ ഉപയോ​ഗി​ക്കുന്ന പൊലീസ്‌
  • മത്സ്യ വടക്കു​നോ​ക്കി യന്ത്രം
  • ഫുട്‌ബോൾ അക്രമം
  • നിങ്ങളു​ടെ കൈക​ളും ആരോ​ഗ്യ​വും
  • പുതിയ രക്ഷ വൈറ​സു​കൾ
  • അളക്കപ്പെട്ട ആദ്യത്തെ ‘സൂര്യ​കു​ലു​ക്കം’
  • ശിശു​ജ​നനം—കൂടുതൽ ജോലി!
  • ടിവി-യും അപകട​ങ്ങ​ളും
  • കുട്ടി​ക​ളും കഫീനും
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2007 വീക്ഷാഗോപുരം
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1998
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1989
കൂടുതൽ കാണുക
ഉണരുക!—1999
g99 2/22 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ബൈബിൾ പ്രൂഫ്‌ വായന​യി​ലെ പിശകു​കൾ

“17-ഉം 18-ഉം നൂറ്റാ​ണ്ടു​ക​ളിൽ, ബൈബി​ളി​ന്റെ അച്ചടി​യിൽ തെറ്റുകൾ കടന്നു​കൂ​ടുക ഏറെക്കു​റെ സാധാ​ര​ണ​മാ​യി​രു​ന്നു,” എന്ന്‌ ബൈബിൾ റിവ്യൂ മാസിക പറയുന്നു. “എന്നാൽ അത്തരം പിശകു​കൾ കണ്ണടച്ചു​വി​ട്ടു എന്ന്‌ അതിന്‌ അർഥമില്ല.” ഉദാഹ​ര​ണ​ത്തിന്‌, ചാൾസ്‌ ഒന്നാമന്റെ വാഴ്‌ച​ക്കാ​ലത്ത്‌ ആയിരു​ന്നു ‘വിഡ്‌ഢി ബൈബിൾ’ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടത്‌. ആ ബൈബി​ളി​ന്റെ അച്ചടി​ക്കാർ സങ്കീർത്തനം 14-ൽ അറിയാ​തെ ഒരു വാക്ക്‌ മാറ്റു​ക​യു​ണ്ടാ​യി. അതിൽ ഒന്നാം വാക്യം ഇങ്ങനെ വായി​ക്കു​ന്നു: “ദൈവം ഉണ്ട്‌ എന്നു മൂഢൻ തന്റെ ഹൃദയ​ത്തിൽ പറയുന്നു.” ഈ പിശകിന്‌ 3,000 പൗണ്ട്‌ പിഴ അടയ്‌ക്കേ​ണ്ടി​വന്നു. ‘മായം ചേർത്ത ബൈബിൾ’ എന്നറി​യ​പ്പെട്ട ബൈബി​ളിൽ ഒരു വാക്ക്‌ വിട്ടു​ക​ള​ഞ്ഞ​തിന്‌ 1631-ൽ ബാർക്കർ ആൻഡ്‌ ലൂക്കാസ്‌ കമ്പനി പിഴയാ​യി 300 പൗണ്ട്‌ അടയ്‌ക്കേ​ണ്ടി​വന്നു. അതോടെ ആ കമ്പനി പാപ്പരാ​യി​ത്തീർന്നു. ആ ഭാഷാ​ന്ത​ര​ത്തിൽ ഇങ്ങനെ വായി​ക്കു​ന്നു: “നിങ്ങൾ വ്യഭി​ചാ​രം ചെയ്യണം.” ഇതി​നോ​ടു സമാന​മാ​യി​രു​ന്നു 1716-ലെ ‘പാപം ചെയ്യൂ ബൈബി’ളും. താൻ സുഖ​പ്പെ​ടു​ത്തിയ മനുഷ്യ​നോ​ടുള്ള “മേലാൽ പാപം ചെയ്യരുത്‌” (sin no more) എന്ന യേശു​വി​ന്റെ വാക്കുകൾ ആ ബൈബി​ളിൽ “പാപം ചെയ്‌തു കൊണ്ടി​രി​ക്കൂ” (sin on more) എന്നാണ്‌ അച്ചടി​ച്ചി​രി​ക്കു​ന്നത്‌. 1717-ൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ‘വിനാ​ഗി​രി ബൈബി’ളും ശ്രദ്ധ അർഹി​ക്കു​ന്നു. അതിൽ ലൂക്കൊസ്‌ 20-ാം അധ്യാ​യ​ത്തി​ന്റെ ശീർഷകം “മുന്തി​രി​ത്തോ​ട്ടത്തെ (Vineyard) കുറി​ച്ചുള്ള ഉപമ” എന്നതിനു പകരം “വിനാ​ഗി​രി​യെ (Vinegar) കുറി​ച്ചുള്ള ഉപമ” എന്നാണു പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.

റോളർ സ്‌കേറ്റർ ഉപയോ​ഗി​ക്കുന്ന പൊലീസ്‌

തങ്ങളുടെ അയൽക്കാ​രു​മാ​യി കൂടുതൽ സമ്പർക്ക​ത്തിൽ വരാനുള്ള ഉദ്യമ​ത്തിൽ, വടക്കേ അമേരി​ക്ക​യി​ലുള്ള ചില പൊലീസ്‌ ഓഫീ​സർമാർ റോളർ സ്‌കേറ്റർ ഉപയോ​ഗി​ക്കു​ന്നു. കാൽന​ട​യാ​യും കുതി​ര​പ്പു​റ​ത്തും സൈക്കി​ളി​ലും റോന്തു ചുറ്റുന്ന രീതി​യും കൂടുതൽ സാധാ​രണം ആകുക​യാ​ണെന്ന്‌ ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ചിക്കാ​ഗോ, മിയാമി, മോൺട്രി​യോൾ തുടങ്ങിയ വൻ നഗരങ്ങ​ളി​ലാണ്‌ പൊലീസ്‌ സ്‌കേ​റ്റിങ്‌ രീതി പ്രയോ​ഗ​ത്തിൽ വരുത്തി​യി​രി​ക്കു​ന്നത്‌. ഇതിന്റെ ഉപജ്ഞാ​താ​ക്ക​ളിൽ ഒരാളായ, ഫോർട്ട്‌ ലോഡർഡെ​യിൽ പൊലീസ്‌ സേനയി​ലെ സാർജ​ന്റായ, ബിൽ ജോൺസ്റ്റൺ പറയുന്നു: “ഇത്‌ തുടക്കം മുതലേ സ്വാഗതം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ രീതി നിമിത്തം നിങ്ങൾ കൂടുതൽ പൊതു​ജന തത്‌പ​ര​രും, സമീപി​ക്കാ​വു​ന്ന​വ​രും ആകുക​യാണ്‌.” “സ്‌കേ​റ്റിങ്‌ രീതി ഒരു നേട്ടമാണ്‌—ഉദാഹ​ര​ണ​ത്തിന്‌, പാർക്കിങ്‌ സ്ഥലത്തു വിഹരി​ക്കുന്ന കള്ളന്മാർക്ക്‌ അത്‌ ഒരടി​യാണ്‌.”

മത്സ്യ വടക്കു​നോ​ക്കി യന്ത്രം

റെയിൻബോ ട്രൗട്ട്‌ മത്സ്യം ദിശ കണ്ടെത്തു​ന്നത്‌ എങ്ങനെ​യാണ്‌? “അവയുടെ മൂക്കിൽ ഒരു കാന്തിക വടക്കു​നോ​ക്കി യന്ത്രം” ഉള്ളതായി ന്യൂസി​ലൻഡി​ലെ ജീവശാ​സ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഭൗമ കാന്തിക മണ്ഡല​ത്തോ​ടുള്ള ബന്ധത്തിൽ കിഴ​ക്കോ​ട്ടു സഞ്ചരി​ക്കാൻ നിരവധി പക്ഷികൾക്കും ഉരഗങ്ങൾക്കും ചില സസ്‌ത​നി​കൾക്കും സാധി​ക്കും. എന്നിരു​ന്നാ​ലും ഉത്തര ദിശാ സൂചക കോശ​ങ്ങളെ, മാഗ്ന​റ്റൈറ്റ്‌ എന്ന കാന്തിക ധാതു ഉള്ള കോശ​ങ്ങളെ, ശാസ്‌ത്രജ്ഞർ അവയിൽ ഒരിക്ക​ലും തിരി​ച്ച​റി​ഞ്ഞി​രു​ന്നില്ല. ട്രൗട്ട്‌ മത്സ്യത്തി​ന്റെ മുഖത്ത്‌, ഒരു കാന്തിക മേഖല​യ്‌ക്ക്‌ അഭിമു​ഖ​മാ​യി വരു​മ്പോൾ വിധ്രൂ​വീ​ക​രണം നടക്കുന്ന ഒരു ഫൈബർ നാഡി ഉള്ളതായി ഓക്ക്‌ലാന്റ്‌ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഈ നാഡീ പരി​ശോ​ധന മത്സ്യത്തി​ന്റെ മൂക്കി​ലാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാ​രെ കൊ​ണ്ടെ​ത്തി​ച്ചത്‌. അവിടെ മാഗ്ന​റ്റൈറ്റ്‌ അടങ്ങിയ നാഡീ കോശങ്ങൾ അവർ കണ്ടെത്തി.

ഫുട്‌ബോൾ അക്രമം

കഴിഞ്ഞ വർഷത്തെ ലോക​കപ്പ്‌ ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുത്ത ടീമു​കൾക്കി​ട​യി​ലെ കടുത്ത പക മിക്ക​പ്പോ​ഴും ആഘോ​ഷ​ങ്ങൾക്കി​ട​യി​ലെ അക്രമ​ങ്ങൾക്കു തിരി​കൊ​ളു​ത്തി. മെക്‌സി​ക്കോ​യിൽ, മെക്‌സി​ക്കൻ ടീമിന്റെ ആരാധ​കരെ നിയ​ന്ത്രി​ക്കാ​നാ​യി 1,500 പൊലീ​സു​കാ​രെ നിയോ​ഗി​ക്കു​ക​യു​ണ്ടാ​യി. 200-ലേറെ പേരെ പൊലീസ്‌ തടഞ്ഞു​വെ​ച്ച​താ​യി മെക്‌സി​ക്കോ​യി​ലെ വർത്തമാ​ന​പ്പ​ത്ര​മായ എൽ യൂണി​വേ​ഴ്‌സാൽ റിപ്പോർട്ടു ചെയ്യുന്നു. അക്രമ​ത്തി​നി​ട​യിൽ ആരോ എറിഞ്ഞ ഒരു പടക്കം ചെന്നു​വീ​ണത്‌ ഒരു യുവ ആരാധ​കന്റെ മുഖത്താ​യി​രു​ന്നു, ആ യുവാ​വി​ന്റെ തലയോ​ട്ടി​യു​ടെ ഒരു ഭാഗം തകർന്നു​പോ​യി. അർജന്റീ​ന​യി​ലും ബെൽജി​യ​ത്തി​ലും ബ്രസീ​ലി​ലു​മൊ​ക്കെ ആഘോ​ഷങ്ങൾ അക്രമ​ത്തി​നു വഴിമാ​റു​ക​യും അത്‌ അപകട​ങ്ങ​ളി​ലും അറസ്റ്റു​ക​ളി​ലും കലാശി​ക്കു​ക​യും ചെയ്‌തു. ലോക​കപ്പ്‌ മത്സരങ്ങ​ളോ​ടുള്ള ബന്ധത്തിൽ ഫ്രാൻസിൽ ഏതാണ്ട്‌ 1,000 പേർ അറസ്റ്റു ചെയ്യ​പ്പെ​ടു​ക​യും 1,586 പേരെ രാജ്യത്തു വീണ്ടും പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ എന്നെ​ന്നേ​ക്കു​മാ​യി വിലക്കു​ക​യും ചെയ്‌തെന്ന്‌ മെക്‌സി​ക്കോ സിറ്റി​യി​ലെ വർത്തമാ​ന​പ്പ​ത്ര​മായ എക്‌സെൽസ്യോർ റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങളു​ടെ കൈക​ളും ആരോ​ഗ്യ​വും

“തുമ്മു​മ്പോൾ കൈ​കൊണ്ട്‌ വായ അടച്ചു​പി​ടി​ച്ചാൽ അല്ലെങ്കിൽ മൂക്കു ചീറ്റി​യാൽ കൈകൾ കഴുകി​യി​ട്ടേ ഫോൺ എടുക്കു​ക​യോ വാതിൽ പിടി​യിൽ പിടി​ക്കു​ക​യോ ചെയ്യാവൂ” എന്ന്‌ കാനഡ​യി​ലെ ദ മെഡിക്കൽ പോസ്റ്റ്‌ പ്രസ്‌താ​വി​ക്കു​ന്നു. യു.എസ്‌. രോഗ ബാധാ നിയന്ത്രണ വിദഗ്‌ധ​രു​ടെ​യും സാം​ക്ര​മി​ക​രോഗ വിജ്ഞാ​നി​ക​ളു​ടെ​യും സംഘത്തി​ന്റെ പ്രസ്‌താ​വ​നയെ ദ പോസ്റ്റ്‌ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി: “സാധാരണ 80% രോഗ​ങ്ങ​ളും പകരു​ന്നത്‌ വായു​വി​ലൂ​ടെ അല്ല, മറിച്ച്‌ നേരിട്ടു കൈക​ളി​ലൂ​ടെ​യും സ്‌പർശ​ന​ത്തി​ലൂ​ടെ​യും ആണ്‌.” “വിരലു​കൾക്കി​ട​യി​ലും നഖങ്ങൾക്ക​ടി​യി​ലും പ്രത്യേ​കം ശ്രദ്ധ കൊടുത്ത്‌ 10 മുതൽ 15 വരെ സെക്കൻഡ്‌” സോപ്പിട്ട്‌ കൂടെ​ക്കൂ​ടെ കൈകൾ തിരു​മ്മി​ക്ക​ഴു​കാൻ ടൊറാ​ന്റോ സർവക​ലാ​ശാ​ല​യി​ലെ ഡോ. ഒഡ്രി കാർലിൻസ്‌കി ശുപാർശ ചെയ്യുന്നു. അതിനു ശേഷം കൈകൾ ചൂടു വെള്ളത്തിൽ കഴുകാ​നും ടാപ്‌ അടയ്‌ക്കാൻ ഒരു പേപ്പർ ടൗവൽ ഉപയോ​ഗി​ക്കാ​നും അവർ നിർദേ​ശി​ക്കു​ന്നു. വേണ്ടത്ര സമയം കൈ കഴുകാൻ നിങ്ങൾക്കു കുട്ടി​കളെ എങ്ങനെ സഹായി​ക്കാ​നാ​കും? കൈ സോപ്പി​ട്ടു കഴുകു​മ്പോൾ, അവർ തങ്ങൾ മനപ്പാ​ഠ​മാ​ക്കി​യി​രി​ക്കുന്ന അക്ഷരമാല ഉരുവി​ടട്ടെ എന്ന്‌ ഡോ. കാർലിൻസ്‌കി നിർദേ​ശി​ക്കു​ന്നു.

പുതിയ രക്ഷ വൈറ​സു​കൾ

യൂറോപ്പിലെ രക്ഷ ദാതാ​ക്ക​ളു​ടെ രക്തത്തിൽ ഒരു പുതിയ വൈറ​സി​നെ കണ്ടെത്തി​യ​തി​നെ തുടർന്ന്‌, ഒരു “സ്ഥിര ശാസ്‌ത്ര നിരീക്ഷണ സംഘത്തെ” നിയമി​ക്കാൻ ഫ്രാൻസി​ലെ അധികാ​രി​കൾ തീരു​മാ​നി​ച്ച​താ​യി ഫ്രഞ്ച്‌ വർത്തമാ​ന​പ്പ​ത്ര​മായ ല മോൺട്‌ റിപ്പോർട്ടു ചെയ്യുന്നു. രക്തപ്പകർച്ച​യി​ലൂ​ടെ സംക്ര​മി​ക്കുന്ന വൈറസ്‌ (റ്റിറ്റിവി) എന്നറി​യ​പ്പെ​ടുന്ന ഈ സാം​ക്ര​മിക വൈറ​സി​നെ 1997-ൽ ജപ്പാനി​ലാണ്‌ ആദ്യമാ​യി കണ്ടെത്തി​യത്‌. അവിടെ 10 ശതമാനം രക്ഷ ദാതാ​ക്ക​ളും ഈ വൈറസ്‌ ഉള്ളവരാണ്‌. രോഗ ബാധയിൽ ഈ വൈറ​സി​നുള്ള പങ്കു കണ്ടെത്താൻ ഡോക്ടർമാർക്ക്‌ ഇതുവരെ സാധി​ച്ചി​ട്ടില്ല. എന്നാൽ ബ്രിട്ട​നിൽ വെച്ചു നടത്തിയ പഠനങ്ങൾ, അജ്ഞാത കാരണ​ങ്ങ​ളാൽ ഉണ്ടായ അതിക​ഠി​ന​മായ കരൾ രോഗ​ബാ​ധ​കൾക്ക്‌ ഇരയായ ഒരു കൂട്ടം രോഗി​ക​ളിൽ 25 ശതമാനം പേരി​ലും ആ വൈറസ്‌ ഉണ്ടായി​രു​ന്ന​താ​യി കണ്ടെത്തി. ഈ വൈറ​സി​നെ കണ്ടെത്താൻ നിലവാ​ര​മുള്ള യാതൊ​രു പരി​ശോ​ധ​ന​യും ഇപ്പോൾ നിലവി​ലില്ല എന്ന്‌ ല മോൺട്‌ പ്രസ്‌താ​വി​ക്കു​ന്നു.

അളക്കപ്പെട്ട ആദ്യത്തെ ‘സൂര്യ​കു​ലു​ക്കം’

‘യൂറോ​പ്യൻ ബഹിരാ​കാശ ഏജൻസി’യുടെ ബഹിരാ​കാശ വാഹന​മായ സോഹോ എടുത്ത ചിത്രങ്ങൾ അപഗ്ര​ഥിച്ച ഗവേഷ​ക​രായ സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌കോ സർവക​ലാ​ശാ​ല​യി​ലെ വാലന്റി​നാ ഷാർക്കോ​വ​യും കാലി​ഫോർണി​യ​യി​ലുള്ള സ്റ്റാൻഫോർഡ്‌ സർവക​ലാ​ശാ​ല​യി​ലെ അലക്‌സാ​ണ്ടർ കൊ​സൊ​വി​ച്ചെ​ഫും ആദ്യമാ​യി ഒരു ‘സൂര്യ​കു​ലു​ക്കം’ കണ്ടെത്തി​യി​രി​ക്കു​ന്നു. “ഒരു ചെറിയ ആളിക്കത്തൽ—സൂര്യ​പ്ര​ത​ല​ത്തി​നു മുകളിൽ നടന്ന ഹൈ​ഡ്ര​ജ​ന്റെ​യും ഹീലി​യ​ത്തി​ന്റെ​യും ഒരു സ്‌ഫോ​ടനം—1996 ജൂ​ലൈ​യിൽ കണ്ടെത്തിയ ശേഷമാണ്‌ ഈ കുലുക്കം ഉണ്ടായത്‌” എന്ന്‌ ലണ്ടനിലെ ദ ഡെയ്‌ലി ടെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. ഭൂകമ്പ​മാ​പി​നി​യിൽ 11.3 അളന്ന ഈ കുലുക്കം മൂന്നു കിലോ​മീ​റ്റർ ഉയരത്തി​ലുള്ള തരംഗ​ങ്ങൾക്കു കാരണ​മാ​കു​ക​യും ഒരു കല്ല്‌ കുളത്തിൽ ഇടു​മ്പോൾ ഉണ്ടാകു​ന്ന​തി​നോ​ടു സമാന​മായ ഓളങ്ങൾ സൃഷ്ടി​ക്കു​ക​യും ചെയ്‌തു. സ്‌ഫോ​ടന സ്ഥലത്തു​നിന്ന്‌ സൂര്യോ​പ​രി​ത​ല​ത്തി​നു കുറുകെ ഈ ഓളങ്ങൾ 1,20,000 കിലോ​മീ​റ്റർ വരെ ദൂരേക്കു സഞ്ചരിച്ചു. അതിനു മണിക്കൂ​റിൽ 4,00,000 കിലോ​മീ​റ്റർ വരെ വേഗം ഉണ്ടായി​രു​ന്നു. ഈ ‘സൂര്യ​കു​ലു​ക്കം,’ ഐക്യ​നാ​ടു​ക​ളിൽ 20 വർഷം ഉപയോ​ഗി​ക്കു​ന്നത്ര ഊർജ​വും ഭൂകമ്പ​മാ​പി​നി​യിൽ 8.3 അളക്കപ്പെട്ട 1906-ലെ സാൻഫ്രാൻസി​സ്‌കോ ഭൂമി കുലു​ക്ക​ത്തെ​ക്കാൾ 40,000 മടങ്ങ്‌ അധികം കമ്പന ശക്തിയും പുറത്തു​വി​ട്ടു.

ശിശു​ജ​നനം—കൂടുതൽ ജോലി!

“ഒരു കുട്ടി​യു​ടെ ജനനത്തെ തുടർന്നുള്ള ഭാരിച്ച ജോലി​കൾ നിരവധി യുവ ദമ്പതി​മാ​രും അത്രകണ്ടു മനസ്സി​ലാ​ക്കു​ന്നില്ല. ഇതു കുട്ടി​യു​ടെ ജനന​ശേഷം ഇണകളു​ടെ ഇടയിൽ വഴക്കിനു കാരണ​മാ​കു​ന്നു,” ജർമനി​യി​ലെ നാസ്യ​യൂ​ഷേ നോയി​യെ പ്രെസ്സെ എഴുതു​ന്നു. കുട്ടി​യു​ടെ ജനന​ശേഷം ഉണ്ടാകുന്ന അങ്ങേയറ്റം വലിയ മാറ്റങ്ങൾ നിമിത്തം യുവ മാതാക്കൾ മിക്ക​പ്പോ​ഴും അസംതൃ​പ്‌ത​രാ​ണെന്ന്‌ നെതർലൻഡ്‌സി​ലെ ഗ്രോ​ണി​ങ്ങൻ സർവക​ലാ​ശാ​ല​യിൽ നടത്തിയ ഒരു പഠനം വ്യക്തമാ​ക്കി. ഓരോ ആഴ്‌ച​യി​ലും കുട്ടി​ക്കാ​യി ചെലവ​ഴി​ക്കാൻ അമ്മമാർക്കു ശരാശരി 40 മണിക്കൂർ കൂടുതൽ വേണം—കൂടു​ത​ലായ ശുചീ​ക​ര​ണ​ത്തി​നും തുണി കഴുക​ലി​നും പാചക​ത്തി​നു​മാണ്‌ അതിൽ 6 മണിക്കൂർ, ബാക്കി 34 മണിക്കൂ​റാ​കട്ടെ കുട്ടി​ക്കു​വേണ്ടി മാത്ര​വും. കുട്ടി​ക്കു​വേണ്ടി നേരിട്ടു ചെലവ​ഴി​ക്കുന്ന 17 മണിക്കൂർ മാത്ര​മാണ്‌ പിതാ​ക്ക​ന്മാ​രു​ടെ കൂടു​ത​ലായ പ്രവർത്തനം. റിപ്പോർട്ട്‌ അനുസ​രിച്ച്‌, “ഡയപ്പർ മാറ്റു​ന്നത്‌ ആരാ​ണെ​ന്നോ അല്ലെങ്കിൽ ശിശു​വി​നു കുപ്പി​പ്പാ​ലു കൊടു​ക്കാൻ രാത്രി​യിൽ ഉണരു​ന്നത്‌ ആരാ​ണെ​ന്നോ ഉള്ളതല്ല, പിന്നെ​യോ വീട്ടു​ജോ​ലി​കൾ ഭാഗി​ക്കു​ന്ന​താണ്‌” ദാമ്പത്യ ജീവി​ത​ത്തി​ലെ സമ്മർദ​ത്തി​നു കാരണം.

ടിവി-യും അപകട​ങ്ങ​ളും

ടിവി കണ്ടു​കൊ​ണ്ടു വളരെ സമയം ചെലവ​ഴി​ക്കുന്ന കുട്ടികൾ തങ്ങൾ കാണുന്ന അപകടം പിടിച്ച സ്റ്റണ്ടുകൾ നടത്തി​നോ​ക്കാൻ ചായ്‌വു​ള്ളവർ ആയിരു​ന്നേ​ക്കാം. സ്‌പാ​നിഷ്‌ ഗവേഷ​ക​നായ ഡോ. ഹോസെ അംബ​റൊസ്‌ ഫെർണാ​ണ്ടസ്‌ നടത്തിയ ഒരു പഠനം അനുസ​രിച്ച്‌, ശൈശ​വ​കാല അപകട​ങ്ങൾക്കുള്ള സാധ്യത ഒരു കുട്ടി ടിവി സെറ്റിന്റെ മുമ്പിൽ ഇരിക്കുന്ന ഓരോ മണിക്കൂ​റി​നും അനുസ​രിച്ച്‌ വർധിച്ചു. യാഥാർഥ്യ​ത്തെ കുറിച്ച്‌ ടിവി വളച്ചൊ​ടിച്ച ഒരു വീക്ഷണം അവതരി​പ്പി​ക്കു​ന്ന​താണ്‌ ഇതിനു കാരണ​മെന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ പ്രവണത നിയ​ന്ത്രി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാ​വു​ന്ന​താണ്‌? ഗ്രീക്കു വർത്തമാ​ന​പ്പ​ത്ര​മായ ടു വിമാ പറയു​ന്നത്‌ അനുസ​രിച്ച്‌, കുട്ടികൾ കാണുന്ന പരിപാ​ടി​കൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ മാതാ​പി​താ​ക്കൾക്കും പങ്കുണ്ടാ​യി​രി​ക്കണം, തങ്ങൾ കാണു​ന്ന​തെ​ല്ലാം യാഥാർഥ്യ​മാ​യി സ്വീക​രി​ക്കാൻ അവരെ അനുവ​ദി​ക്കാ​തെ അതിനെ “വിമർശന ബുദ്ധി​യോ​ടെ​യും ശ്രദ്ധാ​പൂർവ​വും” വീക്ഷി​ക്കാൻ കുട്ടി​കളെ സഹായി​ക്കുക.

കുട്ടി​ക​ളും കഫീനും

കുട്ടികൾ കാപ്പി​യോ ചായയോ കുടി​ക്കു​ന്നി​ല്ലെ​ങ്കി​ലും കാർബൺ ചേർത്ത​തും ചോക്ക​ലേറ്റ്‌ ഉള്ളതു​മായ പാനീ​യങ്ങൾ കുടി​ക്കു​ക​വഴി അവർ ധാരാളം കഫീൻ അകത്താ​ക്കു​ക​യും അവ കുടി​ക്കു​ന്നതു നിർത്തു​മ്പോൾ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ക​യും ചെയ്യു​ന്നെന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. മിനെ​സോട്ട മെഡിക്കൽ വിദ്യാ​ല​യ​ത്തി​ലെ ഡോ. ഗെയിൽ ബേൺസ്റ്റീൻ നയിച്ച മനശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ ഒരു സംഘം, സ്‌കൂൾ പ്രായ​ത്തി​ലുള്ള 30 കുട്ടി​ക​ളു​ടെ ഏകാ​ഗ്രതാ ദൈർഘ്യ​ത്തി​ന്മേൽ കഫീനുള്ള ഫലങ്ങൾ പഠന വിഷയ​മാ​ക്കി. കുട്ടികൾ കഴിക്കുന്ന കഫീന്റെ അളവ്‌ ഓരോ ദിവസ​വും മൂന്നു കുപ്പി കോള കുടി​ക്കു​ന്ന​തി​നു തുല്യ​മാ​യി ഉയർത്തി. ഒരാഴ്‌ച കഴിഞ്ഞ​പ്പോൾ ഒരു ദിവസം അവർ കഫീൻ അടങ്ങിയ പാനീ​യങ്ങൾ കഴിക്കാ​തി​രു​ന്നു. അന്നും അതിനു​ശേഷം ഒരാഴ്‌ച​ത്തേ​ക്കും കുട്ടി​ക​ളു​ടെ ഏകാ​ഗ്രതാ ദൈർഘ്യം പെട്ടെന്നു കുറഞ്ഞു. “കഫീൻ അടങ്ങിയ പാനീയം കൂടുതൽ കുടി​ക്കാൻ അനുവ​ദി​ക്കാ​തി​രി​ക്കു​ന്ന​താണ്‌ ഈ പ്രതി​ഭാ​സം തടയാ​നുള്ള ഏറ്റവും ഉത്തമ മാർഗം” എന്നായി​രു​ന്നു ആ ഗവേഷ​ക​രു​ടെ അഭി​പ്രാ​യം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക