വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 6/22 പേ. 31
  • ഒരു ഷെരീഫിന്റെ ക്ഷമാപണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ഷെരീഫിന്റെ ക്ഷമാപണം
  • ഉണരുക!—1998
  • സമാനമായ വിവരം
  • മുമ്പിലുള്ള പരിശോധനകളെ നേരിടാൻ ശക്തീകരിക്കപ്പെട്ടു
    ഉണരുക!—1996
  • ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌
    ഉണരുക!—1997
  • “ഇതാ, യഹോവയുടെ ദാസി!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • ക്ഷമാപണം സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1998
g98 6/22 പേ. 31

ഒരു ഷെരീ​ഫി​ന്റെ ക്ഷമാപണം

“മുമ്പി​ലുള്ള പരി​ശോ​ധ​ന​കളെ നേരി​ടാൻ ശക്തീക​രി​ക്ക​പ്പെട്ടു” എന്ന 1996 ഡിസംബർ 22 ലക്കം ഉണരുക!-യിലെ ലേഖന​ത്തിൽ എഡ്‌വാർഡ്‌ മിഹാ​ലെക്‌ പ്രതി​പാ​ദിച്ച ഷെരീഫ്‌, ടോം വിൽ ലെയിൻ ആയിരു​ന്നു. അനുഭ​വ​ക​ഥ​യിൽ മിഹാ​ലെക്‌ ഇങ്ങനെ വിവരി​ച്ചി​രു​ന്നു:

“യു.എസ്‌.എ.-യിലെ ടെക്‌സാ​സി​ലുള്ള വൊർട​നി​ലെ ഷെരീഫ്‌ കോപം​കൊ​ണ്ടു ജ്വലി​ക്കു​ക​യാ​യി​രു​ന്നു. നാലാം പ്രാവ​ശ്യ​വും എന്നെ ജയിലി​ലേക്കു കൊണ്ടു​പോ​കവേ അയാൾ അലറി: “‘തനിക്ക്‌ എന്തു​കൊണ്ട്‌ കൽപ്പനകൾ അനുസ​രി​ച്ചു​കൂ​ടാ?”’

“‘എനിക്ക്‌ ഇതു ചെയ്യാ​നുള്ള പൂർണ അവകാ​ശ​മുണ്ട്‌,’ ഞാൻ തിരി​ച്ച​ടി​ച്ചു. ഇതു ഷെരീ​ഫി​നെ ഒന്നുകൂ​ടെ രോഷം​കൊ​ള്ളി​ച്ചു. അയാൾ എന്നെ ഒരു ബ്ലാക്ക്‌ജാ​ക്കു​കൊണ്ട്‌ അടിക്കാൻ തുടങ്ങി. മറ്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രും അയാ​ളോ​ടൊ​പ്പം കൂടി. തങ്ങളുടെ തോക്കി​ന്റെ പാത്തി​കൊണ്ട്‌ അവർ എന്നെ അടിച്ചു.”

1960-കളുടെ ആരംഭ​ത്തിൽ ഷെരീഫ്‌ ലെയി​നു​വേണ്ടി ജോലി ചെയ്‌തി​രുന്ന മേരി പെറെസ്‌ എന്ന സ്‌ത്രീ അടുത്ത​യി​ടെ ഇപ്രകാ​രം എഴുതു​ക​യു​ണ്ടാ​യി: “ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. എഡ്‌ മിഹാ​ലെ​കി​നെ പീഡി​പ്പിച്ച വിധം അദ്ദേഹം എന്നോടു പറഞ്ഞു. തന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ഖേദി​ക്കു​ന്ന​താ​യി മറ്റു സാക്ഷി​ക​ളോ​ടു പറയാൻ എന്നോട്‌ അഭ്യർഥി​ച്ചു. സാക്ഷികൾ നല്ലവരും നിയമം അനുസ​രി​ക്കു​ന്ന​വ​രു​മാ​ണെന്ന വസ്‌തുത തനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹ​ത്തിന്‌ ആത്മാർഥ​മായ ഖേദമു​ണ്ടാ​യി​രു​ന്നു.”

മേരി കൂട്ടി​ച്ചേർത്തു: “ഏതാനും വർഷം മുമ്പ്‌ ഷെരീഫ്‌ മരി​ച്ചെ​ങ്കി​ലും അദ്ദേഹം നടത്തിയ ക്ഷമാപണം ഈ കത്തിലൂ​ടെ അറിയി​ക്കാ​നാ​കു​മെന്ന്‌ ഞാൻ പ്രതീ​ക്ഷി​ക്കു​ന്നു.”

പിന്നെ താൻ എങ്ങനെ​യാണ്‌ ഒരു സാക്ഷി​യാ​യത്‌ എന്ന്‌ അവർ വിവരി​ച്ചു: “മിഹാ​ലെക്‌ സഹോ​ദരൻ പീഡി​പ്പി​ക്ക​പ്പെ​ട്ടത്‌ 1940-കളുടെ ആരംഭ​ത്തി​ലാണ്‌. അതു​കൊണ്ട്‌ സാക്ഷികൾ എന്റെ വീട്ടു​വാ​തിൽക്കൽ വന്നപ്പോൾ അവർ പറയു​ന്നതു കേൾക്ക​ണ​മെന്ന്‌ ഞാൻ നിശ്ചയി​ച്ചു. താമസി​യാ​തെ ഞങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാനും ഭർത്താ​വും 1949-ൽ സ്‌നാ​പ​ന​മേറ്റു.”

ക്രിസ്‌തീ​യ തത്ത്വങ്ങൾക്കു വേണ്ടി​യുള്ള ഒരു വ്യക്തി​യു​ടെ നിലപാട്‌ മറ്റുള്ള​വ​രു​ടെ ജീവി​ത​ത്തിൽ എത്ര വ്യാപ​ക​മായ ഫലങ്ങൾ ഉളവാ​ക്കി​യേ​ക്കാം എന്നതിന്‌ മറ്റൊരു ഉദാഹ​രണം മാത്ര​മാണ്‌ ഇത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒന്നാം നൂറ്റാ​ണ്ടിൽ പത്രൊ​സും മറ്റ്‌ അപ്പോ​സ്‌ത​ലൻമാ​രും കൈ​ക്കൊണ്ട ധീരമായ നിലപാട്‌ എത്ര പേരെ ആഴത്തിൽ സ്വാധീ​നി​ക്കു​ക​യു​ണ്ടാ​യി?—പ്രവൃ​ത്തി​കൾ 5:17-29.

[31-ാം പേജിലെ ചിത്രങ്ങൾ]

എഡ്‌ മിഹാ​ലെ​ക്കും മേരി പെറെ​സും 1940-കളിൽ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക