മോസ്കോയിലെ ഒരു അധ്യാപികയ്ക്ക് ഉണരുക! സഹായമേകി
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ഉണരുക!യിൽ നിന്നുള്ള ലേഖനങ്ങൾ ഉപയോഗിക്കാൻ താൻ ഉദ്ദേശിക്കുന്നതായി ഒരു അധ്യാപിക യഹോവയുടെ സാക്ഷികളുടെ റഷ്യയിലെ ബ്രാഞ്ചിനെഴുതി. അവർ ഇങ്ങനെ വിശദീകരിച്ചു:
“ഉണരുക! ജീവിതത്തിനു നവചൈതന്യം കൈവരിക്കാൻ സഹായിക്കുന്നതായും ഉണർവേകുന്നതായും ആകുലചിന്തകളിൽനിന്നു മോചനമേകുന്നതായും എനിക്കനുഭവപ്പെടുന്നു. രോഗാണുക്കളുമായുള്ള മനുഷ്യന്റെ പോരാട്ടത്തെക്കുറിച്ചു വിവരിച്ച വിശിഷ്ട ലേഖനങ്ങൾക്കു നന്ദി [1996 ഫെബ്രുവരി 22 ലക്കം]. ഈ മാസികകളുള്ള എല്ലാവർക്കും അതു പ്രയോജനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അവരിങ്ങനെ കൂട്ടിച്ചേർത്തു: “ഉണരുക! കൈപ്പറ്റാൻ എനിക്കു വളരെ സന്തോഷമുണ്ട്. . . . നിങ്ങളുടെ മാസികയ്ക്ക് എന്നെ സഹായിക്കാനാകുമെന്നതിനു യാതൊരു സംശയവുമില്ല.”
മോസ്കോയുടെ 1,100 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന, രണ്ടര ലക്ഷത്തിലധികം ജനസംഖ്യയുള്ള സ്റ്റാവ്റൊപൊൾ പട്ടണത്തിൽനിന്നും സമാനമായ ഒരു കത്തു ലഭിച്ചു. അതിങ്ങനെയായിരുന്നു: “ഉണരുക! വരുത്താൻ എനിക്കാഗ്രഹമുണ്ട്. ആ മാസികയുടെ രണ്ടുപ്രതികൾ എനിക്കു കിട്ടിയിട്ട് അധികനാളായില്ല. ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആ ലേഖനങ്ങൾ ഉൾക്കാഴ്ച പ്രകടമാക്കി. ചില ലേഖനങ്ങളിൽ വിവരിച്ച വസ്തുതകൾ എന്നെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു. ഇത്രയും യാഥാർഥ്യബോധത്തോടെ കാര്യാദികളെക്കുറിച്ച് വിവരിച്ചിരിക്കുന്നതു ഞാനാദ്യമായാണു കാണുന്നത്.”
ഉണരുക!യുടെ മറ്റൊരു പ്രതി ലഭിക്കാനോ നിങ്ങളോടൊത്തു ബൈബിൾ ചർച്ചചെയ്യാനായി ആരെങ്കിലും നിങ്ങളെ വീട്ടിൽ സന്ദർശിക്കാനോ താത്പര്യപ്പെടുന്നെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.